ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/മികച്ച കുട്ടി അധ്യാപിക അവാർഡ്

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികച്ച കുട്ടി അധ്യാപിക അവാർഡ്

2020-21 ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച് കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ, ടെക്ക് മലപ്പുറം അധ്യാപക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി എൽപി യുപി എച്ച്എസ് വിഭാഗങ്ങൾ നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാര മത്സരത്തിൽ യുപി വിഭാഗത്തിൽ ഈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി കുമാരി വി. ദക്ഷിണ തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണക്ക് അവാർഡും പ്രശംസാപത്രവും ലഭിച്ചു ഇതേ വിഭാഗത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കുമാരി അക്സാ സൂസൻ ജേക്കബിന് പ്രശംസാ പത്രവും ലഭിച്ചു.

കുട്ടി അദ്ധ്യാപികയുടെ വിവിധ ശേഷികൾ വിലയിരുത്തിയാണ് അവാർഡുകൾ നൽകുന്നത് ആശയവിനിമയശേഷി, ബോധന തന്ത്രം, സർഗാത്മകത, ഫലപ്രദമായ സമയ വിനിയോഗം ആസ്വാദ്യത എല്ലാം വിഭാഗം പഠിതാക്കൾക്കും നൽകുന്ന പരിഗണന തുടങ്ങിയവയിൽ സൂക്ഷ്മതല മൂല്യനിർണയം നടത്തി തെരഞ്ഞെടുക്കപ്പെടുന്ന വിജയെ ഓൺലൈൻ ആഭിമുഖം നടത്തിയശേഷമാണ് പ്രഖ്യാപിച്ചത് മുന്നൂറോളം മത്സരാർത്ഥികളിൽ നിന്നാണ് 5 അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.

2021-22 സംസ്ഥാന വ്യാപകമായി എൽപി യുപി എച്ച്എസ് വിഭാഗങ്ങൾ നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാര മത്സരത്തിൽ യുപി വിഭാഗത്തിൽ ഈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി കുമാരി ലീമ മേരി വിദു തിരഞ്ഞെടുക്കപ്പെട്ടു.