സി.എം.എച്ച്.എസ് മാങ്കടവ്/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
29046-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 29046 |
യൂണിറ്റ് നമ്പർ | LK/2018/29046 |
അംഗങ്ങളുടെ എണ്ണം | 34 |
റവന്യൂ ജില്ല | തൊടുപുഴ |
വിദ്യാഭ്യാസ ജില്ല | ഇടുക്കി |
ഉപജില്ല | അടിമാലി |
ലീഡർ | സൈനോ ബെന്നി |
ഡെപ്യൂട്ടി ലീഡർ | ആതിര സി എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി.ജസ്സി ജോർജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ജസ്റ്റി ജോസഫ് |
അവസാനം തിരുത്തിയത് | |
13-03-2022 | 29046HM |
ലിറ്റിൽ കൈറ്റ്‌സ്
2019-2022 ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുെ പേരുവിവരങ്ങൾ
ക്രമനമ്പർ | പേര് | ഫോട്ടോ | |
---|---|---|---|
൦1 | അതുൽ ദേവ് എ എസ് | ||
02 | അശ്വിൻ ഷൈജു | ||
03 | എബിൻ റെജി | ||
04 | അഭിനവ് സുനിൽ | ||
05 | ആദിത്യൻ രാജൻ | ||
06 | ആര്യനന്ദ സുകു | ||
07 | ആൻമരിയ ബ്രിജിറ്റ് | ||
08 | ബിനു ജോയി | ||
09 | ബേസിൽ ബിജു | ||
10 | ബേസിൽ എൽദോസ് | ||
11 | ബേസിൽ എൽദോ | ||
12 | ബേസിൽ എൽദോസ് | ||
13 | ബേസിൽ റ്റി കുഴിക്കാടൻ | ||
14 | എമിൽ നോബി | ||
15 | ദിൽഷ ഷൈജോ | ||
16 | ഹസ്‍ബി ഷിയാസ് | ||
17 | ഹാഷിം മുഹമ്മദ് | ||
18 | ഹാരി രാജേഷ് | ||
19 | ജെസ്സ് കെ ജോണി | ||
20 | ജെസ്‍വിൻ പോൾ | ||
21 | ജിൻസൺ ജെ നിരപ്പിൽ | ||
22 | ജോബിൻ ജോൺ | ||
23 | ജോയൽ ജെയിൻ | ||
24 | ജാസ്മിൻ സലിം | ||
25 | ഗോകുൽ ഷാബു | ||
26 | കാർത്തിക മനോജ് | ||
27 | ലിയോൺ ബെന്നി | ||
28 | മിലൻ തോമസ് | ||
29 | മുഹമ്മദ് സയാൻ കെ | ||
30 | ശിവപ്രിയ പി ജി | ||
30 | വിഷ്‍ണുദേവ് വി ജെ |
വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.
ലക്ഷ്യം
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ
പ്രവേശന പരീക്ഷ
പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്കാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പിരിശീലനങ്ങളിൽ താഴെപ്പറയുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്. പ്രത്യേക പരീക്ഷ നടത്തി തെരഞ്ഞെടുത്ത കുട്ടികളാണ് ക്ലബ്ബിലെ അംഗങ്ങൾ . എല്ലാ ബുധനാഴ്ചയും ക്ലാസുകഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഇവർക്ക് പരിശീലനം നല്കുന്നു. === ഐ ഡി കാർഡ് വിതരണം ===
2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു. സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ് എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേ ദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു.
ഉദ്ഘാടനം
2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു. സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ് എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു. നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷയോടെയാണ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനദിവസം അവസാനിച്ചത്. കഴിഞ്ഞവർഷം നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ഉദാഹരണമായിട്ട് ആനിമേഷൻ രംഗത്ത്. അന്ന് ചെറിയ ചെറിയ ആനിമേഷൻ ക്ലിപ്പുകൾ കുട്ടികൾ തന്നെ നിർമ്മിച്ചിരുന്നു. തുടന്നുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികൾ താല്പര്യപൂർവ്വം സമീപിച്ചുവരുന്നു.
