എ. യു. പി. എസ്. അഴിയന്നൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് .മാനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുള്ളത് .വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം .അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു .വിദ്യാലയ പ്രവർത്തനരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക ,വായനാമത്സരം നടത്തുക നല്ല വായനക്കാരെ തിരഞ്ഞെടുക്കുക ,വായനയുടെ പ്രാധ്യാന്യം ഉൾക്കൊള്ളുന്ന പ്രബന്ധ മത്സരം പ്രഭാഷണങ്ങൾ എന്നിവ സംഘടിപിക്കുക ,ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രതേകതയാണ് ..
ജൂൺ പത്തൊൻപതു മുതൽ ജൂൺ ഇരുപത്തിയഞ്ചു വരെ ഒരാഴ്ച വായനാവാരമായി ആഘോഷിച്ചു .പ്രസംഗം ,കവിതാലാപനം ,കവിപരിചയം ,പുസ്തകപരിചയം ,പോസ്റ്റർ നിർമ്മാണം ,വായനക്കുറിപ്പ് ,വായനക്വിസ് തുടങിയ പരിപാടികൾ നടത്തുകയുണ്ടായി .മത്സരങ്ങളിൽ വിജയികളെ കണ്ടെത്തുകയുണ്ടായി വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഭാഗമായി അധ്യാപകർ ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്കായി ശില്പശാല നടത്തി .ശില്പശാലയിൽ കഥ കവിത ചിത്രരചന കവിതാലാപനം എന്നിവ നടത്തുകയുണ്ടായി .നന്നായി കഥ എഴുതുവാനും കവിത രചിക്കുവാനും ചിത്രം നന്നായി വരക്കുവാൻ കഴിയുന്നവരെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകുവാനും കഴിഞ്ഞു .ബി ആർ സി തലത്തിൽ നടന്നു .ബി ആർ സി തലത്തിൽ നടന്ന എഴുത്തകം ശില്പശാലയിലേക്ക് ഞങ്ങളുടെ വിദ്യാലയത്തിലെ തിരഞ്ഞെടുക്കപ്പെട്ട കഥകളും കവിതകളും അയച്ചുകൊടുത്തു .സരസ്വതി ,ശ്രീനന്ദ എൻ സന്തോഷ് എന്നിവരുടെ കവിതകൾ എഴുത്തകം പുസ്തകത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീമതി പ്രിയ ടീച്ചർ ആണ് .കൂടാതെ വിദയാലയത്തിലെ മുപ്പതു കുട്ടികളെ വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളായി തിരഞ്ഞെടുത്തു.അതിൽ കുട്ടികളുടെ കൺവീനർ ആയി ഏഴാം ക്ലാസ്സിലെ സരസ്വതി എസ് തിരഞ്ഞെടുക്കപ്പെട്ടു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശില്പശാലകൾ ഞങ്ങളുടെ വിദ്യാലയത്തിൽ നടത്താറുണ്ട് .വായനമൂല സംഘടിപ്പിക്കാറുണ്ട് ..ആഴ്ചകളിൽ വായനക്ക് അവസരം നൽകി വരുന്നു ..ശില്പശാലകൾ വഴി കുട്ടികൾക്ക് വായനാശീലം വളരുവാനും നന്നായി കഥകൾ എഴുതുവാനും കവിത രചിക്കുവാനും പ്രജോദനമാവുന്നു ഡി.ശില്പശാലകളിൽ കുടികളുടെ പങ്കാളിത്തം സഞ്ജീവമായി തന്നെ തുടരുന്നു .