എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചിട്ടുണ്ട്. ഹയർസെക്കൻഡറിയിൽ 2014-2015 വർഷങ്ങളിൽ മരിയ ജോൺസൺ,ശ്രുതി എം എസ് എന്നീ കുട്ടികൾക്ക് 1200/1200 മാർക്ക് ലഭിച്ചു. 2016-17 എസ്.എസ്.എൽ.സി പരീക്ഷയിലും,പ്ലസ്ടു പരീക്ഷയിലും സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 38 ഫുൾ A+ ലഭിച്ചു. 2017-2018 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 39 ഫുൾ A+ ലഭിച്ചു ,പ്ലസ്ടു പരീക്ഷയിൽ ഫർസാന ആസാദ് എന്ന കുട്ടിക്ക് 1200/1200 മാർക്ക് ലഭിച്ചു.SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചു.2018 -2019 അധ്യയന വർഷത്തിൽ 55 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും,2019 -20 അധ്യയന വർഷത്തിൽ 59 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, 2020 -21 അധ്യയന വർഷത്തിൽ 143 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, നേടിക്കൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർന്നുകൊണ്ടിരിക്കുന്നു.