ഗവ എൽ. പി. എസ്. തേവലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ. പി. എസ്. തേവലപ്പുറം
വിലാസം
തേവലപ്പുറം

തേവലപ്പുറം പി.ഒ.
,
കൊല്ലം - 691507
,
കൊല്ലം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0474 2419460
ഇമെയിൽglpsthevalappuram2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്39213 (സമേതം)
യുഡൈസ് കോഡ്32130700608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിതകുമാരി . ആർ
പി.ടി.എ. പ്രസിഡണ്ട്ആര്യ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
04-03-202239213


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ തേവലപ്പുറം

എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് തേവലപ്പുറം

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ (കല്ലേലി )ഉൾപ്പെട്ട നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം എന്ന ഗ്രാമത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

1917 ൽ ചേരുവിളയിൽ ശ്രീമതി കുട്ടിയമ്മ അവർകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ ഈ സരസ്വതി ക്ഷേത്രത്തിനു 1918 ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു 1948 ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽ പി സ്കൂളായി തീരുകയും ചെയ്തു .

സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ ജനവിഭാഗങ്ങളുടെയും മക്കൾ ഈ വിദ്യാലയത്തിൽ ആണ് പേടിച്ചു വരുന്നത് .ഇവരിൽ പലരും സമൂഹത്തിലെ നാനാമേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ ആകെ 48കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

നിലവിലത്തെ സാഹചര്യത്തിൽ 7 ക്ലാസ് മുറികൾ ഇവിടെയുണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് ,

ഓഫീസിൽ റൂം ,സ്റ്റോർ റൂം, അടുക്കള എന്നിവയും ഉണ്ട്. ശിശുസൗഹൃദപരമായ ടൈൽസ് ഇട്ട ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നു.

പഠന പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനും അവ പ്രദര്ശിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഓരോ ക്ലാസ് മുറിയിലും ഉണ്ട്.

മികവുകൾ

കലോത്സവങ്ങൾ ശാസ്ത്രമേളകൾ തുടങ്ങിയവയിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു .

LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം

കമ്പ്യൂട്ടർ പരിശീലനം

സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പ്രഥമാധ്യാപകന്റെ പേര് കാലഘട്ടം
1 ലത ബി എസ് 2016 2017
2 ഗീതാകുമാരി 'അമ്മ സി 2017 2018
3 വിലാസിനി ബി 2018 2019

നേട്ടങ്ങൾ

2019-20 LSS സ്കോളർഷിപ് വിജയി  തീർത്ഥ സുരേഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

DR .സാഗർ തങ്കച്ചൻ

DS.നോബൽ (മുൻസിഫ് മജിസ്‌ട്രേറ്റ് )

വഴികാട്ടി

  • പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നിന്നും 2 .9 കിലോമീറ്റര് പുത്തൂർ നെടുവത്തൂർ റോഡിൽ സഞ്ചരിച്ചു എത്തിച്ചേരാം
  • കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .

|} |} {{#multimaps:9.02602,76.71946 |zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ._പി._എസ്._തേവലപ്പുറം&oldid=1706192" എന്ന താളിൽനിന്ന് ശേഖരിച്ചത്