ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റൂഡന്റ് പോലീസ് കേഡറ്റ്

സംസ്ഥാന ആഭ്യന്തരവകുപ്പിൻെറയും വിദ്യാഭ്യാസവകുപ്പിൻെറയും സംയുക്ത ആഭിമുഖ്യത്തിൽ 2010 ൽ ആരംഭിച്ച എസ്.പി.സി. പദ്ധതി 2013 മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പൗരബോധവും സേവനസന്നദ്ധതയുമുളള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സേവനപരിപാടികൾ എല്ലാ അദ്ധ്യയനവർഷവും എസ്.പി.സി .യൂണിറ്റ് സംഘടിപ്പിച്ചു വരുന്നുണ്ട്. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങൾക്കും സ്കൂളിലെ എല്ലാ പൊതുപരുപാടികൾക്കും പ്രധാനമായും നേതൃത്വം നൽകുന്നത് എസ്.പി.സി. കേഡറ്റുകൾ തന്നെയാണ

കോവിഡ് കാല പ്രവർത്തന റിപ്പോർട്ട് 2020- 21

2020 മാർച്ച് മാസത്തിൽ എസ് പി  സി ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച നിർദ്ദേശം അനുസരിച്ച് മഹാമാരിയെ നേടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ജി എച് എസ് പ്ലാവൂർ യൂണിറ്റിന് കീഴിൽ ആരംഭിച്ചു. അതിന്റെ ഭാഗമായി മാർച്ച് മാസത്തിൽ  ഒരു വയറൂട്ടാം പദ്ധതി നടപ്പിലാക്കി. അതിൻ പ്രകാരം കഷ്ടതയിൽ കഴിഞ്ഞിരുന്ന 15 കുടുംബങ്ങൾക്ക് യൂണിറ്റിന്റെ  നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കേഡറ്റുകൾ സ്വയം നിർമ്മിച്ച മാസ്കുകൾ സമൂഹത്തിൽ വിതരണം ചെയ്തു. ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതിയിലൂടെ 17 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകാൻ സാധിച്ചു. കൂടാതെ ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ വയറിങ് ചെയ്ത് വൈദ്യുതി എത്തിക്കാനും  രണ്ട് വിദ്യാർത്ഥികളുടെ വീടുകളിൽ കേബിൾ കണക്ഷൻ പുതുതായി ഏർപ്പെടുത്തുന്നതിനും സാധിച്ചു.

ചിത്രശാല

പാസിംഗ് ഔട്ട് 2022

ക്രിസ്മസ് ക്യാമ്പ്

മുൻവർഷത്തെ പ്രവർത്തനങ്ങൾ

ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/എസ്.പി.സി മുൻവർഷത്തെ പ്രവർത്തനങ്ങൾ