സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002 (സംവാദം | സംഭാവനകൾ) (→‎ചരിത്രം...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം...

സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്, തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത്, തലശ്ശേരി കോട്ടയ്ക്ക് മുന്നിൽ സ്ഥിതി ചെയ്യുന്നു. അപ്പോസ്തോലിക് കാർമൽ കോർപ്പറേറ്റ് മാനേജ്‌മെന്റാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ നടത്തുന്നത്.

സേക്രഡ് ഹാർട്ട് സ്‌ക‌ൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്‌തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ‌ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. 1886 ഏപ്രിൽ മാസം 1 -ാം തീയതി തലശ്ശേരിയുടെ തീരദേശമണലിൽ പ്രത്യാശയുടെ പ്രതീകവും, അഭയം തേടുന്നവർ‌ക്ക് സംരക്ഷണവും നൽകുന്നവൾ എന്നർത്ഥമുള്ള ' സ്റ്റെല്ലമാരീസ്' എന്ന ഭവനം കളിത്തൊട്ടിലാക്കി കൊണ്ട് ഈ വിദ്യാലയം അതിന്റെ ചരിത്ര പ്രയാണം ആരംഭിച്ചു. പതിനെട്ട് വർഷം പ്രഥമധ്യാപികയായി സേവനം അനുഷ്ഠിച്ച സിസ്റ്റർ ബിയാട്രീസിന്റെ നേതൃത്വത്തിൽ കേവലം 52 കുട്ടികളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1891ജൂലൈ 25-ാം തീയതി അപ്പർസെക്കന്ററി സ്കൂളായി അംഗീകാരം നേടി. തുടർന്ന് 1909 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കേരളസംസ്ഥാനം രൂപപ്പെട്ടതിനുശേഷം വിദ്യാഭ്യാസമേഖലയിൽ ഉണ്ടായ സമഗ്രമാറ്റത്തിന്റെ ഫലമായി 1961 ൽ എൽ.പി മറ്റൊരു വിഭാഗമായി വേർതിരിഞ്ഞു. കേവലം 52 കുട്ടികളുമായി തുടങ്ങിയ സേക്രഡ് ഹാർട്ട് എന്ന വിദ്യാലയം, 1957 ആയപ്പോഴേക്കും ആയിരത്തിലധികം കുട്ടികളെന്ന നിലയിലേക്ക് ഉയർന്നു. വികസനപാതയിൽ മുന്നോട്ടു കുതിക്കുന്ന സേക്രഡ് ഹാർട്ടിന്റെ ഭാഗമായി 2010 ൽ +2 ഹ്യുമാനിറ്റിസ്, കോമേഴ്സ് എന്നീ ബാച്ചുകളുമെത്തി. 1984 ൽ സിസി മാത്യു സംസ്ഥാന തലത്തിൽ എസ് എസ് എൽ സിക്ക് 6-ാം റാങ്ക് നേടി കൊണ്ട് സേക്രഡ് ഹാർട്ടിലൂടെ ഉത്തരമലബാറിന്റെ തന്നെ യശസ്സുയർത്തിപ്പിടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ കടന്നുവന്ന 16റാങ്കുകൾ സേക്രഡ് ഹാർട്ടിന്റെ വിജയകുതിപ്പിന്റെ പൊൻ തൂവലായി തീർന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അർപ്പണബോധമുള്ള നിരവധി വ്യക്തികളെ സംഭാവന ചെയ്യുന്നതിന് പിന്നിലും ഈ സരസ്വതി ക്ഷേത്രം തലയെപ്പോടെ നിൽക്കുന.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യംവച്ച് ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ മുന്നേറുന്നു.

