ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13659 (സംവാദം | സംഭാവനകൾ) (→‎ദേശീയ ശാസ്ത്ര ദിനം -feb 28)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓൺലൈൻ പ്രവേശനോത്സവം

2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം സ്വാഗത സംഘം രൂപീകരിച്ചു

ഓൺലൈൻ പ്രവേശനോത്സവം

ഓൺലൈൻ വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ അസംബ്ലി നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സുശീല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.










പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

വാർഡ് മെമ്പർ ശ്രീമതി രജനി പരിസ്ഥിതി ദിനം സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നടത്തി. ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.










വായനാദിനം

പ്രശസ്ത നടൻ കണ്ണൂർ ശിവദാസ് ഉദ്ഘാടനം ചെയ്തു .തുടർന്നുള്ള ദിവസങ്ങളിൽ കലാ രംഗത്തെ അതുല്യ പ്രതിഭകൾ കുട്ടികൾക്ക് വായന സന്ദേശം നൽകി.

വായനാദിനം

ഷിബു മുത്താട്ട്( കവി, brc ട്രെയിനർ), രതീ കണിയാരത്ത്( കവയിത്രി, അധ്യാപിക) സാദിർ തലപ്പുഴ( കവി, പോലീസ് ഓഫീസർ), പ്രേമരാജൻ കാര( കവി ഗാനരചയിതാവ്) , ധനരേഖ( സംഗീത അധ്യാപിക) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.













ബഷീർ ദിനം

ബഷീർ ദിനം

ബഷീറിനെ അറിയാം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കാരിക്കേച്ചർ വീഡിയോ പ്രദർശനം, ക്വിസ് മത്സരം മുതലായ പരിപാടികൾ സംഘടിപ്പിച്ചു. up തലത്തിൽ ഒരു കുട്ടിയെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ആറാം ക്ലാസിലെ അമിതയാണ് യുപി തലത്തിൽ വിജയിച്ചത്.










തണലിടം

തണലിടം

രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ വീടാണ് വിദ്യാലയം തണലിടം എന്ന പേരിൽ ജൂലൈ 11ന് രാത്രി 7 30ന് ഗൂഗിൾ മീറ്റ് വഴി നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്തത് ഡയറ്റ് ഫാക്കൽറ്റി ശ്രീ ഡോക്ടർ രമേശൻ കടൂർ സാറാണ്. രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ക്ലാസ് അവതരണ ശൈലി കൊണ്ടും തണലിടം എന്ന പരിപാടി ശ്രദ്ധേയമായി.










ആരോഗ്യ ബോധവൽക്കരണ ക്ലാസ്- july 22

.


ഡെങ്കിപ്പനി വിരുദ്ധ മാസാചാരണത്തിന് ഭാഗമായി ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വെക്ടർ കൺട്രോൾ ഓഫീസർ പ്രകാശ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. രക്ഷിതാക്കളുടെ പങ്കാളിത്തം മികച്ചതായിരുന്നു. ക്ലാസിനുശേഷം വിശദമായ ചർച്ചയും നടന്നു












ചാന്ദ്രദിനം ജൂലൈ 21

വിവിധ കലാപരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. സാധാരണ നടത്തുന്ന ക്വിസ് പോസ്റ്റർ പതിപ്പ് മുതലായ പ്രവർത്തനങ്ങൾ കൂടാതെ ബഹിരാകാശ വുമായി ബന്ധപ്പെട്ട മോഡലുകൾ വീഡിയോ പ്രെസൻറ്റേഷൻ അമ്പിളിമാമനെ അറിയാം -സർഗോത്സവം എന്നിവയും സംഘടിപ്പിച്ചു.

എൽപി തലത്തിലും യുപി തലത്തിലും ക്വിസ് മത്സരം നടത്തി ഓരോന്നു വീതം എൽ പി യിൽ നിന്നും യുപിയിൽ നിന്നും തെരഞ്ഞെടുത്തി ബി.ആർ.സി തലത്തിൽ നടത്തുന്ന 'മിസ്റ്റർ സോങ് ചാങ്ങി നൊപ്പം' എന്ന പരിപാടിയിൽ രണ്ടു കുട്ടികളെ പങ്കെടുപ്പിച്ചു. ആറാം തരത്തിലെ നാസിഹയേയും അഞ്ചാം തരത്തിലെ ആവണിയും ആണ് പങ്കെടുപ്പിച്ചത്.









ഹിരോഷിമ നാഗസാക്കി ദിനം- ആഗസ്റ്റ് 6 9

winners

സഡാക്കോ കൊക്ക് നിർമ്മാണം, ഡോക്യുമെൻ്ററി പ്രദർശനം, പ്രസംഗം ,പതിപ്പ് നിർമ്മാണം, ക്വിസ് മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി ചെയ്തു















സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായി നടത്തി. ഓൺലൈൻ അസംബ്ലി നടത്തി. ഓൺലൈനായി കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു. സ്കൂളിൽ 9 30 ന് പതാക ഉയർത്തി.

.




















