ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സംസ്ക്കാരം

Schoolwiki സംരംഭത്തിൽ നിന്ന്


സംസ്ക്കാരം

വിദ്യാഭ്യാസ പാരമ്പര്യം

ഗുരുകുലത്തിലെ മാധുര്യമൂറുന്ന ചരിത്രം അയവിറക്കി കഴിയുന്ന ഒരു കാലഘട്ടത്തിൽ നിന്നും ആധുനികകാലത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ വിദ്യാഭ്യാസചരിത്രം ഒരു വലിയ ചരിത്ര പരിണാമം നൽകുന്നു. തിരുവിതാംകൂറിലെ ചരിത്രത്തിൻറെ അഭിവാജ്യ ഘടകമായി തീർന്ന ആറ്റിങ്ങൽ ഇപ്പോഴും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവസരങ്ങളും ആനുകൂല്യങ്ങളും നേടി വരുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും .ആശാൻ പള്ളിക്കൂടങ്ങളെയും കളരികളെയും പറ്റി വ്യക്തമായ രേഖകൾ ലഭ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും, ഇരുപതാംനൂറ്റാണ്ട് ആരംഭകാലത്ത് സംഭവിച്ച വിദ്യാഭ്യാസ പരിവർത്തനങ്ങളും ആറ്റിങ്ങൽ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ഇവിടത്തെ രാജകീയ വിദ്യാലയങ്ങൾക്കും വളരാൻ അവസരം നൽകി.ആറ്റിങ്ങൽ പ്രദേശത്തെ പാരമ്പര്യത്തിന് അടിത്തറയായി നിൽക്കുന്ന വിദ്യാലയങ്ങൾ ആറ്റിങ്ങൽ നിവാസികൾക്ക് അഭിമാനത്തിന് വക നൽകുന്നു പ്രദേശത്തെ അത്തരം വിദ്യാലയങ്ങളിലൊന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ .ചരിത്രത്തിൽ ആവണിചേരി എന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ രേഖപ്പെടുത്തിയിട്ടുള്ളത്.

