മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ഹൈസ്കൂൾ
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ , 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ .
ഹൈസ്കൂൾ വിഭാഗത്തിൽ കുട്ടികൾ അധ്യയനം നടത്തി വരുന്നു.ബി.ആർ.സി നിയോഗിച്ച ഒരു അധ്യാപിക പഠനത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് കൗൺസിലിങ്ങ് നൽകുന്നതിനായി സ്ക്കൂളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. കഴിഞ്ഞ കാലയളവിൽ എസ്.എസ്.എൽ. സി പരീക്ഷകളിൽ മികവാർന്ന വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
എസ്.എസ്.എൽ.സി റിസൽട്ട് :
വർഷം | വിജയ ശതമാനം |
---|---|
2000-01 | 91.2 |
2001-02 | 94 |
2002-03 | 96.1 |
2003-04 | 98.1 |
2004-05 | 68.9 |
2005-06 | 89.4 |
2006-07 | 95.67 |
2007-08 | 99.53 |
2008-09 | 98.5 |
2009-10 | 98.59 |
2010-11 | 98.3 |
2011-12 | 97.3 |
2012-13 | 98.02 |
2013-14 | 99.17 |
2014-15 | 99.62 |
2015-16 | 98.86 |
2016-17 | 100 |
2017-18 | 99.62 |
2018-19 | 99.22 |
2019-20 | |
2020-21 | |
2021-22 |