ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpswiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലയിലെ മെഴുവേലി പഞ്ചായത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശം. മെഴുവേലി എന്ന ഈ കൊച്ചു ഗ്രാമത്തിന് തനതായ ഒരു സാംസ്കാരിക പൈതൃകവും ഭൂമി ശാസ്ത്ര പരമായ പ്രത്യേകതകളുമുണ്ട്. വയലും കുന്നും നിറഞ്ഞ ഇവിടം മികച്ചകാർഷിക വിഭവങ്ങളുടെ കലവറയായിരുന്നു ഒരു കാലത്ത് . ഇന്നും ആ കാർഷിക തിനിമ കൈവിടാതെ മെഴുവേലി നിലനിൽക്കുന്നു എന്നത് ഏറെ പ്രശംസനീയമാണ്.

പതിനൊന്നാം നൂറ്റാണ്ടിൽ പാണ്ഡ്യ ദേശത്തു നിന്ന് വരികയും പിന്നീട് നാടുവാഴികളാവുകയും ചെയ്ത് പന്തളം രാജവംശത്തിന്റെ അധീനതയിൽപ്പെട്ട പ്രദേശമാണ് മെഴുവേലി എന്ന് വിശ്വസിക്കപ്പെടു ന്നു. കാലക്രമത്തിൽ പന്തളം തിരുവി താംകൂറിന്റെ ഭാഗമായി തീർന്നു.

      സാഹിത്യലോകത്തിൽ സവർണ്ണ മേധാവിത്വമെന്ന മലവെള്ളപ്പാച്ചിലിനെതിരെ കവിരാമായണമെന്ന വൻമതിൽ തീർത്ത് പ്രതിരോധിച്ച സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ ഈ നാടിന്റെ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിന്റെ തന്നെ സാംസ്കാരിക മണ്ഡലത്തിൽ ജ്വലിച്ചു നിന്ന തേജോ ഗോളമായിരുന്നു. ഈ പ്രദേശങ്ങളിൽ  വിജ്ഞാനത്തിന്റെ പ്രഭ വിതറുവാൻ മെഴുവേലി നേതൃത്വപരമായ പങ്കാണ് വഹിച്ചത്.

മഹാപ്രസ്ഥാനമായി മാറിയ ശിവഗിരി തീർത്ഥാടന യാത്രയ്ക്ക് ആരംഭം കുറിച്ചത് കൊ.വ. 1108 ൽ മെഴുവേലിയിൽ നിന്നുമാണ്. ഇലവും തിട്ട അയത്തിൽ മൂലൂരിന്റെ വസതിയായ കേരളവർമ്മ സൗധത്തിൽ നിന്നും മൂലൂരിന്റെ മകൻ ശ്രീ. ദിവാകരപണിക്കർ ഇടയിലെ കിഴക്കേതിൽ ശ്രീ. രാഘവൻ, മേലേപുറത്തൂട്ട് ശ്രീ.രാഘവൻ, വട്ടയ ത്തിൽ ശ്രീ. ശങ്കുണ്ണി, പ്ലാവു നില്ക്കു ന്നതിൽ ശ്രീ. കേശവൻ എന്നീ 5 പേരുടെ നേതൃത്വത്തിൽ പദയാത്രയായി ശിവഗി രിക്കു പോയതാണ് ആദ്യ തീർത്ഥാടക സംഘം.

വിശ്വപ്രസിദ്ധ ദാർശനികനായി രുന്ന ഗുരു നിത്യചൈതന്യ യതിയുടെ ബാല്യകാലം മെഴുവേലിയിലായിരുന്നു ഹാരപ്പ് ലിപികളുടെ പൊരുൾ അന്വേഷിച്ചറിഞ്ഞ ശ്രീ. കെ.കെ. രാമൻ ഇലവുംതിട്ട നമ്മുടെ നാടിന്റെ ഖ്യാതി ദിഗന്തങ്ങളോളം എത്തിച്ചു. മെഴുവേലി യിൽ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകി സാംസ്കാരിക പ്രവർത്തനങ്ങളെ പരിപോഷിപ്പിച്ച

ശ്രീ. ഇ.കെ. കുഞ്ഞുരാമൻ എക്സ് | എം.എൽ.എ. ആറന്മുളയുടെ ജനപ്രതി നിധിയും ജനസേവകനു മായിരുന്ന ശ്രീ. പി.എൻ. ചന്ദ്രസേനൻ എക്സ്. എം. എൽ. എ. സുറിയാനി ഭാഷാ പണ്ഡിതനും ഗ്രാമോദ്ധാരണ ഐക്യ സംഘം പ്രസിഡന്റുമായിരുന്ന തെക്കെ മൂത്തേരിൽ ചെറിയാൻ സ്കറിയാ കത്തനാർ, ഐക്യസംഘം സെക്രട്ടറി ശ്രീ. പി.എസ്. ചെറിയാൻ പെരുംകു ന്നിൽ, സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപക ശഷ്ഠ നു മാ യി രുന്ന സൽകവി കൈരളി മന്ദിരം പി.കെ. കേശവൻ, സഹകരണ പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ പുല്ലിൽ ശ്രീ. പി.ജി. ശാമുവേൽ തുട ങ്ങിയവർ ഈ നാടിന്റെ സാംസ്കാരിക ചരിത്രത്തിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയവരാണ്. ആധു നിക മെഴുവേലിയുടെ വളർച്ചയ്ക്ക് ശ്രീ. കെ. സി. രാജഗോപാലൻ എക്സ് എം. എൽ. എ. യുടെ നേതൃത്വവും പ്രവർത്തനങ്ങളും സഹായകമായിട്ടുണ്ട്.

പരസ്പര സ്നേഹവും സഹകരണവും വളർത്തി സാഹോദര്യം ഊട്ടി ഉറപ്പിക്കുവാൻ ഇന്നാട്ടിലെ ആരാധനാലയങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ക്രിസ്തീയ ദേവാലയങ്ങളിലെ പെരുന്നാളുകളും ഇതിന് തെളിവാണ്. ഏതാണ്ട് മുപ്പതിലധികം ഹൈന്ദവ ആരാധന കേന്ദ്രങ്ങളും ഇരുപതോളം ക്രൈസ്തവ ആരാധനാലയങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവയെല്ലാം നമ്മുടെ സംസ്ക്കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകങ്ങളാണ്. ഒരു കാലഘട്ടത്തിന്റെ മഹത്തായ ചരിത്രം പേറുന്ന മഹാസ്മാരകങ്ങൾ.