സാഹിത്യരംഗം

ചിറയിൻകീഴ് ,കിളിമാനൂർ തുടങ്ങിയ പ്രദേശങ്ങളെ അപേക്ഷിച്ച് ആറ്റിങ്ങൽ എഴുത്തുകാർ കുറവാണു്. ഉള്ളവരിൽ തന്നെ പ്രാദേശിക പ്രശസ്തി കൈവരിച്ചവരാണ് ഭൂരിഭാഗവും .സർഗാത്മക സാഹിത്യകാരന്മാരും, വൈജ്ഞാനിക സാഹിത്യകാരന്മാരും കൂട്ടത്തിലുണ്ട് .ആറ്റിങ്ങൽ സ്വദേശികൾ അല്ലെങ്കിലും ആറ്റിങ്ങൽ കർമ്മ ക്ഷേത്രമായി തെരഞ്ഞെടുത്ത വരും കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. മഹാകവി എം പി അപ്പൻ അക്കൂട്ടത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നു. നീലംപേരൂർ രാമകൃഷ്ണൻ നായർ ,വി ഗോപാലപിള്ള ,കുമ്മിൾ സുകുമാരൻ ,കിളിമാനൂർ രാഘവവാരിയർ, നൃത്യ കലാരംഗം കഥകളി മാസിക നടത്തിയിരുന്ന ആർ കട്ടൻ പിള്ള ,പുറവൂർ എസ് ചക്രപാണി, ഗോപിനാഥൻ നായർ തുടങ്ങിയവരും സ്മരണീയാരാണ് . പ്രമുഖ നോവലിസ്റ്റായ കോവിലൻ "തട്ടകം" എന്ന നോവലിലെ ചില അധ്യായങ്ങൾ പൂർത്തിയാക്കിയത് ആറ്റിങ്ങലിലെ മണ്ണിൽ ഇരുന്നാണ് .രചനകൾ പുസ്തകരൂപത്തിൽ പുറത്തു വന്നിട്ടില്ലെങ്കിലും ആനുകാലികങ്ങളിൽ എഴുതിയ പ്രസിദ്ധ നേടിയവർ വളരെയുണ്ട് .പ്രൊഫഷണൽ നാടകങ്ങൾ എഴുതി രംഗത്തവതരിപ്പിച്ചവർ എണ്ണത്തിൽ കൂടുതലാണ് .വളരെ കുറച്ചു നാടകങ്ങളെ പുസ്തകമായി പ്രകാശിപ്പിച്ചു കാണുന്നുള്ളൂ .പുത്തൂർ കൃഷ്ണപിള്ള ശംഖ് ചൂട വധം, അയ്യപ്പചരിതം എന്നീ ആട്ടക്കഥകൾ എഴുതി അവതരിപ്പിച്ചെങ്കിലും പുസ്തകം ആക്കിയിട്ടില്ത. ഹാസ്യ മാസികയായ "രസികൻ "സൃഷ്ടിച്ച ഒരു പാരമ്പര്യം ആറ്റിങ്ങൽ ഉണ്ട് .അഡ്വക്കേറ്റ് പി മാധവൻ പിള്ള രചിച്ച ഓട്ടൻ തുള്ളലുകൾ വളരെ ചിരിപ്പിച്ചിട്ടുണ്ട് .അദ്ദേഹത്തിൻറെ ഹാസ്യ അനുകരണങ്ങളും ഓർമിക്കാതെ വയ്യ . ഹാസ്യാവിഷയത്തിൽ ഇ വി കൃഷ്ണപിള്ളയുടെ ചിരി ഏറ്റെടുത്ത സുകുമാർ എന്ന എസ്‌ സുകുമാരൻ പോറ്റി ആറ്റിങ്ങൽക്കാരനാണ് . അക്ഷരം കൊണ്ടും വര കൊണ്ടുംഫലിതം സൃഷ്ട്ടിച്ച കേരളത്തിലെ പ്രശസ്ത സാഹിത്യകാരനാണ് സുകുമാർ. കൈരളിയുടെ പ്രസിഡണ്ടായും ,കേരള കാർട്ടൂൺ അക്കാദമി ചെയർമാനായും അദ്ദേഹം ശോഭിച്ചിട്ടുണ്ട് ചിരി അരങ്ങുകൾ സൃഷ്ടിച്ച ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിൻറെ 'വായിൽ വന്നത് കോതക്ക് പാട്ട് 'എന്ന കൃതിക്കാണ് ലഭിച്ചത് .കവികളും കഥാകാരന്മാരും കുറവാണ് ആറ്റിങ്ങലിൽ .കിളിമാനൂർ കേശവൻ ,എം വിജയൻ പാലാഴി, പങ്കജാക്ഷൻ നായർ ,രാധാകൃഷ്ണൻ കുന്നുംപുറം തുടങ്ങിയവർ കാവ്യരംഗത്ത് തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള വരാണ് .വിജയൻ ആറ്റിങ്ങൽ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉൾപ്പെടെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .ശാസ്ത്ര-സാങ്കേതിക ആദ്ധ്യാത്മിക വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച വ്യക്തിയാണ് ആറ്റിങ്ങൽ രാമചന്ദ്രൻ .എഡിറ്റർ, പരിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി പല ഗ്രന്ഥങ്ങളും വിവിധ വിഷയങ്ങളിലായി എഴുതിയിട്ടുണ്ട് .ധാരാളം ലേഖനങ്ങൾ ആനുകാലികങ്ങളിൽ വന്നിട്ടുണ്ട്കാർഷിക കേരളത്തിൽ മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിന് ഉടമയാണ് ആറ്റിങ്ങലിലെ അഭിമാനമായ ആർ ഹേലി .റബ്ബറിൽ തുടങ്ങി നെൽക്കൃഷിയിലേക്കും പച്ചക്കറിക്കൃഷിയിലേക്കും ,എണ്ണക്കുരുക്കളിലേക്കുമെല്ലാം കൃഷിവിജ്ഞാനം വ്യാപിപ്പിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി പല ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .കർഷക ഭാരതി ഉൾപ്പെടെ പല അവാർഡുകളും നേടിയിട്ടുണ്ട്. ഹേലിയുടെ ഗ്രന്ഥങ്ങൾ സർവ്വേ ഓഫ് ഇംപോർട്ടൻസ് അഗ്രികൾച്ചർ മാർക്കറ്റ് ഓഫ് കേരള ,ഗ്രാമ്പ് ,പഴവർഗങ്ങളും, ഫാം ജേർണലിസം ,തേൻ ,കഴക്കൂട്ടം വാനില കൃഷി പാഠംഎന്നിവപ്രസിദ്ധങ്ങളാണ്.കൃഷിവകുപ്പിൽ ജോയിൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച ആറ്റിങ്ങൽ സ്വദേശി ജയേഷ് നായർ ശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവാണ് .കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഇദ്ദേഹത്തിൻറെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .മൃത്തികാ സൂക്ഷ്മജീവി വിജ്ഞാനം ,സൂക്ഷ്മ മൂലകങ്ങൾ കൃഷിയിൽ ,സസ്യഹോർമോണുകൾ എന്നിവ യോഗേഷ് നായരുടെ പ്രമുഖ കൃതികളാണ് .വിദ്യാഭ്യാസ വിചക്ഷണൻ ,പ്രഗൽഭ ഗവേഷകൻ ,ഗ്രന്ഥകാരൻ ,സർവ്വകലാശാല സർവ്വകലാശാല വൈസ് ചാൻസലർ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും പ്രശോഭിച്ച ഡോക്ടർ സുകുമാരൻനായർ ആറ്റിങ്ങൽ ജനിച്ച പ്രതിഭാശാലിയാണ് .ഒട്ടേറെ ബിരുദങ്ങൾ ഉന്നത നിലവാരത്തിൽ സമ്പാദിച്ചു സുകുമാരൻ നായരുടെ കീഴിൽ ഗവേഷണം ചെയ്ത് വിശിഷ്ട വ്യക്തികളുടെ എണ്ണം നിരവധിയാണ്.

