കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കെ അറ്റത്തുള്ള പഞ്ചായത്താണ് കുളത്തുപ്പുഴ. കുളത്തുപ്പുഴ പഞ്ചായത്തിൻറെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും തെക്കു തിരുവനന്തപുരം ജില്ലയും പടിഞ്ഞാറ് അലയമൻ ഏരൂർ പഞ്ചായത്തുകളും വടക്ക് തെന്മല ആര്യങ്കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു.കാനന ചാരുത പകരുന്ന നിത്യ ഹരിത വനങ്ങളും കുന്നുകളും താഴ്വരകളും തടാകങ്ങളും കോണ്ട് മനോഹരമായ ഭൂപ്രദേശമാണ് കുളത്തുപ്പുഴ കല്ലട,കഴുത്തുരുട്ടി ശെന്തുരുണി തുടങ്ങിയ ആറുകളും കുന്നിമൻ തോടുകളും ദ്വീപുകളും ഉപദ്വീപുകളും കൊണ്ട് മനോഹരമായ മീൻമുട്ടി ,സഹ്യാദ്രിയുടെ മടിത്തട്ടിൽ കഴിയുന്ന ശംഖിലി വനങ്ങൾ കട്ടിളപ്പാറ,പള്ളംവെട്ടി, മാമൂട് പള്ളിവാസൽ ഹനുമാൻകുന്ന് കൂടാതെ റോസാപ്പൂവിന്റെ ഇതളുകൾ പോലെ മനോഹരമായ റോസിമലയിലെ മലമടക്കുകളും ശെന്തുരുണി വന്യമൃഗ സംരക്ഷണ കേന്ദ്രവും ചേർന്ന് ഒട്ടനവധി സവിശേഷതകളുള്ള പ്രദേശമാണ് കുളത്തുപ്പുഴ .ശെന്തുരുണി എന്ന പേര് കിട്ടുവാൻ കാരണം ശെങ്കുറുഞ്ഞി എന്ന വൃക്ഷം ഇടതൂർന്നു വളരുന്നതിനാലാണ് പകൽ സമയത്തു പോലും സൂര്യകിരണങ്ങൾ മണ്ണിൽ പതിക്കാതെ ഇടതൂർന്ന വന്യപ്രദേശങ്ങറക്കാടുകൾ മ്ലാവ്,പുള്ളിമാൻ,ആന, കുരങ്ങൻ ,കാട്ടുപന്നി ,കാട്ടുപോത്ത് ,കടുവ, കരടി,കലമാൻ ,തുടങ്ങിയ വന്യ മൃഗങ്ങൾ , മയിൽ വേഴാമ്പൽ , വെള്ളരിപ്രാവ്‌ തുടങ്ങിയ അപൂർവ പക്ഷികൾ, ക്ഷേത്രക്കടവിലെ തിരുമക്കൾ (മൽസ്യം )എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. കുളത്തൂപുഴ ആറിന്റെയും കല്ലട ആറിന്റെയും പുഷ്ടി പ്രദേശങ്ങളിൽ ഏറിയ പങ്കും ഉൾപ്പെടുന്ന