യൂണിറ്റ്തലപ്രവർത്തനങ്ങൾ
എല്ലാ ബുധനാഴ്ചയും 3.30 മുതൽ 4.30 വരെ സ്കൂൾ തലത്തിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ലിറ്റിൽകൈറ്റ്സിന്റേതായി നിരവധി പരിപാടികൾ ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. അവയിലൊന്നാണ് ആനിമേഷൻ ഫിലിം നിർമ്മാണം. ആമയും മുയലും പന്തയം വെച്ചതുപോലെ ചെറിയ ചെറിയ ചില കഥകൾ ആനിമേഷൻ സാധ്യതകളുപയോഗിച്ച് സിനിമയാക്കുന്നതിന് ആണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പഴയ കഥയെ കാലഘട്ടത്തിനനുസരിച്ച് ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കുവാനാണ് ആലോചിച്ചിട്ടുള്ളത്. അതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ്, സോഫ്റ്റ്‌വെയറുകൾ നിർമാണം, തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ മൊഡ്യൂളിനോടൊപ്പം കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് തനതായ ചില പരിപാടികൾ കൂടി ചേർത്തുകൊണ്ടാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ആലോചിക്കുന്നത്. മറ്റു കുട്ടികൾക്ക് പഠനത്തിന് ഉതകുന്ന എന്തെങ്കിലും കാര്യങ്ങൾ കൂടി ചെയ്യുവാൻ കഴിയുമെങ്കിൽ അതിനും പ്രാധാന്യം കൊടുക്കുന്നതാണ്.
വിദഗ്ധരുടെ ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഹാർഡ് വെയർ രംഗത്ത് പരിശീലനം നൽകുന്നതിനായി വിദഗ്ധരുടെ ക്ലാസ്സ് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. അടിമാലി സ്റ്റെല്ലാമാരിസ് കമ്പ്യൂട്ടർ അക്കാദമി സെന്ററിലെ കമ്പ്യൂട്ടർ അധ്യാപകൻ ശ്രീ റോബിൻ സാറാണ് ക്ലാസ്സ് നയിച്ചത്.
ക്യാമ്പുകൾ
കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുകയും യൂണിറ്റ് തലത്തിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളെ തുടർ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
യൂണിറ്റ്തല ക്യാമ്പ്
ജൂലൈ മാസത്തിൽ സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബഷി സാർ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്‌സിന്റെ ഏകദിനക്യാമ്പിൽ ഗ്രാഫിക്സ്, അനിമേഷൻ എന്നീ മേഖലകളിലാണ് പരിശീലനം നടന്നത്. അനിമേഷന്റെ പ്രാഥമിക പാഠങ്ങളാണ് പരിശീലനത്തിൽ ഉൽക്കൊള്ളിച്ചിരുന്നത്. ടുപ്പി ട്യൂബ് ഡെസ്ക് എന്ന സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടന്നത്. ജിമ്പ്, ഇങ്ക്സ്കേപ്പ് തുടങ്ങിയ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചിത്രനിർമ്മാണങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്ററിൽ എഡിറ്റ് ചെയ്ത് ചെറിയ ആനിമേഷൻ സിനിമകൾ കട്ടികൾ നിർമ്മിക്കുകയുണ്ടായി. ഒഡാസിറ്റി ഉപയോഗിച്ച് കുട്ടികൾ ശബ്ദം റിക്കോർഡ് ചെയ്ത് വീഡിയോ എഡിറ്റിംഗിന് ഉപയോഗിക്കുകയുണ്ടായി.
ഉപജില്ലാ ക്യാമ്പ്
അടിമാലി എസ് എൻ ഡി പി സ്കൂളിൽ വച്ച് നടന്ന ഉപ ജില്ലാ ക്യാമ്പിൽ ഈ സ്കൂളിലെ എട്ട് കുട്ടികൾ പങ്കെടുത്തു. നാല് പേര് ആനിമേഷൻ പരിശീലനത്തിലും നാല് പേര് പ്രോഗ്രാമിംഗ് പരിശീലനത്തിലും പങ്കെടുത്തു. ഇവരിൽ നിന്നും രണ്ട് പേര് ജില്ലാ തല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ ക്യാമ്പ്
2019 ഫെബ്രുവരി 16,17 തീയതികളിൽ മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ജില്ലാതല ദ്വിദിന സഹവാസ ക്യാംപ് ആരംഭിച്ചു. 50 കുട്ടികൾ പങ്കെടുത്ത ക്യാംപിൽ ഈ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ മാത്യു സി മാർട്ടിൻ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ടോമിൻ മൈക്കൾ എന്നീ കുട്ടികൾ പങ്കെടുത്തു. രാവിലെ 9 മണിയോടെ രജിസ്ട്രേഷൻ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻവർ സാദത്തുമായി കുട്ടികൾ വിഡിയോ കോൺഫറൻസിൽ ഏർപ്പെട്ടു. തുടർന്ന് കുട്ടികൾ അതത് വിഭാഗത്തിലെ ക്ലാസ്സുകളിലേയ്ക്ക് കടക്കുകയും ജനറൽ സെഷനും ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന്റെ ചുരുക്കവും റിസോഴ്സ് പേഴ്സൺസ് നൽകി. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് ബ്ലെൻഡറിന്റെ പുതിയ വേർഷനും പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾക്ക് റാസ്പ്ബെറി പൈ 3യിലൂടെ വസ്തുക്കളിലെ IOT യും പരിചയപ്പെടുത്തി. ഈവനിംഗ് ക്ലാസ്സ് കുട്ടികൾക്ക് തങ്ങളുടെ മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായിരുന്നു.16ാം തീയതിയിലെ പ്രവർത്തനത്തിന്റെ തുടർപ്രവർത്തനമായിട്ടാണ് 17-ാം തീയതിയിലെ മോർണിംഗ് ക്ലാസ്സ് ആരംഭിച്ചത്. സ്റ്റേറ്റ് സെലക്ഷനുള്ള പ്രവർത്തനമായിരുന്നതിനാൽ കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ മികവേറിയതായിരുന്നു. സമാപനചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്കു. കുട്ടികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 10 കുട്ടികളെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും 5 കുട്ടികളെ ഐടി @ സ്കൂൾ തെരഞ്ഞെടുക്കുമെന്നും അറിയിച്ചു .