നാടകരംഗം

നാടകപ്രവർത്തനം കൊണ്ട് സമ്പന്നമായ പ്രദേശമാണ് ആറ്റിങ്ങൽ .അമേച്വർ പ്രൊഫഷണൽ ആയ പല സംഘടനകളുടെ ഈറ്റില്ലമാണ് ആറ്റിങ്ങൽ .മലയാളത്തിലെ മിക്കവാറും എല്ലാ നാടക പ്രവണതകളും ഏറ്റുവാങ്ങാൻ ഈ പ്രദേശത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ നാടകത്തിന് പൊതുവെ നമ്മുടെ നാട്ടിൽ ഉണ്ടായ ശക്തിക്ഷയം ആറ്റിങ്ങലിലും ബാധിച്ചിരിക്കുന്നു 1950 മുതൽ 85 വരെയുള്ള കാലഘട്ടം നാടക പ്രവർത്തനത്തിൽ ആറ്റിങ്ങൽ സ്വദേശിയായിരുന്നു ദേശീയ അംഗീകാരം നേടാൻ കഴിഞ്ഞു ദേശാഭിമാനി പോലുള്ള പ്രൊഫഷണൽ സംഘങ്ങൾ അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട് .ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് അരങ്ങേറിയിരുന്ന ക്ലാസിക്കൽ കലയായ കഥകളിയും, അനുഷ്ഠാനകലയാണ് കാളിയൂട്ട് അനുഷ്ഠാനേതര കലയായ കാക്കാരിശ്ശിയും ,അർത്ഥക്ലാസിക്കൽ കലയായ ഓട്ടൻതുള്ളലും ആണ് ആറ്റിങ്ങലിന്റെ ദൃശ്യകലാ പാരമ്പര്യം. ഇന്ന് നാം അറിയപ്പെടുന്ന വിവിധ തരത്തിലുള്ള നാടകങ്ങളുടെ തുടക്കം കുറിച്ചത് സംഗീതനാടകങ്ങൾ ആണ് .ഇത് തമിഴ് നാടകങ്ങളുടെ അനുകരണമായിരുന്നു .ഈ നാടകങ്ങളുടെ മുഖ്യശില്പി ഭാഗവതന്മാർ ആണ്. പ്രധാന വേഷങ്ങളും അവർ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. നാടകസംഘങ്ങൾ നാടുനീളെ ചുറ്റിയടിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു പോകുന്നു. മലയാള സംഗീത നാടക ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കഥാപാത്രമാണ് ആറ്റിങ്ങൽ നാണുപിള്ള .സംഗീത നാടകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു വേഷമാണ് നാണുപിള്ള അവതരിപ്പിച്ചത്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ തുടർച്ചയായി കലാപ്രവർത്തനം നടത്തുന്ന കലാസമിതികൾ കുറവായിരുന്നു .അക്കാലത്ത് ആറ്റിങ്ങലിൽ മൂന്നു പ്രധാന കലാസമിതികൾ ആണുണ്ടായിരുന്നത് .നേതാജി സുകുമാര കലാസമിതി ,ജനകീയ കലാനിലയം, ആറ്റിങ്ങൽ പ്രോഗ്രസ്സിവ് ആർട്സ് ക്ലബ് .കുറെ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കലാസമിതി ആണ് ആറ്റിങ്ങൽ പ്രോഗ്രസ്സിവ് ആർട്സ് ക്ലബ് (APAC)

ആറ്റിങ്ങലിന്റെ ദൃശ്യകലാ പാരമ്പര്യം

ക്ഷേത്ര ഉത്സവങ്ങളോട് അനുബന്ധിച്ച് അരങ്ങേറിയിരുന്ന ക്ലാസ്സിക്കൽ കലയായ കഥകളിയും, അനുഷ്ഠാനകലയായ കാളിയൂട്ടും ,അനുഷ്ടാനേതര കലയായ കലയായ കാക്കാരിശ്ശിയും ,ക്ലാസിക്കൽ കലയായ ഓട്ടൻതുള്ളലും ആണ് ആറ്റിങ്ങലിന്റെ ദൃശ്യകലാ പാരമ്പര്യം .ഇന്ന് നാം അറിയപ്പെടുന്ന വിധത്തിലുള്ള നാടകങ്ങളുടെ തുടക്കംകുറിച്ചത് സംഗീതനാടകങ്ങൾ ആണ്. ഇത് തമിഴ് നാടകങ്ങളുടെ അനുകരണമായിരുന്നു .സംഗീതത്തിന് പ്രാധാന്യം നൽകിയിരുന്ന ഈ നാടകങ്ങളുടെ മുഖ്യ ശിൽപ്പികൾ ഭാഗവതന്മാർ ആയിരുന്നു .പ്രധാന വേഷങ്ങളും അവർ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത് .നാടകസംഘങ്ങൾ നാടുനീളെ ചുറ്റിയടിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു പോന്നു .വൈദ്യുതി വിളക്കുകളോ ഉച്ചഭാഷിണിയോ അന്നില്ലായിരുന്നു .സ്റ്റേജിൽ താഴോട്ട് മാത്രം പ്രകാശം പരത്തുന്ന രണ്ടോമൂന്നോ പെട്രോമാക്സ് വിളക്കുകളാണ് വെളിച്ചത്തിനായി ഉപയോഗപ്പെടുത്തിയത് .അങ്ങേയറ്റംവരെ എത്തുന്ന വിധത്തിൽ വേണം നടൻമാർ സംഭാഷണങ്ങൾ പറയാൻ .അങ്ങനെ ഇന്നത്തേതിൽനിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ അഭിനയ സമ്പ്രദായവും അരങ്ങേറ്റവും .നിരവധി സംഗീത നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട് .ടിക്കറ്റ് വച്ചാണ് ഇത്തരം നാടകങ്ങൾ കളിച്ചിരുന്നത്. മ ലയാള സംഗീത നാടക ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കഥാപാത്രമാണ് ആറ്റിങ്ങൽ നാണുപിള്ള .സംഗീത നാടകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു ബഫൂണിന്റെ വേഷമാണ് നാണുപിള്ള അവതരിപ്പിച്ചത് സംഗീത നാടക രംഗത്തെ മികച്ച നടന്മാർ ഒന്നിച്ചു ചേർന്ന് രൂപീകരിച്ച മഹൽ സൈറ്റിലെ പ്രധാന അഭിനേതാക്കളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം.'

