ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സിംഫണി ഓഡിയോ മാഗസിൻ ഒന്നാം പതിപ്പ്
- കുട്ടികൾക്കുള്ള കൊറോണ വൈറസ് ഗൈഡ്
- ജ്വാല ഡിജിറ്റൽ മാഗസിൻ
- സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പ്
സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് തച്ചങ്ങാട് ഗവണ്മെൻ്റ് ഹൈസ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ കാസറഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയിരിക്കുന്നു .കഴിഞ്ഞ എസ്.എസ്.എൽ.സിപരീക്ഷയിൽ 82 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടിക്കൊണ്ട് നൂറുശതമാനം വിജയം ആവർത്തിച്ചതും 5 കുട്ടികൾക്ക് NMMS സ്കോളർഷിപ്പ് ലഭിച്ച തും സ്കൂളിലെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായിട്ടു തന്നെയാണ്. LSS,USS പരീക്ഷകളിലും മികച്ച വിജയം നേടുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണുണ്ടായിരിക്കുന്നത്- 2021 ജൂൺ മാസം മുതൽ സ്കൂളിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ചുവടെ കൊടുക്കുന്നു .
ജൂൺ 1 -പ്രവേശനോത്സവം
പുതിയതായി പ്രവേശനം നേടിയ കുട്ടികളെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം നടത്തി.പ്രശസ്തസിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് കുമാരൻ.എം മുഖ്യാതിഥിയായി പങ്കെടുത്തു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,കുഞ്ഞബ്ദുളള മവ്വൽ എന്നിവർ പങ്കെടത്തു. കുട്ടികൾ സ്കൂൾ വേഷത്തിൽ ഒരുങ്ങി നിന്ന് സ്വയം പരിചയപ്പെടുത്തി. രക്ഷിതാക്കൾ കുട്ടികൾക്ക് മധുരം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.ജൂൺ 1 ന് രാത്രി മുഴുവൻ ക്ലാസ്സുകളുടേയും പി.ടി.എ കൾ വിളിച്ചു ചേർക്കുകയും കുട്ടികൾക്ക്കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു.
ജൂൺ 5-പരിസ്ഥിതി ദിനം_നാട്ടുമാവിൻ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി
![](/images/thumb/3/3e/12060_environmentalday1.jpg/300px-12060_environmentalday1.jpg)
തച്ചങ്ങാടിനെ നാട്ടുമാവിൻ ഗ്രാമമാക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സഹകരിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ ഡി.വൈ.എസ്.പി ബിജു.കെ.എം നാട്ടുമാവ് നട്ട്കൊണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതം പറഞ്ഞു.നാട്ടിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക എന്ന ശ്രദ്ധേയമായ നിർദ്ദേശമാണ് തച്ചങ്ങാട്ടെ ഗ്രാമീണ ജനത നെഞ്ചേറ്റിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സ്കൂളിൽ വ്യത്യസ്തങ്ങളും ശ്രദ്ധേയങ്ങളുമായ പരിപാടികളുമായി സീഡ് , എസ്.പി.സി യൂണിറ്റുകൾ സജീവമാണ്. പരിസ്ഥിതി ദിനത്തിൽ മൂവായിരത്തോളം നാട്ടുമാവുകളാണ് സ്കൂൾ, വിദ്യാർത്ഥികളുടെ വീട്ടിലും പരിസരത്തുമായി നട്ടത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, കുഞ്ഞബ്ദുള്ള മവ്വൽ, ഉദുമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, സ്കൂൾ പ്രഥമാധ്യാപകൻ സുരേശൻ. പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ. എസ്.എം.സി ചെയർമാർ ടി.വി.നാരായണൻ എന്നിവർ മാവിൻ തൈകൾ നട്ടു. അശോക കുമാർ, മനോജ് പിലിക്കോട്, രാജേഷ് തച്ചങ്ങാട്, ജിതേന്ദ്രകുമാർ വിജയകുമാർ,ഡോ.സുനിൽകുമാർ കോറോത്ത്, സജിത, രശ്മി, സുജിത, ഷൈമ,അഭിലാഷ് രാമൻ,എസ്.പി.സി. റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ജൂൺ 12 - ബാലവേലവിരുദ്ധദിനം
ജൂൺ 12 ന് ബാലവേലവിരുദ്ധദിനം ആചരിച്ചു.ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസ്സുകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികൾ ബാലവേലവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു.
ജൂൺ 19 - വായനാപക്ഷാചരണം
ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു.പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു. കഥാകൃത്ത് വി.ആർ.സുധീഷ്,നർത്തകനുംഅഭിനേതാവുമായ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ, കവി ദിവാകരൻവിഷ്ണുമംഗലം, എന്നിവർ കുട്ടികളുമായിവായനാനുഭവങ്ങൾ പങ്കുവെച്ചു. കുടുംബവായന, അമ്മവായനമത്സരം ,കുടുംബമാഗസിൻതയ്യാറാക്കൽ, ഡോക്യുമെന്ററി നിർമ്മാണം, കഥാപാത്രാവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യക്വിസ്സ്ഒരു ഓർമ, സാംബശിവൻ - ഐ.വി.ദാസ് അനുസ്മരണം എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. അനുസ്മരണം, കവി സമ്മേളനത്തിൽ സീന തച്ചങ്ങാട് , സംഗീതസായാഹ്നത്തിൽ രതീഷ് കണ്ടനടുക്കം,പ്രസീത തച്ചങ്ങാട് എന്നിവർ പങ്കെടുത്തു.
ജൂൺ 21 - യോഗാ ദിനം
ജൂൺ 21 ന് സ്കൂൾ ആയുഷ്-ഹെൽത്ത് ക്ലബ്ബുകൾ സംയുക്തമായും എസ്.പി.സി,റെഡ്ക്രോസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രത്യേകമായും യോഗപരിശീലനം സംഘടിപ്പിച്ചു.
ജൂൺ26 ലഹരി വിരുദ്ധ ദിനം
ജൂൺ26ന് ലഹരിയ്ക്കെതിരെ പോസ്റ്റർരചന,ലഹരിവിരുദ്ധപ്രതിജ്ഞ,ഷോർട്ട്ഫിലിംഎന്നിവ എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ജുലൈ 11 ജനസംഖ്യാദിനം
ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു.പ്രസംഗമത്സരം,പ്രബന്ധരചന തുടങ്ങി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു.
ആഗസ്ത് 15 സ്വാതന്ത്ര്യദിനം
ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പ്രധാനാധ്യാപകൻ സുരേശൻ.പി.കെ ദേശീയപകാക ഉയർത്തി.ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി.തുടർന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ അവതരിപ്പിച്ച ദേശഭക്തിസൂചകമായ ഡിസ്പ്ല അവതരിപ്പിച്ചു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,കുഞ്ഞബ്ദുളള മവ്വൽ ,പി.ടി.എ പ്രസിഡൻറ് എന്നിവർ വിശിഷ്ടാതിഥികളായി.തുടർന്ൻക്തന്ത്ര്യദി നക്വിസ്സ്,ദേശഭക്തിഗാനമത്സരം,പ്രഭാഷണമത്സരം എന്നിവ നടത്തി.
ആഗസ്ത് 23സംസ്കൃതദിനം
ആഗസ്ത് 23 ന് സംസ്കൃതദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പിൻറെ നിർദ്ദേശാനുസാരം സംസ്കൃതദിനാചരണം സംഘടിപ്പിച്ചുു.സംസ്കൃതദിനപ്രതിജ്ഞ കുട്ടികൾ ചൊല്ലി.കൂടാതെ എൽ.പി.,യു.പി,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘചിപ്പിക്കപ്പെട്ടു.കൂചാതെ സംസ്കൃതാധ്യാപകർക്കുളള രചനാമത്സരങ്ങളും ഇതോടൊപ്പം സംഘചിപ്പിക്കപ്പെട്ടു.യു.പി തലത്തിൽ ഹൃഷികേശ് രാമചന്ദ്രൻ,ഹൈസ്കൂൾ തലത്തിൽ അരുണിമ ചന്ദ്രൻ എന്നിവർ സബ്ജില്ലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി,വിദ്യാഭ്യാസജില്ലാതല മത്സരത്തിൽ അരുണിമ ചന്ദ്രൻ ഗാനാലാപനത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ആഗസ്ത് 23 ഓണാഘോഷം
ആഗസ്ത് 23 ന് ശ്രാവണം 2 എന്ന പേരിൽ കുട്ടികൾക്ക് ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു.നാടോടിനൃത്തം,ഗാനാലാപനം തുടങ്ങിയ മത്സരയിനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഭാമ.എസ്.നായർ, അരുണിമ ചന്ദ്രൻ എന്നിവർ ജില്ലാതലമത്സരങ്ങളിൽ പങ്കെടുത്തു. ആഗത്ത് 29 ന് കായികദിനത്തോടനുബന്ധിച്ച് ധ്യാൻചന്ദ് അനുസ്മരണവും കായിക ക്വിസ്സ് മത്സരവും നടത്തി.
ആരാധന തച്ചങ്ങാട് സ്കൂളിന്റെ അഭിമാനം
![](/images/thumb/6/65/12060_aaradharana.jpg/300px-12060_aaradharana.jpg)
പാലക്കാട് വച്ചുനടന്ന സബ്ജൂനിയർ ടെന്നക്കൊയ്ത്ത് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കാസറഗോഡ് ജില്ലാ ടീം അംഗമായത് തച്ചങ്ങാട് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി ആരാധന.
വിദ്യാരംഗം കലാസാഹിത്യവേദി
ജൂലൈ 14ന് വിദ്യാരംഗം കലസാഹിത്യവേദി ശ്രീ സന്തോഷ് പനയാൽ ഉത്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ് അധ്യാപകർ കൺവീനർ മാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.Lp- കഥ,കവിത,ചിത്രരചന എന്നിവയും up-Hs തലങ്ങളിൽ കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം എന്നീ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിച്ചു.ഓ ഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ തെരെഞ്ഞെടുത്ത് സബ്ജില്ലാതല ത്തിലേക് അയച്ചു,ഓഗസ്റ്റ് 15നു സോഷ്യൽ ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.
വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു
സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്.
അഴിമതിവിരുദ്ധപ്രതിജ്ഞ_02_11_2021
![](/images/thumb/d/d3/12060_spc_anticurreption_oath1.jpg/300px-12060_spc_anticurreption_oath1.jpg)
തച്ചങ്ങാട് : വിജിലൻസ് ബോധവൽക്കരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഹൈസ്കൂളിലെ എസ്.പി.സി കുട്ടികൾ അഴിമതിവിരുദ്ധ പ്രതിജ്ഞ കൈക്കൊണ്ടു. വരും തലമുറ പൂർണ്ണമായും അഴിമതിയിൽ നിന്നും കൈക്കൂലി കൊടുക്കൽവാങ്ങലുകളിൽ നിന്നും പിൻതിരിഞ്ഞ് നിൽക്കണമെന്ന് ഓർമിപ്പിച്ചു കൊണ്ട് പ്രധാനാധ്യാപകൻ സുരേശൻ പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ കേഡറ്റ് ലക്ഷ്മീ ദേവി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റു കേഡറ്റുകൾ ഏറ്റുചൊല്ലി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും എസ്.പി യുടെ സി.പി.ഒ ഡോ. സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
കാസർഗോഡ് ജില്ലാ ടെന്നീക്കോയ്റ്റ് ചാമ്പ്യാൻഷിപ്പ് ഗവ.ഹൈസ്കൂൾ തച്ചങ്ങാട് ചാമ്പ്യൻമാർ_15_10_2021
![](/images/thumb/0/0f/12060_tennikoyt4.jpg/300px-12060_tennikoyt4.jpg)
തച്ചങ്ങാട് ഗവ: ഹൈസ്കൂളിൽ വെച്ച് നടന്ന കാസർഗോഡ് ജില്ലാ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ 16 പോയിൻ്റുമായി ജി.എച്ച്.എസ് തച്ചങ്ങാട് ഓവറോൾ ചാമ്പ്യൻമാരായി.13 പോയിൻ്റ് നേടിയ യുവശക്തി അരവത്തിനാണ് രണ്ടാംസ്ഥാനം.ചാമ്പ്യൻഷിപ്പ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം കുമാരൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ശ്രീ മണികണ്oൻ. പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ശ്രീ പി.പി അശോകൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ ടി. ധനഞ്ജയൻ മാസ്റ്റർ സ്വാഗതവും ട്രഷറർ ശ്രീ നിഷാന്ത് കുമാർ നന്ദിയും അറിയിച്ചു. ജില്ലാ സെക്രട്ടറി ശ്രീ ബിജു കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ. കുഞ്ഞബ്ദുള്ള മവ്വൽ, ശ്രീ ഉണ്ണിക്കൃഷ്ൻ പൊടിപ്പളം, ശ്രീ വി.വി സുകുമാരൻ , ശ്രീ. കെ.വി ഗോപാലൻ , ശ്രീ നാരായണൻ ടി.വി, ശ്രീ.പി. മോഹനൻ മാസ്റ്റർ, ശ്രീമതി അനിത രാധാകൃഷ്ണൻ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. പതിമൂന്നോളം ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൻ്റെ സമാപന ചടങ്ങിൽ ഡി.വൈ.എസ്..പി കെ.ദാമോദരൻ [ സ്റ്റേറ്റ്:എസ് .ബി] സമ്മാനദാനം നിർവഹിച്ചു.എസ്.എം.സി. ചെയർമാൻ ശ്രീ.നാരായണൻ.ടി.വി.അധ്യക്ഷത വഹിച്ചു.സ്കൂൾ എസ്.ആർ.ജി.കൺവീനർ ജയേഷ് സ്വാഗതവും, സ്കൂൾ അധ്യാപകൻ ഇർഷാദ്.കെ. നന്ദിയും പറഞ്ഞു.ശ്രീ.സതീശൻ.ടി, രൂപേഷ്.എൻ, അബ്ദുൾ ഷുക്കൂർ.കെ, അശോകൻ.കെ തുടങ്ങിയവർ സംസാരിച്ചു. വിജയികൾ ജൂനിയർ ബോയ്സ് സിംഗിൾസ് - ഒന്നാം സ്ഥാനം മേഘനാഥ്.ടി (സി.എച്ച്.എസ്.എസ്.ചട്ടഞ്ചാൽ ) രണ്ടാം സ്ഥാനം അക്ഷത്. എ (ജി.എച്ച്.എസ്.എസ്.ഉദിനൂർ).ജൂനിയർ ഗേൾസ് സിംഗിൾ - ഒന്നാം സ്ഥാനം -ദേവിക.കെ (ജി.വി.എച്ച്.എസ്.എസ്.തൃക്കരിപ്പൂർ) രണ്ടാം സ്ഥാനം - പഞ്ചമി.സി (ജി.എച്ച്.എസ്.എസ്.സൗത്ത് തൃക്കരിപ്പൂർ), ജൂനിയർ ബോയ്സ് ഡബിൾസ് - ഒന്നാം സ്ഥാനം -ജിഷ്ണു ഉദയൻ.കെ & ശ്രീവൽസ് (ജി.എച്ച്.എസ്.തച്ചങ്ങാട്) രണ്ടാം സ്ഥാനം -സൂര്യനാരായണൻ & അദ്വൈത്.കെ (ജി.എഫ്.എച്ച്.എസ്.എസ്. പടന്നക്കടപ്പുറം) ജൂനിയർ ഗേൾസ് ഡബിൾസ് ഒന്നാം സ്ഥാനം - നന്ദന.കെ & പൗർണമി.സി (ജി.വി.എച്ച്.എസ്.എസ്.തൃക്കരിപ്പൂർ) രണ്ടാം സ്ഥാനം - അർച്ചന.എം.ആർ& നീലാമ്പരി.പി.ടി (ജി.എച്ച്.എസ്.എസ്.ഹോസ്ദുർഗ് ) സീനിയർ ബോയ്സ് സിംഗിൾ - ഒന്നാം സ്ഥാനം -അശ്വിൻ അജിത്ത് ( യുവശക്തി അരവത്ത്) രണ്ടാം സ്ഥാനം -അശ്വിൻ.കെ.(ജി.എച്ച്.എസ്.തച്ചങ്ങാട്) സീനിയർ ബോയ്സ് ഡബിൾസ് - ഒന്നാം സ്ഥാനം - ശ്രീഹരി.ബി & സിപിൽ ചന്ദ്രൻ (യുവശക്തി ആരവത്ത്) സീനിയർ ഗേൾസ് സിംഗിൾ ഒന്നാം സ്ഥാനം - പൃഥ്യാ ലക്ഷ്മി.കെ (ജി.എച്ച്.എസ്.തച്ചങ്ങാട് എ ടീം) രണ്ടാം സ്ഥാനം ശ്രീഷ്മ.പി (ജി.എച്ച്.എസ്.തച്ചങ്ങാട് ബി ടീം). കാസർഗോഡ് ജില്ലയിലെ കൈക്കോട്ട്കടവ് വെച്ച് നവംബർ 13, 14 തീയ്യതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻ്റ കോച്ചിംഗ് ക്യാമ്പിലേക്കുള്ള കായിക താരങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു.
നാട്ടറിവ് ശില്പശാല_10_11_2021
![](/images/thumb/f/f4/12060_nattarivu2.jpg/300px-12060_nattarivu2.jpg)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് കൈകാര്യം ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള 30 ഓളം സസ്യങ്ങളുടെ ഗുണ ഗണം വിവരിച്ച് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര ,സജിത, റിൻഷ, ധന്യ എന്നിവർ പങ്കെടുത്തു.വൈഗ മോൾ നന്ദി രേഖപ്പെടുത്തി.
ബാലശാസ്ത്ര കോൺഗ്രസ്സ് തച്ചങ്ങാട് സ്കൂളിൽ നിന്നും നാല് പേർ_30_11_2021
ഇരുപത്തൊമ്പതാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാന തല മത്സരത്തിലേക്ക് തച്ചങ്ങാട് സ്കൂളിലെ നാല് വിദ്യാർത്ഥികൾ യോഗ്യത നേടി. ജൂനിയർവിഭാഗത്തിൽ നിഹാൽ മഹേഷ്, ആദിശ്രീ എന്നിവരും സീനിയർ വിഭാഗത്തിൽ നിന്ന് വിദ്യ ജി.വി, ആകാശ് സി എന്നിവരും യോഗ്യതനേടി.
