ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സബ് ജില്ലാ ക്യാമ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പൈതൃകത്തെ അടുത്തറിഞ്ഞ് നാടൻ കലാ ശിൽപ്പശാല

തിരൂരങ്ങാടി: നാടൻ കലയെ അടുത്തറിഞ്ഞ്

ബി. ആർ.സി വേങ്ങരയുടെ   ആഭിമുഖ്യത്തിൽ ഒളകര ജി.എൽ.പി സ്കൂളിൽ വച്ച്  അനുഷ്ഠാന പ്രാദേശിക നാടൻ കലാരൂപങ്ങളുടെ ഏകദിന ശിൽപ്പശാല 'സർഗ്ഗ കൈരളി' പ്രൗഢമായി നടന്നു. നാടിന്റെ ചരിത്രവും സംസ്കാരവും അറിയുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണല്ലോ.  നാടിന്റെ വൈവിധ്യപൂർണവുമായ കലാ സാംസ്കാരിക പൈതൃകത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നതാണ് ശിൽപശാല കൊണ്ട് സംഘാടകർ ലക്ഷ്യമിട്ടത്.

സർഗ്ഗ കൈരളി ശില്പശാലയിൽ വാദ്യോപകരണങ്ങളെയും കലാരൂപങ്ങളെയും പരിചയപ്പെടുത്തലോടൊപ്പം പ്രാദേശിക അനുഷ്ഠാന കലകളായ മോഹിനിയാട്ടം, തിറയാട്ടം,തുടങ്ങിയവയുടെ പ്രദർശനം നടത്തി പ്രശസ്ത കലാകാരൻമാർ വിദ്യാർത്ഥികളുമായി സംവദിച്ചു. ശിൽപ്പശാല പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ: ശശീധരൻ ക്ലാരി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം വാർഡ് മെമ്പർ തസ്ലീന സലാം നിയന്ത്രിച്ചു. ബാലഗംഗാധരൻ വി.കെ, നിഷ പന്താവൂർ, അബ്ദുൽസമദ് പി പി, ഭാവന ടീച്ചർ, രോഷിത്,   സോമരാജ് പാലക്കൽ, പ്രദീപ് കുമാർ കെ എം, മുനീറ എൻ കെ, എന്നിവർ സംബന്ധിച്ചു. നൗഷാദ് കെ എം സ്വാഗതവും ശശികുമാർ കെ നന്ദിയും പറഞ്ഞു.

പഴമ തേടിയൊരു യാത്ര, കൊള്ളാമീ മഴ സബ് ജില്ലാ ക്യാമ്പ്

ഒളകര ഗവ എൽ.പി. സ്കൂളിൽ വേങ്ങര ഉപജില്ലാതല മഴക്കാല ക്യാംപ് കൊള്ളാമീ മഴ സംഘടിപ്പിച്ചു. സ്കൂൾ അധ്യാപകനായ അബ്ദു കരീം കാടപ്പടി ഒരുക്കിയ പുരാവസ്തുക്കളുടെ വൻശേഖരവും കോട്ടക്കൽ ആയുർവേദ ഔഷധശാല രുക്കിയ ഔഷധ സസ്യങ്ങളുടെ പ്രദർശനവും ജില്ലാ വനം വകുപ്പൊരുക്കിയ സ്റ്റാളും എ.ആർ നഗർ വില്ലേജ് ഓഫിസർ എ.എ മുഹമ്മദ് ഒരുക്കിയ 1890 മുതൽ 2017 വരെയുള്ള പ്രധാന വാർത്തകളടങ്ങിയ ദിനപ്പത്രങ്ങളുടെ പ്രദർശനവും ക്യാംപിന്റെ ഭാഗമായുണ്ടായിരുന്നു. ക്യാംപ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു , പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം . വേണു ഗോപാൽ , സ്ഥിരം സമിതി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ വേങ്ങര ബി.പി.ഒ ഭാവന, എച്ച്.എം എൻ വേലായുധൻ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അധ്യക്ഷനായി.

തണൽ കൂട്ടം സഹവാസ ക്യാമ്പ്

വേങ്ങര ബി.ആർ.സി സബ് ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒളകര ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ " തണൽ കൂട്ടം 2018 ക്യാംപ് ശ്രദ്ധേയമായി. വ്യത്യസ്ത രചി ക്കൂട്ടുകൾ പരിചയപ്പെടുത്തുന്നതി രുചിമേളം , ഉത്സവാന്തരീക്ഷവും വാദ്യോപകരണങ്ങളും രൂപയുടെ വിനിമയവും പരിചയപ്പെടുത്തുന്നതിന് കൊട്ടും പാട്ടും , ക്രാഫ്റ്റ് വർക്കുകൾ പരിചയപ്പെടുന്നതിന് കളിപ്പാട്ടം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . തെയ്യം, ബാൻഡ് മേളം, ദഫ് മുട്ട് എന്നിവയുടെ അകമ്പടിയോടെ പുകയൂർ അങ്ങാടിയിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചുകൊണ്ട് നടന്ന വിളംബരജാഥ , തിയേറ്റർ ഗെയിം , മുത്തശ്ശിയും കുട്ട്യോളും , നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികൾ തുടങ്ങിയവയും ശ്രദ്ധേയമായി . തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ അധ്യക്ഷനായി . ബി.പി.ഒ ഭാവന ടീച്ചർ , എൻ വേലായുധൻ മാസ്റ്റർ , എൽ.സി പ്രദീപ്കുമാർ , പി.പി സെയ്തു മുഹമ്മദ് ഇബ്രാഹിം മൂഴിക്കൽ , മനോഹരൻ മാസ്റ്റർ സംസാരിച്ചു . ബി.ആർ.സി അംഗങ്ങളായ ബൈജു , ഷൈജു , അഷ്റഫ് സ്കൂളിലെ അധ്യാപകരായ സോമരാജ് പാലക്കൽ , പി.കെ ഷാജി , പ്രമോദ് കുമാർ , ജയേഷ് , പൂർവ വിദ്യാർഥികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷി വിദ്യാർഥികൾക്കും ചുള്ളിയാലപ്പുറം സ്നേഹതീരം ക്ലബിന്റെ വക പഠനോപകരണങ്ങൾ വിതരണം ചെയ്തു .