ദേശാഭിമാനി തീയേറ്റേഴ്സ്

നാടക ചരിത്രത്തിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച പ്രൊഫഷണൽ സംഘമാണ് ദേശാഭിമാനി തീയേറ്റേഴ്സ് ( സ്ഥാപിതം 1965_ കെ പി ബ്രഹ്മാനന്ദൻ ഒരുവർഷക്കാലം അഗ്നിപുത്രിയിൽ പ്രവർത്തിച്ചിരുന്നു .ആദ്യ നാടകമായഅഗ്നിപുത്രിക്ക് ഹൃദ്യമായ സ്വാഗതം ആണ് ലഭിച്ചത്. കേരളത്തിലെ പല നഗരങ്ങളിലും ഇത് അവതരിപ്പിച്ചു. എസ് .എൽ പുരം രചനയും, സംവിധാനവും നിർവഹിച്ച അഗ്നിപുത്രി സിനിമയുമായി.ഡൽഹി ദൂരദർശൻ ആദ്യമായി അവതരിപ്പിച്ച മലയാളനാടകവും ഇതായിരുന്നു .തുടർന്ന് സത്രം ,മോചനം , അഗ്നിപുഷ്പങ്ങൾ ,കവചം ,പുണ്യതീർത്ഥം തേടി പുതിയ പുരാണം തുടങ്ങിയ ഒട്ടേറെ നാടകങ്ങൾ അരങ്ങേറി . പ്രശസ്തരായ നാടകകൃത്തും ,സംവിധായകനും ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. 1980ൽ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് പുരുഷാർത്ഥത്തിൽ അഭിനയിച്ച ജോളിക്കാണ് ലഭിച്ചത്. 1986 ലെ ഏറ്റവും നല്ല നാടകത്തിനുള്ള സംസ്ഥാന അവാർഡ് പുതിയപുരാണത്തിനു ആയിരുന്നു .ജനം തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്ത അഡ്വക്കേറ്റ് K.S ഉമ്മർ കുറച്ചുകാലം ദേശാഭിമാനി പ്രസിഡണ്ടായിരുന്നു .ആറ്റിങ്ങലിന്റെ നാടകസംസ്‌ക്കാരത്തിന്റെ അഭിമാനസ്തംഭം ആണ് ദേശാഭിമാനി തീയേറ്റേഴ്സ്

സംഗീതം നൃത്തം ചിത്രകല

കലകളുടെ കാര്യത്തിലെന്നപോലെ ഇതരകലകളും ആറ്റിങ്ങൽ ഒരു പാരമ്പര്യമുണ്ട് സംഗീതത്തെയും നൃത്തത്തെയും സ്നേഹിച്ച നിരവധിപേർ പ്രൊഫഷണൽ കലാകാരന്മാരായ പിൽക്കാലത്ത് അറിയപ്പെട്ടു

സംഗീതം

ആദ്യം പറയേണ്ടത് തിരുവിതാംകൂർ കൊട്ടാരത്തിലെ സംഗീത വിദഗ്ധനായിരുന്ന മുല്ലമൂട് പദ്മനാഭ അയ്യരുടേതാണ് . രാഗങ്ങൾ ആലപിക്കുന്നത് പ്രത്യേകമായ പ്രത്യേകമായ സിദ്ധിയും, ശബ്ദസുഖവും ഗായകനായിരുന്നു അദ്ദേഹം .അദ്ദേഹത്തിൻറെ മരണാനന്തരം ആറ്റിങ്ങൽ മുല്ലമൂട്എപി ഹരിഹര ഭാഗവതർ ആസ്ഥാന വിദ്വാൻ ആയി. നിരവധി ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന രാമകൃഷ്ണ ഭാഗവതർ ആറ്റിങ്ങലിൽ ഏറെക്കാലം സംഗീത വിദ്യാലയം നടത്തിയിരുന്നു .വായ്പ്പാട്ടിലും , വയലിനിലും പ്രത്യേക പ്രാവീണ്യമുണ്ടായിരുന്നു ഇദ്ദേഹത്തിന്. പുതിയ തലമുറയിൽ ഏറെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് പാർവ്വതിപുരം പത്മനാഭ അയ്യർ. ദൃശ്യമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള സംഗീത ക്ലാസ്സുകൾ സംഗീതലോകത്തിൽ മുക്തകണ്ഠ പ്രശംസ നേടിയിട്ടുണ്ട്

ഉപകരണസംഗീതം

ഉപകരണ സംഗീതത്തിൽ ശ്രദ്ധേയമായി തീർന്ന നിരവധി സംഗീതജ്ഞർക്ക് ജന്മംനൽകിയ മണ്ണാണ് ആറ്റിങ്ങൽ. സുപ്രസിദ്ധ നാഗസ്വര വിദ്വാൻ ആറ്റിങ്ങൽ വിഎസ് സാംബശിവൻ തെക്കേ ഇന്ത്യൻ വിദ്വാന്മാരുടെ കൂട്ടത്തിൽ എന്നും പരിഗണിക്കപ്പെട്ടു ഉള്ള ആളായിരുന്നു. ഇദ്ദേഹം പ്രസിദ്ധ നാഗസ്വര വിദ്വാൻ രാജരത്നം പിള്ളയുടെ ശിഷ്യനായിരുന്നു .രാജ രത്ന സംഗീതസഭ എന്നൊരു സദസ്സ് തന്നെ അദ്ദേഹം നടത്തിയിരുന്നു .ലോക പ്രശസ്ത വയലിൻ വാദകൻ പ്രൊഫസർ സുബ്രഹ്മണ്യ ശർമ ആറ്റിങ്ങലിലെ മറ്റൊരു അഭിമാനമാണ് .അദ്ദേഹത്തിൻറെ സഹോദരൻ കൃഷ്ണയ്യർ മൃദംഗവിദ്വാൻ ആണ്

