കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ക്ലബ്ബുകൾ
വിദ്യാരംഗം
കുട്ടികളിലെ ഭാഷാനൈപുണികളെ വികസിപ്പിക്കുന്നതിന് വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ തലത്തിൽ പങ്കെടുത്ത് വിജയിച്ചവർ ഉപജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിലും അവരുടെ കഴിവുകൾ തെളിയിക്കുന്നു.
![](/images/thumb/0/06/23007_vidyarangam.jpg/376px-23007_vidyarangam.jpg)
സയൻസ് ക്ലബ്ബ്
കൊറോണ മഹാമാരിയുടെ കാലമായതിനാൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതലും ഓൺലൈനായാണ് സംഘടിപ്പിച്ചത്. കുട്ടികൾ വളരെ നല്ലരീതിയിൽ തന്നെ അവരുടെ കണ്ടുപിടിത്തങ്ങൾ കാഴ്ചവച്ചു.
![](/images/thumb/f/f2/23007_EXHIBITION.jpg/581px-23007_EXHIBITION.jpg)
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എക്സിബിഷന്റെ ഭാഗമായി പ്രാദേശിക ചരിത്രരചന മത്സരം നടത്തുകയുണ്ടായി. വിദ്യാർത്ഥികൾ നല്ലരീതിയിൽ തന്നെ ഭാഗബാക്കുകളായി.
പരിസ്ഥിതി ക്ലബ്ബ്
കാർമലിന് പരിസ്ഥിതി ഒരു ഹരമാണ്. ഓരോ പരിസ്ഥിതി ദിനവും വളരെ ഗംഭീരമായാണ് ആഘോഷിക്കാറുള്ളത്. കുട്ടികളിൽ പ്രകൃതിബോധം ഉളവാക്കുന്നതിനും ജൈവവൈവിധ്യത്തെ തിരിച്ചറിയുവാനും ഉചിതമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നാളിതുവരെ വിദ്യാലയം പുലർത്തിപ്പോരുന്നു.
![](/images/thumb/2/24/23007_natureclub.jpg/600px-23007_natureclub.jpg)
ഗണിതക്ലബ്ബ്
എക്സിബിഷനോടനുബന്ധിച്ച് ഗണിതത്തിന്റെ സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. പുതിയ ഒരുപാട് ആശയങ്ങൾ കുട്ടികൾ കണ്ടെത്തിയിട്ടുണ്ടായിരുന്നു.
സ്പോർട്സ് ക്ലബ്ബ്
വളരെ നല്ലരീതിയിൽ തന്നെയാണ് വിദ്യാലയത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കൊറോണ വിദ്യാർത്ഥികളിൽ അകലങ്ങൾ സൃഷ്ടിച്ചുവെങ്കിലും വീണ്ടും വിദ്യാലയത്തിലേക്ക് വന്നപ്പോൾ ചുറുചുറുക്കും ആരോഗ്യവുമുള്ള കുട്ടികളാകുന്നതിനുവേണ്ടിയുള്ള എല്ലാ കരുതലുകളും സ്പോർട്സ് ക്ലബ്ബ് നടത്തിവരുന്നു.
നല്ലപാഠം
കുട്ടികളിലെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചാണ് വിദ്യാലയത്തിൽ നല്ലപാഠം ക്ലബ്ബ് പ്രവർത്തിക്കുന്നത്. മനോരമയുടെ 'നല്ല പാഠം' പദ്ധതിയുമായി ഇഴചേർന്ന് കുട്ടികൾ സാമൂഹിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്കുവേണ്ടുന്ന സഹായങ്ങൾ നൽകുന്നു. സമൂഹ നന്മയുടെ വേറിട്ട മുഖമാകാനും നാളത്തെ നല്ല പൗരന്മാരാകാനും നല്ലപാഠം പ്രവർത്തനങ്ങൾ കുട്ടികൾക്ക് സഹായകമാണ്.
![](/images/thumb/7/70/23007_nallapadam1.jpg/600px-23007_nallapadam1.jpg)
![](/images/thumb/1/13/23007_nallapadam3.jpg/600px-23007_nallapadam3.jpg)
![](/images/thumb/e/e6/23007_nallapadam2.jpg/600px-23007_nallapadam2.jpg)
ഗ്രന്ധശാല
കുട്ടികളുടെ അറിവുകൾക്ക് പൂർണ്ണത നൽകുന്നതിനായി വിദ്യാലയത്തിൽ വലിയൊരു ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും ശാന്തമായ അന്തരീക്ഷത്തിൽ വായിക്കുന്നതിനുമുള്ള സൗകര്യം ഇവിടെ ഉണ്ട്.
എൻ.സി.സി.
8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി എൻ.സി.സി. പ്രവർത്തിച്ചുപോരുന്നു. അച്ചടക്കമുള്ള ഒരു ജനതയുടെ ആദ്യപടികളായി ധാരാളം കുട്ടികൾ എൻ.സി.സി.യിൽ ചേർന്നു മികവുറ്റ പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നുണ്ട്.
![](/images/thumb/3/3c/23007_ncc.jpg/600px-23007_ncc.jpg)
എൻ.എസ്.എസ്.
സാമൂഹ്യസേവനത്തിന്റെ വേറിട്ട മുഖമാണ് കാർമ്മലിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ നടത്തുന്നത്.
![](/images/thumb/d/d6/23007_nss.jpg/600px-23007_nss.jpg)
സ്കൗട്ട് & ഗൈഡ്
മാനുഷിക മൂല്യങ്ങളുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സ്കൗട്ട് & ഗൈഡ്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ട് കുട്ടികളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് സ്കൗട്ട് & ഗൈഡ് കുട്ടികൾ ചെയ്യുന്നത്.