സംസ്ഥാനതല ക്യാമ്പ്
2019 ഓഗസ്റ്റ് 8,9 തീയതികളിലായി കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷനിൽ വച്ച് നടന്ന ദ്വിദിന ക്യാംപിൽ നമ്മുടെ സ്കൂളിൽ നിന്നും 10 ബി ക്ലാസ്സിലെ മാത്യു സി മാർട്ടിൻ പങ്കെടുത്തു.
ഡിജിറ്റൽ പൂക്കളമത്സരം
മാങ്കടവ് കാർമൽ മാതാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം
ഹാർഡ്‌വെയർ
കമ്പ്യൂട്ടർ ഹാർഡ്‌വെയർ
കുട്ടിക്കൂട്ടത്തിലെ കുട്ടികൾക്ക് ഹാർഡ്‌വെയർ പരിശീലനം നൽകി . ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമുഉള്ള കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് സ്വയം റിപ്പയർ ചെയ്യുന്നതിന് സഹായകരമായ രീതിയിൽ ഉള്ള പരിശീലനക്ലാസ്സുകൾ കുട്ടികൾക്ക് നൽകി. അങ്ങനെയുള്ള വിദ്യാർത്ഥികളെ ഉപയോഗിച്ച് സ്കൂളിലെ കേടുവന്ന കമ്പ്യൂട്ടറുകൾ ചിലത് ശരിയാക്കി കമ്പ്യൂട്ടർലാബിൽ സജ്ജീകരിച്ചുവെച്ചു. കുട്ടിക്കൂട്ടത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ് ഈ അധ്യയനവർഷം ആദ്യം തന്നെ അങ്ങനെ ലാബുകൾ സജ്ജീകരിച്ചത്. സ്കൂൾ ലാബ് സജ്ജീകരിക്കുക എന്നതിലുപരി കുട്ടികളെ അവരവരുടെ വീടുകളിൽ ഉള്ള കമ്പ്യൂട്ടറുകൾ അടക്കം സ്വയം നന്നാക്കുന്നതിന് പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. അതുകൊണ്ട് അധ്യാപകർ ഇവിടെ മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്തത്. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് പൂർണ്ണമായും അവരെക്കൊണ്ടുതന്നെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ അടക്കമുള്ള എല്ലാകാര്യങ്ങളും ചെയ്യിപ്പിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിപാടിയിൽ പങ്കെടുത്തവർ.
മലയാളം ടൈപ്പിംഗ്
എന്നും പ്രാധാന്യമുള്ള ഒരു കാര്യമായിരുന്നു മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ടൈപ്പിംഗ് പരിശീലനം കഴിഞ്ഞവർഷം നല്ല രീതിയിൽ നടത്തിയിരുന്നു. മാത്രമല്ല, കുറേവർഷങ്ങളായി സ്കൂളിൽ തുടർച്ചയായി നടന്നുകൊണ്ടിരുന്ന ഒരു പരിപാടിയാണ് മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടം, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പരിപാടികളോടൊപ്പം പരിശീലിക്കുന്നതിന് പുറമേ തെരഞ്ഞെടുത്ത കുട്ടികൾക്ക് മലയാളം ടൈപ്പിംഗിൽ പ്രത്യേക പരിശീലനവും സ്കൂളിൽ നടത്തിവരുന്നുണ്ട്. പരിശീലനത്തിന് ആവശ്യമായ എല്ലാ പഠന വിഭവങ്ങളും സ്കൂളിൽ ഒരുക്കിവെച്ചിട്ടുമുണ്ട്. അവയെക്കുറിച്ച് വിക്കിയുടെ പ്രധാന പേജിലെ പാഠ്യേതര വിഷയങ്ങൾ എന്ന തലക്കെട്ടിനടിയിൽ ഉള്ള മലയാളം ടൈപ്പിംഗ് എന്നതിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല.