-
വിദ്യ ജി.വി
-
ആകാശ് സി
-
ആദിശ്രീ
-
നിഹാൽ മഹേഷ്
കുട്ടിറേഡിയോയിൽ ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ_30_11_2021
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടിറേഡിയോയിൽ 2021_നവംബർ_30ന് ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രഭാത പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ കാണാം.https://youtu.be/iqk6zNDqchc
ഭാവന ശ്രീധരന് ഒന്നാം സ്ഥാനം_30_11_2021
ശാസ്ത്രരംഗം ജില്ലാ തല ഓൺലൈൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്സ് പ്രസന്റേഷനിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം തരംവിദ്യാർത്ഥിയായ ഭാവന ശ്രീധരൻ ഒന്നാം സ്ഥാനം നേടി.
-
ഭാവന ശ്രീധരൻ
എയ്ഡ്സ് ബോധവൽക്കരണ സൈക്കിൾ റാലി_01_12_2022
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണമായി ബേക്കൽ ജനമൈത്രി പോലീസുമായിസഹകരിച്ച് തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് സൈക്കിൾ റാലി നടത്തി. എയ്ഡ്സ് ബാധിതരെ അകറ്റരുത്, ചേർത്ത് നിർത്തുക, ലഹരി എയ്ഡ്സിന് കാരണമാകുന്നു തുടങ്ങിയ 20 ഓളം മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകൾ പതിപ്പിച്ചാണ് കേഡറ്റുകൾ റാലിയിൽ അണിനിരന്നത്. സ്കൂളിൽ നിന്നും ആരംഭിച്ച് തച്ചങ്ങാട് ടൗൺ മുതൽ മൗവ്വൽ ജങ്ഷൻ വരെ സഞ്ചരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ബേക്കൽജനമൈത്രി പോലീസ് സ്റ്റേഷനിെലെ സിവിൽ പോലീസ് ഓഫീസർ രാജേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത്,എസ്.പി.സി യുടെ എ.സി.പി.ഒ സുജിത എ.പി, മനോജ് പിലിക്കോട്, ഇർഷാദ്, നിമിത,രഞ്ജിത, രാജു, ജയേഷ് തുടങ്ങിയ അധ്യാപകരും റാലിയിൽ അണിനിരന്നു.
തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം_02_12_2021
![](/images/thumb/2/2b/BS21_KGD_12060_4.jpg/300px-BS21_KGD_12060_4.jpg)
കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. എ.സി.കെ.എൻ.എസ് ജി.യു.പി സ്കൂൾ മേലങ്കോട്ടിനാണ് രണ്ടാം സ്ഥാനം. ജി.എൽ.പി.സ്കൂൾ മുളിഞ്ജ മൂന്നാം സ്ഥാനം പങ്കിട്ടു. ജില്ലാതലത്തിലെ കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, പി.ആർ.ഡി ചീഫ് ഫോട്ടോ ഗ്രാഫർ വിനോദ് വി, ഫോട്ടോ ഗ്രാഫർ ബി.ചന്ദ്രകുമാർ, കാർട്ടൂണിസ്റ്റ് ഇ.സുരേഷ് , കെ.മനോജ് കുമാർ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. കാസറഗോഡ് ജില്ലയിലെ സ്കൂളുകളിൽ നിന്നും 515 എൻട്രിയാണ് മത്സരത്തിനായി എത്തിയത്.ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. 3000, 2000 എന്നിവയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക്.ഡിസംബർ 5ന് ഞായർ രാവിലെ 10.30 ന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ (വി.ജെ.ടി) വെച്ചുനടക്കുന്ന കൈറ്റ് വിക്ടേർസിലെ പത്ത് പുത്തൻ പരമ്പരകൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽവെച്ച് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ കൈറ്റ് വിക്ടേർസ് പരമ്പരകളുടെ അവതാരകരായ മുൻമന്ത്രി ഡോ.തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ആരോഗ്യ ശാസ്ത്രജ്ഞൻ ഡോ.ബി.ഇക്ബാൽ, വൈശാഖൻ തമ്പി, നേഹ തമ്പാൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയരക്ടർ ജീവൻ ബാബു കെ എന്നിവർ പങ്കെടുക്കും.ഫോട്ടോ ഗ്രാഫുകളുടെ പ്രദർശനവും ഉണ്ടാകും. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഇതിനോടകം തന്നെ മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ്, ശബരീഷ് സ്മാരക വിക്കി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടനം_04_12_2021
![](/images/thumb/c/c7/12060_2021_ente_veetilum_krishithottam2.jpg/300px-12060_2021_ente_veetilum_krishithottam2.jpg)
ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം ഗൈഡ് അംഗങ്ങളായ ശിവദ , ശിവാനി എന്നിവരുടെ പനയാലിലുള്ള വീട്ടിൽ വെച്ച് നടന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.സുരേശൻ പി.കെ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ നിമിത പി.വി നന്ദിയും പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ പീലിക്കോട്, സ്റ്റാഫ് സെക്രട്ടറി അജിത .ടി, പ്രണാബ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപികമാരായ സരിത, സജിത എന്നിവരും സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളായ കുട്ടികളും കുടുംബാംഗങ്ങളും സംബന്ധിച്ചു. ജൈവ കൃഷിരീതികളെക്കുറിച്ച് ശിവദ, ശിവാനി എന്നിവരുടെ പിതാവായ ശശിധരൻ കെ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടന പരിപാടിയുടെ വാർത്ത കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/7eYHcCatnQM
ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ വിജയികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണവും_08_12_2021
![](/images/thumb/3/3d/12060_subdistrict_sasthrarangam1.jpg/300px-12060_subdistrict_sasthrarangam1.jpg)
ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ വിജയികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു._08_12_2021ന് സ്കൂളിൽവച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ വിജയികൾക്കുളള ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ജയേഷ്, റിൻഷ, രശ്മി എന്നിവർ സംസാരിച്ചു.
റോൾപ്ലേ അരങ്ങേറി_09_12_2021
സൈബർ യുഗത്തിലെ ചതിക്കുഴികൾ ഓർമ്മപ്പെടുത്തുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 9-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച റോൾ പ്ലേ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഇതിന്റെ രചന നിർവ്വഹിച്ചത് അഭിലാഷ് രാമനും ആയ്ഷ ബിന്ദി അബ്ദുൾ ഖാദറും ചേർന്നാണ്. സംവിധാനം ചെയ്തത് ജയേഷ് കൃഷ്ണയും. വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ,നിവേദ്യകൃഷ്ണൻ, ഗോപിക ബി, പ്രിയ, ഗോപിക ജി എന്നിവരാണ്. റോൾ പ്ലേ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/Eh0LLEWKjDE
ബിപിൻ റാവത്തിന് അന്ത്യാഞ്ജലി 10_12_2021
ഹെലികോപ്റ്റർ അപകടത്തിൽ അകാലമൃത്യു സംഭവിച്ച ഇന്ത്യയുടെ സംയുക്തസേനാധിപൻ ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് തച്ചങ്ങാട്ടെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ മൗനജാഥയും മൗന പ്രാർത്ഥനയും നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ അധ്യാപക അനധ്യാപക ജീവനക്കാരും വിദ്യാർത്ഥികളും മൗന പ്രാർത്ഥനയിൽ പങ്കു കൊണ്ടു. തുടർന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റംഗങ്ങൾ മൗനജാഥ നടത്തി. രാഷ്ട്രത്തിന് ബിപിൻ റാവത്ത് നൽകിയ സേവനങ്ങളെ അനുസ്മരിച്ച് കൊണ്ട് സീനിയർ അസിസ്റ്റന്റ് വിജയകുമാർ സംസാരിച്ചു. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത്, എ.സി.പി. ഒ സുജിത. എ.പി ,അഭിലാഷ് രാമൻ, അശോകകുമാർ, സുജിത് സൈമൺ, ധന്യ രതീഷ്, ചാന്ദ്നി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി
സംസ്ഥാന അറബിക് ഭാഷാ ദിന ക്വിസ് മത്സരം തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം_19_12_2021
![](/images/thumb/d/dc/12060_arabic_day_2021.jpg/300px-12060_arabic_day_2021.jpg)
കേരള അറബിക് മുൻഷിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ആലുവയിൽ വച്ചുനടന്ന സംസ്ഥാന തലമത്സരത്തിൽ തച്ചങ്ങാട് സ്കൂളിലെ കെ.സഫിയ മൂന്നാം സ്ഥാനം നേടി.
എന്റെ വീട്ടിലും കൃഷിത്തോട്ടം ജില്ലാ മത്സരം തച്ചങ്ങാടിന് ഒന്നാം സ്ഥാനം_19_12_2021
ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി "എന്റെ വീട്ടിലും കൃഷിത്തോട്ടം" ജില്ലാ തല മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ശിവദ , ശിവാനി എന്നിവർ ഒന്നാം സ്ഥാനം നേടി.
അറബിക് ക്ലബ്ബ് കാലിഗ്രാഫി പ്രദർശനം_19_12_2021
![](/images/thumb/c/c2/12060_arabic_caligraphics3.jpg/300px-12060_arabic_caligraphics3.jpg)
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് സ്കൂളിലെ അറബിക് ക്ലബ്ബ് കാലിഗ്രാഫി പ്രദർശനം സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ സുരേശൻ പി.കെ പ്രദർശനം ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ് വിജയകുമാർ, ,അദ്ധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി അജിത, പ്രഭാവതിപെരുമണതട്ട, ജയേഷ് ,മുരളി, മനോജ്, സാഹിറ, റഹ്മത്ത്എന്നിവർ സംസാരിച്ചു.മജീദ് സ്വാഗതവും ഇർഷാദ് നന്ദിയും രേഖപ്പെടുത്തി.
മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാം ഏറ്റുവാങ്ങി_21_12_2021
![](/images/thumb/6/6d/12060_seedaward3.jpg/300px-12060_seedaward3.jpg)
തച്ചങ്ങാട് സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന് ലഭിച്ച മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരമായ 15000 രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീഡ് കോർഡിനേറ്റർ മനോജ് കുമാർ പീലിക്കോട് എന്നിവർ സംബന്ധിച്ചു.
ജയേഷ് മാഷിനും നീതടീച്ചർക്കും യാത്രയയപ്പ്_23_12_2021
![](/images/thumb/2/29/12060_2021_sentoff_3.jpg/300px-12060_2021_sentoff_3.jpg)
പ്രൈമറിവിഭാഗം അധ്യാപകരായിരുന്ന ജയേഷ്, നീത എന്നിവർക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകരായി ജോലി ലഭിച്ചതിനെത്തുടർന്ന് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റാഫ കൗൺസിൽ യോഗം യാത്രയയപ്പ് നൽകി. യാത്രയയപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞു.
അധ്യാപകരുടെ ഏകദിന യാത്ര _24_12_2021
അധ്യാപകരുടെ നേതൃത്വത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ച. 24_12_2021 ന് പ്രകൃതി രമണീയമായ റാണിപുരത്തേക്കാണ് യാത്ര പോയത്. രാവിലെ മുതൽ തുടങ്ങിയ ട്രക്കിംഗ് ഉച്ചവരെ നീണ്ടു. ഇരുപതോളം അദ്ധ്യാപകർ യാത്രയിൽ പങ്കെടുത്തു. സുനിൽ കുമാർ, അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, മുരളി കട്ടച്ചേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
തിരികെ സ്കൂളിലേക്ക് ഫോട്ടോ ഗ്രാഫി അവാർഡ് ഏറ്റുവാങ്ങി_23_12_2021
കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി.തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൈറ്റ് ജില്ലാ കോർഡിനേറ്റർ എം.പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ ഉദ്ഘാടനവും നടന്നു. ശ്രീ. മണികണ്ഠൻ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത്), ശ്രീ.കുഞ്ഞബ്ദുള്ള മവ്വൽ (മെമ്പർ, പള്ളിക്കര ഗ്രാമപഞ്ചായത്ത്), ശ്രീ.നാരായണൻ ടി.വി (എസ്.എം.സി ചെയർമാൻ), ശ്രീമതി. അനിത രാധാകൃഷ്ണൻ (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വിജയകുമാർ (സീനിയർ അസിസ്റ്റന്റ്), ശ്രീമതി.അജിത.ടി ( സ്റ്റാഫ് സെക്രട്ടറി), ശ്രീമതി.പ്രഭാവതി പെരുമന്തട്ട (എസ്.ആർ.ജി കൺവീനർ-എച്ച്.എസ്), ശ്രീ.ജയേഷ് കെ (എസ്.ആർ.ജി കൺവീനർ-യു.പി), ശ്രീമതി.സുജിന പി (എസ്.ആർ.ജി കൺവീനർ-എൽ.പി), ശ്രീ.ഡോ.സുനിൽ കുമാർ കോറോത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ. സുരേശൻ പി.കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ശങ്കരൻ കെ മുഖ്യാതിഥി ആയിരുന്നു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021
![](/images/thumb/a/a0/12060_2021_littlekites_orientationclass1.jpg/300px-12060_2021_littlekites_orientationclass1.jpg)
ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.2021ന് സംഘടിപ്പിച്ചു. സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കൈറ്റ് മാസ്റ്റർ ട്രെയിനറായ കെ.ശങ്കരനാണ്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി.
തച്ചങ്ങാട് സ്കൂളിലേക്ക് നാല് ഇൻസ്പെയർ അവാർഡുകൾ_25_12_2021
2021-22 വർഷത്തിൽ ശാസ്ത്ര-സാങ്കേതിക രംഗത്ത് നൂതന ആശയങ്ങൾ കൈമാറുന്ന വിദ്യാർത്ഥികൾക്കുവേണ്ടി കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നോവേഷനൽ ഫൗണ്ടേഷൻം സംയുക്തമായി നൽകുന്ന മാനക് ഇൻസ്പെയർ അവാർഡിന് തച്ചങ്ങാട് സ്കൂളിലെ നാല് വിദ്യാർത്ഥികൾ അർഹരായി. അരുണിമ ചന്ദ്രൻ, മുഹമ്മദ് ജസ്സാർ, അദ്വൈത് കെപി, ആകാശ് പി എന്നിവരാണ് ഇൻസ്പെയർ അവാർഡുകൾക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ.
-
അരുണിമ ചന്ദ്രൻ
-
മുഹമ്മദ് ജസ്സാർ
-
ആകാശ് പി
-
അദ്വൈത് കെ.പി
ജൂനിയർ റെഡ്ക്രോസ് ഏകദിന സെമിനാർ_31_12_2021
![](/images/thumb/4/47/12060_jrc_2021_dec.jpg/300px-12060_jrc_2021_dec.jpg)
ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾക്കുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസ് യൂനിറ്റിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ജൂനിയർ റെഡ്ക്രോസ് ചരിത്രം എന്നതായിരുന്നു സെമിനാർ വിഷയം. കെ സരിത ക്ലാസ്സിന് നേതൃത്വം നൽകി.
വിജ്ഞാനവും വിനോദം പകർന്ന് ദ്വിദിന എസ്.പി.സി. ക്യാമ്പ് (01_01_2022)
![](/images/thumb/e/ed/Utharadesham%26_Karaval_daily_05_01_2022.jpg/300px-Utharadesham%26_Karaval_daily_05_01_2022.jpg)
തച്ചങ്ങാട് : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സമാപിച്ചു.കോവിഡ് സൃഷ്ടിച്ച അടച്ചിടലുകൾക്കു ശേഷം ഒത്തുകൂടാനായി അവസരം ലഭിച്ചത് കേഡറ്റുകൾക്ക് നവ്യാനുഭവമായി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ അധ്യക്ഷനായി. ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ക്യാമ്പ് ബ്രീഫിങ്ങ് നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രതിദിനം നാണയത്തുട്ടുകൾ ശേഖരിക്കുന്ന ഡ്രോപ്സ് എന്ന നാണയനിധിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. എസ്.പി സി യുടെ പത്ത് ലക്ഷ്യങ്ങൾ, കൗമാരക്കാരുടെ പ്രശ്നങ്ങൾ, ശാരീരികക്ഷമതയും പോഷകാഹാരവും ആരോഗ്യവും ശുചിത്വവും , ദൃശ്യപാഠം, എസ്.പി.സി. യൂണിഫോമിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തി. ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.ശ്രീധരൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സീമ ജി.കെ, പള്ളിക്കര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു. സി.എം, ആയിഷബിണ്ടി അബ്ദുൾ ഖാദർ, അഭിലാഷ് രാമൻ, പ്രണാബ് കുമാർ ,ബേക്കൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജനീഷ് മാധവ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിസിറ്റിങ്ങിന്റെ ഭാഗമായി കോട്ടപ്പാറം കാനത്തിലേക്ക് കേഡറ്റുകളും അധ്യാപകരും യാത്ര നടത്തി. ജൈവവൈവിധ്യ സംസ്കൃതിയെ സംരക്ഷിക്കേണ്ടുന്നതിനെക്കുറിച്ച് പരിസ്ഥിതിപ്രവർത്തകനും അധ്യാപകനുമായ ജയപ്രകാശ് ക്ലാസ്സൈടുത്തു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്ററായ മനോജ് പിലിക്കോട് ചൊല്ലിക്കൊടുത്ത കാനം സംരക്ഷണപ്രതിജ്ഞ കേഡറ്റുകൾ ഏറ്റുചൊല്ലി. ബേക്കൽ പോലീസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി കേഡറ്റുകൾക്ക് കായിക പരിശീലനവും പരേഡും നൽകി. കാലത്ത് നടത്തിയ വിവിധമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണൻ നിർവ്വഹിച്ചു. സമാപനസമ്മേളനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ ,എസ്.എം.സി ചെയർമാൻ ടി.വി. നാരായണൻ, ഗാർഡിയൻ പി.ടി.എ.പ്രസിഡന്റ് ജീത്രേന്ദകമാർ , വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി അജിത ടി, എ.സി.പി.ഒ സുജിത .എ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും ഡോ.സുനികുമാർ കോറോത്ത് നന്ദിയും പറഞ്ഞു. . ദ്വിദിന എസ്.പി.സി. ക്യാമ്പിന്റെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/238b6vG4vsU
കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു(02_01_2022)
![](/images/thumb/5/5d/12060_lk_2021_22.jpg/300px-12060_lk_2021_22.jpg)
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി 3 മുതൽ വിദ്യാർത്ഥികൾക്കുനൽകുന്ന കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ രസ്ന, ജിസ്ന, എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.
സിനിമാ പ്രദർശനം സംഘടിപ്പിച്ചു.
