ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/നാടോടി വിജ്ഞാനകോശം
ദൃശ്യരൂപം
നാടോടി വിജ്ഞാനകോശം
നാട്ടുഭാഷാ നിഘണ്ടു
കോടോത്ത് സ്കൂളിന്റെ പരിസര പ്രദേശങ്ങളിലും കാസറഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും നാട്ടുകാർ ഉപയോഗിക്കുന്ന വാക്കുകളുടെ ശേഖരമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.വാമൊഴി ഭാഷയുടെ വൈവിധ്യം ഇതിൽ ദർശിക്കാൻ കഴിയും.
ചേരി - ചകിരി
കാപ്പാടം - പാദസരം
മങ്ങലം - കല്യാണം
കൈല് - തവി
കടച്ചക്കല്ല് - ആട്ടുകല്ല്
കുറി - പൊട്ട്
കൊട്ട - കൂട് / കവർ
കിണ്ണം - പാത്രം
കോയക്ക - കോവയ്ക്ക
കൊള്ളി - കപ്പ / മരച്ചീനി
മാച്ചി - ചൂല്
ബുക - ബലൂൺ
കരിയാമ്പില - കറിവേപ്പില
പിഞ്ഞാണം - പാത്രം
പാനി - കുടം
അച്ചിള് - ഒച്ച്
തണറ് - മുടി
ബപ്പങ്കായി - പപ്പായ
നൂറ് - ചുണ്ണാമ്പ്
കൊത്തംബാരി - മല്ലി