ഓണാഘോഷം

ക്ലാസ് തല പൂക്കളമത്സരം( പൂക്കളം കുടുംബത്തിനൊപ്പം) എന്നാൽ മത്സരവും ഓണപ്പാട്ട് ഓണപ്പാട്ട് എന്നിവ ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ നടത്തി.




അദ്ധ്യാപക ദിനം-സെപ്റ്റംബർ 5

. കുട്ടികൾ ആശംസ കാർഡ് നിർമ്മിച്ച് അധ്യാപകർക്ക് അയച്ചുകൊടുത്തു. യുപി തലത്തിൽ വിദ്യാർത്ഥികൾ അധ്യാപക ദിനത്തിൽ വാട്സാപ്പിലൂടെയും ഗൂഗിൾ മീറ്റ് വഴിയും കുട്ടിഅധ്യാപകരായി

ക്ലാസ് കൈകാര്യം ചെയ്തു.


ദേശീയ ഹിന്ദി ദിവസം( സെപ്റ്റംബർ 14)

സീനിയർ അസിസ്റ്റൻറ് രമിത് ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീമതി ആശാദേവി ഹിന്ദി ക്ലാസ് ഉദ്ഘാടനവും മറ്റു പല പ്രവർത്തനങ്ങളും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

.













പോഷൻ അഭിയാൻ- സെപ്റ്റംബർ 1

പോഷൻ അഭിയാൻ മാസാചരണവുമായി ബന്ധപ്പെട്ട് ഓൺലൈൻ അസംബ്ലി നടത്തി. രാവിലെ 10 മണി മുതൽ പരിപാടികൾ സംഘടിപ്പിച്ചു. നാലാം തരത്തിലെ വേദ വിനോദിൻെറ പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ രാമചന്ദ്രൻ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. തുടർന്ന് ശ്രീ രാജേഷ് മാസ്റ്റർ പ്രഭാഷണം നടത്തി.














ഗാന്ധിജയന്തി

ഹിന്ദി ദിനത്തിൽ സ്കൂൾ പരിസര ശുചീകരണ യജ്ഞം നടത്തി. വാർഡ് മെമ്പർ ശ്രീമതി രജനി ഉദ്ഘാടനം നിർവഹിച്ചു. നമ്മോടൊപ്പം നെഹ്റു യുവകേന്ദ്ര വളണ്ടിയർമാരും ക്ലബ് പ്രവർത്തകരും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ബോട്ടിൽ ശേഖരിച്ചു മറ്റു ശുചീകരണ പ്രവർത്തനങ്ങളിൽ. അധ്യാപകരും രക്ഷിതാക്കളും ശുചീകരണ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാർ ഞങ്ങളോടൊപ്പം ചേർന്നത് ശ്രദ്ധേയമായി.








കെട്ടിടോദ്ഘാടനം- ഒക്ടോബർ 23

നബാഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം ശ്രീമതി സുശീല (പഞ്ചായത്ത് പ്രസിഡൻറ്) അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം എംഎൽഎ ശ്രീ കെ.വി സുമേഷ് നിർവഹിച്ചു. ശ്രീമതി പോള പ്രസന്ന( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ), വാർഡ് മെമ്പർ രജനി ടി, ശ്രീ കെ നാരായണൻ, ശ്രീ പി പവിത്രൻ, ശ്രീ ഓ കെ മൊയ്തീൻ, മുൻ എച്ച് എം അനിത ടീച്ചർ, മുൻ അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫിൻെറ വക പായസ വിതരണവും നടന്നു


,











പ്രവേശനോത്സവം-

പുത്തൻ പ്രതീക്ഷകളും കുറുമ്പുകളും കളിചിരികളും ആയി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. കോവിഡ് പരത്തിയ ആശങ്കകൾക്കിടയിലും എല്ലാ കോവിഡ മാനദണ്ഡങ്ങളും പാലിച്ച് കുഞ്ഞു കൂട്ടുകാരെ വരവേൽക്കാൻ വിപുലമായ രീതിയിൽ തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. മനോഹരമായി ഒരുക്കിയ സ്കൂൾ അങ്കണത്തിൽ സാമൂഹിക അകലം പാലിച്ച് തന്നെ പരിപാടികൾ നടത്തി.

പ്രവേശനോത്സവ പരിപാടി സ്വാഗതം ചെയ്തത് ബഹുമാനപ്പെട്ട H Mശ്രീ ജയപ്രകാശൻ ആണ്.

പരിപാടിയിൽ അധ്യക്ഷത വഹിച്ചത് ശ്രീമതി രജനി (വാർഡ് മെമ്പർ)

പരിപാടി ഉദ്ഘാടനം ചെയ്തത് പ്രമോദ് ടി.കെ പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ )

പരിപാടിക്ക് ആശംസ അർപ്പിച്ചത് - ശ്രീ കുഞ്ഞിമൊയ്തീൻ ശ്രീമതി ശൈലജ ടീച്ചർ

മഞ്ജുള ടീച്ചർ എന്നിവരാണ്.

നന്ദി പ്രകാശനം -രമിത ടീച്ചർ SRG കൺവീനർ.

