പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/എന്റെ ഗ്രാമം







ചരിത്രത്തിൽ രേഖപെടുത്തിയിട്ടില്ലാത്ത പച്ച _ ചെക്കിടിക്കാട് പ്രദേശത്തിന്റെ സ്ഥല നാമ ചരിത്രം പഴമക്കാരുടെ വായ്മൊഴിയിൽ നിന്നാണ് ലഭിക്കുന്നത് . ചരിത്രാതീത കാലത്തെ കാട്ടുതീയിൽ പെട്ട് വെന്തു വെണ്ണീറായ കുട്ടനാട്ടിൽ പച്ചപ്പായി നിലനിന്നത് പച്ച ചെക്കിടിക്കാട് പ്രദേശമാണെന്നും നദികളാൽ ചുറ്റപെട്ട പ്രദേശത്തേയ്ക് കാട്ടുതീ എത്താതിരുന്നതിനാൽ കിഴക്ക് വടക്കു ദിക്കുകളിൽ നിന്നെത്തിയ സഞ്ചാരികൾ പച്ച ചെക്കിടിക്കാട് പ്രദേശങ്ങളിൽ പച്ചപ്പ് കണ്ടെന്നും പച്ചപ്പ് കണ്ട പ്രദേശത്തെ പച്ചയെന്നു വിളിപ്പേര് നൽകിയെന്നും , കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ലോപിച്ചു ചെക്കിടിക്കാട് എന്ന സ്ഥലനാമം സ്വീകരിച്ചു എന്നുമാണ് വായ്മൊഴി.