ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്
എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും സ്പോർട്സ് എന്നതാണ് ആരോഗ്യകായിക പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി കുട്ടികളെ കൂടുതൽ സജ്ജമാക്കുകയാണ് സ്കൂളിലെ സ്പോർട്സ് ക്ലബ് . കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ബോൾ ജഗ്ലിംഗ്, സ്കിപ്പിംഗ് റോപ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ധാരാളം വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. വിദ്യാർഥികളിൽ കായികക്ഷമത വർദ്ദിപ്പിക്കാൻ ഇത് പ്രചോദനമായി.
അന്തരിച്ച പ്രസിദ്ധ കായിക താരം പറക്കും സിംഗ് എന്ന പേരിൽ അറിയപ്പെടുന്ന മിൽഖാസിംഗിനെ അടുത്തറിയുന്നതിനും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും ആയി സ്കൂൾ യൂട്യൂബ് ചാനലിൽ 'പറക്കും സിംഗ്' ഡോക്യുമെൻററി പുറത്തിറക്കി. വീഡിയോ കാണാം
കായിക ക്ലബ്ബിന്റെ കീഴിൽ നടന്ന പ്രധാന പരിപാടികൾ
കളികൾ കണ്ടെത്തൽ പ്രേജക്റ്റ്
പഴയകാല കളികൾ മനസ്സിലാക്കുന്നതിനും പരിചയപ്പെടിന്നതിനുമായി കുട്ടികളെ കൊണ്ട് പഴയകാല കളികൾ കണ്ടെത്തൽ പ്രേജക്റ്റ് നൽകി. ഏകദേശം 200-ൽ പരം കുട്ടികൾ ഈ പ്രേജക്റ്റ് വർക്കിൽ പങ്കെടുത്തു. ഇതിലൂടെ കുട്ടികൾ വീട്ടിലുള്ള മുതിർന്നവരുടെ സഹായത്തോടെ പഴയക്കാല കളികൾ മനസ്സിലാക്കുകയും അത് മറ്റു കുട്ടികൾക്ക് പകർന്ന് കൊടുക്കുകയും ചെയ്തു. വിദ്ധ്യാർത്ഥികൾക്ക് ഇത് വേറിട്ടനുഭവമായി മാറി.
മലപ്പുറം ജില്ലയെ പ്രതിധീകരിച്ച് സംസ്ഥാനതലത്തിൽ മത്സരിച്ച ജി.എച്ച്.എസ്. എസ് ഒതുക്കുങ്ങലിന്റെ അഭിമാന താരങ്ങൾ
ലോക ഫുട്ബോൾ ദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്കായ് നടത്തിയ പഴയകാല കളികളെ കുറിച്ചുള്ള ഒരു ഓർമ്മ പുതുക്കൽ മത്സരത്തിൽ ഏകദേശം 200 -ൽ പരം മത്സരാത്ഥികളിൽ വിജയിച്ച 4 പേരിൽ , 8 F ക്ലാസിലെ റിഫ .കെ എന്ന കുട്ടിക്ക് HM മെഡൽ സമ്മാനിക്കുന്നു.
പ്രവേശനോത്സവമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സ്‍കൂളിൽ നടന്നു
സ്കീപ്പിംഗ് റോപ്പ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ 81 യിലെ ഫാത്തിമറിയക്കുള്ള മെഡൽ സമ്മാനിക്കുന്ന ക്ലാസ് ലീഡർ
അധ്യാപകരുടെ ഫുട്ബോൾ ടീം
അധ്യാപകരുടെ ഫുട്ബോൾ മത്സരത്തിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച മിന്നും താരങ്ങളായ ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങലിലെ ഫിറോസ്, ഷബീബ് എന്നിവരെ സ്‍കൂൾ ആദരിച്ചു.
യോഗാ പരിശീലനം
സ്‍കൂളിലെ കായിക അധ്യാപകനായ ബാലൻ മാഷിന്റേയും ടീച്ചിങ്ങ് പ്രാക്റ്റിസിന് വന്ന ട്രെയ്നീസിന്റേയും നേതൃത്വത്തിൽ യോഗാ പരിശീലനം നടന്നു. വജ്രാസനം, പത്മാസനം , വൃക്ഷാസനം എന്നീ യോഗമുറകൾ കുട്ടികളെ അഭ്യസിച്ചു.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സ്‍കൂളിൽ നടന്ന വിവിധ പരിപാടികളിൽ വിജയികൾക്കുള്ള സമ്മാനദാനം സീനിയർ അസിസ്റ്റന്റ് സലീന ടീച്ചർ നൽകുന്നു