ഇന്റർനെറ്റ്
ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇന്ന് മിക്കവാറും എല്ലാവരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണെങ്കിലും അതിന്റെ ശരിയായ ഉപയോഗം കൃത്യമായി നടത്തുന്നവർ കുറവാണ്. നമ്മുടെ നിരവധി ആവശ്യങ്ങൾ ഇന്റർനെറ്റ് മുഖേന ഇന്ന് എളുപ്പം നേടിയെടുക്കാവുന്നതാണ്. ശരിയായ ധാരണയില്ലാത്ത കാരണം നമുക്ക് ചുറ്റുമുള്ള ഇത്തരം പല സൗകര്യങ്ങളും നാമിന്ന് ഉപയോഗിക്കാതെ പോകുന്നുണ്ട്. ഇൻറർനെറ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ മറ്റുതരത്തിൽ വളരെ ബുദ്ധിമുട്ട് സഹിച്ച് ചെയ്യുന്നവരും നിലവിലുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ വേണ്ടിയാണ് കുട്ടികൂട്ടത്തിന്റെയും ലിറ്റിൽ കൈറ്റ്‌സിന്റയും ഭാഗമായ ഇൻറർനെറ്റ് പരിശീലനപരിപാടി സ്കൂളിൽ നടത്തിയത്.
ഡിജിറ്റൽ മാഗസിൻ
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ്സ് | |
---|---|---|---|---|
1 | 3259 | പ്രിഷ്യസ് ജിജോ | 9 ബി | |
2 | 3262 | ശ്രീഹരി ഉണ്ണികൃഷ്ണൻ | 9 ബി | |
3 | 3263 | അഭിജിത് റെജി | 9 ബി | |
4 | 3264 | മൈക്കിൾ എസ് | 9 ബി | |
5 | 3265 | അതുൽ എം | 9 ബി | |
6 | 3266 | റോൺ ജോസഫ് | 9 ബി | |
7 | 3267 | ആൽബർട്ട് സിനോജ് | 9 ബി | |
8 | 3268 | സ്റ്റെഫ്‍നോ റോബിൻസൺ | 9 ബി | |
9 | 3269 | ഗൗതം കൃഷ്‍ണ | 9 ബി | |
10 | 3271 | ആൽഫ്രഡ് ജോൺസൺ | 9 ബി | |
11 | 3275 | ഹരികൃഷ്‍ണ സാബു | 9 ബി | |
12 | 3277 | അജിൽ വർഗീസ് | 9 ബി | |
13 | 3280 | ഫെലിക്സ് ജോയി | 9 ബി | |
14 | 3285 | ജോയൽ ജോമോൻ | 9 ബി | |
15 | 3287 | മുഹമ്മദ് അഷ്ഫാക് | 9 ബി | |
16 | 3289 | ബാദുഷ | 9 ബി | |
17 | 3290 | ഗോഡ്സൻ ജോ റോബർട്ട് | 9 ബി | |
18 | 3292 | എബിറ്റ് ഷാബു | 9 ബി | |
19 | 3293 | ഹാരിസ് പി ആർ | 9 ബി | |
20 | 3295 | അഭിഷേക് ബിനോയി | 9 ബി | |
21 | 3296 | അശ്വിൻ ബേഡ്കർ | 9 ബി | |
22 | 3304 | സാരംഗ് സത്യ | 9 ബി | |
23 | 3318 | അലൻ ആന്റണി | 9 ബി | |
24 | 3319 | അബിനോ രാജൻ | 9 ബി | |
25 | 3320 | മാനുവൽ ഷാജി | 9 ബി | |
26 | 3321 | ഇർഷാദ് | 9 ബി | |
27 | 3323 | അമൽ | 9 ബി | |
28 | 3334 | ഗീതു ജയൻ | 9 ബി | |
29 | 3347 | പവിത്ര പ്രദീപ് | 9 ബി | |
30 | 3389 | ബ്രിജിൽ തെങ്ങുമ്മൂട്ടിൽ | 9 ബി | |
31 | 3390 | എൽസാ മരിയ ജോസ് | 9 ബി | |
32 | 3393 | അലക്റ്റ് ട്രീസ സിബി | 9 ബി | |
33 | 3515 | ജെയ്ബിൻ കെ ബിജു | 9 ബി | |
34 | 3516 | ജെിമിഷ വിൻസന്റ് | 9 ബി |