ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം
വാർത്തകൾ വിരൽത്തുമ്പിൽ...
വിദ്യാലയപ്രവർത്തനങ്ങളുടെ നേർകാഴ്ചയിലേക്ക് ....
പുത്തൻ പുതിയ വാർത്തകൾ...
റെക്കോർഡ് കരസ്ഥമാക്കി കുഞ്ഞു സിയ


നാല് വയസ്സുകാരി സിയ മെഹ്റിന് സ്കോട്സിൽ 3 റെക്കോഡുകൾ സ്വന്തം. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കലാമ്സ് വേൾഡ് റെക്കോർഡ്‌സ് എന്നിവയിലാണ് ഈ കൊച്ചു മിടുക്കി കടന്നുകൂടിയത്. തോന്നയ്ക്കൽ നാട്യഗ്രാമത്തിൽ കരാട്ടെ പഠിക്കുന്ന സിയ തോന്നയ്ക്കൽ എൽ.പി.എസ്സിലെ പ്രീപ്രൈമറി വിദ്യാർത്ഥിനിയാണ്. തോന്നയ്ക്കൽ ഹൈസ്കൂളിലെ അധ്യാപകനായ ഷബിമോന്റെയും നിയമസഭ സെക്രട്ടറിയേറ്റ് ജീവനക്കാരിയായ നസിയ നസീറിന്റെയും മകളാണ്. മിനുട്ടിൽ 52 തവണയാണ് സിയ സ്കോട്സ് ചെയ്തത്.
തോന്നയ്ക്കൽ സ്കൂളിലെ ഉണ്ണിയാർച്ച


അറുപത്തിമൂന്നാമത് ജില്ലാ കളരിപ്പയറ്റ് മത്സരത്തിൽ ചുവടുവെപ്പ് ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവനന്ദ. തോന്നയ്ക്കൽ എൽ.പി.എസ്സിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആണ്. ആയോധന കലകളുടെ പ്രാധാന്യം മനസ്സിലാക്കി അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ കൊച്ചു മിടുക്കി.
വിക്‌ടേഴ്‌സിൽ താരമായി ആദിനാഥ്


കൈറ്റ് വിക്‌ടേഴ്‌സ് ചാനലിൽ പങ്കെടുത്ത് സ്കൂളിലെ താരമായി മാറിയിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥി ആദിനാഥ്. മൂന്നാം ക്ലാസ്സിലെ ഇ.വി.എസ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സിൽ വെജിറ്റബിൾ സലാഡ് ഉണ്ടാക്കിയാണ് ആദിനാഥ് താരമായത്. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സജീന ടീച്ചർ സ്നേഹ സമ്മാനം നൽകി അഭിനന്ദിച്ചു.