കളക്ടേഴ്സ് @ സ്കൂൾ പദ്ധതി പ്രകാരം ശുചിത്വബോധവൽക്കരണ സിനിമയായ "എന്റെ പരിസരങ്ങളിൽ "സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരും പിന്നീട് വിദ്യാർത്ഥികളും സിനിമ കണ്ടു.
അക്ഷരമുറ്റം ക്വിസ് മത്സരം സ്കൂൾതല മത്സരം സംഘടിപ്പിച്ചു.13_01_2022
ദേശാഭിമാനി ദിനപത്രം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ സ്കൂൾ തല മത്സരം നടന്നു. എൽ.പി വിഭാഗത്തിൽ ദേവദത്ത് ആർ, വൈഗ എരോൽ , യു.പി വിഭാഗത്തിൽ പൃഥ്വീരാജ്, ശ്രേയ ഇ എൻ, ഹൈസ്കൂൾ വിഭാഗത്തിൽ മയൂഖ കെ.വി, ഉണ്ണികൃഷ്ണൻ കെ.വി എന്നിവർ വിജയികളായി.
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(19_01_2022)
![](/images/thumb/8/80/12060_2021_22_13.jpeg/300px-12060_2021_22_13.jpeg)
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിച്ചു. പാഴ്വസ്തുക്കൾക്കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ച് ശ്രദ്ധേയനായ ആദിത്യൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ രൂപമായ ഹായ് കൂട്ടിക്കൂട്ടം മെമ്പറുമായിരുന്നു.തന്റെ പരീക്ഷണങ്ങൾക്കും നേട്ടങ്ങൾക്കും പ്രേരകമായത് ഹായ് കൂട്ടിക്കൂട്ടം ഐ.ടി ക്ലബ്ബിൽ അംഗത്വം നേടിയതുകൊണ്ടാണെന്ന് ഉദ്ഘാടന വേളയിൽ ആദിത്യൻ പി.കെ പറഞ്ഞു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 35 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. പരിശീലത്തിന്റെ ഇടവേളകളിൽ ആദിത്യൻ നിർമ്മിച്ച വിമാനം പറത്തുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ആദിത്യനുള്ള സ്കൂളിന്റെ ഉപഹാരം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സും റിസോഴ്സ് പേഴ്സണുമായ സജിത പി. നൽകി. സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും. ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/FMnv3aWtrwM
തളിര് സ്കോളർഷിപ്പ് (2021-22) നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ൽയ്ക്കിരുത്തി സംസ്ഥാനത്ത് ഒന്നാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ നേടി. ജൂനിയർ വിഭാഗത്തിൽ കുട്ടികളും സീനിയർ വിഭാഗത്തിൽ 15 കുട്ടികളും ഈ വർഷം തളിര് സ്കോളർഷിപ്പിന് അർഹമായിട്ടുണ്ട്.
ജൂനിയർ വിഭാഗം
-
അമൃത രാമചന്ദ്രൻ
-
അർജുൻ കെ
-
നിവേദ്യ പി
-
ലാവണ്യ കെ
-
ശിവകാമി വി
-
അർജുൻ കെ
-
ശ്രീഹരി പി
-
അൻവിൻ പ്രശാന്ത്
-
അനാമയ ബി
സീനിയർ വിഭാഗം
-
മയൂഖ കെ.വി
-
കൃഷ്ണജ എം
-
കീർത്തന കെ.എസ്
-
ഷിംന സി.കെ
-
നന്ദന രാധാകൃഷ്ണൻ
-
നേഹ എ
-
ശ്രാവണ സുരേഷ്
-
ദിൽന സുരേഷ്
-
നിവേദ്യ കൃഷ്ണൻ
-
സ്നേഹ കെ.വി
-
ഭാവന എസ്
-
ദേവനന്ദ എസ്
-
അരുണിമ ചന്ദ്രൻ
-
വരുൺ ഭാസ്കർ
-
ശ്രേയ മധു
അക്ഷരമുറ്റം ക്വിസ് മത്സരം ബേക്കൽ ഉപജില്ലാ മത്സരത്തിൽ തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം
![](/images/thumb/6/6d/12060_deshabhimani_aksharamuttam_2022.jpg/300px-12060_deshabhimani_aksharamuttam_2022.jpg)
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സിൽ ബേക്കൽ ഉപജില്ലാ ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ദേവദത്ത് ആർ രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
2021_22 വർഷത്തെ ഭാരത് സ്കൗട്ട് & ഗൈഡ്സ് രാഷ്ട്രപതി പുരസ്കാരം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ
-
ദേവനന്ദ കെ
-
ദിൽന സുരേഷ്
-
മേഘ കെ
-
നേഹ എ
-
നിഖിത ദാമോദരൻ
-
പ്രാർത്ഥന കെ.ബി
-
ശിവത കെ
-
സ്വപ്ന ബി
-
അർച്ചന രവികുമാർ എ.ആർ
-
ആതിര സി.കെ
-
കാവ്യ കെ
-
മീര സഞ്ജന ടി.വി
-
പ്രണതി കെ
-
ഷിംന സി.കെ
-
സിദ്ധാർത്ഥ് പി.വി
-
ആകാശ് സി
-
ശ്രീക്കുട്ടൻ സി
-
വിഷ്ണുരാജ് എൻ
-
കാളിദാസ് പി.ആർ
മാതൃഭാഷാദിനാഘോഷം_21_02_2022
![](/images/thumb/8/8c/12060_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_2022_8.jpg/300px-12060_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_2022_8.jpg)
മാതൃഭാഷാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒപ്പുമരച്ചോട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയ്ക്ക് ഒരു കൈയൊപ്പ് ചാർത്തി.മാതൃഭാഷാ പ്രതിഞ്ജ എടുക്കുകുയം ചെയ്തു.
സീഡ് ഓൺലൈൻ മൂകാഭിനയ മത്സരം തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം
![](/images/thumb/2/27/12060_seed_mime_2022.jpg/300px-12060_seed_mime_2022.jpg)
മാതൃഭൂമി നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഓൺലൈൻ മൂകാഭിനയ മത്സരത്തിൽ തച്ചങ്ങാട് സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടി. 5000രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് ലഭിക്കുക. തച്ചങ്ങാട് സ്കൂളിലെ അധ്യാപകനായിരുന്ന ജയേഷ് കൃഷ്ണയാണ് മൂകാഭിനയ പരിശീലനം നടത്തിയത്. പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നേതൃത്വം നൽകി. അഭിലാഷ് രാമൻ സാങ്കേതിക വിഭാഗം കൈകാര്യം, ചെയ്തു. തച്ചങ്ങാട് സ്കൂളിലെ പെൺകുട്ടികൾ മാത്രം അഭിനയിച്ച മൂകാഭിനയം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. വിദ്യാർത്ഥികളായ സുനിഷ. എൻ, ഭാവന. എസ്.നായർ, ഗോപിക. ബി, മയൂഖ.കെ.വി, നിവേദ്യ കൃഷ്ണൻ, നന്ദന നാരായണൻ, അരുണിമ ചന്ദ്രൻ തുടങ്ങിയവരാണ് അരങ്ങിൽ അണിനിരന്നത്. മൊത്തം 106 എൻട്രികളിൽ നിന്നാണ് തച്ചങ്ങാട് ഈ നേട്ടം കൈവരിച്ചത്.
സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)
നിർഭയം അറിവ് പകർന്ന് ജനമൈത്രീപോലീസ്_21_02_2021
![](/images/thumb/9/96/12060_sthreesuraksha3.jpg/300px-12060_sthreesuraksha3.jpg)
സ്ത്രീ സുരക്ഷയും പെൺകുട്ടികൾക്ക് സ്വയം പ്രതിരോധമുറകളും പകർന്നു നൽകുന്നതിനായി കേരള ഗവ. ആരംഭിച്ച നിർഭയം എന്ന മൊബൈൽ ആപ്പിനെക്കുറിച്ച് ബേക്കൽ ജനമൈത്രീ പോലീസ് തച്ചങ്ങാട് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ പെൺകുട്ടികൾക്കായി ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ കേഡറ്റുകളാണ് ക്ലാസ്സിൽ പങ്കെടുത്തത്. കാസർഗോഡ് ക്രൈം ഡിറ്റാച്ച്മെന്റ് സബ് ഇൻസ്പെക്ടർ ലതീഷ് ക്ലാസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പെൺകുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ഒരുക്കിയിട്ടുള്ള നിർഭയം മൊബൈൽ ആപ്പിന്റെ ഗുണങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും ജനമൈത്രി പോലീസിലെ സീനിയർ പോലീസ് ഓഫീസർ രാജേഷ് എം ക്ലാസെടുത്തു. സി.പി.ഒ പ്രശാന്ത്, എസ്.പി സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, എ.സി.പി. ഒ സുജിത എ.പി എന്നിവർ സംസാരിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ. പി.കെ സ്വാഗതവും എസ്.പി.സി. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
സ്വയം പ്രതിരോധ മുറകൾ അഭ്യസിച്ച് തച്ചങ്ങാട്ടെ കുട്ടിപോലീസ്_09_03_2021
തച്ചങ്ങാട് : സ്ത്രീ സുരക്ഷയ്ക്കായി സ്വയം പ്രതിരോധ മുറകൾ സ്വായത്തമാക്കാൻ കാസറഗോഡ് ജില്ലാ പോലീസ് വനിതാ വിഭാഗം തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസിന് പ്രതിരോധ മുറകൾ അഭ്യസിപ്പിച്ചു. എസ്.പി സി, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണ് പ്രത്യേക പരിശീലനം നൽകിയത്.കാസറഗോഡ് പോലീസ് വനിതാ സെൽ അംഗങ്ങളായ സിവിൽ പോലീസ് (WSDT) ജയശ്രീ , സൈദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ബേക്കൽ സ്റ്റേഷൻ ജനമൈത്രീ പോലീസ് സീനിയർ സി.പി. ഒ രാജേഷ് എം പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, പ്രണാബ് കുമാർ, എ.സി.പി. ഒ സുജിത എ.കെ, പ്രഭാവതി പെരു മാന്തട്ട, സജിത പി, എന്നിവർ സംസാരിച്ചു.
ലാബ് @ഹോം_10_03_2021
കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികളുടെ ശില്പശാലക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി. പി.ടി.എ, എസ്.എം.സി ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്ന ലാബ് അറ്റ് ഹോം പദ്ധതി ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ഗണിത ലാബും, അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്കായി ശാസ്ത്രലാബും സാമൂഹ്യശാസ്ത്ര ലാബുമാണ് തയാറാക്കി നൽകുന്നത്.ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മൗവ്വലിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പ്രഭാവതി പെരുമന്തട്ട, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ശില്പശാലയിൽ രശ്മി, രജിത, നീത, അജിത, ഷൈമ, സജിനി, ഗീത, ജിഷ, ജയേഷ് എന്നിവർ നേതൃത്വം നൽകി.ശിസ്പശാലയ്ക്ക് രഞ്ജിനി കാനവീട് സ്വാഗതവും അജിത ടി നന്ദിയും പറഞ്ഞു
കാട്ടുമോ കനിവ് നൽകുമോ ദാഹനീര്_20_03_2021
![](/images/thumb/1/18/12060_parava6.jpg/300px-12060_parava6.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടുമോ കനിവ് നൽകുമോ ദാഹനീര് എന്ന സന്ദേശം മുൻ നിർത്തി പറവകൾക്ക് ദാഹനീര് നൽകുന്നതിനുള്ള 'വീ വിത്ത് യു' ക്യാമ്പയിൻ സംഘടിപ്പിച്ചു. മൺചട്ടികളിൽ ശുദ്ധജലം നിറച്ച് സ്കൂൾ ക്യാമ്പസിലെയും വീടുകളിലേയും നിരവധി മരക്കൊമ്പുകളിൽ തൂക്കിയിട്ടാണ് കിളികൾക്ക് ദാഹജലം ഒരുക്കിയത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം പരിപാടി ഉദ്ഘാടനം ചെയ്തു. ഉറക്കമുണർന്ന് കഴിഞ്ഞാൽ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി ദാഹജലമൊരുക്കി തങ്ങളുടെ കൃത്യങ്ങളിലേക്ക് കടക്കുന്ന ബുദ്ധമതവിശ്വാസികളുടെ പഴയ ജീവിതമാതൃക ഇക്കാലത്തും പിൻതുടരേണ്ടതാണെന്നും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ സുസ്ഥിതി മാനവ ജീവിതത്തിന് ഏറെ പ്രയോജനപ്രദമാണെന്നും മുഖ്യഭാഷണം നടത്തിയ അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രണാബ് കുമാർ, എസ്.പി.സി യൂണിറ്റ് ലീഡർ ലക്ഷ്മി ദേവി, സീഡ് പരിസ്ഥിതി ക്ലബ്ബ് യൂണിറ്റ് ലീഡർ നന്ദന എന്നിവർ സംസാരിച്ചു.എസ്.പി.സി കേഡറ്റുകളും സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയിലെ എല്ലാ കേഡറ്റുകളും സ്വന്തം വീട്ടുപറമ്പിലുള്ള മരങ്ങളിൽ പറവകൾക്കായി ദാഹജലം ഒരുക്കുമെന്നുള്ള പ്രതിജ്ഞയും കൈക്കൊണ്ടു.
തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ_01_04_2021
![](/images/thumb/3/3f/12060_flashmob2.jpg/300px-12060_flashmob2.jpg)
രാഷ്ട്രപുരോഗതിയുടെ ആദ്യചുവടായ സമ്മതിദാനാവകാശവിനിയോഗത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് വോട്ടവകാശമുളള ജനത ഒന്നടങ്കം ജനാധിപത്യപ്രക്രിയയുടെ ഭാഗമാകണമെന്ന സന്ദേശംപ്രചരിപ്പിക്കുന്നതിനായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.കോവിഡിന്റെ പശ്ചാത്തലത്തിൽ ദൈനംദിനവ്യവഹാരങ്ങൾ തടസ്സപ്പെടാതെ രാഷ്ട്രപുരോഗതി സാധ്യമാക്കാൻ “ അതിജീവനം ആപത്തിലും" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇലക്ട് ഓൺ കോവിഡ് എന്ന പേരിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക,നിർഭയമായും സ്വതന്ത്രമായുംവോട്ടവകാശം വിനിയോഗിക്കുക തുടങ്ങിയ വിഷയങ്ങളിൽ പൊതുജന ബോധവൽക്കരണംനടത്തുന്നതിനായി സംഘടിപ്പിച്ച ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം ബേക്കൽ ഡി.വൈ എസ്.പി. ബിജു. കെ.എം നിർവ്വഹിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, എസ്.പി.സി ഗാർഡിയൻ പി.ടി.എ. പ്രസിഡണ്ട് ജിതേന്ദ്രകുമാർ, സി.പി. ഒ. ഡോ.സുനിൽ കുമാർ കോറോത്ത്, വിജയകുമാർ, പ്രണാബ് കുമാർ, മനോജ് പിലിക്കോട്, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക, പ്രകൃതിയെ സംരക്ഷിക്കു ക, വോട്ടവകാശം പാഴാക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ മുപ്പതോളം പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് എസ്.പി സി കാസറ്റുകൾ ഫ്ലാഷ് മോബിൽ അണിനിരന്നത്. പാലക്കുന്ന്, ബേക്കൽ ജങ്ഷൻ, മൗവ്വൽ, അമ്പങ്ങാട്, പെരിയാട്ടടുക്കം, തച്ചങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്കൊണ്ടാണ് ഈ ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചത്.ബിജി മനോജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് പരിശീലിച്ചത്.
കോവിഡ് പ്രതിരോധദൗത്യത്തിൽ തച്ചങ്ങാട്ടെ കുട്ടിപ്പോലീസും.30_04_2021
![](/images/thumb/e/eb/12060_spc_donation.jpg/300px-12060_spc_donation.jpg)
കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുന്ന ജനത്തിന് കൈത്താങ്ങാകുന്നതിനും വാക്സിൻ ഉൾപ്പെടെയുളള പ്രതിരോധപ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് താങ്ക്സ്.എസ്.പി.സി പ്രൊജക്ടിൻെറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ സംഭാവന നൽകി.സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നുമായി ശേഖരിച്ച തുക തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പൊടിപ്പളം എസ്.പി.സി ഗാർഡിയൻ പി.ടി.എ പ്രസിഡൻറ് ജിതേന്ദ്രകുമാർ എന്നിവർ ചേർന്ന് ബേക്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് സ്റ്റേഷൻഹൗസ് ഓഫീസർ ടി.വി പ്രദീഷിന് കൈമാറി. ചടങ്ങിൽ എ.എസ്.ഐ വിനയകുമാർ, കെ.ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ്കുമാർ, മനോജ് പിലിക്കോട്, ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ തച്ചങ്ങാടിന്റെ അഭിമാനം
-
മണികണ്ഠൻ ഇ
വിജയക്കൊയ്ത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് സമ്പൂർണ്ണ വിജയം. . ഇത്തവണ 144 കുട്ടികൾ SSLC പരീക്ഷ എഴുതി 144 വിദ്യാർത്ഥികളും വിജയിച്ചു. 28 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A+.
-
അക്ഷയ എ -
ദേവിക എ.വി -
കൃഷ്ണകൃപ എ.വി -
മാളവിക കെ -
മന്യ.സി -
മീര ഗോപാൽ -
മിഥുന വി -
പൂജ.കെ -
രസിക.എ.വി -
സ്നേഹ എ -
ശ്രുതിന കെ.വി -
തീർഥ ടി -
വന്ദന പി -
വർഷ പി -
നിരഞ്ജന ടി.വി -
സ്വാതി കൃഷ്ണ -
ആദിത്യൻ എ -
നന്ദന കെ -
നിമിത ബി -
ശ്രേയ എം -
ശ്രുതി സി.വി -
ഫാത്തിമ കെ -
ഷഹ്മ -
അശ്വിൻ കെ -
നീരജ് രാജഗോപാൽ -
പ്രജ്വൽ പി നായർ -
ശോഭിത്ത് വി -
ആര്യ നാരായണൻ
യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ
-
അമൃത അശോക് എ -
ആകാശ് പി
എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ
-
അമൃത സുരേഷ് -
വൈഷ്ണവി എൻ
സ്കൂൾ പ്രവർത്തനങ്ങൾ (2019-2020)
പരിസ്ഥിതി ദിനത്തിൽ നാട്ടു മാന്തോപ്പൊരുക്കി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,പുലരി അരവത്ത് , ജൈവ വൈവിധ്യ ബോർഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ' തച്ചങ്ങാട് മുതൽ മവ്വൽ വരെ നാടൻ മാവ് വച്ച് പിടിപ്പിച്ച് വഴിയോരത്തൊരു തണലും ഫലവും ഒരുക്കുന്ന പദ്ധതിയാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. ഒപ്പം നാടൻ മാവിനങ്ങളുടെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നു. നാട്ടു മാന്തോപ്പൊരുക്കുന്ന ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. ഇന്ദിര മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി..ടി.എ പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, എസ്.എം.സി ചെയർമാൻ നാരായണൻ സീനിയർ അസിസ്റ്റന്റ് വിജയ കുമാർ പ്രണാബ് കുമാർ സുനിൽ കുമാർ കോറോത്ത് , ജയപ്രകാശ്, ബാലകൃഷ്ണൻ, പ്രഭാവതി പെരുമൺ തട്ട, സജിന കെ.വി, അശോക കുമാർ, അഭിലാഷ് രാമൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.' പരിസ്ഥിതി ക്ലബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ നന്ദിയും പറഞ്ഞു.
പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിൽ പുതിയ കുട്ടികളെ വരവേറ്റ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ
തച്ചങ്ങാട് : പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.വർണ്ണത്തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്ളാസ്സിലെയും പ്രീ പ്രൈമറിയിലെയും വിദ്യാർത്ഥികളെ ആനയിച്ചു. തുടർന്ന് സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ നാടൻ പാട്ടിലൂടെയും കളികളിലൂടെയും കുട്ടികളുമായി സംവദിച്ചു. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് എ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ബഹു.പി.ലക്ഷ്മി നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ, എസ്.എം.സി ചെയർമാൻ നാരായണൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, വി.വി.സുകുമാരൻ , വിജയകുമാർ, പ്രണാബ് കുമാർ , സുനിൽ കുമാർ കോറോത്ത് ,പ്രഭാവതി പെരുമൺതട്ട, അജിത.ടി, സുരേഷ് തച്ചങ്ങാട് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു.
വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ-19-06-2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ വായനാപക്ഷാചരണത്തിന്റെ ഭാഗമായുള്ള വായനാ ദിന സന്ദേശവും പ്രതിജ്ഞയും 9-06-2019 രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ വെച്ചുനടന്നു. വായനാ ദിന സന്ദേശം പ്രഭാവതി ടീച്ചർ നൽകി. വായനാ ദിന പ്രതിജ്ഞ എട്ടാംതരം എ ക്ലാസ്സിലെ സയനോര വായിച്ചുകൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വിഭാഗം കൺവീനർ ഡോ.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു.
വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019
സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെയുള്ള വായനാപക്ഷാചരണം19-06-2019 ഉച്ചയ്ക്ക് പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃത്വസമിതി കൺവീനർ ജി.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനം-19-06-2019
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജൂൺ 19ന് തച്ചങ്ങാട് സ്കൂളിലെ ആയുഷ് ക്ലബ്ബും, അമ്പങ്ങാട് പി.എച്ച്.സി (സിദ്ധ), ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കണ്ണംവയൽ എന്നിവർ സംയുക്തമായി തച്ചങ്ങാട് സ്കൂളിൽ യോഗ പരിശീലനപരിപാടി പരിപാടി നടത്തി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ലക്ഷ്മി അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയൻ മാസ്റ്റർ സ്വാഗതവും ഉം ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി അധ്യക്ഷതയും വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി ബിന്ദു ,ആയുഷ് ക്ലബ് അംഗങ്ങളായ ആയ 50 വിദ്യാർത്ഥികൾക്ക് വിവിധ യോഗാസന മുറകളും, അതുകൊണ്ട് നിത്യജീവിതത്തിൽ ഉള്ള ഗുണങ്ങളും വിശദീകരിച്ചു. പരിപാടിക്ക് സ്കൂൾ ആയുഷ് ക്ലബ്ബ് കൺവീനർ പ്രണാബ്കുമാർ നന്ദിയും പറഞ്ഞു.പരിപാടിക്ക് അമ്പങ്ങാട് ആയുഷ് പി എച്ച് സി യിലെ ഡോക്ടർ ജിഷ.,കണ്ണം വയൽ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
അമ്മ വായന മത്സരം സംഘടിപ്പിച്ചു._24_06_2019
തച്ചങ്ങാട്:വായനാ പക്ഷാചരണത്തിന്റ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായന മത്സരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളി സ്വാഗതവും പറഞ്ഞു. അമ്മ വായന മത്സരത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. വായനാമത്സരം മനോജ് മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവർ വിലയിരുത്തി. മുതിർന്നവരുടെ വായന മത്സരത്തിൽ ഇതിൽ നാരായണി അമ്പങ്ങാട് ഒന്നാംസ്ഥാനവും ലീലാ അരവത്ത് രണ്ടാംസ്ഥാനവും നേടി . പൊതുവിഭാഗത്തിൽ അനിത രാധാകൃഷ്ണൻ ഒന്നാം സ്ഥാനവും സുജാത തച്ചങ്ങാട്, സുജിത കീക്കാനം എന്നിവർ രണ്ടാം സ്ഥാനവും പങ്കുവച്ചു.
ലോക ലഹരി വിരുദ്ധ ദിനം ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു_26_06_2019
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. മുഴുവൻ ക്ലാസ്സുകളുടെയും പ്രാതിനിത്യം ഉണ്ടായിരുന്നു.
ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2019
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം സാമൂഹ്യ ശാസ്ത്രാധ്യാപകൻ അബൂബക്കർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. സ്കൂൾ ലീഡർ സ്വാതി കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.വി മുരളി അദ്ധ്യക്ഷത വഹിച്ചു.
പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു_27_06_2019
![](/images/thumb/f/fc/Lk_orientation_2019_2.jpg/300px-Lk_orientation_2019_2.jpg)
ഈ വർഷം ഒമ്പതാ ക്ലാസ്സിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് 27_06_2019 ന് നടന്നു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ക്ലാസ്സ് ഉണ്ടായത്. ഓറിയന്റേഷൻ ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ ക്ലാസ്സെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കാൻ ഈ ഓറിയന്റേഷൻ ക്ലാസ്സ് സഹായകമായി.32 കുട്ടികൾ ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുത്തു.
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവർ പരിമിതപ്പെടുത്തിയ മത്സരത്തിൽ അധ്യാപകരുടെ ടീം 4 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുട്ടി ടീം 52 റൺസിനിടെ എല്ലാവരും പുറത്തായി.3 ഓവറിൽ 40 റൺസ് നേടിയ രാജേഷ് ആണ് ടോപ് സ്കോറർ.2 ഓവറിൽ 4 വിക്കറ്റ് നേടി മുരളി വി.വിയാണ് കുട്ടി ടീമിന്റെ വിജയമോഹം തകർത്തത്.പ്രധാനാധ്യാപിക ഭാരതീഷേണായി,പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം,എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സുജാത ബാലൻ, കുഞ്ഞബ്ദുള്ള മൗവ്വൽ, സുരേഷ് തച്ചങ്ങാട് എന്നിവർ അനുഗമിച്ചു. പൂർവ്വ വിദ്യാർത്ഥികൾ വിജയികൾക്കും റണ്ണേഴ്സിനുമുള്ള ട്രോഫികൾ സംഭാവന ചെയ്തു.1000 ത്തോളം കുട്ടികളും രക്ഷിതാക്കളും കളികാണാൻ സന്നിഹിതരായിരുന്നു.
ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു._29_06_2019
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജിഎച്ച്എസ്എസ് തച്ചങ്ങാട് സ്കൂളിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപിക നിർമല ടീച്ചർ ക്വിസ്സ് മാസ്റ്ററായി .സോഷ്യൽ സയൻസ് അധ്യാപകരായ അബൂബക്കർ, അമൃത എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി .80 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ ഒമ്പതാം തരം സി-യിലെ ആര്യനന്ദ ഒന്നാം സ്ഥാനവും ദേവിക രണ്ടാം സ്ഥാനവും നേടി.
പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ_29_06_2019
8-ാം ക്ലാസ്സി ലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാനുള്ള അഭിരുചി പരീക്ഷ 29/06/2019 രാവിലെ 10 മണിക്ക് നടത്തി.83 കുട്ടികൾ പങ്കെടുത്തു.40 കുട്ടികളെ തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക ഭാരതി ഷേണായി ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
പുലരി അരവത്തിന്റെ നാട്ടി മഹോത്സവത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളും_30_06_2019
യുവതലമുറയെ കൃഷിയോടടുപ്പിക്കാൻ പുലരി അരവത്ത് കൂട്ടായ്മ മൂന്നാമത്തെ നാട്ടിമഴ ഉത്സവത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. ജൂൺ 30ന് അരവത്ത് വയലിലാണ് നാട്ടി ഉത്സവം നടന്നത്.മൂന്ന് വർഷമായി അരവത്ത് വയലിൽ കൃഷി ഉത്സവമാക്കിയ ഈ യുവകൂട്ടായ്മ ഇത്തവണ വിവിധ സ്കൂളുകളുടെ സഹകരണത്തോടെയാണ് കാർഷിക പാഠശാല ഒരുക്കയത്.ഇതിന്റെ ഭാഗമായി അരവത്ത് വയലിൽ കൃഷി ചെയ്യാതെ ഒഴിച്ചിട്ട പാടങ്ങളിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ ചേർന്ന് നേരിട്ട് കൃഷിയിറക്കി. വിദ്യാർത്ഥികൾക്ക് വിവിധയിനം നാടൻ നെൽവിത്തിനങ്ങളെകുറിച് പഠിക്കാനും അവസരം നൽകുന്നുണ്ട്. വ്യത്യസ്ത വിത്തിനങ്ങളുടെ മൂപ്പ , നെൽച്ചെടിയുടെ ഉയരം , നിറം , രുചി , ഗന്ധം ,വിളവ് തുടങ്ങിയ സവിശേഷതകൾ പഠനവിധേയമാകും. ഓരോ ഘട്ടമായി വിദ്യാർത്ഥികൾക് ഇതിന് സൗകര്യം ഉണ്ടാകും .മണ്ണിനും പ്രകൃതിക്കും അനുയോജ്യമായ പഴയകാല കൃഷി രീതി തിരിച്ച്പിടിക്കാനും നാട്ടുനന്മകളെ ഓർമപ്പെടുത്താനുംആണ് ഉത്സവം ലക്ഷ്യമിടുന്നത് . തച്ചങ്ങാട് ഗവ. ഹൈസ്കൂൾ, ബേക്കൽ ഫിഷറിസ് ഹയർ സെക്കൻഡറി സ്കൂൾ , ചെമ്മനാട് ജമ അത്ത് ഹൈയർസെക്കന്ഡറി സ്കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹൈയർസെക്കന്ഡറി സ്കൂൾ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലെ വിദ്ധ്യാർത്ഥികൾ സ്വന്തമായി കണ്ടംനട്ട് ഉത്സവത്തിൽ പങ്കാളിയായി. കൂടാതെ ജില്ലയിലെ സ്കൂളുകളിലെ എൻ.എസ്.എസ് , ഇക്കോ ക്ലബ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും കർഷകരും ഉത്സവത്തിൽ ഒത്തുചേർന്നു. നാട്ടുകാർക്കും കുട്ടികൾക്കുമായി ഉഴുതുതയ്യാറാക്കിയ ചളി കണ്ടത്തിൽ വടംവലി , മുക്കാലിലോട്ടം , ചാക്കിലോട്ടം , പന്തുകളി , തണ്ടിലോട്ടം , തുടങ്ങിയ വിവിധയിനം മത്സരങ്ങൾ നടന്നു. .കാണികൾക്ക് ഉച്ചയ്ക്ക് നാടൻകഞ്ഞിയും നാടൻ കറികളും ചമ്മന്തിയും അടങ്ങുന്ന ഉച്ചക്കഞ്ഞി നൽകി. പാടത്ത് ഞാർ നട്ടതിന് ശേഷം വൈകിട്ട് മാത്രമേ ആളുകൾ പിരിഞ്ഞുപോയുള്ളു.പുലരിക്കൊപ്പം പള്ളിക്കര കൃഷി ഭവനും ,എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ വയനാടും ,പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീയുമുണ്ട് .തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സീനിയർ അസിസ്ററന്റ് വിജയകുമാർ, എസ്.ആർ.ജികൺവീനർ പ്രണാബ് കുമാർ, പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി മനോജ് കുമാർ, പി. സജിത, അഭിലാഷ് രാമൻ,ഉണ്ണികൃഷ്ണൻ ,സിന്ധുഎന്നിവർ നേതൃത്വം നൽകി.
മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്_01_07_2019
2018-19 വർഷത്തെ മികച്ച പ്രവർത്തന മികവിന് കൈറ്റ് നൽകുന്ന ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് തച്ചങ്ങാീട് ഗവ.ഹൈസ്കൂളിന് ലഭിച്ചു.ഇരുപത്തയ്യായിരെ രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡാണ്. കൈറ്റ് നിർദ്ദേശിക്കുന്ന പ്രവർത്തനത്തോടൊപ്പം ഓരോ യൂനിറ്റും ചെയ്യുന്ന തനത് പ്രവർത്തൻങ്ങളെ വിലയുരുത്തിക്കൊണ്ടാണ് അവാർഡിന് പരിഗണിക്കുന്നത്. തിരുവനന്ഥപുരത്തുവെച്ചുനടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
ഡോക്ടേഴ്സ് ദിനം സംഘടിപ്പിച്ചു._01_07_2019
ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു." സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ്, ഇക്കോക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാസ്സിൽ വിവിധ അപകടങ്ങളിൽ നൽകാവുന്ന പ്രഥമ ശുശ്രൂഷകളെ കുറിച്ചുള്ള വീഡിയോ പ്രദർശനവും നടന്നു. ഇക്കോക്ലബ് കൺവീനർ രജിഷ പി.വി ക്ലാസ്സ് കൈകാര്യം ചെയ്തു.
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തക പ്രദർശനം (02_07_2019 TO 05-07-2019
തച്ചങ്ങാട് : തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല അമ്പങ്ങാട് എന്നിവ സംയുക്തമായി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടന്നുവരുന്നു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്. പുസ്ത പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.വീടുകളിൽ 'ഹോം ലൈബ്രറി ഒരുക്കന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം പി.ടി എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഭാരതിഷേണായ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,ലൈബ്രറി കൗൺസിൽ കൺവീനർ സുനിൽ കമാർ എന്നിവർ ആശംസകൾപ്പിച്ച് സംസാരിച്ചു. മനോജ് പിലിക്കോട് പദ്ധതി വിശദീകരിച്ചു.സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദി രേഖപ്പെടുത്തി.വായനയുടെ മഹത്വം തിരിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചത്. ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കറുടെ ചരമദിനമായ വായനാദിനത്തിൽ ആരംഭിച്ച പരിപാടി തുടരുകയാണ്. സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കഥ, കവിത, പുസ്തകനിരൂപണം, പുസ്തകവിമർശനം, ആസ്വാദനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ കുട്ടികളുടെ സൃഷ്ടിപരതയും സാഹിത്യാഭിരുചിയും വളർത്തുന്നു. ബഷീർ കഥകളുടെ വായന, അമ്മ വായന, സാഹിത്യ ക്വിസ്, മെഗാ ഡിജിറ്റൽ' ക്വിസ്, എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. സാഹിത്യകാരന്മാരുടേയും ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളുടേയും വർണ്ണചിത്രങ്ങളാൽ സമ്പന്നമായ ചുമരുകൾ അറിവ് സമാർജനത്തിന്റെ ഇടമാണ് .ആ ചിത്രങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി അറിവന്വേഷണ മത്സരവും സംഘടിപ്പിക്കുന്നു. അറിവന്വേഷണ മത്സരര മുംവായനയ്ക്കും സംവാദത്തിനും അറിവനുഭവങ്ങളുടെ പങ്കു വയ്ക്കലിനുമായി ഓലയിൽ പണി തീർത്ത വായനാ വീടും തച്ചങ്ങാട് ഹൈസ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിരിസുകളിലും ഒഴിവു സമയങ്ങളിലും കുട്ടികൾ വയനാ വീട്ടിലെത്തി ജ്ഞാനസമ്പാദനത്തിൽ പുതുതലമുറ തല്പരരാണെന്ന യാഥാർത്ഥ്യം സാക്ഷ്യപ്പെടുത്തുന്നു.വായനയ്ക്കായി ഒന്നിക്കാം എന്ന സന്ദേശത്തിലൂന്നി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച റീഡിങ്ങ് അംബാസഡർ എന്ന പദ്ധതി സംസ്ഥാന മികവ് പദ്ധതി എന്ന അംഗീകാരം നേടിയിട്ടുണ്ട്. പുസ്തക സംവാദം, പുസ്തക പരിചയം, സാഹിത്യ പ്രതിഭകളുമൊത്തുള്ള ഇടപെടൽ, വ്യത്യസ്ത കൃതികളിൽ പരാമർശിക്കപ്പെടു പ്രദേശങ്ങൾ, വ്യക്തികൾ എന്നിവരെക്കുറിച്ചും അവരവരുടെ അഭിരുചികൾക്കനുസരിച്ച് രചിക്കപ്പെട്ടവയുടെ ഡിജിറ്റൽ പ്രസിദ്ധീകരണവും, സമകാലിക വിഷയങ്ങളേയും കൃതികളേയും സ്കൂൾ കുട്ടി റേഡിയോയിലൂടെ പരിചയപ്പെടുത്തലും എല്ലാം റീഡിങ്ങ് അംബാസഡർമാരുടെ പതിവ് പ്രവർത്തനങ്ങളാണ്.അതു പോലെ ബാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെ ചുമതലക്കാരും റീഡിങ്ങ് അംബാസഡർമാർ തന്നെ.
ഇംഗ്ലീഷ് അസംബ്ലി_03_07_2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 03_07_2019ന് ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്താവതരണം, പ്രസംഗം, ശുഭദിനചിന്ത എന്നിവ ഇംഗ്ലീഷ് ഭാഷയിലാണ് സംഘടിപ്പിച്ചത്. ഇംഗ്ലീഷ് അസംബ്ലിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു. ഇംഗ്ലീഷ് അധ്യാപികമാരായ പ്രഭാവതി, സരിത, ശ്രീന എന്നിവർ നേതൃത്വം നൽകി.