നൃത്തകല

സംഗീത പാരമ്പര്യം പോലെതന്നെ ആറ്റിങ്ങൽ എന്ന ഒരു നൃത്ത കലാപാരമ്പര്യവും ഉണ്ട് .ഒരു അഭിനയകല എന്നതിലുപരി പെൺകുട്ടികൾക്ക് മെയ് വഴക്കം ഉണ്ടാവുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി പണ്ടു കാലം മുൻപ് തന്നെ നൃത്ത അഭ്യാസത്തിന് പ്രത്യേക പ്രാധാന്യം കൊടുത്തിരുന്നു .50 വർഷം മുൻപ് നൃത്ത ക്ലാസുകൾ സംഘടിപ്പിച്ചത് കൊണ്ട് ഈ രംഗത്തേക്ക് വന്ന മരുതൂർ അപ്പുക്കുട്ടൻപിള്ളയുടെ പേരാണ് പ്രഥമഗണനീയം. ഇദ്ദേഹത്തിൻറെ പുത്രനാണ് പ്രസിദ്ധ സിനിമ സംവിധായകൻ രാജസേനൻ. അപ്പു കുട്ടൻപിള്ളയുടെ നൃത്തക്ലാസുകളിൽ നിന്ന് ശിക്ഷണം നേടിയ നിരവധി പേർ പിൽക്കാലത്ത് ഈ കലയെ ജീവനോപാധി ആക്കി മാറ്റിയിട്ടുണ്ട്.

ചിത്രകലാ രംഗം

ചിത്രകലയിലും അതുമായി ബന്ധപ്പെട്ട ഇതര കലകളിലുംസമുന്നതമായ സ്ഥാനമാണ് ആറ്റിങ്ങലിനുള്ളത് . ഇന്നോളമുള്ള ഈ പ്രദേശത്തിന് കലാ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും .കിളിമാനൂർ കോവിലകത്തെ സർഗ്ഗവസന്തം സൗരഭ്യം ആറ്റിങ്ങലിനെ തഴുകിയതിന്റെ അനുഗ്രഹം ആയിരിക്കാം രാമചന്ദ്രനെ പോലെ അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ചിത്രകാരന്മാർ ഇവിടെ പിറന്നു വീഴാൻ കാരണം . ധൂളി ചിത്രകല എന്ന പ്രസിദ്ധമായ കളമെഴുത്ത് മണ്ണാണ് ആറ്റിങ്ങൽ. ശർക്കരയിലേക്കും മറ്റും ഉത്സവത്തിന് കളമെഴുത്തും പാട്ടും നടത്തുന്നവർ ആറ്റിങ്ങലിൽ ആണ് അധിവസിക്കുന്നത് .ഇവിടത്തെ കൊട്ടാരത്തിലെ അനന്തശയനത്തിൻറെയും ആവണി പുരം കൃഷ്ണസ്വാമി ക്ഷേത്രത്തിലെ മഹിഷാസുരമർദ്ദിനിയുടെയും ചുവർ ചിത്രങ്ങൾ ഇതിനകം കലാ പ്രേമികളുടെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട് ക്ഷേത്ര ദ്വാരപാലകൻ മാരുടെ രൂപം ദാരു വിൽ കുത്തിയിട്ടുണ്ട് അതിനു പുറമേ വേറെയും ശില്പങ്ങൾ ഇവിടത്തെ ക്ഷേത്രത്തിൻറെ മച്ചുകളിൽ കാണാം ആറ്റിങ്ങൽ കൊട്ടാരവും ക്ഷേത്രങ്ങളും കലാ സങ്കേതങ്ങൾ കൂടിയാണ് കലാ പരിശീലന കേന്ദ്രം വളരെ മുൻപേ ഉണ്ടായിട്ടുള്ള പ്രദേശമാണ് ആറ്റിങ്ങൽ ശ്രീ വേലുകുട്ടി പിള്ളയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന സ്കൂളാണ് പലരുടെയും മനസ്സിൽ ആദ്യം തെളിയുന്നത് .ഇവിടെ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെപ്പേർക്ക് സ്കൂളുകളിൽ ചിത്രകല അധ്യാപകരായി ജോലി ലഭിച്ചിട്ടുണ്ട് .ആറ്റിങ്ങലിലെ ഏറ്റവും പ്രമുഖനായ ചിത്രകാരൻ രാമചന്ദ്രനാണ് .രാജാരവിവർമ്മയെ പോലെ കരിക്കട്ടകൊണ്ട് വീടിൻറെ ഭിത്തിയിൽ തുടങ്ങിയവയ്ക്ക് പ്രചോദനം നൽകിയത് ആറ്റിങ്ങലിലെ അമ്പലങ്ങളും കൊട്ടാരങ്ങളും പ്രകൃതിയുംആയിരുന്നു . വിദ്യാർത്ഥിയായിരിക്കുമ്പോൾ ബംഗാളിലെ ചിത്രകഥകളുമായി മോഡേൺ റിവ്യൂ എന്ന പ്രസിദ്ധീകരണത്തിലൂടെ പരിചയം സമ്പാദിച്ച ഇദ്ദേഹം. 1957 തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി 1961 വിശ്വഭാരതിയിൽ നിന്ന് ഫൈനാർട്സ് ഡിപ്ലോമയും തുടർന്ന് കേരളത്തിലെ ചുമർചിത്രങ്ങൾ കുറിച്ച് അവിടെത്തന്നെ ഗവേഷണവും പൂർത്തിയാക്കി 1969 ലും1 73 ലും ചിത്രകലയ്ക്ക് ഉള്ള ദേശീയ പുരസ്കാരവും 1993 ന്യൂഡൽഹി കലാപരിഷത്തിന്റെ സമ്മാനവും ലഭിച്ചു .ഇന്ത്യയിലും പുറത്തും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള രാമചന്ദ്രൻ അൻപതിലേറെ ബാലസാഹിത്യ കൃതികൾ രചിക്കുകയും അവർക്ക് ചിത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട് .തങ്ങളുടെ ചിത്രരചനക്ക് ജപ്പാനിൽ നിന്ന് പുരസ്കാരം ലഭിച്ചു .2005 ഇൽ അദ്ദേഹത്തിന് പദ്മഭൂഷൺ ബഹുമതി ലഭിച്ചു

