സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/സയൻസ് ക്ലബ്ബ്
2021-22
ജൂൺ 5- പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.
ലോകപരിസ്ഥിതി ദിനാഘോഷവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ചെറുവയൽ രാമൻ (നാടൻ നെൽവിത്ത് സംരക്ഷിച്ചു പരമ്പരാഗത കൃഷി രീതികൾ ഉപയോഗിച്ച് നെൽകൃഷിയെ സ്നേഹിക്കുന്ന ആദിവാസി കർഷകൻ)സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. അനുബന്ധിച്ച് 90 സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഗൂഗിൾ മീറ്റ്, നെൽകൃഷിയെ കുറിച്ച് മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവരുടെ സംശയനിവാരണം നടത്തി. ശ്രീ ചെറുവയൽ രാമൻ കുട്ടികളുടെ മനസ്സിൽ ഇടംപിടിച്ചു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സ്പീച്ച്കോമ്പറ്റിഷൻ എന്നിവ ഓൺലൈനായി നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു.
07-08-2021
സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒരു പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ അധ്യായന വർഷത്തെ ശാസ്ത്രരംഗം ക്ലബ് മീറ്റിംഗിൽ പങ്കുവെച്ച് ശാസ്ത്രരംഗത്തെൻറെ മത്സര ഇനങ്ങൾ കുറിച്ചുള്ള വിവരങ്ങൾ അതിൽ പോസ്റ്റ് ചെയ്യുകയും ഈ മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
18-08-2021
' വീട്ടിൽ നിന്നും ഉള്ള പരീക്ഷണം' എന്ന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഓൺലൈനായി മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും അതിൽ ഒന്നാം സ്ഥാനം
ലഭിച്ച കുട്ടിയുടെ പേര് സബ്ജില്ലാ മത്സരത്തിനായി നിർദ്ദേശിക്കുകയും ചെയ്തു.
ഫാത്തിമ ഫിദ-X - ഒന്നാം സ്ഥാനം
അസ്മിത-IX- രണ്ടാം സ്ഥാനം
11-08-2021
കണ്ണൂർ നോർത്ത് സബ് ജില്ല സയൻസ് ക്ലബ് അസോസിയേഷൻ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ്സിൽ നമ്മുടെ സ്കൂളിലെ പത്താംതരം വിദ്യാർത്ഥി സുലാലാ സി ഒന്നാം സ്ഥാനത്തിന് അർഹയായ ആവുകയും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
16-09-2021
ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു.
1. ഓസോൺ ദിന ക്വിസ്
2. പോസ്റ്റർ മേക്കിങ്
23-09-2021
' ഇൻസ്പയർ അവാർഡ്' വിവിധ ആശയങ്ങൾ കുട്ടികൾ അവതരിപ്പിക്കുകയും അതിൽനിന്ന് ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ച അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
3 ഹൈ സ്കൂൾ കുട്ടികളും രണ്ട് യുപി കുട്ടികളും
സുലാല സി -X
മേധാ എം നമ്പ്യാർ -VIII
തേജസ്വി ഷ -X
ആര്യ നന്ദ ആർ-6
ഗൗരി നന്ദന എസ്
5- 10 -2021 ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഒരു ക്വിസ് സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു 1st പ്രൈസ്- ഗോപിക ഇ കെ-X 2nd പ്രൈസ്- ആഷസ്മിത ബിജു-VIII
08-10-2021 വി എസ് എസ് സി ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ' സ്പേസ് ഹാബിറ്റാറ്റ് ചാലഞ്ച്2021' എന്ന് പരിപാടിയുടെ ഭാഗമായി നടത്തിയ' ബഹിരാകാശ ആവാസവ്യവസ്ഥ യെക്കുറിച്ചുള്ള കുട്ടികളുടെ നൂതനം ആശയങ്ങളുമായി നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ടീം പങ്കെടുത്തു
- 12-10-2021 ഇൻസ്പയർ അവാർഡ് മാനക സൈറ്റിൽ സ്കൂൾതലത്തിൽ വിജയികളായ അഞ്ചു കുട്ടികളുടെ പേരുകളും അവരുടെ ആശയങ്ങളും അപ്‌ലോഡ് ചെയ്തു
- 30-10-2021 കണ്ണൂർ നോർത്ത് സബ്ജില്ല ശാസ്ത്രരംഗം ഓൺലൈൻ മത്സരങ്ങൾ നടത്തുകയും അതിൽ നമ്മുടെ കുട്ടികൾ വിജയം കരസ്ഥമാക്കുകയും ചെയ്തു.വീട്ടിൽ നിന്നുള്ള പരീക്ഷണം- ഫാത്തിമ ഫിദ- രണ്ടാം സ്ഥാനം സയൻസ് പ്രോജക്ട്- നൂഹ് മെഹ്റു- ഒന്നാം സ്ഥാനം പ്രാദേശിക ചരിത്രം രചന- മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം ഗണിതാശയ അവതരണം-വേദ കെ കെ- രണ്ടാം സ്ഥാനം ശാസ്ത്രഗ്രന്ഥം ആസ്വാദനം- ഗോപിക ഐ കെ- രണ്ടാം സ്ഥാനം
- നൂതന ആശയ സമർപ്പണ മത്സരവിജയികൾ കേന്ദ്ര ഗവൺമെൻറിൻറെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക ത അടിസ്ഥാനമാക്കിയുള്ള നൂതന ആശയ സമർപ്പണ മത്സരത്തിൽ പങ്കെടുക്കുകയും 10,000 രൂപ വീതം ക്യാഷ് പ്രൈസ് ഓടുകൂടി ഇൻസ്പയർ അവാർഡ് നേടിയവർ. 1. സുലാല സി -X 2.മേധാ എം നമ്പ്യാർ-VIII 3. ഗൗരി നന്ദന-VI