വനിതാ കമ്മീഷന്റെ കലാലയ ജ്യോതി പരിപാടി സംഘടിപ്പിച്ചു._03_07_2019
തച്ചങ്ങാട്:വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായുള്ള അക്രമങ്ങളെ ചെറുക്കുന്നതനുള്ള ബോധവൽക്കരണ ക്ലാസ്സായ കലാലയ ജ്യോതി തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ സംഘടിപ്പിച്ച. വനിതാ കമ്മീഷൻ ട്രെയിനർ ശ്രീ ഫഹദ് സലിം ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതിഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു . അധ്യാപകരായ സുനിൽ കുമാർ മനോജ് പിലിക്കോട്, അശോക് കുമാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രണാബ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി മുരളി നന്ദിയും പറഞ്ഞു.
പി.ടി.എ ജനൽ ബോഡി യോഗം _04_07_2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2019-20 വർഷത്തെ അധ്യാപക രക്ഷാകർതൃസമിതി യോഗം 04-07-2019ന് നടന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര യോഗം ഉദ്ഘാടനം ചെയ്തുു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. 2018-19 വർഷത്തെ പ്രഴർത്തൻ റിപ്പോട്ട്, വരവു ചെലവു കണക്ക്, പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് എന്നിവ നടന്നു. ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്),കുഞ്ഞബ്ദുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്),ഭാരതി ഷേണായി(കൺവീനർ), വിജയകുമാർ(ട്രഷറർ), ടി.വി നാരായണൻ, സുരേഷ്. സി.വി ,സുരേഷ് തച്ചങ്ങാട്, രാജേഷ് തച്ചങ്ങാട് , കുഞ്ഞബ്ദുള്ള .പി.കെ , വേണു കമ്പിക്കാനം, അനിത രാധാകൃഷ്ണൻ, അംബിക ഗംഗാധരൻ എന്നിവരെയും അധ്യാപക പ്രതിനിധികളായി പ്രണാപ് കുമാർ.വി , ഡോ.സുനിൽ കുമാർ.കെ, എം.അഭിലാഷ് രാമൻ,രാജു.എ, മനോജ്കുമാർ പീലിക്കോട്, അജിത.ടി , പ്രഭാവതി പെരുമൺതട്ട എന്നിവരെയും തെരെഞ്ഞെടുത്തു.യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും സ്കൂളിന് മികവുണ്ടാക്കിയഅധ്യാപകരെയും ഉപഹാരം നൽകി ആദരിച്ചു.
2019-20 വർഷത്തെ പി.ടി.എ ഭാരവാഹികൾ
2019-20 വർഷത്തെ മദർ പി.ടി.എ ഭാരവാഹികൾ
മികച്ച ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി_05_07_2019
മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റായി ജില്ലാ തലത്തിൽ രണ്ടാമതായി തെരെഞ്ഞെടുക്കപ്പെട്ട തച്ചങ്ങാട് ഗവ.ഹൈസ്കൂളിനു വേണ്ടി പി.ടി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം,സ്റ്റാഫ് സെക്രട്ടറി വി.വി. മുരളി,സുനിൽകുമാർ കോറോത്ത്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥി നിന്നും അവാർഡുതുകയായ 25000 രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങു
വൈക്കം മുഹമ്മദ് ബഷീർ _ഓർമ്മ_അനുസ്മരണം_ക്വിസ് മത്സരം_07_07_2019
കഥകളുടെ സുൽത്താനായ മലയാള സാഹിത്യത്തിലെ വിഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു.രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ചുളള അനുസ്മരണം മനോജ് പീലിക്കോട് നിർവ്വഹിച്ചു. ഉച്ചയ്ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീഴിതം, എഴുത്ത് എന്നിവയെ അടിസ്ഥാനമാക്കി യു.പി ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥിഖൾക്കുവേണ്ട് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കൺവീനർമാരായ ശ്രീജ എ.കെ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം ൻൽകി.
വായനാ പക്ഷാചരണം സമാപനവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു._08_07_2019
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി വിഭാഗം, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്തഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായി ജൂൺ 19 മുതൽ ജൂലൈ 7വരെ സംഘടിപ്പിച്ച വായനാ പക്ഷാചരണം സമാപനവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവുംവാഗ്മിയും യുവ സാഹിത്യകാരനുമായ വിനോദ് കെ ആലന്തട്ട നിർവ്വഹിച്ചു. പ.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മിഥുൻ, സുജാത ബാലൻ, ഉണ്ണികൃഷ്ണൻ, ശ്രീജ എ.കെ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീൻ മനോജ് പീലിക്കോട് സ്വാഗതവും ലൈബ്രറി കൺവീനർ സുനിൽ കുമാർ കോറോത്ത് നന്ദിയും പറഞ്ഞു. വായനയുടെ മഹത്വം തിരിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചത്. സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കഥ, കവിത, പുസ്തകനിരൂപണം, ബഷീർ കഥകളുടെ വായന, അമ്മ വായന, സാഹിത്യ ക്വിസ്, മെഗാ ഡിജിറ്റൽ ക്വിസ്, എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി (11_07_2019)
തച്ചങ്ങാട് : എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ഇൻറലിജൻസ് ബ്യൂറോ പ്രിവന്റീവ് ശ്രീ പീതാംബരൻ ക്ലാസ് കൈകാര്യം ചെയ്തു . പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത് . സീനിയർ അസിസ്റ്റൻറ് വിജയകുമാർ അധ്യക്ഷതയിൽ പിടിഎ വൈസ് പ്രസിഡണ്ട് രണ്ട് കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ് ആർ ജി കൺവീനർ പ്രണബ് കുമാർ , മദർ പിടിഎ പ്രസിഡന്റ് അനിത രാധാകൃഷ്ണണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
ആയുഷ് ഗ്രാമം പദ്ധതി: ഔഷധ സസ്യ വിതരണോദ്ഘാടനം _12_07_2019
തച്ചങ്ങാട് :സീഡ് ക്ലബ്ബിന്റെയും ആയുഷ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആയുഷ് ഗ്രാമത്തിന്റെ ഔഷധ സസ്യ വിതരണപദ്ധതി ഉദ്ഘാടനം നടന്നു. സീനിയർ അസിസ്റ്റൻറ് വിജയകുമാറിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഭാരതീ ഷേണായി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സരിൻ പദ്ധതി വിശദീകരിക്കുകയും ഔഷധസസ്യങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.സീഡ് ല കോർഡിനേറ്റർ മനോജ് കുമാർ സ്വാഗതവും ആയുഷ് ക്ലബ് കോ-ഓർഡിനേറ്റർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ സുനിൽകുമാർ കോറോത്ത്, അഭിലാഷ് രാമൻ, നിമിത, ഉഷ എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് അറുപതോളം അപൂർവ്വ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ചാന്ദ്ര ദിനാഘോഷം _19-07-2019
തച്ചങ്ങാട്: ഗവൺമെൻറ് ഹൈസ്കൂൾ തച്ചങ്ങാട് ചാന്ദ്ര ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറി. വിവിധ ശാസ്ത്ര വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള ചന്ദ്ര മനുഷ്യൻറെ സ്കിറ്റ് അവതരണം, ഞാൻ ചന്ദ്രനിൽ എന്ന ഡിജിറ്റൽ പെയിൻറിംഗ് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ചാന്ദ്ര പരിവേഷണത്തിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ചും കുട്ടികളുടെ ശാസ്ത്ര കൗതുകം വളർത്തുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.വിദ്യാർഥികൾ ചാന്ദ്ര മനുഷ്യന്റെ വേഷമണിഞ്ഞ് ക്ലാസ്സ് മുറികളിലൂടെ ചാന്ദ്ര വിശേഷങ്ങൾ പങ്കുവെച്ചും, സംശയനിവാരണം നടത്തിയും സ്കിറ്റ് ഏറെ കൗതുകമുണർത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായ് നിർ്വ്വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ റിൻഷയായിരുന്നു പരിപാടികൾക്ക് നേതൃത്വം വഹിച്ചത്.
ശാസ്ത്രാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. (21_07_2019)
തച്ചങ്ങാട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവും ശാസ്ത്രാവബോധവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ യു.കലാനാഥൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. പുതുതലമുറയിൽ അന്ധവിശ്വാസത്തിന്റെ നാമ്പുകൾ വളരുന്നത് ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ചാണെന്നും യഥാർത്ഥ ശാസ്ത്രം വിശ്വാസത്തിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും ഏറെ ദൂരെയാണെന്നും അന്ധവിശ്വാസത്തിന്റെ വഴിയിൽ സഞ്ചരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രണാബ് കുമാർ സ്വാഗതവും മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു
ചാന്ദ്രദിനാഘോഷം ചാർട്ട് പ്രദർശനം_24_07_2019
ചാന്ദ്രദിനാഘോഷം_ഡിജിറ്റൽ ക്വിസ് മത്സരം_25_07_2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു മത്സരം. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ, സി.വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ഹൈടെക് ക്ലാസ്സ് മുറിയെ ഏറ്റവും സർഗ്ഗാത്മകമായ ഉപയോഗിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്റെ സാങ്കേതിക കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.
അമ്മക്കൂട്ടം വാർഷികാഘോഷം സംഘടിപ്പിച്ചു. 27_07_2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അമ്മമാരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയായ അമ്മക്കൂട്ടത്തിന്റെ ഒന്നാം വാർഷികാഘോഷം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. പ്രഭാഷകനും എതിർദിശ മാസിക പത്രാധിപരുമായ ശ്രീ. പി.കെ സുരേഷ് കുമാർ വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു.അമ്മക്കൂട്ടം നിർമ്മിച്ച ആടാം പാടാം കളിപ്പാർക്ക് സമർപ്പണം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര നിർവ്വഹിച്ചു. അമ്മക്കൂട്ടം പ്രസിഡണ്ട് ശ്രീമതി.സുജാത ബാലൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ പൊടിപ്പള്ളം, എസ്.എം.സി ചെയർമാൻ ടി വി നാരായണൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ , മുൻ പി.ടി.എ പ്രസിഡണ്ട് ബാബു പനയാൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി. വി, പ്രഭാവതി പെരുമാന്തട്ട എന്നിവർ ആശംസകൾപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക ഭാരതിഷേണായി വിശിഷ്ടാതിഥി ആയിരുന്നു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ സ്വാഗതവും അമ്മക്കൂട്ടം സെക്രട്ടറി ശ്രീജ സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് അമ്മമാരുടെ വിവിധ കലാ കായിക മത്സരങ്ങളും കലാപരിപാടികളും നടന്നു.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റ ടെലഗ്രാം ചാനൽ ലോഞ്ചിങ്ങ് ചെയ്തു.01_08_2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ടെലഗ്രാം ചാനൽ പ്രവർത്തനമാരംഭിച്ചു."തച്ചങ്ങാട്ടെ മികവുകൾക്കൊരിടം" എന്നതാണ് ടെലഗ്രാം ചാനലിന്റെ സന്ദേശം.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളും പരിപാടികളും കുട്ടികളുടെ മികവുകളും പൊതുസമൂഹത്തിലേക്കെത്തിക്കുക എന്നതാണ് ഈ ടെലഗ്രാം ചാനൽകൊണ്ട് ഉദ്ദേശിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റാറിൽ നിന്നും telegram എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആക്ടീവ് ആക്കിയതിനുശേഷം GHS THACHANGAD എന്ന് സേർച്ച് ചെയ്താൽ സ്കൂളിന്റെ ടെലഗ്രാം ചാനൽ ദൃശ്യമാകും. അതിൽ ജോയിൻ ചെയ്താൽ സ്കൂളിന്റെ മികവുകൾ ആർക്കും കാണാനാകും. സ്കൂളിന്റ ചാനൽ ആരംഭിച്ച കാലം മുതലുള്ള മുഴുവൻ വിവരങ്ങളും കാണാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. താഴെക്കൊടുത്ത ലിങ്കിലൂടെയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ടെലഗ്രാം ചാനലിലേക്കെത്തിച്ചേരാൻ എളുപ്പം സാധിക്കും.https://t.me/ghsthachangad. ടെലഗ്രാമിന്റെ ഔപചാരികമായ പ്രകാശനം പ്രഭാഷകനും എതിർദിശ മാസിക പത്രാധിപരുമായ പി.കെ സുരേഷ് കുമാർ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ഡോ.സുനിൽ കുമാർ കോറോത്ത്, സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി, മനോജ് പിലിക്കോട്, പ്രണാബ് കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റ ടെലഗ്രാം ചാനൽ പ്രഭാഷകനും എതിർദിശ മാസിക പത്രാധിപരുമായ പി.കെ സുരേഷ് കുമാർ നിർവ്വഹിച്ചു ലോഞ്ചിങ്ങ് ചെയ്യുന്നു.
തച്ചങ്ങാട് സ്കൂളിലും ഓലക്കൊട്ടയൊരുക്കി പെൻഫ്രണ്ട് പദ്ധതി_03-08-2019
പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ആശയത്തിലൂന്നിഹരിത കേരള മിഷന്റെ പദ്ധതികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പരിപാടിയായ പെൻഫ്രണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും ആരംഭിച്ചു. ഉപയോഗിച്ച് കഴിഞ്ഞ പേനകൾ പ്രത്യേക സ്ഥലത്ത് സ്ഥാപിച്ച ഒാലക്കൊട്ടയിൽ നിക്ഷേപിക്കുകയും അത് പിന്നീട് ശേഖരിച്ച് റീസൈക്ളിംഗിന് നൽകുകയാണ് ചെയ്യുക. പെൻഫ്രണ്ട് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ഡോ.കെ.സുനിൽ കുമാർ, അശോക കുമാർ, പ്രണാബ് കുമാർ, സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി, ഉണ്ണികൃഷ്ണൻ, സീഡ് ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് എന്നിവർ സംബന്ധിച്ചു. മദർ പി.ടി.എ യുടെ നേതൃത്വത്തിലാണ് പദ്ധതിക്കാവശ്യമായ ഓലക്കൊട്ടയൊരുക്കിയത്.
ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.06-08-219
യുദ്ധഭീകരക്കെതിരായ സന്ദേശങ്ങൾ ഉയർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്ലക്കാർഡുകളേന്തി കുട്ടികൾ അണിനിരന്നു. സോഷ്യൽ ക്ലബ്ബ് കൺവീനർ ശ്രീ.അബൂബക്കർ മാസ്റ്റർ യുദ്ധവിരുദ്ധ പ്രസംഗം നടത്തി.സ്കൂൾ ലീഡർ സ്വാതി കൃഷ്ണ ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.യു.പി. വിദ്യാത്ഥികൾ നിർമ്മിച്ച സഡാക്കോ കൊക്കുകളുടെ പ്രദർശനമൊരുക്കി. യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനം സ്കൂൾ ഹാളിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഭാരതിഷേണോയ് ഉദ്ഘാടനം ചെയ്തു.ഉച്ചക്ക് നടന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹിരോഷിമാ ദിന ക്വിസ് മത്സരത്തിൽ ഒമ്പതാം തരം സി യിലെ ദേവിക ഒന്നാം സ്ഥാനവും പത്താം തരം എ യിലെ നീരജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ റേഡിയോയിലൂടെ അഭിലാഷ് രാമൻ യുദ്ധഭീകരതാ വിവരണവും അനുശ്രീ, അമൃത എന്നീ വിദ്യാർത്ഥിനികളുടെ ഹിരോഷിമ അനുസ്മരണ പ്രസംഗങ്ങളും പ്രക്ഷേപണം ചെയ്തു.ശ്രീ.അബൂബക്കർ മാസ്റ്റർ, ഉണ്ണിക്കൃഷണൻ മാസ്റ്റർ, നിർമ്മല ടീച്ചർ, അമൃത ടീച്ചർ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.06-08-219
തച്ചങ്ങാട് : തച്ചങ്ങാട് ഹൈസ്കൂൾ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. LP, യു പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ നടത്തി. ഓരോ വിഭാഗങ്ങളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഉപജില്ലാ തലത്തിലേക്കുള്ള മത്സരാർത്ഥികളെ കണ്ടെത്തി.എൽ.പി വിഭാഗത്തിൽ നിന്ന് പൃഥ്വിരാജ്, വൈഷ്ണവി, യു പി വിഭാഗത്തിൽ നിന്ന് ശ്രീനന്ദ, അതുൽ, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആര്യനന്ദ, ദേവിക എന്നിവരും ഉപജില്ലാ തല മത്സരത്തിനുള്ള യോഗ്യത നേടി.സ്കൂളിലെ സംസ്കൃതാധ്യാപകൻ സുനിൽ കുമാർ ക്വിസ്സ് മത്സരത്തിന് നേതൃത്വം നൽകി.
സ്വാതന്ത്ര്യ ദിനാഘോഷം 2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽസ്വാതന്ത്ര്യദിനത്തിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന യോടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു. രാവിലെ 9.30 ന് പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളവും പ്രധാനാധ്യാപിക ഭാരതി ഷേണായിയും ചേർന്ന് പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രധാനാധ്യാപിക ഭാരതി ഷേണായി പതാക ഉയർത്തി. അബൂബക്കർ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്യ്ര സ്മൃതി ഗീതം, സംഗീത ശില്പം, മൈം ഷോ, പ്രസംഗം, വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷ സംരക്ഷണ പ്രവർത്തനം തുടങ്ങിയ പരിപാടികൾ അരങ്ങേറി.