പത്രപ്രവർത്തനം

ആറ്റിങ്ങലിന്റെ പത്രപ്രവർത്തന ചരിത്രം പറയുമ്പോൾ ആദ്യം പരാമർശിക്കേണ്ട പേര് രസികൻ പത്രാധിപരായിരുന്ന പച്ചക്കുളം വാസുപിള്ളയുടെതാണ് അരനൂറ്റാണ്ടിനു മുമ്പ് തെക്കൻ കേരളത്തിലെ മാധ്യമ രംഗത്ത് ഏറെ ശ്രദ്ധേയമായ പേരായിരുന്നു രസികൻ .അദ്ദേഹം ജനിച്ചതും വളർന്നതും ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിനടുത്തുള്ള പച്ചക്കുളം വീട്ടിലായിരുന്നു. സാമൂഹിക തിന്മകളെ അതിനിശിതമായി ആക്ഷേപഹാസ്യത്തിൽ വിമർശിച്ച പത്രമായിരുന്നു രസികൻ .അക്കാലത്ത് ശ്രദ്ധേയമായി തീർന്ന മറ്റൊരു പത്രപ്രവർത്തകൻ കെ എസ് ചെല്ലപ്പൻ ആയിരുന്നു. ഇദ്ദേഹം കേരളകൗമുദിയിൽ പിന്നീട് സേവനമനുഷ്ഠിച്ച കൗമുദി പത്രം പ്രസിദ്ധീകരണം അവസാനിക്കുന്നതുവരെ അതിൻറെ സബ് എഡിറ്ററായിരുന്നു.ആറ്റിങ്ങൽ കേന്ദ്രമാക്കി പത്ര പ്രവർത്തനം നടത്തിയ മറ്റൊരു വ്യക്തിയായിരുന്നു ഹമീദ് കൂന്തള്ളൂർ .പട്ടം താണുപിള്ളയുടെ കേരളജനത എന്ന പത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .അതേ കാലത്ത് തന്നെ ആറ്റിങ്ങലിൽ നിന്നും നിരവധി പത്രമാസികകൾ പ്രസിദ്ധീകരിച്ചിരുന്നു. രസികനു പുറമേ മലയാപ്രെസ്സ് കൃഷ്ണൻനായരുടെ മായാവി ,ആർ .കൃഷ്ണൻനായരുടെ വികട കേസരി ,ആർ പ്രഭാകരൻ നായരുടെ ധീരൻ തുടങ്ങിയവ കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു .മാതൃഭൂമി പത്രത്തിൻറെ ചിറയിൻകീഴ് താലൂക്ക് ലേഖകനായിരുന്ന എം എം കൃഷ്ണൻകുട്ടി, മനോരമയുടെ ലേഖകൻ ഡി എസ് നായർ കേരള കൗമുദി ലേഖകനായ ജയ്പാൽ ,എന്നിവരെല്ലാം ആറ്റിങ്ങലിന്റെ പത്രപ്രവർത്തന ചരിത്രത്തിലെ എടുത്തുപറയേണ്ട ആദ്യകാല വ്യക്തിത്വങ്ങളാണ്

കഥകളി പാരമ്പര്യം

കഥകളി കലകളുടെ രാജാവും, രാജാക്കന്മാരുടെ കലയും ആയിട്ടാണ് വളർന്നുവന്നത്. ആട്ടക്കഥ നിർമാതാക്കളും ,ആചാര്യന്മാരും ,ആയ് രാജാക്കന്മാരുടെ നാമധേയങ്ങൾ കലയുടെ ചരിത്രത്തിൽ സ്മരണകളാണ്. നഗരപ്രാന്തങ്ങളിൽ സാധാരണക്കാർക്കും ആസ്വാദകർക്കും പരിചയപ്പെടുത്തിക്കൊടുത്തു ഒട്ടേറെ കലാകാരന്മാരും ,യോഗങ്ങളും നഗരത്തിൽ പഴയ കാലത്തുണ്ടായിരുന്നു .ക്ഷേത്ര സങ്കേതങ്ങളിൽ ഉത്സവകാലത്ത് പ്രധാന കലാപരിപാടി ആയി കഥകളിയും, ഓട്ടൻതുള്ളലും ,ചാക്യാർകൂത്തും ,നാദസ്വര മേളവും അവതരിപ്പിച്ചിരുന്നു ,കഥകളിയെക്കുറിച്ചുള്ള പരിചയവും, ആസ്വാദനശീലവും വളർത്താൻ ഈ കലാപ്രകടനങ്ങൾ അവസരമൊരുക്കിയിരുന്നു .ആറ്റിങ്ങലിൽ കഥകളി നടന്മാരുടെ കഥകളി യോഗങ്ങളും പ്രാചീനകാലത്തു തന്ന നിലവിലുണ്ടായിരുന്നു.കഥകളി പ്രിയന്മാരുടെ നാടാണ് ആറ്റിങ്ങൽ എന്ന് പറയാം

മാതുപിള്ള ആറ്റിങ്ങൽ

ആറ്റിങ്ങൽ മാതുപിള്ള കൊല്ലവർഷം 1036 ജനിച്ചു. കൃഷ്ണനാശാൻ കീഴിൽ കച്ചകെട്ടി കഥകളി അഭ്യസിച്ചു. സ്ത്രീവേഷത്തിൽ പ്രസിദ്ധി നേടി. ആറ്റിങ്ങൽ മുതൽ തെക്ക് പത്മനാഭപുരം വരെ മാതു പിള്ളക്ക് പേരും പെരുമയും 1077ൽ സ്വന്തമായി ഒരു കഥകളിയോഗം രൂപീകരിച്ചു പരിശീലനം നടത്തി .ശ്രീമൂലം തിരുനാളിന്റെ രജതജൂബിലി പ്രമാണിച്ച് നടന്ന കളിയിൽ മാധു പിള്ളയുടെ രംഭ ആസ്വാദകരുടെ പ്രശംസയ്ക്ക് പാത്രമായി.

