ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം .
വിദ്യാലയത്തിനുള്ള പുതുവർഷ സമ്മാനവുമായി കാപ റിയാദ്
കാളികാവ് ഗവ: ബസാർ യൂ.പി സ്ക്കൂളിലെ സ്മാർട്ട് കമ്പ്യൂട്ടർ ലാബിലേക്ക് ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറി. ജീവകാരുണ്യ, സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായ കാളികാവിലെ പ്രവാസി കൂട്ടായ്മ കാപ റിയാദ് ആണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്. ഭാരവാഹികളായ ഏമാടൻ ജാഫർ , പട്ടിക്കാടൻ ഹമീദലി, കുട്ടശേരി ശിഹാബ് എന്നിവർ ചേർന്ന് പി.ടി.എ ഭാരവാഹികൾക്ക് കൈമാറി. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ്, പി.ടി.എ പ്രസിഡൻ്റ് കെ.റഹ്മത്തുള്ള, എസ്.എം.സി ചെയർമാൻ പി മഹ്സൂം, സി.പി റൗഫ്, തെറ്റത്ത് ബാലൻ സി ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.
യുദ്ധവിരുദ്ധ സന്ദേശം പകർന്ന് കാളികാവ് ബസാർ സ്കൂളിലെ വിദ്യാർഥികൾ.
യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശമുയർത്തി കാളികാവ് ബസാർ ഗവ.യു.പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്നേഹദീപം തെളിയിച്ചു. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ മുനീർ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ സലീമ, അഫിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കാളികാവ് പഞ്ചായത്ത്തല പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.
കാളികാവ് പഞ്ചായത്ത് തല പ്രവേശനോത്സവം കാളികാവ് ബസാർ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.കനത്ത മഴയിലും തങ്ങളുടെ

കുഞ്ഞുങ്ങളുമായി നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാലയത്തിലെ ആദ്യ ദിനം മികവുറ്റതാക്കി. റെക്കോർഡ് അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 128 കുട്ടികളും, LKG യിൽ 152 കുട്ടികളുമടക്കം 350ൽ പരം കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത്, 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 35ൽ പരം വിദ്യാർഥികൾ പ്രവേശനം നേടിയത്.കഴിഞ്ഞ വർഷത്തെ 1054 കുട്ടികളിൽ നിന്ന് 1175 കുട്ടികളിലേക്കുള്ള വർദ്ധനവാണ് വിദ്യാലയം കൈവരിച്ചത്.പ്രവേശനോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു നിർവ്വഹിച്ചു.ഹൈടെക്ക് ക്ലാസ് മുറികളുടെ സിച്ച് ഓൺ കർമ്മവും ചടങ്ങിൽ നിർവ്വഹിച്ചു.വിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് റൂം സംഭവാന നൽകിയ ഡോ ലത്തീഫ് പടിയത്ത്,ഡോ ജസീന ലത്തീഫ്, കാളികാവ് സർവ്വീസ്

സഹകരണ ബാങ്ക് എന്നിവർക്കുള്ള കൃതജ്ഞത പത്രം കൈമാറി.10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളൊരുക്കിയ വിദ്യാലയത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നൽകിയ ഉപഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാറിന് കൈമാറി. പി.ടി.എ. പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി. സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതി പ്രഖ്യാപനവും

