ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
സഹായ പദ്ധതി
സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ യും
ചേർന്നു ചെയ്യുന്നു .
ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം എന്നീ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു
ബോധവത്കരണ ക്ലാസ്സ് .
വർധിച്ചുവരുന്ന പകർച്ചവ്യാധികൾ , പ്രകൃതിയെ വേട്ടയാടുന്ന പ്ലാസ്റ്റിക് ഇവയെ അറിയുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും .ഹെൽത്തു ക്ലബ്ബ് ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഗോളവ്യാപകമായി ബാധിച്ചിരിക്കുന്ന കോവിഡ് -19 എന്ന പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ ഡോ. അജു അജയൻ നടത്തിവരുന്നു. വരയും ചിരിയും. കുട്ടികളിൽ മലയാളം വായന എഴുത്ത് എന്നിവയിലുള്ള അടിസ്ഥാനം ഉറപ്പിച്ച് നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.