പരമ്പരാഗതകലകൾ

പരമ്പരാഗതമായ നിരവധി കലകളുടെ നാടാണ് ആറ്റിങ്ങൽ .അനുഷ്ടാനം ആയോധനം എന്നിവയുടെ ഭാഗമായുള്ള ചില കലാരൂപങ്ങളാണ് ആറ്റിങ്ങലിൽ ഉണ്ടായിരുന്നത്

കാളിയൂട്ട്

ശർക്കരയിൽ എന്നപോലെ ആറ്റിങ്ങൽ പൊന്നറ ക്ഷേത്രനടയിൽ അരങ്ങേറിയിരുന്ന കലാരൂപമാണ് കാളിയൂട്ട് .കോലത്ത് നാട്ടിൽ നിന്നുള്ള ആദ്യത്തെ ദത്തിനോടൊപ്പം വന്ന് പൊന്നറ കുടുംബക്കാർക്ക് ആണ് കാളിയൂട്ട് നടത്തുവാനുള്ള അവകാശം .ഇളമ്പ പള്ളിയറയിലും പൊന്നറ ക്കുടുംബക്കാർ തന്നെയാണ് കാളിയൂട്ട് ചടങ്ങുകൾ നടക്കുന്നത് ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കു ഒടുവിലാണ് നിലത്തിൽ പോര് എന്ന കലാരൂപം അരങ്ങേറുന്നത് .വെള്ളാട്ടം കളി ,നാരദൻ പുറപ്പാട് ,കുരുത്തോല ചാട്ടം, നായർ പുറപ്പാട് ,ഐരാണി പുറപ്പാട് ,പുലയർ പുറപ്പാട് ,മുടിയുഴിച്ചിൽ എന്നിവയാണ് നിലത്തിൽ പോരിനു മുൻപുള്ള പ്രധാന ചടങ്ങുകൾ. അതിൽ പലതിലും ഏറെ നിഴല ഴിക്കുന്നത് നാടകീയതയാണ് .നിരവധി കാലം പൊന്നറ കുടുംബത്തിൽപ്പെട്ട അധ്യാപകനായിരുന്നു ഗോപിനാഥൻ നായരും ,അദ്ദേഹത്തിൻറെ സഹോദരന്മാരാണ് കാളിയൂട്ട് നടത്തിയിരുന്നത് .ഇന്ന് കാളി വേഷത്തിൽ പ്രസിദ്ധ കാളിയൂട്ട് കലാകാരൻ നാണു ആശാന്റെ പുത്രൻ പുത്രൻ ബിജുവും ദാരികനായി അവനവഞ്ചേരി സുകുമാരൻനായരും വേഷം കെട്ടി വരുന്നു.

കളമെഴുത്തും പാട്ടും

ആറ്റിങ്ങലിലെ പല ക്ഷേത്രങ്ങളിലും കളമെഴുത്തുംപാട്ടും എന്ന അനുഷ്ഠാന കലാരൂപം പ്രചാരത്തിലുണ്ടായിരുന്നു .ഇന്നും ഇത് മുടങ്ങാതെ നടക്കുന്ന തിരുവാറാട്ടുകാവ് ലാണ് പൊന്നറ കുടുംബക്കാർക്ക് ആയിരുന്നു കളമെഴുത്തുംപാട്ടും ഉള്ള അവകാശം .നിലത്തു ദേവീദേവന്മാരുടെ രൂപം വർണ്ണപ്പൊടികൾ കൊണ്ട് വരക്കുന്നു . പ്രകൃതി ദത്തമായ വസ്തുക്കളിൽ നിന്നാണ് വസ്തുക്കളിൽ നിന്നാണ് വർണ്ണപ്പൊടികൾ ഉണ്ടാക്കിയിരിക്കുന്നത് .വളരെ ഏറെ സമയമെടുത്താണ് കളം പൂർത്തിയാക്കുന്നത് പൂർത്തിയായിക്കഴിഞ്ഞാൽ കളംപാട്ട് ഉണ്ടാകും .പാട്ട് പാടി ദൈവത്തെ പ്രസാദിപ്പിച്ചു ശേഷം കളം അഴിക്കുന്നു . കരവിരുതും കലയും ഒന്നിച്ചു ചേരുന്നതാണ് കളമെഴുത്ത്. നൂറ്റാണ്ടുകൾക്ക് മുൻപ് അജ്ഞാത കരങ്ങളാൽ ക്ഷേത്ര ചുമരുകളിൽ വരച്ച് ചിത്രങ്ങളോട് കളമെഴുത്ത് വളരെയധികം സാമ്യമുണ്ട്.