സംസ്കൃതദിനം ആചരിച്ചു._16_08_2019
![](/images/thumb/c/c2/Sanksrit_day_2019.jpg/300px-Sanksrit_day_2019.jpg)
തച്ചങ്ങാട് . തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സംസ്കൃതദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.പ്രധാനാധ്യാപിക ഭാരതീഷേണായി സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.ആകാശവാണി സംസ്കൃത വാർത്താവതാരകനും പ്രസാർ ഭാരതി ഉപദേശക സമിതി അംഗവുമായ ഡോ. ബലദേവാനന്ദസാഗർ നൽകിയ സംസ്കൃതദിന സന്ദേശം സ്കൂളിലെ കുട്ടി റേഡിയോയിലൂടെ സംപ്രേഷണം ചെയ്തു.സംസ്ക്യതം വിദ്യാർത്ഥികളായ ആര്യ നന്ദ, ദേവിക, സംസ്കൃതം അധ്യാപകൻ ഡോ.സുനിൽകുമാർ, സീനിയർ അസിസ്റ്റൻറ് എ വിജയകുമാർ എന്നിവർ സംസാരിച്ചു. സംസ്കൃത ദിനസന്ദേശം രേഖപ്പെടുത്തിയ ബാഡ്ജുകൾ കുട്ടികളും അധ്യാപകരും ധരിച്ചു. തുടർന്ന് കുട്ടികൾ വിവിധ സംസ്കൃതം പരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി വി.വി മുരളി സ്വാഗതവും എസ് ആർ ജി കൺവീനർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മധുരം മലയാളം പദ്ധതി_20_08_2019
![](/images/thumb/4/4c/Madhuram_malayalam_2019.jpg/300px-Madhuram_malayalam_2019.jpg)
തച്ചങ്ങാട് ഗവ. ഹൈസ്ക്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. പാലക്കുന്ന് ലയൺസ് ക്ലബ്ബാണ് പദ്ധതി നടപ്പാക്കുന്നത്. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.എം.ഗംഗാധരൻ സ്ക്കൂൾ ലീഡർ സ്വാതി കൃഷ്ണയ്ക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. ഭാരതീഷേണായ് , അദ്ധ്യാപകരായ സുനിൽ കുമാർ കോറോത്ത് , പ്രണാബ് കുമാർ , ശ്രീജ , ലയൺസ് ക്ലബ്ബ് അംഗങ്ങളായ കുമാരൻ കുന്നുമ്മൽ , ജയകൃഷ്ണൻ , സതീഷ് പൂർണിമ , കുഞ്ഞികൃഷ്ണൻ , റഹ് മാൻ തുടങ്ങിയവർ സംസാരിച്ചു
മകളുടെ പിറന്നാൾ അച്ഛന്റെ സമ്മാനം സ്കൂളിന്_22_08_2019
![](/images/thumb/8/8d/Bday_gift_aanthika_2019_3.jpg/300px-Bday_gift_aanthika_2019_3.jpg)
എൽ.കെ.ജി വിദ്യാർത്ഥി നന്ദികയുടെ പിറന്നാളിന് നന്ദികയുടെ അച്ഛനും ചിത്രവരപ്പുകാരനുമായ മഹേഷ് മിഴി നൽകിയ സമ്മാനം നന്ദിതയുടെ ക്ലാസ്സിലെ വിദ്യാർത്ഥികൾക്കെല്ലാം ഉപകാരപ്പെടുന്നതായിരുന്നു. ക്ലാസ്സ് മുറിയിൽ എല്ലാ വിദ്യാർത്ഥികൾക്കും മനസ്സിലാക്കുവിധമള്ള വലിയ കാൻ വാസിൽ വരച്ചചിത്രമായിരുന്നു.ചിത്രം പ്രധാനാദ്ധ്യാപികശ്രീമതി ഭാരതി ഷേണായി ഏറ്റുവാങ്ങി. കെ.സിന്ധു , മഹേഷ് മിഴി, ശാലിനി , ശുഭശ്രീ എന്നിവർ സന്നിഹിതരായിരുന്നു.
ജൂനിയർ റെഡ് ക്രോസ്സ് : ബാഡ്ജ് ധരിക്കൽ ചടങ്ങ് _21-08-2019
![](/images/thumb/e/ef/Redcross_badge_2019_4.jpg/300px-Redcross_badge_2019_4.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 2019-20 അധ്യയന വർഷത്തിൽ പുതുതായി ജൂനിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ വളണ്ടിയർമാരുടെ ബാഡ്ജ് ധരിക്കൽ ചടങ്ങ് നടന്നു. പ്രധാനാധ്യാപിക ഭാരതി ഷേണായി കാഡറ്റുകൾക്ക് ബാഡ്ജുകൾ ധരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലർ വി.വി.രാജീവൻ, അശോകകുമാർ എന്നിവർ സംസാരിച്ചു.
അനുമോദന സദസ്സും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.(25_08_2019)
തച്ചങ്ങാട്.തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിലെ കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ജെ.സി.ഐ പാലക്കുന്നിന്റെ വകയായുള്ള അനുമോദനവുംവും ഈ വർഷത്തെ എസ്എസ്എൽസി കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.അനുമോദന സദസ്സുിന്റെ ഔപചാരികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു നിർവ്വഹിച്ചു.ജെ.സി.ഐ പാലക്കുന്ന് പ്രസിഡൻറ് രജീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ പി. ലക്ഷ്മി ,മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി അനിത രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ മുരളി വി. വി, സീനിയർ അസിസ്റ്റൻറ് വിജയകുമാർ , ജെ.സി.ഐ പ്രോഗ്രാം ഡയറക്ടർ ശ്രീ.ജയകൃഷ്ണൻ , ശ്രീ വേണുഗോപാലൻ കമ്പിക്കാനം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് എംപവറിങ്ങ് യൂത്ത് പദ്ധതിയുടെ ഭാഗമായുള്ള ഉള്ള മോട്ടിവേഷൻ ക്ലാസ്സും നടന്നു.ജെസിഐ സോൺ ട്രെയിനർ നിധീഷ് വി പി മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക ശ്രീമതി. ഭാരതീ ഷേണായ് സ്വാഗതവും പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.
തച്ചങ്ങാട് സ്കൂളിൽ കാരുണ്യ വർഷം ചൊരിഞ്ഞ് ഷാർജ -ഉദുമ കെ.എം.സി.സി._29_08_2019
തച്ചങ്ങാട്: അന്താരാഷ്ട്രാ തലത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഷാർജ -ഉദുമ മണ്ഡലം കെ.എം.സി.സി കനിവിന്റെ ഉറവയുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെത്തി.കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി വാട്ടർ കൂളർ നൽകിക്കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കെ.എം.സി.സി. ഭാരവാഹികളും അധ്യാപക അനധ്യാപക ജീവനക്കാരും കുട്ടികളുടെ കൂട്ടവും ചേർന്നാണ് പ്രധാനാധ്യാപിക ഭാരതീഷേണായി വാട്ടർ കൂളർ ഏറ്റുവാങ്ങിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പഠന സഹായം, ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കുള്ള ചികിത്സാ സഹായം, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ധനസഹായ പദ്ധതികൾ, സ്കൂളിനും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന മറ്റു കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ തച്ചങ്ങാട് സ്കൂളിൽ നടത്താൻ സന്നദ്ധരാണെന്ന് കെ.എം.സി.സി.ഭാരവാഹികൾ തച്ചങ്ങാട് സ്കൂളിൽ നടന്ന വാട്ടർ കൂളർ കൈമാറ്റ ചടങ്ങിൽപ്രഖ്യാപിച്ചു.കെ.എം.സി.സി.ഭാരവാഹികളായ താഹ, കെ.ഇ.എ ബക്കർ, കെ.എം.സി.സി. ജനറൽ സെക്രട്ടറി ഷാഫി തച്ചങ്ങാട്,ബഷീർ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും ഡോ.സുനിൽ കുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളമത്സരം_31_08_2019
![](/images/thumb/e/e4/Digital_pokkalam_2.jpg/300px-Digital_pokkalam_2.jpg)
പ്രളയം വരഉത്തി വെച്ച ദുരിതത്തിൽ നിന്നും നമ്മുടെ കേരളം വിമുക്തമാകാത്തതിനാൽ ഈ വർഷത്തെ ഓണാഘോഷം നടന്നില്ല.എങ്കിലും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം ആഗസറ്റ് 31ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീമതി.ഭാരതി ഷേണായി നിർവഹിച്ചു. 8, 9, ക്ലാസുകളിൽ നിന്നായി 27 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 9 B ക്ലാസ്സിലെ ക്ലാസിലെ അദ്വൈത് ഒന്നാംസ്ഥാനവും സ്വാസ്തിക്ക് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.മത്സരത്തിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ് മിസ്ട്രസ് സജിത പി എന്നിവർ നേതൃത്വം നൽകി.
സ്കൂൾ കലോത്സവം_2019_സപ്തംബർ_3,4
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രശസ്ത സിനിമാ നടനും നർത്തകനുമായ ഡോ.ആർ എൽ വി രാമകൃഷ്ണൻ ആയിരത്തിലധികം പേരടങ്ങിയ സദസ്സിനെ ഒന്നടങ്കം ഇളക്കി മറിച്ചു.അകാലത്തിൽ നഷ്ടപ്പെട്ട സഹോദരൻ കലാഭവൻ മണിയുടെ സഹോദരനെക്കുറിച്ചുള്ള ഓർമകളിൽ വികാരാധീനനായ നടൻ സദസ്സിനെ ഒന്നടങ്കം അക്ഷരാർത്ഥത്തിൽ നൊമ്പരപ്പെടുത്തി. എങ്കിലും താൻ വന്നെത്തിയ സദസ്സിന്റെ മഹത്വം തിരിച്ചറിയുന്നു എന്ന ആമുഖത്തോടെ തന്റെ കലാജീവിതത്തിലെ ഘട്ടങ്ങൾ ഒന്നൊന്നായി ഏറ്റുപറഞ്ഞത് സദസ്സിൽ വലിയ കരഘോഷത്തിന് വേദിയൊരുക്കി. തുടർന്ന് കലാഭവൻ മണിയെ നിങ്ങൾ നാടൻ പാട്ടിലൂടെയും മറ്റും ഓർക്കുന്നു.അതു പോലെ തന്റെ സഹോദരൻ എന്നെഏത് തലത്തിലെത്തിച്ചു എന്ന് ഓർമപ്പെടുത്താൻ താൻ കൈകാര്യം ചെയ്യുന്ന നൃത്തത്തെക്കുറിച്ച് വികാരാധീനനായി .പുരുഷന്മാർ കടന്നു ചെല്ലാത്ത മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയ അനുഭവം പങ്കുവെച്ചത്, ആഗ്രഹിക്കുന്നത് നേടാനുള്ള കഠിനശ്രമത്തിന്റെ ഫലമാണെന്ന് ഡോ.ആർ എൽ വി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടിത്തുടങ്ങിയതോടെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരുമടങ്ങുന്ന സദസ്സ് ഒന്നടങ്കം നൃത്തം വെച്ചു. പിന്നീട് ആ സദസ്സ് ഒരു കൂട്ട നർത്തനത്തിന് വേദിയായി. ജനാവലിയുടെ അഭ്യർത്ഥന മാനിച്ച് രാമായണകഥ മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് ,ഉദ്ഘാടകൻ അനുഗൃഹീത കലാകാരൻ തന്നെയാണെന്ന ഏകസ്വരം സദസ്സിലുണർത്തി. പൂർവ്വ വിദ്യാർത്ഥി അഭി റാം വിജയൻ വരച്ച ചിത്രം ചിത്രം ഡോ. ആർ.എൽ വി രാമകൃഷ്ണന് സമ്മാനമായി നൽകി സ്കൂൾ പ്രധാനാധ്യാപിക എം ഭാരതിഷേണായി സ്വാഗതവും കലോത്സവത്തിന്റെ കൺവീനർ പ്രഭാവതി പെരുമാത്തട്ട നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാട സഭയിൽ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത പനയാൽ എന്നിവർ സംസാരിച്ചു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന് അംഗീകാരം-05-09-2019
![](/images/thumb/b/bc/Lk-2019.jpg/300px-Lk-2019.jpg)
മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു
കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു._2019_സപ്തംബർ_5,6
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് , വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ണൂർ കണ്ടൽ പ്രൊജക്റ്റിന്റെ ഭാഗമായി രണ്ട് ദിവസത്തെ കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കലാഭവൻ മണിയുടെ സഹോദരനും ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല അധ്യാപകനും നർത്തകനും സിനിമാ നടനും നാടൻപ്പാട്ട് കലാകാരനുമായ ഡോ. ആൽ.എൽ.വി രാമകൃഷ്ണൻ നിർവ്വഹിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്തരായ ഫോട്ടോ ഗ്രാഫർമാരുടെ കണ്ടൽ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇരുന്നൂറോളം ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുക്കിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീർ മനോജ് പിലിക്കോട്, ഡോ.കെ.സുനിൽ കുമാർ, പ്രഭാവതി പെരുമാത്തട്ട, പ്രണാബ് കുമാർ, അഭിലാഷ് രാമൻ എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്റ്റാഫ് ടൂർ_14_09_2019@പൈതൽ മല
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അദ്ധ്യാപകരുടെ ഈവർഷത്ത ഏകദിന യാത്ര പൈതൽ മലയിലേക്ക് നടത്തി. രാവിലെ സ്കൂളിൽ നിന്നും ആരംഭിച്ച യാത്രയിൽ 23 അധ്യാപകർ പങ്കെടുത്തു. പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ടൂർ കൺവീനർ സനിൽ കുമാർ, അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ_25_09_2019
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരെയൊക്കെ ഏർപ്പെടുത്തിക്കൊണ്ടാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. രാവിലെ ക്ലാസ്സ് പ്രതിനിധികളുടെ തെരെഞ്ഞെടുപ്പും ഉച്ചയ്ക്കുശേഷം സ്കൂൾ ലീഡറിന്റെ തെരെഞ്ഞെടുപ്പുമാണ് നടത്തിയത്. സാമൂഹ്യ ശാസ്ത്രാധ്യാപികമാരായ കെ.നിർമ്മല, വി.വി അമൃത എന്നിവർ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പിന്റെ ലൈവ് ഡോക്യുമെന്റേഷനും നടന്നു. അദ്വൈത്, കാർത്തിക് എന്നിവർ നേതൃത്വം നൽകി.
പാഠ്യ -പാഠ്യേതര മികവുകൾ നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉപഹാരവിതരണവും (25_09_2019)
പാഠ്യ -പാഠ്യേതര മികവുകൾ നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉപഹാരവിതരണവും 25_09_2019 രാവിലെ നടന്ന് അസംബ്ലിയിൽവെച്ച് നടന്നു. ഉപഹാരവിതരണം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു.
സ്കൂൾ കായികമേള-2019-സപ്തംബർ-27,28
ഈ വർഷത്തെ സ്കൂൾ കായിക മേള 2019-സപ്തംബർ-27,28 തീയ്യതികളിലായി നടന്നു. സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കായികമേളയുടെ പതാക പ്രധാനാധ്യാപിക ഭാരതി ഷേണായി ഉയർത്തി. പി.ടിഎ, മദർ പി.ടിഎ, അമ്മക്കൂട്ടം, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം.
ഓർമ്മ മരംപദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി-30-09-2019
തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കുൂൾ പരിസ്ഥിതി ക്ലബിന്റെ ഓർമ്മ മരം പദ്ധതി സ്കൂൾ മുറ്റത്ത് മാങ്കോസ്റ്റ്,റംബൂട്ടാൻ വൃക്ഷത്തൈകൾ നട്ട് തുടക്കം കുറിച്ചു.സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സംരക്ഷിക്കുന്നതാണ് ഓർമ്മ മരം പദ്ധതി. അദ്ധ്യാപകനായ മുരളി.വി.വി,മുൻ പിടിഎ അംഗം നളിനി എന്നിവർ വൃക്ഷത്തൈകൾ നട്ടു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായി,മനോജ് പിലിക്കോട്,അഭിലാഷ് രാമൻ ,സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാമ്പ്_02_10_2019
![](/images/thumb/4/42/Little_kites_camp_2019_1.jpg/300px-Little_kites_camp_2019_1.jpg)
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് യൂണിറ്റ് ക്യാമ്പ് 2.10.19 ബുധനാഴ്ച സ്കൂളിൽ വച്ച് നടന്നു. PTA വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. അഭിലാഷ് രാമൻ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ശ്രീ.വിജയകുമാർ , Dr. സുനിൽ കുമാർ കോറോത്ത് എന്നിവർ ക്യാമ്പിന് ആശംസകളർപ്പിച്ച് സംസാരിച്ചു.KITE മാസ്റ്റർ ടെയിനർ ശ്രീ.ബാബു എൻ .കെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സ്ക്രാച്ച് , അനിമേഷൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിലായിരുന്നു ക്ലാസ്സുകൾ .സ്കൂളിലെ മുപ്പതോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
ചേറിൽ നെല്ല് കൊയ്ത് തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ-15-10-2019
തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ചേറിലാണ് ചോറ് എന്ന മുദ്രാവാക്യം മുൻനിർത്തി എല്ലാവരും പാടത്തേക്കിറങ്ങി.അരവത്ത് പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്ത് ഉത്സവാന്തരീക്ഷത്തിൽ നടന്നു. അര ഏക്കർ വരുന്ന പാടശേഖരത്തിൽ ഉമ നെല്ലിന് നൂറുമേനി വിളവ് ലഭിച്ചു. അരവത്ത് പുലരിയുടെ നേതൃത്വത്തിൽ നാടിന്റെ ഉത്സവമാക്കി തുടങ്ങിയ ഞാറിടൽ വേറിട്ട അനുഭവമായിരുന്നു.സ്കൂളിന്റെ പരിസ്ഥിതി കാർഷിക പ്രവർത്തനത്തിൽ സജീവ സാനിധ്യമാണ് പുലരി അരവത്ത്. വിദ്യാർത്ഥികൾ / രക്ഷിതാക്കൾ / എസ്.എം.സി/ പി.ടി.എ/എം.പി.ടി.എ/ അമ്മക്കൂട്ടം എന്നിവരുടെ പൂർണ സഹകരണം കൊയ്ത്തുത്സവം വിജയകരമാക്കി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസർ പി.ലക്ഷ്മി ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് അനിത എസ്.എം.സി.ചെയർമാർ ടി.വി.നാരായണൻ, വികസന സമിതി ചെയർമാൻ സുകുമാരൻ.വി.വി.എസ് മിസ്ട്രസ് ഭാരതിഷേണായ്, അധ്യാപകരായ പ്രണാബ് കുമാർ, മനോജ് പിലിക്കോട്, പ്രഭാവതി, പൂർണിമ, ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ ബീന എന്നിവർ ചടങ്ങിനെ ശ്രദ്ധേയമാക്കി. തുടർന്ന് പുത്തരി ഉത്സവം നാടിന്റെ ആഘോഷമാക്കി ഒക്ടോബർ അവസാനം നടത്താനൊരുങ്ങുകയാണ് വിദ്യാലയം.
