എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ 15 സെൻ്റിലായി അതിവിശാലമായ ക്യാമ്പസിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി രണ്ട് സ്റ്റേജുകൾ സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്.

മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ലൈബ്രറി
നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.
ഐടി ലാബ്
7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ ഐടിലാബ്.
11 സ്മാർട്ട് ക്ലാസ് റൂമുകൾ.
വാഹനസൗകര്യം
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു ബസ്സുകൾ നിലവിലുണ്ട്.
ജലലഭ്യത
ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി പ്രത്യേക കോർണറുകൾ.
ഊട്ടുപുര
സാധനങ്ങൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ.
പാചകം ചെയ്യുന്നതിനും വിതരണത്തിനുമായി പ്രത്യേകം സ്ഥലസൗകര്യം.
കുടിവെള്ള സൗകര്യം.