വിൽപ്പാട്ട്

വിൽപ്പാട്ട് എന്ന കലാരൂപം ആറ്റിങ്ങൽ ഒരുകാലത്ത് ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്നു .ഇന്നും ഇവിടുത്തെ അമ്മൻ കോവിൽ തമിഴ് വിൽപ്പാട്ട് സംഘങ്ങൾ ഉത്സവത്തോടനുബന്ധിച്ച് നടത്താറുണ്ട് ആവിഷ്കരിക്കുന്നത് വലിയൊരു വില്ലിന് മുന്നിൽവച്ച് കലാകാരന്മാർ അതിനുപിന്നിൽ ഇരുന്നാണ് വില്പ്പാട്ട് അവതരിപ്പിക്കുന്നത് .കൂടാതെ മറ്റ് വാദ്യോപകരണങ്ങളും ഉണ്ടായിരിക്കും. കലാകാരന്മാർ മുഖത്ത് ചായം തേച്ചു പുലിയിളക്കര നേര്യതു തലയിൽ ഒരു പ്രത്യേക രീതിയിൽ കെട്ടിയാണ് പാടിയിരിക്കുന്നത് .കഥാപ്രസംഗം രീതിയിൽ പാട്ടും കഥപറച്ചിലും ഉണ്ടാവും. ഒരാൾ മാത്രം പ്രത്യേക രീതിയിലുള്ള കമ്പുകൊണ്ട് വില്ലിൽ താളത്തിൽ കൊട്ടുന്നു . അങ്ങനെ വില്ലടിച്ചു പാടുന്നത് കൊണ്ടാണ് ഇതിനെ വില്ലടിച്ചാൻ പട്ടു അഥവാ വില്പാട്ട് എന്ന് പറയുന്നത് .ആറ്റിങ്ങൽ എ പി എസ് സി എന്ന് കലാസംഘടന ചില സാമൂഹ്യ കഥകൾ പാട്ടായി അവതരിപ്പിച്ചിരുന്നു .പണ്ട് കാലത്ത് ഉത്സവപ്പറമ്പുകളിലെ പ്രധാന ഇനമായിരുന്നു വില്ലടിച്ചാൻ പാട്ട്.

ആരാധനാലയങ്ങൾ

ആരാധനാലയങ്ങളുടെ ചരിത്രം നാടിന്റെ കൂടി ചരിത്രമാണ്. കോവിൽ അധികാരികൾ രാജാക്കന്മാരെ പോലും നിയന്ത്രിച്ചിരുന്നു. ജനങ്ങളുടെ ജീവിത സ്വപ്നങ്ങൾ അലിഞ്ഞുചേർന്ന മണ്ണിലാണ് ആരാധനാലയങ്ങൾ വിരാജിച്ചിരുന്നത് .കവിതയും സംസ്കാരം വളർന്നു വികസിച്ചതാണ് ഇത്തരം സങ്കേതങ്ങൾ തന്നെയായിരുന്നു ആരാധനാലയങ്ങൾ ഈശ്വരാരാധന പ്രസ്ഥാനങ്ങളായിരുന്നു എന്നതിനു പുറമേ അന്യായ വിചാരത്തിത്തിനുള്ള നീതിപീഠങ്ങളും ആയിരുന്നു

കാവുകൾ

ചരിത്രാതീതകാലം മുതൽ കേരളത്തിലെ ഹൈന്ദവരുടെ ആരാധനരീതികളുമായി വൃക്ഷങ്ങൾക്ക് ബന്ധമുണ്ടെന്ന് തെളിവാണ് ഉൾനാടുകളിൽ ഇന്നും നിലനിൽക്കുന്ന കാവുകൾ. ഉദ്യാനം ,ഉപവനം ,തപോവനം ,വനിക എന്നീ പദങ്ങൾ കാവുകളുടെ പര്യായങ്ങളാണ് .പന ,പാലാ ,ഇലഞ്ഞി ,മരോട്ടി തുടങ്ങിയ വൃക്ഷങ്ങളും കുറ്റി ചെടികളും ഇടതൂർന്നു വളരുന്ന സസ്യകേദാരമാണ് കാവുകൾ .കേരളീയർ തങ്ങളുടെ വിശ്രമ താവളങ്ങൾക്കായി വൃക്ഷലതാദികളെ നട്ടു വളർത്തി പരിരക്ഷിച്ചു വരുന്ന സ്ഥലങ്ങൾ ആകാം കാവുകൾ .നടക്കാവും പൂങ്കാവനവും അതിൽപ്പെടുന്നു. അശോകചക്രവർത്തിയുടെ കാലത്ത്ആണ് ജൈനമതവും ബുദ്ധമതവും കേരളത്തിൽ കടന്നുവന്നത്. ആ കാലത്തു ബുദ്ധ ഭിഷുക്കളെയും ,ഭിഷുണികളെയും സ്വീകരിച്ചു ബഹുമാനിച്ചു പരിചരിക്കാൻ വേണ്ടി ഓരോ റ്റിക്കറവാട്ടുകാരും നാട്ടുനനച്ചു വളർത്തിയ ഉപവനങ്ങളാകാം കാവുകളുടെ ആവിർഭാവത്തിനു കാരണം സർപ്പ കാവുകൾ സംരക്ഷിക്കാൻ സമ്പ്രദായം കുലീന തറവാടുകളുടെ ലക്ഷണമായി കരുതുന്ന കുറെ പേരെങ്കിലും ഇപ്പോഴും കേരളത്തിൽ ഉണ്ട് ഇത്തരത്തിലുള്ള പലരുടെയും കുടുംബങ്ങളിൽ കാവുകളും ആ കാവുകളിൽ ആരാധനാലയങ്ങളും ഉണ്ട് ഹിന്ദുമതത്തിലെ വ്യത്യസ്ത സമുദായക്കാർ അവരുടേതായ കാവുകളും തറകളും ഉണ്ട്. കാട്ടിലെ എത്ര മരം വെട്ടി മാറ്റിയാലും കാവിലെ മരങ്ങൾ വെട്ടരുത് എന്നാണ് പൂർവികർ നമ്മെ പഠിപ്പിച്ചിട്ടുള്ളത് ജൈവ വൈവിധ്യം നിറഞ്ഞ കാവുകളും കാടുകളും സംരക്ഷിക്കണം ആഗോളതാപനത്തിൽ നിന്നും നാം അധിവസിക്കുന്ന ഭൂമി സംരക്ഷിക്കുവാൻ നമ്മുടെ സന്തതിപരമ്പരകൾ രക്ഷിക്കാൻ ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നം ആയ കാവുകളെ സംരക്ഷിച്ചേ മതിയാവൂ