സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുണ്ട്. സയൻസ് (3) , കോമേഴ്സ് (2) , ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഒരു ലാംഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി ശ്രീ. എം.വി. രാഘവൻ സാറും തുടർന്ന്  ശ്രീ. സി. എച്ച്. കുഞ്ഞിപക്രൻ സാർ, ശ്രീമതി കമലാദേവി ടീച്ചർ, ശ്രീ. സി. അബ്ദുറഹിമാൻ സാർ എന്നിവർ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ കെ, സമീർ പ്രിൻസിപ്പലായി

ക്ലബ്ബ് പ്രവർത്തനങ്ങൾ:

  • നാഷണൽ സർവീസ് സ്കീം

വിദ്യാർത്ഥികളെ രാഷ്‍ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001 ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50 പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ, ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

നേട്ടങ്ങൾ:

▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു.

▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി.

▪️ കൃഷ്ണേന്ദു എസ് ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്‍തദിന ക്യാമ്പിനുള്ള പുരസ്കാരം നേടി.

▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരം ലഭിച്ചു. 

▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു.

▪️ 'ഉപജീവനം' പദ്ധതിയിലൂടെ പെട്ടിക്കടകൾ നൽകുകയുണ്ടായി.

▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് രക്ത ദാന പ്രവർത്തനങ്ങൾ നടത്തുന്നു.

▪️ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.

കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.


തനതിടം.

2021-22 വർഷത്തെ നാഷനൽ സർവ്വീസ് സ്കീമിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഉദയം കൊണ്ട സംരംഭമാണ് തനതിടം. സ്കൂൾ അങ്കണത്തിലെ ഞാവൽ മരത്തിന്റെ ചുവട്ടിൽ പൂമ്പാറ്റകളും, കിളികളും, കുട്ടികളും ഒന്നിച്ചിരുന്ന് ഞാവൽ പഴത്തിന്റെ മധുരവും പ്രകൃതിയുടെ തഴുകലും നുകരുന്ന തനതായൊരിടം. ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും എൻ എസ് എസ് വള​ണ്ടിയർമാരുടെ അശ്രാന്ത പരശ്രമവും പ്രോഗ്രാം ഓഫീസർ ഷോബിൻ സാറിന്റെ നേതൃത്വവും പദ്ധതിയെ വിജയത്തിലെത്തിച്ചു.

മുൻ പ്രോഗ്രാം ഓഫീസർമാർ:

ഡോ. ഇസ്‍മായിൽ മരുതേരി.

ഡോ. കെവി അബു.

മജീദ് നാറാത്ത്.

കാസിം വി കെ.

അനസ് എം പി.

ഗുലാം മുഹമ്മദ്.

ശ്രീജിത്ത് പി.

മുഹമ്മദ് സിറാജ് പി സി.

ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ

ഷോബിൻ കെ കെ.

  • സൗഹൃദ ക്ലബും കരിയർ വിംഗും:

കരിയർ ഡവലപ്പ്മെൻ്റ് & അഡോളസൻറ്സ് സെല്ലിന്റെ നിയന്ത്രണത്തിൽ സൗഹൃദ ക്ലബും കരിയർ വിംഗും പ്രവർത്തിക്കുന്നു. എല്ലാ വർഷവും കരിയർ സെല്ലിന്റെ നേത്യത്വത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ക്ലാസ്സുകൾ നൽകുന്നു. നിർഭയമായി പരീക്ഷ എഴുതാൻ ആവശ്യമായ മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവ വിദ്യാർത്ഥികൾക്കായി നൽകി വരുന്നു.

ചുമതല ഷാമിൽ. എം (എച്ച്എസ്എസ്‍ടി- ഹ്യുമാനിറ്റീസ്)

പഠന സമയങ്ങളിലെ പിരിമുറുക്കങ്ങൾ. മാനസിക സംഘർഷങ്ങൾ എന്നിവ ഒഴിവാക്കാനും കുട്ടികളിൽ മാനസികാരോഗ്യവും വിദ്യാലയത്തിൽ സൗഹ്യദാത്മകമായ അന്തരീക്ഷം ഒരുക്കാനും പ്രവർത്തിക്കുന്നതാണ് സൗഹ്യദ ക്ലബ്ബ്.

എല്ലാ വർഷവും അമ്മ അറിയാൻ, കൗൺസിലിംഗ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

ചുമതല ശ്രീജിത്ത് പി. എച്ച്എസ്എസ്‍ടി (സംസ്‍കൃതം)

  • വിവിധ ക്ലബുകൾ:

സയൻസ് ഫോറം, ഹ്യുമാനിറ്റീസ് ഫോറം, കോമേഴ്സ് ഫോറം എന്നീ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ കീഴിൽ പിയർ ടീച്ചിങ് , ഗ്രൂപ്പ് സ്റ്റഡി എന്നിവ നടക്കുന്നു.