ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം
== സ്കൂൾ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8 ന് പുറത്തിറക്കിയ വനിതാദിന പ്രത്യേക ദിനപത്രം
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം സുസ്ഥിരമായ നാളേക്കായി ഇന്ന് " ലിംഗ സമത്വം" എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുദ്ധ ഭൂമിയിൽ പിഞ്ചോമനകളെ ചേർത്ത് പിടിച്ച് നിസ്സഹായരായി നിൽക്കുന്ന യുക്രൈൻ അമ്മമാരുടെ മുഖം കൂടി അയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്. യുദ്ധഭൂമിയിൽ നാടിനായി പോരാടാൻ പോയ ഭർത്താവും അച്ഛനും ആൺമക്കളുമെല്ലാം തിരിച്ചു വരുന്നതും കാത്തിരിക്കുന്നവർ.നല്ല നാളേക്കായി സ്ത്രീകളുടെ നേതൃത്വത്തേയും സംഭാവനകളേയും ആദരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപ്പോൾ കൂടിവരുന്ന ലൈഗീകാതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നത് എങ്ങനെയെന്ന മറുചോദ്യവും ബാക്കിയാണ്. നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അതിജീവിത വരെ ഉറക്കെയുറക്ക പറയുന്നുണ്ട്. ശരീരത്തിന് ഏൽക്കുന്ന മുറിവുകൾ മനസിനെ തളർത്തരുതെന്ന് ഉയരെ ഉയര ഒറ്റയ്ക്ക് പറക്കാനും സ്ത്രീകൾക്കു സാധിക്കുന്നു.
ആറ് പതിറ്റാണ്ട് എട്ട് മന്ത്രിമാർ
1957 ൽ അധികാരമേറ്റ ഇ .എം .എസ് മന്ത്രിസഭ മുതൽ 2016 അധികാരത്തിലെത്തിയ പിണറായി സർക്കാർ വരെ കേരളം കണ്ടത് ആകെ എട്ട് വനിതാ മാന്ത്രിമാരെയാണ് ചട്ടക്കൂടുകളും പ്രതിബന്ധങ്ങളും തരണം ചെയ്ത് സ്ത്രീകൾ എല്ലാ മേഖലകളിലേക്കും രംഗപ്രവേശനം നടത്തണമെന്ന് പ്രസംഗിക്കുന്ന പുരോഗമനവാദികളായ ആളുകൾ ഇന്നും ഇക്കര്യത്തിൽ അനിശ്ചിതത്വത്തിലാണ്. സ്ത്രീ എന്നൽ അന്താരാഷ്ട്രീയ വാദി യായിരിക്കണമെന്ന പൊതുബോധം കേരളത്തിൽ വർഷങ്ങൾക്കിപ്പുറവും നിലനിൽക്കുന്നു.
സ്‌റ്റേഷനുകളിൽ ചുമതല വനിതകൾക്ക്
ആലപ്പുഴ
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനില വനിതാ ഉദ്യോഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെചുമതല
വഹിക്കും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് നടപടി