കറ്റമെതിക്കൽ 18-10-2019
തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ അരവത്ത് പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ കറ്റമെതിക്കൽ നടന്നു. വിദ്യാർത്ഥികൾക്ക് കൃഷിയുടെ പാഠങ്ങൾ മനസ്സിലാക്കാൻ വേണ്ടികൂടിയാണ് കറ്റമെതിക്കൽ സ്കൂളിൽവെച്ച് വിദ്യാർത്ഥികളെക്കൂടി പങ്കെടുപ്പിച്ച് സെഘടിപ്പിച്ചത്. എം.പി.ടി.എ/ അമ്മക്കൂട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് മനോജ് പിലിക്കോട് എന്നിവർ നേതൃത്വം നൽകി. കറ്റമെതിച്ചുകിട്ടിയ നെല്ല് കുത്തി പുത്തരി ഉത്സവം നാടിന്റെ ആഘോഷമാക്കി ഒക്ടോബർ അവസാനം നടത്താനൊരുങ്ങുകയാണ് വിദ്യാലയം.
ഉപജില്ലാ ശാസ്ത്രമേള തച്ചങ്ങാട് സ്കൂളിന് മികച്ച നേട്ടം 20-10-2019
ബേക്കൽ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ മികച്ച നേട്ടം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്.ബേക്കൽ ഉപജില്ലാ ശാസ്ത്ര മേളയിലും ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും കൂടുതൽ പോയിന്റ് നേടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. . ശാസ്ത്ര മേളയിൽ 27പോയിന്റുും ഗണിതശാസത്രമേളയിൽ 83 പോയിന്റു നേടി ഓവറോൾ ചാമ്പ്യൻമാരായി. ഐ.ടി മേളയിൽ യു.പി.വിഭാഗം ഓവറോൾ ചാമ്പ്യൻമാരായി.യു.പി വിഭാഗം ഗണിതശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം നേടി. കൂടാതെ സയൻസ് മാഗസിൻ, ടീച്ചിംഗ് എയ്ഡ് നിർമ്മാണം എന്നിവയിലും തച്ചങ്ങാട് സ്കൂൾ ഒന്നാം സ്ഥാനത്തോടെ വിജയിച്ചിരുന്നു.യു.പി വിഭാഗം
കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി -22_10_2019
![](/images/thumb/5/52/Mathrubhumi_24_10_2019.jpg/300px-Mathrubhumi_24_10_2019.jpg)
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ടലും മറ്റ് പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നികൊണ്ട് പയ്യന്നൂർ കോളേജ് എൻ.എസ്. എസ് പത്താം യൂനിറ്റിലെ വിദ്യാർത്ഥികളുടെ ഇനി വരുന്നൊരു തലമുറയ്ക്ക് കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി. പത്തോളം നാടക കലകാരൻമാരാണ് നാടക സംഘത്തിലുണ്ടായത്. തെരുവു നാടകത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉദ്ഘാടനം നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അഭിലാഷ് രാമൻ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നന്ദിയും പറഞ്ഞു.
നൈതികം ശില്പശാല സംഘടിപ്പിച്ചു-29-10-2019
![](/images/thumb/a/aa/Naithikam_4.jpg/300px-Naithikam_4.jpg)
തച്ചങ്ങാട്. ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ ബേക്കൽ ബി.ആർ.സിയ്ക്ക് കീഴിലെ അധ്യാപർക്കായി നൈതികം ശില്പശാല സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ചു. പരിപാടി പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ തുടർച്ചയായി സ്കൂൾ തല ശില്പശാലകൾ നടക്കുകകയും ഓരോ സ്കൂളിലും ഭരണഘടനയ്ക്ക് രൂപം നൽകുകയും ചെയ്യും.നവംബർ 1ന് സ്കൂൾ തല ശില്പശാലകൾ ആരംഭിക്കും.2020 ജനുവരി. 26 ന് എല്ലാ സ്കൂളുകളിലും ഭരണഘടന രൂപം കൊള്ളും. കാസറഗോഡ് ഡയറ്റ് ലക്ചറർ വിനോദ് കുമാർ കുട്ടമത്ത് പദ്ധതി വിശദീകരണം നടത്തി.എം.ആനന്ദ്, ബി.പി.ഒ സജീവൻ.സി.വി , എന്നിവർ സെഷനുകൾകൈകാര്യം ചെയ്തു. പ്രധാനധ്യാപിക എം.ഭാരതി ഷേണായി സ്കൂൾ തല ഭരണഘടനയുടെ പ്രകാശനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.പ്രജിതാ റാണി ആശംസയർപ്പിച്ച് സംസാരിച്ചു.
അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം-30-10-2019
![](/images/thumb/1/18/Amma_it_training_1.jpg/300px-Amma_it_training_1.jpg)
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലന പരിശീലനപരിപാടി സംഘടിപ്പിച്ചു.ഹൈടെക്ക് വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് ഇടപെടാനും സഹായിക്കാനും അവരെ സാങ്കേതികമായി പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പുതിയ പാഠപുസ്തകത്തിൽ ചേർത്തിട്ടുള്ള ക്യൂ.ആർ. കോഡുകളുടെ ഉപയോഗം പരിചയപ്പെടുത്തൽ, സമഗ്ര, സമേതം, വിക്ടേഴ്സ് ചാനൽ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയെക്കുറിച്ചുള്ള സെഷനുകളാണ് പരിശീലനത്തിലുണ്ടായിരുന്നത്. 30-10-2019 ഉച്ചയ്ക്ക് 2 മണിമുതൽ നടത്തിയ പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു. മദർ പി.ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 75അമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു.
മലയാള ദിനാഘോഷം-01-11-2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മലയാള ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളം അസ്സെംബ്ളിയോടെപരിപാടികൾക്ക് തുടക്കം കുറിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ഭാഷ പ്രതിജ്ഞ എടുത്തു .മലയാള ഭാഷ ദിനം സംബന്ധിച്ച ബാനർ പ്രദർശിപ്പിച്ചു ..കേരളത്തിന്റെ പ്രകൃതി ഭംഗി വിവരിക്കുന്ന ഗാനത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട സംഗീതശില്പം പരിപാടിയുടെ മാറ്റ് കൂട്ടി. ഒപ്പുമരം തീർക്കൽ, സെമിനാർ, പാട്ടും വരയും തുടങ്ങിയ പരിപാടികൾ മലയാള ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീജ എ.കെ, മനോജ് പീലിക്കോട്, അഭിലാഷ് രാമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മഹാത്മ ഗാന്ധിയുടെ 150-ാം ജന്മ വാർഷികംഃഫോട്ടോ പ്രദർശനം-08-11-2019
![](/images/thumb/e/e8/Gandhi_photo_exhibition_2.jpg/300px-Gandhi_photo_exhibition_2.jpg)
മഹാത്മ ഗാന്ധിയുടെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവിതംഅനാവരണം ചെയ്യുന്ന നിരവധി ഫോട്ടോകളുടെ പ്രദർശനം സംഘടിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രദർശനം. പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു.
പരിസ്ഥിതി പഠന ക്യാംപ്@മുത്തങ്ങ, വയനാട് 2019 നവംബർ 9 to 11
![](/images/thumb/b/b8/Muhanga_camp_2.jpg/300px-Muhanga_camp_2.jpg)
കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ 2019 നവംബർ 9 ,10, 11 തീയ്യതികളിൽ വയനാട് മുത്തങ്ങ വനം വന്യജീവി സങ്കേതത്തിൽ നടന്ന പരിസ്ഥിതി ക്യാമ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കുളിലെ 40 പരിസ്ഥിതി ക്ലബ് അംഗങ്ങളും 6 അദ്ധ്യാപകരും പങ്കെടുത്തു.നവംബർ 9 ന് രാവിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്ന് വയനാടേക്ക് യാത്ര പുറപ്പെട്ടു.വൈകുന്നേരം 4.30 ന് മുത്തങ്ങയിൽ വനംവകുപ്പിന്റെ ഓഫീസിൽ എത്തി. ചായ കുടിക്ക് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരായ സജി , കുഞ്ഞുമോൻ, പ്രിയ എന്നിവർ ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു.6.30 മുതൽ 8.30 വരെ 'പരിസ്ഥിതി ദർശനത്തിന്റെ പുതുമാതൃക' എന്ന വിഷയത്തിൽ ശ്രീ. ബാദുഷ ക്ലാസ്സെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പ്രസ്തുത ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പുത്തനുണർവ് നൽകി. ലോകത്ത് നടക്കുന്ന എല്ലാത്തര പരിസ്ഥിതി നശീകരണവും മനുഷ്യരാശിക്ക് നേരെയുള്ള തിരിച്ചടിയാണെന്ന് പ്രളയം, വരൾച്ച തുടങ്ങി അടുത്ത കാലത്ത് ഉണ്ടായ പ്രകൃതിദുരന്തങ്ങളെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളുടെ സംശയങ്ങൾ ലളിതമായും ഉദാഹരണ സഹിതവും അദ്ദേഹം വിശദീകരിച്ച് കൊടുത്തു. രണ്ടാം ദിവസമായ നവംബർ 10 ന് കാട് കാണൽ യാത്രയിലായിരുന്നു എല്ലാവരും. മുത്തങ്ങയിലെ കാക്കപ്പാടം എന്ന സ്ഥലമാണ് കാട് കാണൽ യാത്രയ്ക്ക് തെരഞ്ഞെടുത്തത്. കാട്ടിലെ പക്ഷികൾ, മൃഗങ്ങൾ, ചെടികൾ, മരങ്ങൾ, പൂക്കൾ എന്നിവയെ കുറിച്ച് അറിഞ്ഞു കൊണ്ടുള്ള യാത്ര രാവിലെ 8.30 ന് തുടങ്ങി ഉച്ചയ്ക്ക് 1.30 വരെ തുടർന്നു.കാട് കാണൽ യാത്രയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരായ സജി, കുഞ്ഞുമോൻ, പ്രിയ എന്നിവരും അദ്ധ്യാപകരായ മനോജ് പിലിക്കോട്, അഭിലാഷ് രാമൻ, സജിത.പി, സുബിന, ശാലിനി എന്നിവരും നേതൃത്വം നൽകി.കാട് കാണൽ യാത്രക്ക് ശേഷം ഉച്ചഭക്ഷണമായിരുന്നു. ഉച്ചയ്ക്ക് ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള മ്യൂസിയം സന്ദർശനമായിരുന്നു. പഴയ കാല കാർഷിക വീട്ടുപകരണങ്ങൾ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയവയുടെ മോഡലുകൾ, ഫോസിലുകൾ, ചിത്രം, ശില്പം തുടങ്ങിയവ മ്യൂസിയത്തിലുണ്ടായിരുന്നു. വ്യത്യസ്തമായ അറിവും അനുഭവവും നൽകിയതായിരുന്നു മ്യൂസിയം സന്ദർശനം.വൈകുന്നേരത്തെ ചായ കുടിക്ക് ശേഷം പാമ്പുകളെ അടുത്തറിയുന്ന ക്ലാസ്സായിരുന്നു.പ്രശസ്ത പാമ്പ് സ്നേഹിയും മൃഗസംരക്ഷകനുമായ ശ്രീ.അഹമ്മദ് ബഷീർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.പാമ്പുകൾ ഉപദ്രവകാരികളല്ലെന്നും മനുഷ്യന്റെ അശ്രദ്ധയോഅതിരുകവിഞ്ഞ ആർത്തിയോ ആണ് പലപ്പോഴും പാമ്പുകളിൽ നിന്ന് ദംശനമേൽക്കാൻ കാരണമെന്നും അത് പാമ്പിന്റെ ആത്മരക്ഷയ്ക്കായുള്ള വഴിയാണെന്നും വീഡിയോ, സ്ലൈഡുകൾ, അനുഭവപാഠം എന്നിവയിലൂടെ അഹമ്മദ് ബഷീർ സർ കൂട്ടിച്ചേർത്തു. രണ്ടു ദിവസമായി നടന്ന പരിസ്ഥിതി ക്യാമ്പിലൂടെ നേടിയ അറിവുകൾ പുതുക്കുന്നതിനുള്ള ക്വിസ് മത്സരമായിരുന്നു വൈകുന്നേരം. വനം വകുപ്പ് ഉദ്യോഗസ്ഥ പ്രിയ ആയിരുന്നു ക്വിസ് മാസ്റ്റർ.ക്വിസ് മത്സരത്തിൽ എല്ലാ വിദ്യാർത്ഥികളും മികവ് പുലർത്തി. ഒന്നാം സ്ഥാനം നേഹ കൃഷ്ണനും രണ്ടും മൂന്നും സ്ഥാനങ്ങൾ സച്ചിൻ സന്തോഷ് , നന്ദന രാധാകൃഷ്ണൻ എന്നിവരും നേടി. തുടർന്ന് സാംസ്കാരിക പരിപാടികൾ നടന്നു. പാട്ടും ആട്ടവും നിറഞ്ഞ സാംസ്കാരിക പരിപാടി ഏറെ അനുഭൂതി ദായകമായിരുന്നു. പരിസ്ഥിതി ക്യാമ്പിന്റെ മൂന്നാം ദിവസമായ 11-ാം തീയ്യതി രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഫീൽഡ് ട്രിപ് ആയിരുന്നു. മുത്തങ്ങയിൽ പടർന്നു കയറുന്ന കള സസ്യങ്ങൾ പറിച്ചു കളഞ്ഞായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും വനം വകുപ്പ് അധികൃതരും ഫീൽഡ് ട്രിപ്പ് നടത്തിയത്.തുടർന്ന് ആദിമനിവാസികൾ താമസിക്കുന്ന വീട് സന്ദർശനവും അതിനടുത്തുള്ള പുഴ സന്ദർശനവും നടന്നു. പരിഷ്കാരികളെന്നു പറയുന്ന ജനത എത്രമാത്രം പരിസ്ഥിതി വിദ്വംസകരാണെന്നുള്ള തിരിച്ചറിവാണ് ആദിമനിവാസികളുടെ ജീവിതം നേരിട്ട് കണ്ടപ്പോൾ മനസ്സിലായത്. ഉച്ചയ്ക്ക് 12.30 മുതൽ സമാപന സമ്മേളനം നടന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ.സുന്ദരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടർന്ന് സമ്മാനവിതരണം സർട്ടിഫിക്കറ്റ് വിതരണം ക്യാംപ് അവലോകനം എന്നിവ നടന്നു.പ്രകൃതി തന്നെ ഒരു പാഠപുസ്തകമാണെന്ന തിരിച്ചറിവായിരുന്നു മൂന്ന് ദിവസങ്ങളിലായി വയനാട് വനം വന്യ ജീവി സങ്കേതത്തിൽ നടന്ന പരിസ്ഥിതി ക്യാംപ് .ക്യാംപിലൂടെ കിട്ടിയ അറിവുകൾ കൂടെപ്പിറപ്പുകൾക്കും സഹപാഠികൾക്കും കൂടി പകർന്നു കൊടുക്കുമെന്നും മരങ്ങളും ചെടികളും പൂവും പൂമ്പാറ്റയും പക്ഷികളും മൃഗങ്ങളുമൊക്കെ ചേരുമ്പോഴാണ് ഈ പ്രപഞ്ചം ഏറ്റവും ആനന്ദകരമാവുകയെന്ന തിരിച്ചറിവോടെയാണ് ക്യാമ്പിൽ നിന്ന് എല്ലാവരും വിട പറഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലെ അദ്ധ്യാപകരായ മനോജ് പിലിക്കോട് , അഭിലാഷ് രാമൻ, സജിത.പി, സുബിന, ശാലിനി എന്നിവരും പരിസ്ഥിതി ക്യാമ്പിന് നേതൃത്വം നൽകി.
ശിശുദിനാഘോഷം സംഘടിപ്പിച്ചു.
![](/images/thumb/6/65/Childrens_day_2019_4.jpg/300px-Childrens_day_2019_4.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ, ചിത്രരചന മത്സരങ്ങൾ, ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു. ശിശുദിനാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പിയർ.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് അനിത എസ്.എം.സി.ചെയർമാർ ടി.വി.നാരായണൻ,പ്രധാനാധ്യാപിക ഭാരതിഷേണായ്, അധ്യാപകരായ വിജയകുമാർ, സുനിൽ കുമാർ, പ്രണാബ് കുമാർ, മനോജ് പിലിക്കോട്, അഭിലാഷ് രാമൻ , രാജേഷ് എന്നിവർ പങ്കെടുത്തു.
കാപ്പിൽ ബീച്ചിന്റെ ശുചീകരണത്തിന് തച്ചങ്ങാടിന്റെ കരങ്ങളും.-16-11-2019
![](/images/thumb/9/99/Kappil_beach_2.jpg/300px-Kappil_beach_2.jpg)
തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ് ജില്ലാ ശുചിത്വമിഷനുമായി സഹകരിച്ച് ,പരിസ്ഥിതി ക്ലബ്ബിലെ 30 ഓളം കുട്ടികളും പരിസ്ഥിതി കൺവീനർ മനോജ് കുമാർ പീലിക്കോടും പങ്കെടുത്തു.എം.പി നമ്മുടെ പ്രവർത്തനത്തെ പ്രശംസിച്ച് ഒപ്പം ഫോട്ടോ എടുത്തു.ഉദുമ കാപ്പിൽ ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പെറുക്കിയത്.മറ്റ് വിവിധ വിദ്യാലയങ്ങളും പങ്കെടുത്തു.
കോഹ സോഫ്റ്റ്വെയർ ട്രെയിനിംഗ് സംഘടിപ്പിച്ചു.-16-11-2019
![](/images/thumb/1/11/Koha_training_2.jpg/300px-Koha_training_2.jpg)
ലൈബ്രറിശക്തീകരണരിപാടിയുടെ ഭാഗമായാണ് ഡിജിറ്റൽ ലൈബ്രറിസമ്പ്രദായം തച്ചങ്ങാട് ഹൈസ്കൂളിൽ ആരംഭിച്ചത്. വിദ്യാലയത്തിൽ ലഭ്യമായിട്ടുള്ള പുസ്തകങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിതരണം ചെയ്യാനുള്ള സംവിധാനമാണ് ഡിജിറ്റൽ ലൈബ്രറിയുടെ പ്രധാന സവിശേഷത. ഇതിനായി ഉപയോഗപ്പെടുത്തുന്നത് കോഹ എന്ന ലൈബ്രറി സോഫ്റ്റ് വെയർ. പുസ്തകങ്ങളുടെ വിവരങ്ങളും ലൈബ്രറി ഉപയോക്താക്കളായ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മറ്റും വിവരങ്ങൾ സർക്കുലേഷൻ, പാട്രണൺ എന്നിവ സോഫ്റ്റ് വെയറിൽ ചേർക്കുക എന്നതാണ് പ്രാഥമികവും പ്രധാനവുമായ ജോലി. ഇതിൽ കുട്ടികൾക്ക് സാങ്കേതികമായ പരിശീലനം നൽകാൻ വേണ്ടിയാണ് കോഹ സോഫ്റ്റ് വെയർ ട്രയിനിങ്ങ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടത്തിയത്. കണ്ണൂർ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ (CIF) ലെ ചീഫ് ലൈബ്രേറിയൻ പ്രശാന്ത് എം പി, പെരിയ കേന്ദ്ര സർവ്വകലാശാലയിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ അശോക് തോമസ് എന്നിവരാണ് പരിശീലനക്ലാസ്സ് കൈകാര്യം ചെയ്തത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെ അമ്പതോളം പേർ ക്ലാസ്സിൽ പങ്കെടുത്തു.
