മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ
വിലാസം
കാരന്തൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-201647102




കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷന്‍ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് മര്‍ക്കസ് ഗേള്‍സ് ഹൈസ്കൂള്‍. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ല്‍ മര്‍ക്കസ് ഹൈസ്കൂളില്‍ നിന്ന് ബൈഫര്‍ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടാതാണ് ഈ വിദ്യാലയം.

ചരിത്രം

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ മാനേജരായുളള മര്‍ക്കസ് ഹൈസ്കൂള്‍ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാല്‍ G.O (RT) 365/94 G. Edn dt.1-2-1994 ഓര്‍ഡര്‍ പ്രകാരം പെണ്‍കുട്ടികള്‍ക്ക് മാത്രമായി മറ്റൊരു ഹൈസ്കൂള്‍ അനുവദിക്കുകയും യു.പി.വിഭാഗം ഉള്‍പ്പെടെ 1995 ല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

കുന്ദമംഗലം പഞ്ചായത്തിലുളള കാരന്തൂരിലാണ് മര്‍ക്കസ് ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. തെങ്ങിന്‍ തോപ്പുകളും വയലുകളും നിറഞ്ഞ ശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തില്‍ 4 ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രസ്തുത സ്ഥലത്ത് മൂന്ന് നിലകളുളള കെട്ടിടത്തില്‍ 27 ക്ലാസ്സ് മുറികളാണുളളത്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. യു.പി, ഹൈസ്കൂള്‍ എന്നിവയ്ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇതില്‍ ഹൈസ്കുള്‍ ലാബില്‍ ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ. ആര്‍. സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ പത്രം
  • ക്ലാസ്സ് മാഗസ്സിന്‍

.ഗൈഡ്സ് .ജനാധിപത്യ വേദി .ജാഗ്രതാസമിതി .സ്പോട്സ്

മാനേജ്മെന്റ്

സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരാണ്' ഇതിന്റെ മാനേജര്‍. നിലവില്‍ വിദ്യാലയങ്ങള്‍ ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വീഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി പി കാസീം| പ്രവര്‍ത്തിക്കുന്നു. നേട്ടങ്ങള്‍:-

1. 2014-15 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി 2. സ്കൂള്‍ കായികതാരങ്ങള്‍ ജില്ലാസോഫ്റ്റ് ബോള്‍ ചാമ്പ്യന്‍മാരായി സ്റ്റേറ്റില്‍ പങ്കെടുത്തു മികവ് നിലനിര്‍ത്തി 3. സ്കൂള്‍ കായികാധ്യാപകനായ ശ്രീ എ കെ മുഹമ്മദ് അഷ്റഫ് 2015-16 അധ്യായന വര്‍ഷത്തില്‍ സ്കൂള്‍ ദേശീയ സ്പോട്സ് & ഗെയിംസ് കോഴിക്കോട് വച്ച് നടക്കുന്ന സമയത്ത് അതിന്റെ അസ്സിസ്റ്റന്റ ഓര്‍ഗനൈസിംഗ് കമ്മീഷണറായി പ്രവര്‍ത്തിച്ചുകൊണ്ട് വിദ്യഭ്യാസമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി. 4. ഗൈഡ്സ് ക്യാപ്റ്റന്‍ ശ്രീമതി പ്രീത കുന്ദമംഗലം സ്കൗട്ട് & ഗൈഡ്സ് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. 5. സബ് ജില്ലാശാസ്ത്രമേള, കലാമേള എന്നിവയില്‍ ധാരാളം കുട്ടികള്‍ മികവ് പുലര്‍ത്തി. 6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കാറുണ്ട്. 7. നാലു വര്‍ഷങ്ങളിലായി "രാജ്യപുരസ്കാര്‍" അവാര്‍ഡിന് വിദ്യാര്‍ത്ഥിനികള്‍ അര്‍ഹരായിട്ടുണ്ട്. 8. സ്കൂള്‍ കുട്ടികള്‍ക്ക് തൈക്കാന്‍ഡോപരിശീലനം നല്കി വരുന്നു. 9. നിലവില്‍ അഞ്ച് സ്കൂള്‍ ബസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്തുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1995 - 2000 കദീജ. പി (ഇന്‍ ചാര്‍ജ്)
2000 -2005 കദീജാബീവി. പി (ഡപ്യൂട്ടേഷന്‍)
2005 -- 2014 ടി പി അബ്ദുള്‍ ഖാദര്‍

2014_

}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. ആരിഫ (1996) : - മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു 2. നാജിയ (1998-1999) 3. ഹുസ്ന റഹ് മത്ത്  :- ഇംഗ്ലണ്ടില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. 4. നസ് ബ : എന്‍ജിനീയര്‍ 5. ദില്‍ഷാന  :- ബിഡി എസ് 6. സുഹദ  : - എംബിബിഎസ് 7. നാജിയ നസ്റിന്‍:- എംബിബിഎസ് 8. ഷെറിന്‍ ഷഹാന :- എംബിബിഎസ് 9. ഷഹാന ബീഗം :- എംബിബിഎസ് 10. അഞ്ജലി : - എന്‍ജിനീയറിംഗ് 11. റഫിയ :- ബി എച്ച് എം എസ് 12. പര്‍വ്വിന്‍ :- ബിഡിഎസ് 13. ഷാനഫാത്തിമ :- ഫാം ഡി 14. ജാസ്മിന്‍ കെ പി : - MD ഗൈനക്കോളജി




വഴികാട്ടി

<googlemap version="0.9" lat="11.32252" lon="75.875702" zoom="13" width="350" height="350" selector="no" controls="none"> 11.306361, 75.865231, MARKAZ GIRLS HS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

11.3072367,75.8739017