തലശ്ശേരിയുടെ പ്രൗഢമായ സാംസ്കാരിക വിദ്യാഭ്യാസ ചരിത്ര ത്തിൽ വലിയൊരളവിൽ പങ്കുവഹിക്കാൻ സേക്രഡ് ഹാർട്ടിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തിൽ സംശയത്തിനിടയില്ല . 1984 ൽ സിസി മാത്യു സംസ്ഥാന തലത്തിൽ എസ്.എസ്.എൽ.സിക്ക് 6 -ാം റാങ്ക് നേടിക്കൊണ്ട് ഹാർട്ടിലൂടെ ഉത്തരമലബാറിന്റെ തന്നെ യശസ്സുയർത്തിപ്പിടിച്ചു . തുടർന്നുള്ള വർഷങ്ങളിൽ കടന്നുവന്ന 16 റാങ്കുകൾ സേക്രഡ് ഹാർട്ടിന്റെ വിജയക്കുതിപ്പിന്റെ പൊൻതൂവലായിത്തീർന്നു . സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അർപ്പണബോധമുള്ള നിരവധി വ്യക്തികളെ സംഭാവന ചെയ്തതിനു പിന്നിലും ഈ സരസ്വതീക്ഷേത്രം തലയെടുപ്പോടെ നിൽക്കുന്നു . ശാസ്ത്രജ്ഞയായ ഇ.കെ.ജാനകിയമ്മാൾ , മൂർക്കോത്ത് കുഞ്ഞപ്പ , ഭാരത ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ച സിസ്റ്റർ തിയഡോഷ്യ എന്നിവർ അതിൽ ചുരുക്കം ചിലർ മാത്രം . സാമൂഹ്യസേവനപാത ലക്ഷ്യമിട്ട് കുതിക്കുന്ന ഗൈഡ്സ് യൂണി റ്റിന്റെ നേതൃസ്ഥാനത്ത് 1987 മുതൽ 2010 വരെ തുടർച്ചയായി സേവനമനുഷ്ഠിച്ച ഈ വിദ്യാലയത്തിന്റെ മുൻ അധ്യാപിക സി.എ.തസ്യാമ്മ ടീച്ചറിലൂടെ ഗൈഡ് യൂണിറ്റിന്റെ മികച്ച അധ്യാപികയ്ക്കുള്ള നിരവധി അവാർഡുകളും മികച്ച അധ്യാപികയ്ക്കുള്ള 2009 ലെ സംസ്ഥാന അവാർഡും ഈ വിദ്യാലയത്തിന്റെ ചരിത്രനേട്ടമായിതീർന്നു . രാഷ്ട്രപതി അവാർഡ് നേടിയ 284 ഗൈഡുകളും, രാജ്യപുരസ്കാരം നേടിയ 368 ഗൈഡുകളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടുതന്നെ. ദേശീയ - സംസ്ഥാനതലത്തിൽ കലാ - കായിമേളയിൽ പ്രാഗത്ഭ്യം തെളിയിച്ച് നിരവധിപേരും ഈ വിദ്യാലയത്തിന്റെ പൂർവ്വ വർത്തമാനകാലത്തിന്റെ ഭാഗം തന്നെ.

ആധുനിക വിവര സാങ്കേതിക വിദ്യയുമൊത്തുള്ള വിദ്യാഭ്യാ സമേഖലയുടെ മുന്നോട്ടുള്ള കുതിപ്പിൽ പങ്കാളിയാവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനാർഹം തന്നെ . 2016-17 അധ്യയനവർഷ ത്തിൽ , കേരളത്തിലാദ്യമായി എൽ.പി.വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്മുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചു കഴിഞ്ഞു . ഈ പ്രയത്നത്തിനു പിന്നിലുള്ള , രക്ഷാകർതൃസമിതിയുടെയും മാനേജ്മെന്റിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റിന്റേയും അധ്യാപകരുടേയും സ്നേഹധനരായ നാട്ടുകാരുടേയും സ്തുത്യർഹമായ സഹായസഹകരണങ്ങൾ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു . വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ D | വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യംവെച്ച ഈ വിദ്യാ ലയം , ഗതകാല പ്രൗഢിയോടെ നിലനിൽക്കുന്ന സമീപവിദ്യാലയങ്ങളായ ബി.ഇ.എം.പി , സെന്റ് ജോസഫ്സ് , ഗവ : ഗേൾസ് , ഗവ : ബ്രണ്ണൻ എന്നിവയുമായെല്ലാം സൗഹൃദം പങ്കിട്ടുകൊണ്ട് , തീരദേശപട്ടണമായ തലശ്ശേരിയുടെ സാമൂഹിക - സാംസ്കാരിക - വിദ്യാഭ്യാസ രംഗത്ത് കാലത്തിനു മായ്ക്കാനാവാത്ത അടയാളമായിത്തന്നെ പ്രകാശിക്കുന്നു .