സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌

പ്രവേശനോത്സവം 2017-18

2017-18 അധ്യയന വർഷത്തെ പ്രവേശനോത്സവം മറ്റം ഫൊറോന പള്ളി അസി. വികാരി റവ. ഫാ. പ്രതീഷ് കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രെയ്സൻ ഉപഹാരം നൽകി. ഉദ്ഘാടകൻ കത്തിച്ചു നൽകിയ മെഴുകുതിരി പ്രകാശം നവാഗതരായ വിദ്യാർത്ഥികളുടെ കയ്യിലെ മെഴുകുതിരികളിലേക്ക് പ്രതീകാത്മകമായി കത്തിച്ച് കൈമാറി. കേരള ഗ്രാമീൺ ബാങ്ക് മറ്റം ബ്രാഞ്ച് സൗജന്യമായി വിദ്യാർത്ഥികൾക്ക് നൽകാൻ ഏൽപ്പിച്ച സ്കൂൾ ബാഗുകൾ പി.ടി.എ പ്രസിഡണ്ട് വിദ്യാർത്ഥികൾക്ക് നൽകി. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ , സ്റ്റാഫ് സെക്രട്ടറി ഫ്ളോറൻസ് ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു. പ്രവേശനോത്സവ കമ്മറ്റി കൺവീനർ ഷെൽജി ടീച്ചർ നന്ദി പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി. ചടങ്ങുകൾക്ക് അധ്യാപകരായ ഷെൽജി പി.ആർ, ജോൺസൺ സി.ടി, ലാൽബാബു ഫ്രാൻസിസ് എം, വർഗ്ഗീസ് ജോബ്, സഞ്ചു തോമസ്, ജസ്റ്റിൻ ഇ.വി എന്നിവർ നേതൃത്വം നൽകി.


വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം 2017-18

2017-18 അധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രെയ്സൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ, പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ, അധ്യാപകരായ സിജു പി ജോൺ, ജോളി ടി. ഒ, ലാൽബാബു ഫ്രാൻസിസ് എം, അനിത പി. എഫ്, ജസീന്ത വി. പി, പ്രീതി സതീശൻ എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കളരി 2017-18

സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. ജൂലൈ 21 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സർക്കുലേഷൻ മാനേജർ ശ്രീ. സുധീഷ് ആമുഖ പ്രസംഗം നടത്തി. ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി സി. ഒ ഫ്ലോറൻസ് ടീച്ചർ എന്നിവർ പ്രസംഗിച്ചു. സി. ടി ജോൺസൻ മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി.

വായനക്കളരി 2018-19

സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. ജൂലൈ 24 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു. ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, പി.ടി.എ പ്രസിഡന്റ് ശ്രീമതി. അമിലിനി സുബ്രമണ്യൻ , മലയാള മനോരമ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ, സി.ടി ജോൺസൺ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രവേശനോത്സവം 2018 -19

2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രൊമോദ് കെ ജി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി. ഉദ്ഘാടകൻ കത്തിച്ചു നൽകിയ മെഴുകുതിരി പ്രകാശം നവാഗതരായ വിദ്യാർത്ഥികളുടെ കയ്യിലെ മെഴുകുതിരികളിലേക്ക് പ്രതീകാത്മകമായി കത്തിച്ച് കൈമാറി. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ , കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രേയ്‌സൺ എന്നിവർ ആശംസകൾ പറഞ്ഞു.ചടങ്ങുകൾക്ക് അധ്യാപകരായ ജോൺസൺ സി.ടി, ലാൽബാബു ഫ്രാൻസിസ് എം, വർഗ്ഗീസ് ജോബ്, എന്നിവർ നേതൃത്വം നൽകി.

അധ്യാപക ദിനം 2018 -19

സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി അധ്യാപക ദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രധിനിധി ഹെഡ്മാസ്റ്ററിന് ബൊക്ക നൽകി. പരിപാടികൾക്ക് സി ടി ജോൺസൻ മാസ്റ്റർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ ഓരോ ക്ലാസ്സിലും ക്ലാസ് അധ്യാപകരെ ബൊക്ക നൽകി ആശംസകൾ അറിയിച്ചു.

പ്രവേശനോത്സവം 2019-20

2019 -20 അധ്യയനവർഷത്തെ up ,hs ,hss പ്രേവേശനോത്സവം സംയുക്തമായി ജൂൺ 6 ന് നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിസിലി ടീച്ചർ ആശംസയും ജാൻസി ടീച്ചർ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി , പ്ലസ് ടു ക്ലാസ്സുകളിൽ ഫുൾ A + നേടിയ വിദ്യാർത്ഥികൾക്കും യു എസ് എസ് സ്കോളർഷിപ് നേടിയ എം എൽ സനലിനും ഉപഹാരങ്ങൾ നൽകി ആദരിച്ചു. പി ടി എ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും ലഡു നൽകി. പരിപാടികൾക്ക് അദ്ധ്യാപകരായ ജാൻസി, വിനി, ഫെബി, റീജ, വർഗീസ്, ജോളി എന്നിവർ നേതൃത്വം നൽകി.


വായനക്കളരി 2019-20

സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. 2019 ജൂലൈ 17 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു. ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, പി.ടി.എ പ്രസിഡന്റ് ശ്രീ. കെ സി ജോസ് , മലയാള മനോരമ പ്രതിനിധി എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019-20

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് എരുമപ്പെട്ടി ഗവ .യു .പി സ്കൂളിലെ എം. എസ് . രാമകൃഷ്ണൻ മാസ്റ്റർ ,അദ്ദഹം കൊണ്ടുവന്ന കടലാസ്സ് മരത്തിന്റെ ശിഖരങ്ങളിൽ ഓരോ ക്ലബ്ബിന്റെയും പേരെഴുതിയ പേപ്പറുകൾ ഒട്ടിച്ചു വെച്ച് പ്രതീകാത്മായി ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു .

PTA 2019-20

2019 -20 വർഷത്തെ പി.ടി.എ പ്രസിഡന്റ് ആയി ശ്രീ. കെ സി ജോസിനെയും വൈസ് പ്രസിഡന്റ് ആയി ശ്രീമതി .ശോഭ പോളിനെയും തിരഞ്ഞടുത്തു .

നവംബർ 25 വിദ്യാഭ്യാസ വകുപ്പിന്റെ ഓർഡർ പ്രകാരം പി .ടി .എ എക്സിക്യൂടീവ് അംഗങ്ങൾ ക്ലാസ് റൂമുകളും സ്കൂളിന്റെ പരിസരവും പരിശോധിക്കാൻ സ്കൂളിൽ എത്തിച്ചേർന്നു .

ശിശ‍ുദിനം 2019-20

ഈ വർഷത്തെ ശിശുദിനം 14/ 11/ 2019 ന് പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ഉദ്‌ഘാടനം ചെയ്ത. ചടങ്ങിൽ പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. പ്രശസ്ത ശില്പിയും മറ്റം സെന്റ് ഫ്രാൻസിസ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശശിധരൻ മറ്റത്തിനെ ' പ്രതിഭകൾ വിദ്യാലയത്തിലേക്ക് എന്ന പരിപാടിയിൽ പൊന്നാടയണിയിച്ചു ആദരിച്ചു. യു പി വിഭാഗം ശിശുദിനം സമുചിതമായി ആഘോഷിച്ചു .ക്വിസ് ,കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. കുട്ടികൾ നെഹ്‌റു തൊപ്പിയണിഞ്ഞു .P T A എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു .

തിരികെ സ്കൂളിലേക്ക് 2021-22

2020  -21  അധ്യയനവർഷത്തെ up ,hs , പ്രേവേശനോത്സവം സംയുക്തമായി  നവംബർ  1 ന് നടന്നു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷെൽജി  ടീച്ചർ, പി. ടി. എ വൈസ് പ്രസിഡണ്ട് പി ടി  ലോഹിദാക്ഷൻ എന്നിവർ  ആശംസ അർപ്പിച്ചു . നീൽ ടോം  മാസ്റ്റർ , ലാൽബാബു മാസ്റ്റർ ,ടോയ്‌സി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു .ശ്രീമതി  ജെസ്സി ടീച്ചർ നന്ദി പറഞ്ഞു

Best Performance Award 2021-22

2021 -22 അക്കാദമികവർഷം ഓൺലൈൻ ആയി നടത്തിയ നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് പോയന്റുകൾ നൽകിയിരുന്നു .പ്രവേശനോത്സവം ,പരിസ്ഥിതി ദിനം ,വായനാവാരം ,ലഹരിവിരുദ്ധദിനം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു .പങ്കെടുക്കുന്ന ഓരോ പ്രവർത്തനത്തിനും ക്ലാസ് അധ്യാപകർ പോയന്റുകൾ നൽകിയിരുന്നു .ഇത്തരത്തിൽ മികച്ച പോയന്റുകൾ നേടിയ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി .ഹെഡ് മാസ്റ്റർ ആന്റോ .സി . കാക്കശ്ശേരി ,സോഷ്യൽ സയൻസ് അദ്ധ്യാപിക മേഗി ടി എം എന്നിവർ സമ്മാനദാനം നിർവഹിച്ചു .യു .പി S.R.G കൺവീനർ ഗ്രേസി .സി. എസ് ,ഹൈസ്കൂൾ . S.R.G കൺവീനർ ജാൻസി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി .

കുന്നംകുളം ഉപജില്ല ശാസ്ത്ര വേദി സംഘടിപ്പിച്ച ശാസ്ത്ര ഗ്രന്ഥാസ്വാദന മത്സരത്തിൽ 10ാം ക്ലാസ്സിൽ പഠിക്കുന്ന എം . എൽ .സനൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കോവിഡിനെതിരെ അതിജീവനയാത്ര ലഘു നാടകം

         കോവിഡിനെതിരെ  ജാഗ്രതയുള്ളവരായിരിക്കാൻ വിദ്യാർത്ഥികളെ ഉദ് ബോധിപ്പിച്ചു കൊണ്ട് ,കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മറ്റം  സെന്റ് ഫ്രാൻസിസ് സ്കൂളിൽ ലഘുനാടകം അവതരിപ്പിക്കുകയുണ്ടായി .ആരോഗ്യ ജാഗ്രത ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള ഈ നാടകം  കോവിഡിനെതിരായ സന്ദേശം  വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന്  ഏറെ സഹായകമായി.


പ്രവേശനോത്സവം 2022-23

    2022 -23  അധ്യയനവർഷം പ്രവേശനോത്സവം 2022  ജൂൺ 1 ന്  രാവിലെ 10 .30 ന് പ്രാത്ഥനയോടു കൂടി ആരംഭിച്ചു .പ്രിൻസിപ്പാൾ ശ്രീ .സന്തോഷ് ടി  ഇമ്മട്ടി വിദ്ധാർത്ഥികൾക്കും  നവാഗതർക്കും  രക്ഷിതാക്കൾക്കും  എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും സ്വാഗതം ആശംസിച്ചു .പി ടി എ  പ്രസിഡന്റ്  ശ്രീമതി അമലിനി  സുബ്രമണ്യൻ അധ്യക്ഷ പ്രസംഗം നടത്തി .