കാളികാവ്: കാളികാവ് മാതൃക ഗവ യു പി സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രഖ്യാപനവും വണ്ടൂർ നിയോജക മണ്ഡലം എം.എൽ.എ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2005-06 വർഷത്തിലെ ഏഴാം ക്ലാസിലെ പൂർവ്വ വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് മുറി സംഭാവന നൽകിയത്.പൊതു വിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് പഠനം മികവുറ്റതാക്കുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നിർവ്വഹിച്ചു.ഹലോ ഇംഗ്ലീഷ് പദ്ധതിയെകുറിച്ച് രക്ഷിതാക്കൾക്കുള്ള ക്ലാസിന് ബിനോയ് മാസ്റ്റർ നേതൃത്വം നൽകി. ഹലോ ഇംഗ്ലീഷ് അനുഭവങ്ങൾ വിദ്യാർഥി പ്രതിനിധി നജ്ല വി .പി പങ്കുവെച്ചു. എൽ.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ബി ആർ സി ട്രൈയ്നർ അനീസ്, പൂർവ്വ വിദ്യാർഥി പ്രതിനിധി അഷ് ഹദ് മമ്പാടൻ, പി.അയ്യൂബ്, റംല, തുടങ്ങിയവർ ആശംസകളറിയിച്ചു.ചടങ്ങിൽ ഹെഡ് മാസ്റ്റർ എൻ ബി സുരേഷ് കുമാർ സ്വാഗതവും പി.ടി എ അംഗം സമീദ് പി നന്ദിയും പറഞ്ഞു..
ഹരിതോത്സവത്തിന് തുടക്കം
പൊതുവിദ്യാഭ്യാസ വകുപ്പും, വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയിലെ ഉദ്ഘാടന പരിപാടിയായി പരിസ്ഥിതി ദിനാചരണം വിദ്യാലയ മുറ്റത്ത് തേൻവരിക്ക പ്ലാവിൻ തൈ നട്ട് ഹെഡ്മാസ്റ്റർ എൻ ബി സുരേഷ്കുമാർ നിർവ്വഹിക്കുന്നു. അവധിക്കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് നൽകാനായി തൈകളും വനം വകുപ്പ് വിദ്യാലയത്തിലെത്തിച്ചിട്ടുണ്ട്..
വീരജവാന്റെ ജ്വലിക്കുന്ന ഓർമകളിൽ മാതൃവിദ്യാലയത്തിന്റെ പ്രണാമം..
കാളികാവ്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാൻ അബ്ദുൽ നാസറിന്റെ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന അബ്ദുൽ നാസർ 1998 ലെ കാർഗിൽ വിജയദിനത്തിന്റെ തലേ ദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയസോഷ്യൽ സയൻസ് ക്ലബ്ബിന്റെ
നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ

കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു.
തെരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ പകർന്ന് കളികാവ് ബസാർ സ്കൂൾ
കാളികാവ്.ജനാധിപത്യ രീതികൾ മനസിലാക്കാൻ സഹായമാകുന്ന തരത്തിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി കാളികാവ് ബസാർ യു.പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, വോട്ട് ക്യാംപയനിങ്ങ്, മീറ്റ് ദ കാൻഡിഡേറ്റ്, വോട്ടെടുപ്പ് രീതികൾ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ചതും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ പ്രതിനിധികൾ, പോളിംങ്ങ് ഏജൻറുമാർ തുടങ്ങി എല്ലാ മേഖലകളിലും സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ 153 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 7.A ക്ലാസിലെ റഷ ഫെബിൻ വിജയിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ മുനീർ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ജനറൽ പി.ടി.എ യോഗം
വിദ്യാലയത്തിന്റെ 2018- 19 വർഷത്തെ ജനറൽ പി.ടി.എ യോഗം ചേർന്നു.യോഗം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് സംസാരിച്ചു.യോഗത്തിൽ 2017-18 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
പി.ടി.എ പ്രസിഡന്റ്: മഹ്സൂം പുലത്ത്
വൈസ് പ്രസിഡണ്ട്
മുഹമ്മദാലി എറമ്പത്ത്
എസ്.എം.സി ചെയർമാൻ

പി.അയ്യൂബ് എസ്.എം.സി വൈസ് ചെയർമാൻ ഹാരിസ് സോനു, എം.ടി.എ പ്രസിഡന്റ് സുഹ്റ പി വൈസ് പ്രസിഡൻറ് റംല വി.
5 July · കരാട്ടേപരിശീലനം ടാലന്റ് ലാബിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷമായി നടന്നു വരുന്ന കരാട്ടേപരിശീലനത്തിന്റെ ഈ വർഷത്തെ ആദ്യ ക്ലാസ്സ് ഇന്നായിരുന്നു. കാളികാവ് ബുഷി ഡോ മാർഷൽ അക്കാദമിയാണ് സൗജന്യമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സെമ്പായി ബിനു ജോസഫ്, ഫഹദ്, അഖിൽ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത് ...
യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന്ഹിരോഷിമാ ദിനാചരണം.
കാളികാവ്: ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ , പോസ്റ്റർ

നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.