റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമാണ് ജൂനിയർ റെഡ് ക്രോസ് അഥവാ JRC .  ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ 'ജൂനിയേഴ്സ്' എന്ന് വിളിക്കുന്നു.JRC പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ നയിക്കുന്ന അധ്യാപകരെ "കൗൺസലർ" എന്ന് വിളിക്കുന്നു.  മനുഷ്യരാശിയുടെ ക്ഷേമത്തിനും ലോകസമാധാനം സ്ഥാപിക്കുന്നതിനും രാജ്യത്തെ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ്  ജൂനിയർ റെഡ് ക്രോസിന്റെ യഥാർത്ഥ ലക്‌ഷ്യം

ഉദ്ദേശ്യലക്ഷ്യങ്ങൾ

  • എല്ലാതരം മാനുഷിക പ്രവർത്തനങ്ങളെയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുക .
  • മനുഷ്യരുടെ കഷ്ടപ്പാടുകൾ കുറയ്ക്കാനും ലഘൂകരിക്കാനും തടയാനും വേണ്ടി പ്രവർത്തിക്കുക
  • സമാധാനത്തിനായി കൂടുതൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുക

ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് ഉൽഘാടനം

 
ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് ഉൽഘാടനം

JRC സ്കാർഫ് അണിയിക്കൽ ചടങ്ങ്