എ.എൽ.പി.സ്കൂൾ, പൊറൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19750-wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1951-ൽ സ്ഥാപിതമായ എയ്ഡഡ് സ്‍ക‍ൂൾ. ഇത് നഗര പ്രദേശത്താണ് സ്ഥിതി ചെയ്യ‍ുന്നത്. കേരളത്തിലെ മലപ്പ‍ുറം ജില്ലയിലെ തിര‍ൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യ‍ുന്നത്. അജ്ഞതയ‍ും ദാരിദ്ര്യവ‍ും കൊടിക‍ുത്തി വാണിര‍ുന്ന മറ്റ് ഗ്രാമപ്രദേശങ്ങളിൽ നിന്ന‍ും പൊറ‍ൂർ  പ്രദേശത്തിന‍ും വ്യത്യാസമൊന്ന‍ുമില്ല .സ്വാതന്ത്ര്യ ലബ്ധിയോടെ പ‍ുതിയ പ്രതീക്ഷയ‍ുമായി ജനങ്ങൾ ഉണരാൻ ത‍ുടങ്ങി .പൊറ‍ൂർ ലോവർ എലിമെന്ററി സ്കൂള‍ും ഈ ഉണർവിന്റെ സ്വതന്ത്ര സൃഷ്ടിയാണ് .1971 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായി വിരമിച്ച വി .ശങ്കര മേനോന്റെ ശ്രമത്തിൽ വി.കേശവമേനോൻ മാനേജർ ആയി 1951 -ആഗസ്റ്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ച‍ു . ഗോപാലൻമാസ്റ്റർ ആയിര‍ുന്ന‍ു അന്നത്തെ ഹെഡ്‍മാസ്റ്റർ.വെള്ളേക്കാട്ട് മ‍ുഹമ്മദ് ഹംസയ‍ുടെ മകൻ മ‍ുഹമ്മദ് ക‍ുട്ടി ആദ്യ അഡ്മിഷൻ നേടി .സ്ഥല ഉടമയിൽ നിന്ന് കെട്ടിടം നിർമിക്കാൻ അന‍ുവാദം തേടി ഒര‍ു ചെറിയ ഷെഡ് പണിത‍ു.തറ ,മണ്ണ് ,ഓലപ്പ‍ുര ....ഭൗതികമായ ഒരു സൗകര്യവ‍ും ഏർപ്പെട‍ുത്താന‍ുള്ള സാമ്പത്തിക സ്ഥിതി  മാനേജർക്ക് ഉണ്ടായിര‍ുന്നില്ല .1964 -ൽ സ്കൂൾ പാറയിൽ ബീവി ഉമ്മക്ക് കൈമാറി .പ‍ുതിയ മാനേജർ നിയമിച്ച പി.ജയകൃഷ്ണൻ മാസ്റ്റർ അടക്കം ഹെഡ്‍മാസ്റ്റർ വി.ശങ്കരമേനോൻ ,കെ.കുമാരൻ മാസ്റ്റർ ,എ.സരോജിനി ടീച്ചർ ,എന്നീ 4 അധ്യാപകര‍ും സ്കൂൾ കെട്ടിടം ഓടിട്ട് സെമി പെർമനന്റ് ആക്കിയ ഇട‍ുങ്ങിയ കെട്ടിടം .വിദ്യാർത്ഥി കള‍ുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച‍ു.1967 -ൽ 5 -ാമത്തെ തസ്തിക അനുവദിച്ച‍ു .1971 -ൽ ഹെഡ്‍മാസ്റ്റർ റിട്ടയർ ചെയ്ത ഒഴിവിൽ പി.ജയകൃഷ്ണൻ നിയമിതനായി .അറബിക് ടീച്ചർ ഫുൾ ടൈം ടീച്ചറായി .വിദ്യാർത്ഥികളെയ‍ും സമ‍ൂഹത്തെയ‍ും ബന്ധിപ്പിക്കാൻ ബാലജനസഖ്യം, യ‍ൂത്ത്‌ക്ലബ്‌, ഉച്ചഭക്ഷണപരിപാടി ,മന്ത്രിമാർ,നിയമസഭാംഗങ്ങൾ എന്നിവർ പങ്കെട‍ുത്ത വാർഷികങ്ങള‍ും ജൂബിലി ആഘോഷങ്ങള‍ും എന്നിവ സംഘടിപ്പിച്ച‍ു. 1995 -ൽ റിട്ടയർ ചെയ്ത പി.ജയകൃഷ്ണനെ ത‍ുടർന്ന് ശ്രീ.എം.മ‍ുഹമ്മദ് ബഷീറ‍ും ത‍ുടർന്ന് ശ്രീമതി .ടി.പി.സരോജിനി ടീച്ചർ എന്നിവർ പ്രധാനഅധ്യാപക പദവിയിൽ സേവനം അന‍ുഷ്ഠിച്ച‍ു . ശ്രീ. വെള്ളേക്കാട്ട് മ‍ുഹമ്മദ് ഹംസയ‍ുടെ  സ്മാരകമായി പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് കമനീയമായ പ‍ുതിയ കെട്ടിടം പണിത് സ്മാർട്ട് വിദ്യാലയം ആക്കി മാറ്റിയിരിക്ക‍ുകയാണ് അദ്ദേഹത്തിന്റെ മക്കൾ .മ‍ുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ 2017 ഡിസംബർ 23 ന് ആണ് പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് .