ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19
സ്കൂൾ പ്രവേശനോത്സവം
കുട്ടികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ചുനക്കര ഗവൺമെൻറ് എച്ച്എസ്എസ് സ്കൂളിൽ പ്രവേശനോത്സവം നടത്തി .കലാ സാംസ്കാരിക സാമൂഹ്യ സാഹിത്യ രംഗത്ത് മികവ് പുലർത്തി കൊണ്ട് പ്രവേശനോത്സവം ചുനക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് പുലരി ഉദ്ഘാടനം ചെയ്തു .വാദ്യമേളങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്വാഗതം ചെയ്തു .കുട്ടികളുടെ വിവിധ കലാപരിപാടികൾ കൂട്ടുകാർക്ക് പ്രചോദനം നൽകുന്നവ ആയിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ ഗോപാലകൃഷ്ണൻ നായർ ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ വിജയകുമാരി എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയകുമാരി ടീച്ചർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നടത്തി, ബഹുമാനപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് പുലരി, പഞ്ചായത്ത് മെമ്പർ, അംഗങ്ങൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു, അന്നേദിവസം സ്കൂളിലെ ഓരോ കുട്ടികൾക്കും വൃക്ഷത്തൈകൾ നൽകി, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ, പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നിവ നടത്തി ,പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകളും അനുബന്ധ പ്രവർത്തനങ്ങളും നടത്തി. പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി.
വായന വാരാഘോഷം
ജൂൺ 19 വായനാദിനം -വായനാചരണം വിപുലമായി സ്കൂളിൽ നടത്തി .വായന ദിനത്തിൽ വായന ദിന സന്ദേശം യുപി വിഭാഗം വിദ്യാർഥി അക്ഷര നൽകി .പ്രത്യേക യോഗം ഉദ്ഘാടനം ചെയ്തത് എപ്പ് എം ശ്രീമതി കെ വിജയകുമാരി ആയിരുന്നു .വിവിധങ്ങളായ കലാപരിപാടികൾ, രചനാമത്സരങ്ങൾ എന്നിവ നടത്തി. വായന വാരാചരണത്തിന് എല്ലാ കുട്ടികൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകി. കുട്ടികളെ ആകർഷിക്കുന്നതിനുള്ള പുസ്തകചർച്ച . പത്രവായന. ചിത്രരചന തുടങ്ങി വിവിധ പരിപാടികൾ നടത്തി.വായനാദിന ക്വിസ്.വായന മത്സരം .ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിലുള്ള ക്വിസ് മത്സരം തുടങ്ങിയവ നടത്തി .വിജയികൾക്ക് വായനാദിന സമാപനസമ്മേളനത്തിൽ സമ്മാനങ്ങൾ നൽകി.
സ്വാതന്ത്ര്യദിനാഘോഷം
ചുനക്കര ഗവൺമെൻറ് ഹൈസ്കൂളിൽ 2018 ആഗസ്റ്റ് 15ന് ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ സ്കൂൾ ഹെഡ്മിസ്ട്രസ് വിജയകുമാരി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ ഓർമ്മപൂക്കൾ എന്ന പേരിൽ നിർമിച്ച സൈക്കിൾ ചെയ്തു ഉദ്ഘാടനവും അന്നേദിവസം നടന്നു. ദേശീയ ഗാനാലാപനം .അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വാർഡ് മെമ്പർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ആയിരുന്നു പ്രസ്തുത പരിപാടി.
അധ്യാപക ദിനാഘോഷം
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി രാവിലെ 10 മണിക്ക് നടന്നു. സ്കൂളിലെ എപ്പ് എം ശ്രീമതി വിജയകുമാരി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു .പ്രസംഗം,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി .ഡോക്ടർ .എസ് രാധാകൃഷ്ണന്റെ സംഭാവനകളെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആയിരുന്നു കുട്ടികൾ പ്രസംഗിച്ചത് .അധ്യാപകദിന ഭാഗമായി അന്നേദിവസം കുട്ടികൾ ഓരോരുത്തരും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ആയിമാറി. ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.
ഗാന്ധിജയന്തി ആഘോഷം
ഒക്ടോബർ രണ്ടാം തീയതി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അസംബ്ലി ,ക്വിസ് മത്സരംഎന്നിവ നടത്തി. അന്നേദിവസം തന്നെ സ്കൂളിൽ എൻസിസി കേഡറ്റുകളുടെ പരേഡ്, അതോടൊപ്പം ഗാന്ധി പ്രതിമയിൽ പുഷ്പമാല സമർപ്പണം എന്നിവ നടത്തി .അധ്യക്ഷനായ ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ഗോപാലകൃഷ്ണൻ കുട്ടികളോട് സംസാരിച്ചു .ഹൈസ്കൂൾ എച്ച് എം ശ്രീമതി വിജയകുമാരി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി പൊന്നമ്മ, വാർഡ് മെമ്പർ ശ്രീമതി രമാദേവി, ശ്രീ സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു, മധുരം നുകർന്ന് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.
ചലച്ചിത്ര പ്രദർശനം
നമ്മുടെ നാടിൻറെ അഭിമാനമായ ചുനക്കര ഗവൺമെൻറ് എച്ച്എസ്എസിൽ ഒക്ടോബർ 25 വ്യാഴാഴ്ച 8 മുതൽ 12 വരെ ഉള്ള കുട്ടികൾക്കായി ചലച്ചിത്ര പ്രദർശനം നടത്തി. റജി പ്രഭാകറിന്റെ പുതിയ ചിത്രമായ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. ഈ കഥയുടെ മൂല്യബോധം ഇപ്പോഴത്തെ തലമുറയും, വരും തലമുറയും അറിഞ്ഞിരിക്കേണ്ട ഒരു ഘടകമാണ്. വർണ്ണവിവേചന ങ്ങളുടെയും, ജാതി ഭേദങ്ങളുടെയും പേരിൽ അകലം പാലിക്കുന്ന മനുഷ്യരുടെ സ്വാർത്ഥതയെ ഈ ചലച്ചിത്രം ചൂണ്ടിക്കാണിക്കുന്നു.
ജനപ്രിയ നടനായ സിദ്ദിഖ് ആണ് ഇതിലെ മുഖ്യ നായകൻ. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി വിജയകുമാരി നന്ദി പ്രകാശിപ്പിച്ചു .പന്ത്രണ്ടാം തരം കുട്ടികൾക്കായി പ്രത്യേക പ്രദർശനം ഉണ്ടായിരുന്നു.
മലയാള ദിനാഘോഷം
അരിക്ക് കേരള ദിനവും ശ്രേഷ്ഠഭാഷാ മലയാള ദിനമായ നവംബർ ഒന്നിന് അതി വിപുലമായ പരിപാടികൾ സ്കൂളിൽ നടത്തി .സ്കൂളിലെ എല്ലാ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത പ്രത്യേക യോഗം സ്കൂൾ അങ്കണത്തിൽ കൂടുകയുണ്ടായി. മലയാള ദിന സന്ദേശം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയകുമാരി നൽകി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. തുടർന്ന് കവിതാരചന, കഥാരചന, കാർട്ടൂൺ തുടങ്ങിയ രചനാമത്സരങ്ങൾ, പ്രളയാനന്തര കേരളം നവ നിർമിതി ആസ്പദമാക്കി നടത്തി. സമാപനസമ്മേളനത്തിൽ കലോത്സവത്തിലും കായിക മത്സരത്തിൽ വിജയികളായവരെ അനുമോദിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.