ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/നാടോടി വിജ്ഞാനകോശം
നാട്ടുഭാഷാ നിഘണ്ടു
കോടോത്ത് സ്കൂളിന്റെ പരിസര പ്രദേശങ്ങളിലും കാസറഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും നാട്ടുകാർ ഉപയോഗിക്കുന്ന വാക്കുകളുടെ ശേഖരമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.വാമൊഴി ഭാഷയുടെ വൈവിധ്യം ഇതിൽ ദർശിക്കാൻ കഴിയും.
വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം |
---|---|---|---|---|---|---|---|---|---|---|---|
അയിന് | അതിന് | ഈട | ഇവിടെ | കാപ്പാടം | പാദസരം | കൊരണ്ടി | പലക | കൈല് | തവി | തടുപ്പ | മുറം |
ചിമ്മിണി | മണ്ണെണ്ണ | പീടിയ | കട | മാച്ചി | ചൂല് | വട്ടി | കൊട്ട | ചെരാപ്പല | ചിരവ | കരക്ക | തൊഴുത്ത് |
ബപ്പങ്കായി | പപ്പായ | പാനി | കുടം | പാട്ട | കപ്പ് | ഇച്ചാല് | തൊട്ടിൽ | പായി | പായ | കോരിക്കിടി | സ്പൂൺ |
കായി | പഴം | പറങ്കി | മുളക് | മീട് | മുഖം | അപ്യ | അവർ | മോന്തി | സന്ധ്യ | ചേറ് | ചെളി |
ഉന്ത് | തള്ള് | ഉക്കില് | ഉറക്കെ | മൂട് | അടപ്പ് | ഊക്ക് | ശക്തി | ഓറ് | അവർ | കൊരട്ട | കശുവണ്ടി |
കൊത്തംബാരി | മല്ലി | ഏട പോന്ന് | എവിടെ പോകുന്നു | തത്തമുള്ള് | പുൽച്ചാടി | പൊര | വീട് | വണ്ണാമ്പല | ചിലന്തി വല | ചപ്പില | ഇല |
വെളിച്ചിങ്ങ -മച്ചിങ്ങ, കുമൽ -കുൺ, വെണ്ണൂർ -ചാരം, ഓൾ -അവൾ, ഓൻ -അവൻ, ബയിട്ട് -വൈകുന്നേരം, ജാസ്തി -കൂടുതൽ, ജാഗ -സ്ഥലം, മംഗലം -കല്യാണം, തുമ്മാൻ -മുറുക്കാൻ, തണാർ -തലമുടി, നൊമ്പലം -വേദന, മുണ്ടചക്ക -കൈതചക്ക, വാതില് -വവ്വാൽ, ഒട്ട -ദ്വാരം, കിടിയൻ -പരുന്ത്, ബെളി -വെളിച്ചം, ബത്തക്ക -തണ്ണിമത്തൻ, പുതു -പുഴു, കാട്ടം -ചവർ, ബേജാർ -വിഷമം, ചേരി - ചകിരി, മങ്ങലം - കല്യാണം, കടച്ചക്കല്ല് - ആട്ടുകല്ല്, കുറി - പൊട്ട്, കൊട്ട - കൂട് / കവർ, കിണ്ണം - പാത്രം, കോയക്ക - കോവയ്ക്ക, കൊള്ളി - കപ്പ / മരച്ചീനി, ബുക - ബലൂൺ, കരിയാമ്പില - കറിവേപ്പില, പിഞ്ഞാണം - പാത്രം, പാനി - കുടം, അച്ചിള് - ഒച്ച്, തണറ് - മുടി, നൂറ് - ചുണ്ണാമ്പ്, കൂറ്റ് , ഉച്ച = ശബ്ദം കമ്പായം = ലുങ്കി കൈൽ = തവി കാലി = പശു പിഞ്ഞാണം = പാത്രം ചട്ടി = മൺകടം കടച്ചി = കിടാവ് കണ്ടം = വയൽ കപ്പാട്ട് = അലമാര ഐറ്റിങ്ങോ -അവർ ഓടുത്തു -എവിടെ ഓന്റെ -അവന്റെ ബേഗം -വേഗം തല ബലിച്ചില് -തല വേദന പാങ്ങ് -നല്ലത് കോതമ്പാരി -മല്ലിയില ബെള്ളുള്ളി -വെളുത്തുള്ളി സജ്ജിക -ഉപ്പുമാവ് പുള്ളർ -കുട്ടികൾ ബന്നിന് -വന്നിരുന്നു പിരാന്ത് -ഭ്രാന്ത് ബണ്ണാൻ -ചിലന്തി ബെൻത്തു -മടുത്തു ബെറ് -വിറക് ബെർതെ -വെറുതെ ബോളൻ -മന്ദബുദ്ധി ബേജാറ് -സങ്കടം ബീയും -വീഴും ഒലക്കെ -ഉലക്ക ഒര് പിടി -കുറച്ച് കൊള്ളി -കപ്പ തൊണ്ടി -പ്രായമായ സ്ത്രീ തോണ്ടൻ -പ്രായമായ പുരുഷൻ ബാദല് -വവ്വാൽ പഞ്ചാര-പഞ്ചസാര പൂങ്ങി -പുഴുങ്ങി കപ്പാട്ട് -അലമാര ചേരി -ചകിരി ബൈനിങ്ങ-വഴുതന

മാവിലൻ സമുദായത്തിന്റെ മാവിലൻ തുളുഭാഷയും അതിന്റെ മലയാള പദവും - സമ്പാദകൻ -അനികേത് പി ജെ,പണാംകോട്,ക്ലാസ്സ് -2
1. നിക്കറെന പൂതാറ് എച്ചേ - നിങ്ങളുടെ പേര് എന്താണ്
2. നിക്കറെന ഊറ് എച്ചിപ്പ - നിങ്ങളുടെ നാട് എവിടെ
3. ഊറ്ട്ട് ചാന്ത് വിശേഷം - നാട്ടിൽ എന്താണ് വിശേഷം
4. പട്ടം - വീട്
5. അപ്പ , അപ്പെ, ഓപ്പെ - അമ്മ, മാതാവ്
6. അമ്മെ, അയ്യെയ്, ഓത്തെ - പിതാവ്, അച്ഛൻ
7. മാമെ, മാമെഴ് - അമ്മാവൻ(അമ്മയുടെ അനിയൻ, അച്ചന്റെ പെങ്ങളുടെ ഭർത്താവ്)
8. ബാവെ - മച്ചിനിയൻ (അമ്മാവന്റെ മകൻ, അച്ചന്റ പെങ്ങളുടെ മകൻ എന്നിവരെ വിളിക്കുന്നത്)
9. മേറെ, മെറയ് - ഭർത്താവ്
10. മേർത്തി - ഭാര്യ
11. ഇല്ല്, പട്ടം - വീട്
12. മാമി - അമ്മായി
13. കുഞ്ഞപ്പെ - ഇളയമ്മ(അച്ഛന്റെ അനിയന്റെ ഭാര്യ, അമ്മയുടെ അനിയത്തി )
14. കുഞ്ഞമ്മെ - ഇളയച്ഛൻ(അച്ഛന്റെ അനിയൻ, അമ്മയുടെ അനിയത്തിയുടെ ഭർത്താവ് )
15. അണ്ണെ, അണ്ണെയ്, പടയെ - ജേഷ്ഠൻ, ഏട്ടൻ
16. മല്ലെമ്മെ - മുത്തച്ഛൻ, വല്യച്ഛൻ ( അച്ചന്റ ജേഷ്ഠൻ )
17. മല്ലെപ്പെ - മുത്തശി,വല്യമ്മ (അച്ഛന്റെ ജേഷ്ഠന്റെ ഭാര്യ )
18. അജ്ജെമ്മെ - അച്ഛന്റെ വല്യച്ഛൻ
19. അജ്ജെപ്പെ - അച്ഛന്റെ അമ്മായി