ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു. കൊല്ലം റൂറൽ പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ശ്രീ ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും ശ്രീമതി ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്. ശ്രീ ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് ശ്രീ എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ശ്രീമതി ജി ശോഭ.

2018-19 പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് ലഭ്യമാക്കിയ വൃക്ഷത്തൈകളുടെ വിതരണവും നടീലും യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.ബഹുമാന്യനായ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു വൃക്ഷത്തൈകളുടെ വിതരണവും നടീലും ഉത്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയ്ക്കെതിരെ ഗ്രീൻ സിഗ്നൽ എന്ന പേരിൽ കടയ്ക്കൽ ഠൗണിൽ നിന്നാരംഭിച്ച കൂട്ട ഓട്ടം കടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്രദിന ക്വിസ്, ഉപന്യാസരചനാ മത്സരം എന്നിവ നടത്തി.

2018ലെ പ്രളയദുരന്തത്തിൽ നമ്മുടെ നാട് പകച്ചുനിന്നപ്പോൾ ദുരന്തമേഖലയിലേയ്ക്ക് 2ലക്ഷത്തിലധികം രൂപയുടെ അവശ്യസാധനങ്ങൾ സമാഹരിച്ച് സ്ക്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഗീത ടീച്ചർ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജുവിന് കൈമാറി.പ്രളയദുരന്തമഖലയായ പാണ്ടനാട് ശുചീകരണത്തിനായി കേഡറ്റുകളും പങ്കാളികളായി.കേഡറ്റുകൾ സമാഹരിച്ച 60000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.

ഗാന്ധിജയന്തിദിനത്തിൽ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന പരിസര ശുചീകരണപ്രവർത്തനങ്ങൾ എന്നിവ നടത്തിയതുകൂടാതെ തിരുവനന്തപുരം ജില്ലയിലെ കല്ലറ മിതൃമ്മലയിൽ പ്രവർത്തിക്കുന്ന സ്നേഹതീരം അഗതിമന്ദിരം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളുടെ മാനസികോല്ലാസത്തിനായി കേഡറ്റുകൾ കലാപരിപാടികൾ അവതരിപ്പിയ്ക്കുകയും ചെയ്തു.

2019-20 പ്രവർത്തനങ്ങൾ

രണ്ടാം പ്രളയകാലത്തും കേഡറ്റുകളുടെ നേതൃത്വത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയുണ്ടായി.

ഉത്പന്നസമാഹരണവും ധനസമാഹരണവും നടത്തി ദുരനതമഖലയിലെത്തിയ്ക്കാൻ കേഡറ്റുകൾക്ക്കഴിഞ്ഞു.കടയ്ക്കൽ പഞ്ചായത്തിന്റെ ബഡ്സ് സ്ക്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് പെറ്റ്ബോർഡ് പഠനോപകരണങ്ങൾ മിഠായി എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ക്രിസ്തുമസ്സ് ക്യാമ്പിനോടനുബന്ധിച്ച് ഓയിൽപാം ഇന്ത്യാ ലിമിറ്റഡിന്റെ തോട്ടം സന്ദർശിയ്ക്കുകയും ക്രിസ്തുമസ്സ് കരാൾ നടത്തുകയും ചെയ്തു. സ്പെഷ്യൽ ഇൻ്റലക്ച്വൽ മാരത്തണിൽ കേഡറ്റുകളായ നിരഞ്ജൻ ,ശ്രേയ, ഗംഗാ അശോക് എന്നിവർ സ്ക്കൂളിനെ പ്രതിനിധീകരിച്ച് അഭിമാനാർഹമായ നേട്ടം കൈവരിച്ചു.

2020-21 പ്രവർത്തനങ്ങൾ