.
,
,


സുരീലി ഹിന്ദി

സുരീലി ഹിന്ദി യുടെ ഭാഗമായി യുപി ക്ലാസുകളിൽ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ നന്നായി തന്നെ ഇനങ്ങളിൽ പങ്കെടുത്തു.

.
.
















അറബിക് ദിന വാരാചരണം

.

അറബിക് ദിന വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ശ്രീമതി റെജീന ടീച്ചർ( റിസോഴ്സ് പേഴ്സൺ അറബിക്) പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് രമിത ടീച്ചർ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രമോദ് ടി കെ സമ്മാനദാനം നിർവഹിച്ചു.


.







അതിജീവനം

കോവിഡ് കാലത്തെ സ്കൂളിലെത്തുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ സ്കൂളുകളിൽ ആരംഭിച്ച അതിജീവനം പദ്ധതിയുടെ ഭാഗമായിനമ്മുടെ സ്കൂളിലും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി നയിച്ചത് നമ്മുടെ സ്കൂളിലെ രാജേഷ് മാഷാണ്. കളികളിലൂടെയും കഥകളിലൂടെയും വരകളിലൂടെ യും മറ്റ് പ്രവർത്തനങ്ങളിലൂടെയും കുട്ടികളെ രസിപ്പിച്ച പരിപാടി മികച്ച നിലവാരം പുലർത്തി.




















റിപ്പബ്ലിക് ദിന ആഘോഷം

ജനുവരി 26 റിപ്പബ്ലിക്  ദിനം രാവിലെ 9 30 ന്  ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് സ്കൂളിൽ പതാക ഉയർത്തി.തുടർന്ന് അദ്ദേഹം കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം ഓൺലൈനായി നൽകി.തുടർന്ന് ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ സ്കൂളിൽ എത്താത്ത സാഹചര്യത്തിൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
flag





















പ്രീ പ്രൈമറി പ്രവേശനോത്സവം 2021-22

പ്രീ പ്രൈമറി പ്രവേശനോത്സവം 16.02.2022 ന് സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് ശ്രീ. പ്രമോദ് ടി.കെ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  HM  ശ്രീ ജയപ്രകാശൻ മാഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി രജനി . ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ.ഒ.കെ കുഞ്ഞിമൊയ്തീൻ ആശംസയർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് മാഷ് നന്ദി പറഞ്ഞു.







lkg ukg













ഉല്ലാസ ഗണിതം

ഒന്ന്, രണ്ട് ക്ലാസ്സുകളിൽ ഗണിതത്തെ ഉല്ലാസമാക്കാൻ സർവ്വ ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക്‌ ഗവണ്മെന്റ് യു പി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിൽ തുടക്കമായി,16-02-2022ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .മദർ പി ടി എ പ്രസിഡന്റ് ഉത്ഘാടനം ചെയ്തു ശ്രീ രാജേഷ് മാസ്റ്റർ വിഷയാവതരണം നിർവഹിച്ചു .ബി ആർ സി കോഡിനേറ്റർ ശ്രീ രാരീഷ് മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു തുടർന്ന് രക്ഷിതാക്കൾക്കുള്ള ശില്പശാല സംഘടിപ്പിച്ചു ചടങ്ങിൽ ഗണിത കിറ്റ് വിതരണം ചെയ്തു.




.













ലോക മാതൃഭാഷ ദിനം

ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ചു feb 21 നു സ്കൂളിൽ വിപുലമായ പരിപാടികൾ നടത്തി .സ്കൂൾ അസ്സെംബ്ളിയോടുകൂടി പരിപാടികൾ ആരംഭിച്ചു .അസ്സംബ്ലിയിൽ H M മാതൃഭാഷ ദിന സന്ദേശം നൽകി .തുടർന്ന് ശ്രീമതി രമിത ടീച്ചർ മാതൃഭാഷ ദിന പ്രതിജ്ഞ

കുട്ടികൾക്ക്  ചൊല്ലിക്കൊടുത്തു .ശ്രീ രാജേഷ് മാസ്റ്റർ മാതൃഭാഷ ഗാനം ആലപിച്ചു .

തുടർന്ന് ക്ലാസ് തലത്തിൽ ക്വിസ് മത്സരവും കൈയെഴുത്തു മത്സരവും നടത്തി .സ്കൂൾ തലത്തിൽ പോസ്റ്റർ നിർമാണവും നടത്തി .

.

















ദേശീയ ശാസ്ത്ര ദിനം -feb 28

ഫെബ്രുവരി 28 ന് ശാസ്ത്ര ദിനം സമുചിതമായി സംഘടിപ്പിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ ബഹു. ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് ശാസ്ത്ര ദിനത്തെ കുറിച്ച് കുട്ടികൾക്ക് ആമുഖം നൽകി. ആറാം തരത്തിലെ മയൂഖ ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു.തുടർന്ന് അർജുൻ സുരേഷ്, അഭിരാം, മാഹീൻ അബൂബക്കർ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു.

   

ഉച്ചക്ക് ശേഷം LP ക്ലാസുകളിലെ കുട്ടികൾക്കായി up തലത്തിലെ കുട്ടികൾ ശാസ്ത്ര പരീക്ഷണ പ്രദർശനം സംഘടിപ്പിച്ചു.




,
.
,
.