സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


കളിസ്ഥലം

കളിസ്ഥലം
കളിസ്ഥലം

വിശാലമായ കളിസ്ഥലം








കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ലാബു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വായനശാല

വായനശാല
വായനശാല


ടൈൽ പാകി വൃത്തിയോടും വെടിപ്പോടും കൂടി ലൈബ്രറി സൂക്ഷിക്കുന്നു.

         നാല് ഷെൽഫ് കളിലും അഞ്ച് അലമാരകളിലുമായി 7600 -ൽ അധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. പുസ്തകങ്ങളെ കൃത്യമായി വേർതിരിച്ചിരിക്കുന്നു. നോവൽ, ചെറുകഥ, കവിത,ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,ചരിത്രം, ആത്മീയം,ഓർമ്മക്കുറിപ്പ്, ഹിന്ദി- ഇംഗ്ലീഷ് പ്രത്യേക വിഭാഗങ്ങൾ, റഫറൻസ് സെക്ഷൻ, പൊതുവിജ്ഞാനം, ഉപന്യാസം- സാഹിത്യപരം, ഉപന്യാസം- പൊതുവിജ്ഞാനം, ക്വിസ് പുസ്തകങ്ങൾ എന്നിങ്ങനെ കൃത്യമായി വേർതിരിച്ച് ഓരോ ഷെൽഫിലും അലമാരയിലും പേരെഴുതി ഒട്ടിച്ച് ക്രമീകരിച്ചിരിക്കുന്നു. മാഗസിനുകളും പീരിയോഡിക്കൽസും പ്രത്യേകം ഉണ്ടാക്കിയ ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നു

        ക്ലാസ് തുടങ്ങുന്നതിനു മുമ്പ്, ഇന്റർവെൽ സമയം, ക്ലാസ് കഴിഞ്ഞതിനുശേഷം   എന്നിങ്ങനെ എപ്പോൾ വേണമെങ്കിലും കുട്ടികൾക്ക് പുസ്തകം എടുക്കാനും തിരികെ നൽകാനുമുള്ള സൗകര്യമൊരുക്കാൻ ലൈബ്രറി ചാർജ്ജുള്ള അധ്യാപകൻ പ്രത്യേകം ശ്രദ്ധിക്കുന്നു.

      ലൈബ്രറി റൂം വായനമുറി കൂടിയാണ്. ഒരേസമയം മുപ്പതോളം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യമുണ്ട്. ഡെസ്ക്കുകളും   കസേരകളും ഇതിനായി ഭംഗിയിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്.8,9,10 ക്ലാസ്സുകൾക്ക് വ്യത്യസ്ത  നിറമുള്ള കാർഡാണ് നൽകുന്നത്. അധ്യാപകരില്ലാത്ത പീരിയഡുകളിൽ ക്ലാസിലെ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുവന്ന് വായിക്കാൻ പ്രേരിപ്പിക്കുന്നു. പ്രമുഖ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും ഫോട്ടോകൾ ഭിത്തിയിൽ  പ്രദർശിപ്പിക്കുന്നു

സയൻസ് ലാബ്

സയൻസ് ലാബ്