പ്രളയത്തിന്റെ ഓർമ്മയിൽ തച്ചങ്ങാടിന്റെ ചേക്കുട്ടിപ്പാവ-22-11-2019
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ആഹ്ലാദാഭിവാദ്യം ചെയ്തു.22-11-2019
![](/images/thumb/b/bc/Mathrubumi.jpg/300px-Mathrubumi.jpg)
തച്ചങ്ങാട് ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിനുള്ള കേരള സർക്കാറിന്റെ തീരുമാനത്തിന് അനുഭാവം പ്രകടിപ്പിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് ആഹ്ലാദ പ്രകടനം നടത്തി അഭിനന്ദിച്ചു. വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ് അടക്കമുള്ള പരിസ്ഥിതി സംഘടനകളുടെ പ്രവർത്തനത്തിന്റെ വിജയമായി ഈ പ്രവർത്തനം വിലയിരുത്തുന്നു. ആഹ്ലാദ പ്രകടനത്തിന് സച്ചിൻ സന്തോഷ്, ശ്രീഹരി, നന്ദന്, അനന്യ, അമൃത, നീലാംബരി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാനത്ത് സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിനുള്ള കേരള സർക്കാറിന്റെ തീരുമാനത്തിന് അനുഭാവം പ്രകടിപ്പിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ നടത്തിയ ആഹ്ലാദ പ്രകടനം നടത്തുന്നു.
പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു-23-11-2019
![](/images/thumb/b/b9/Palathoppi_mathrubhumi.jpg/300px-Palathoppi_mathrubhumi.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബും തൃക്കരിപ്പൂർ ഫോക് ലാൻറുമായി ചേർന്ന് പഴമയുടെ കൈയ്യൊപ്പു ചാർത്തി പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു പാളത്തൊപ്പി നിർമ്മാണ പരിശീലനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതിഷേണായി നിർവ്വഹിച്ചു. പഴമയിലേക്കുള്ള മടങ്ങിപ്പോക്ക് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള വീണ്ടെടുപ്പുകൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ത അവർ പറഞ്ഞു. പി' ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണർ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. ഫോക് ലാൻ്റ് അംഗം സംഗീത് ഭാസ്കർ , പാളത്തൊപ്പി നിർമാണ വിദഗ്ദ്ധൻ മാധവൻ, എസ്.എം.സി ചെയർമാൻ നാരായണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതവും പറഞ്ഞു. മലയോര പ്രദേശത്ത് അധിവസിക്കുന്ന നാൽക്ക ദയ സമുദായ അംഗങ്ങളുമാണ് ഇന്നും പ്രധാനമായും കവുങ്ങിൻ പാള കൊണ്ട് തൊപ്പി നിർമ്മിക്കുന്നത്. പുനം കൃഷിക്കും വയൽ കൃഷിക്കും പഴമക്കാർ ധരിച്ചിരുന്നത് കൊട്ടൻ പാള എന്ന പള്ളത്തൊപ്പിയാണ്. പ്ലാസ്റ്റിക്ക് തൊപ്പികളുടെ വരവും ചുരുങ്ങി വരുന്ന കൃഷി സമ്പ്രദായവും കൊട്ടൻ പാളയെ ഈ രംഗത്തു നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്.പാളത്തൊപ്പി നിർമ്മാണം പുതിയ തലമുറയ്ക്ക്. പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അമ്പതോളം കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിശീലനത്തിൻ്റെ സമാപനം ഫോക് ലാൻറ് ചെയർമാൻ ഡോ.വി.ജയരാജൻ നിർച്ച ഹിച്ചു. കെ. നിർമ്മല നന്ദിയും പറഞ്ഞു, മാധവൻ, കൃഷ്ണൻ, .എൻ.ബാലകൃഷണൻ തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് പാളത്തൊപ്പി നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകിയത്.
സ്വന്തം ക്ലാസ്സ് മുറിയിലേക്ക് ഫാനുകൾ നൽകി മാതൃകയായവർ-25-11-2019
![](/images/thumb/6/6b/Fan_2019_1.jpg/300px-Fan_2019_1.jpg)
പൊതു വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വിദ്യാർത്ഥികളുടെയും സംഭാവന വളരെ വലുതാണ്.അവർക്കാവുന്ന രീതിയിലുള്ള സംഭാവനയിലൂടെ അവരുടെ പ്രവർത്തനത്തെ മഹത്തരമാക്കുന്നു. ഇവിടെ ഒമ്പതാം തരം ഡി ക്ലാസ്ലിലെ വിദ്യാർത്ഥികൾ അവരുടെ ക്ലാസ്സിലേക്കായി 2 ഫാനുകളാണ് സംഭാവനയായി പ്രധാനാധ്യാപികയെ ഏൽപ്പിച്ചത്. അൂവർ സ്വരൂക്കൂട്ടിയ തുകകൊണ്ടാണ് ക്ലാസ്സ് മുറിയിലെ ചുവരിൽ തൂക്കിവയ്ക്കാൻ പറ്റുന്ന രീതിയിലുള്ള ഫാനുകൾ വാങ്ങി നൽകിയത്. ഈ പ്രവർത്തനത്തിന് ഇവരെ പ്രചോദിപ്പിച്ച ക്ലാസ്സ് ടീച്ചർ പ്രഭാവതി പെരുമൺ തട്ട പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. സ്കൂൾ അസംബ്ലിയിൽവെച്ചുനടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ഭാരതി ഷേണായി വിദ്യാർത്ഥികൾ ഫാനുകൾ ഏറ്റുവാങ്ങി.
സബ്ജില്ലാ കായിക മേളയിലെ വിജയികൾക്കാദരം-25-11-2019
![](/images/thumb/a/aa/Mikavu_sports_5.jpg/300px-Mikavu_sports_5.jpg)
ഈ വർഷത്തെ ഉപജില്ലാ കായിക മേളയിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കായിക പ്രതിഭകളെ സ്കൂൾ അസംബ്ലിയിൽവെച്ച് ആദരിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. കായികാധ്യാപകൻ രാജൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തച്ചങ്ങാടിന്റെ ബൃഹത് ഒപ്പന-28-11-2019
![](/images/thumb/e/ec/Oppana_deshabhimani.jpg/300px-Oppana_deshabhimani.jpg)
കലയും ഭാഷയും മാനവൈക്യത്തിന് ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ചരിത്രം കുറിച്ചു കൊണ്ട് സംസ്കൃതഭാഷയിൽ ഒപ്പന അവതരിപ്പിച്ചു. സ്കൂളിലെ 301 കുട്ടികൾ ചേർന്നാണ് ബൃഹത് ഒപ്പന അവതരിപ്പിച്ചത്. അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ സാംസ്ക്കാരാക കമ്മിറ്റിയുടെ സഹകരണത്തോടെയാണ് 2019 നവംബർ 28 ന് കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ പ്രത്യേകം ഒരുക്കിയ വേദിയിൽ ബൃഹത് ഒപ്പന അവതരിപ്പിച്ചത്. കേരള ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഒപ്പന അവതരിപ്പിക്കാൻ ഒരുങ്ങിയ 301 വിദ്യാർ ർത്ഥിനികളെ വേദിയിലേക്ക് ആനയിച്ചു.കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ തുടങ്ങി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന 8.30 മിനിട്ട് ദൈർഘ്യമുള്ള സംസ്കൃതഗാനത്തിനനുസരിച്ചാണ് കുട്ടികൾ ചുവടു വെച്ചത്. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയവും എന്നും ഒന്നിച്ചു നിന്ന് നേടിയ അതി ജീവനവുമൊക്കെ ബൃഹത് ഒപ്പനയുടെ പ്രമേയമാണ്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സംസ്കൃതാധ്യാപകൻ ഡോ. സുനിൽകുമാർ കോറോത്ത് ആണ് സംസ്കൃതത്തിൽ ഒപ്പനപ്പാട്ട് രചിച്ചത്. പ്രശസ്ത ഒപ്പന കലാകാരൻ ജുനൈദ് മെട്ടമ്മൽ ആണ് വശ്യ സുന്ദരമായ ചുവടുകൾ അഭ്യസിപ്പിച്ചത്. സജീവൻ വെങ്ങാട്ട് ആണ് ബൃഹത് ഒപ്പനയുടെ കോ ഓഡിനേറ്റർ.
നാളത്തെ കേരളം ലഹരി മുക്ത്ത കേരളം ലഹരി വിരുദ്ധ പ്രതിജ്ഞ-04-12-2019
![](/images/thumb/7/7e/Laharivimukthi_pledge_4.jpg/300px-Laharivimukthi_pledge_4.jpg)
എക്സൈസ് –വിമുക്ത്തി ‘നാളത്തെ കേരളം ലഹരി മുക്ത്ത കേരളം’ 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ , അനുമോദനം
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് നേട്ടം
![](/images/thumb/6/6d/%E0%B4%95%E0%B4%BE%E0%B4%B0%E0%B4%B5%E0%B5%BD_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4_07_12_2019.jpg/300px-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%B5%E0%B5%BD_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4_07_12_2019.jpg)
2019ഡിസംബർ 2, 3 തീയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 27-ാ മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാന തല പ്രൊജക്ട് മത്സരത്തിൽ "കോട്ടപ്പാറ കാനത്തിലെ സസ്യ വൈവിധ്യവും ജലസംഭരണ ശേഷിയും " എന്ന പ്രൊജക്ടിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനികളായ സ്നേഹ എ, രസിക എ.വി എന്നീ കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു. കോട്ടപ്പാറ കാനത്തിലെ സസ്യങ്ങൾ ,കാനത്തിൽ നിന്നും ഒരു ദിവസം ഒഴുകി പോകുന്ന ജലത്തിന്റെ അളവ് ,അതിന്റെ ഗുണനിലവാരം എന്നിവയാണ് കുട്ടികൾ പഠനവിധേയമാക്കിയത്.ഏത് കാലാവസ്ഥയേയും അതിജീവിക്കാൻ ശേഷിയുള്ള ആവാസവ്യവസ്ഥയായ ഇത്തരം കാനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രൊജക്ടിലൂടെ കുട്ടികൾ എടുത്ത് പറയുന്നു. ബയോളജി അദ്ധ്യാപിക കെ. ബീനയാണ് കുട്ടികളുടെ ഗൈഡ്.
കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ
![](/images/thumb/3/30/Kutti_reporter_1.jpg/300px-Kutti_reporter_1.jpg)
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിവിധ വേദികളിൽ നടക്കുന്ന മത്സരയിനങ്ങളും പരിസരക്കാഴ്ചകളും ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും രംഗത്തിറങ്ങി. പത്ത് സ്കൂളിൽ നിന്നായി നൂറ്റിപ്പത്ത് അംഗങ്ങളും അവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് പത്ത് അധ്യാപകരുമാണ് ദൃശ്യവിസ്മയങ്ങൾ പകർത്താൻ തയ്യാറായി മുന്നിട്ടിറങ്ങിയത്. കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമറ പരിശീലനത്തിൽ ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് തങ്ങളുടെ തനതായ മികവുകൾ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇരുപത്തഞ്ചോളം വേദികളിലെ മത്സര ഇനങ്ങളും വേറിട്ട കാഴ്ചകളും ക്യാമറക്കണ്ണുകളിലൂടെ പകർത്തുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുന്നത്. DHSS കാഞ്ഞങ്ങാട്, MPSGVHSS ബെള്ളിക്കോത്ത് , RHSS നീലേശ്വരം , IHSS അജാനൂർ, GHS തച്ചങ്ങാട് , GHSS കൊട്ടോടി , GHSS പെരിയ , GHSS ചായ്യോത്ത് , GHSS കക്കാട്ട് , GVHSS കാഞ്ഞങ്ങാട് എന്നീ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും നേതൃത്വം നൽകുന്ന അധ്യാപകരുമാണ് നാലു ദിവസമായി നീണ്ടു നിൽക്കുന്ന കലോത്സവക്കാഴ്ചകൾ ഒപ്പിയെടുക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നത്. പുതിയ ബസ്സ്റ്റാന്റിനകത്തൊരുക്കിയ കൈറ്റിന്റെ പ്രദർശന ഹാളിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ മികവുകളും കാണികളെ വിസ്മയിപ്പിക്കുന്നു. GVHSS കാഞ്ഞങ്ങാടിലെ മുപ്പതു കുട്ടികൾ മത്സരത്തിൽ പങ്കെടുത്തവരുടെ രചനകൾ, ചിത്രങ്ങൾ, കാർട്ടൂണുകൾ തുടങ്ങിയവ സ്കൂൾവിക്കിയിലേക്ക് അപ്ലോഡ് ചെയ്യുന്നതിൽ സഹായിക്കുന്നുമുണ്ട്. ക്യാമറ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ ലിറ്റിൽ കൈറ്റ് മാസ്റ്റർമാരായ കൃഷ്ണൻ കൊട്ടോടി, അഭിലാഷ് എന്നിവർ നവമ്പർ 26 ന് വിളിച്ചു ചേർത്ത യോഗത്തിൽ കുട്ടികൾക്ക് വിശദമാക്കിയിരുന്നു. ഒന്നാം ദിവസം മുഴുവൻ കുട്ടികളും GHSS ഹോസ്ദുർഗിൽ രാവിലെ ഒമ്പതു മണിക്ക് ഒത്തു കൂടി. വിക്ടേഴ്സ് ചാനൽ ടീം നൽകിയ ടീ ഷർട്ടും ക്യാപ്പും ധരിച്ചു കൊണ്ട് എഴുത്തു പുസ്തകവും പേനയും ഏറ്റു വാങ്ങി വിവിധ വേദികളിലേക്ക് പിരിഞ്ഞുപോയി ദൃശ്യങ്ങൾ പകർത്തി.രണ്ടാം ദിവസം ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് വീണ്ടും ഹോസ്ദുർഗ് സ്കൂളിൽ ഒത്തുകൂടി അതു വരെ നടത്തിയ പ്രവർത്തനങ്ങൾ വിവരിക്കുകയും അനുഭവപ്പെട്ട പ്രശ്നങ്ങളും നല്ല അനുഭവങ്ങളും പങ്കു വെക്കുകയും ചെയ്തു. വിക്ടേഴ്സിന്റെ പ്രതിിനിധിയായ ശ്രീ. പ്രജിൻ ബാലു പ്രസ്തുത യോഗത്തിൽ വെച്ച് വീഡിയോ ദൃശ്യങ്ങൾ പകർത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും cover story കളും ന്യൂസ് റിപ്പോർട്ടുകളും തയ്യാറാക്കുമ്പോൾ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും വിശദമാക്കിക്കൊടുത്തു. കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കൈറ്റ് സി. ഇ. ഓ ശ്രീ. അൻവർ സാദത്ത് കുട്ടികളുമായും അധ്യാപകരുമായും സംവദിച്ചു. കുട്ടികളുടെ ആവശ്യ പ്രകാരം ഒന്നിച്ചൊരു ഫോട്ടോ എടുക്കുന്നതിനും തയ്യാറായി. ഓരോ സ്കൂളിലേയും പന്ത്രണ്ടു വീതം കുട്ടികളെ മൂന്നു കുട്ടികളടങ്ങിയ മൂന്നൂ വീതം ഗ്രൂപ്പുകളാക്കി ദൃശ്യങ്ങൾ പകർത്താനും മറ്റു മൂന്നു പേർ അതാതു സ്കൂളിൽ ഹെൽപ് ഡസ്ക് പ്രവർത്തനത്തിലൂടെ വിവിധ വേദികളെക്കുറിച്ചും അവിടെ നടക്കുന്ന മത്സര ഇനങ്ങളെക്കുറിച്ചും മത്സര ഫലങ്ങളെക്കുറിച്ചും അന്വേഷകർക്കാവശ്യമായ സഹായങ്ങൾ നൽകാനുമാണ് നിയോഗിക്കപ്പെട്ടത്. കുട്ട്കളിൽ നിന്നു ലഭിക്കുന്ന ലഘു വീഡിയോകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ വിക്റ്റേഴ്സ് ചാനൽ സംപ്രേഷണം ചെയ്യും . ഫോട്ടോകളിൽ മികച്ചവ വേദികൾക്കു സമീപം തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ വാളുകളിൽ പ്രദർശിപ്പിക്കുന്നതും സുവനീർ പേജുകളിലും ബ്ലോഗിലുമായി ഉപയോഗപ്പെടുത്തുന്നതുുമാണ്.
സംസ്ഥാന സ്കൂൾ കലോത്സവം മലയാളം കഥാരചനയിൽ പി.വർഷയ്ക്ക് എ ഗ്രേഡ്
കാഞ്ഞങ്ങാട് നടന്ന 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മലയാളം കഥാരചനയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിനി പി.വർഷയ്ക്ക് എ ഗ്രേഡ് ലഭിച്ചു. മലയാളം കഥാരചനയിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ചതാണ് പി.വർഷ.കാലചക്രം ഉരുണ്ടു നീങ്ങുമ്പോൾ എന്ന കഥയാണ് വർഷയെ എ ഗ്രേഡിനർഹമാക്കിയത് . സംസ്ഥാന സ്കൂൾ കലോത്സവം മലയാളം കഥാരചനയിൽ എ ഗ്രേഡ് നേടിയ പി.വർഷയുടെ കഥ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://schoolwiki.in/images/7/7b/SSK2019-20_640_HS_A_9_12060.PDF
പുത്തരി ആഘോഷം സംഘടിപ്പിച്ചു_06_12_2019
![](/images/thumb/a/a7/Puthari_2019_4.jpg/300px-Puthari_2019_4.jpg)
തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ അരവത്ത് പാടശേഖരത്തിലെ അര ഏക്കറിൽ നടത്തിയ നെൽക്കൃഷിയിൽ നിന്ന് ലഭിച്ച ഒരു ക്വിന്റൽ അരി ഉത്സവാന്തരീക്ഷത്തിൽ നാടിന്റെ പുത്തരി മഹോത്സവമായി മാറി. കുത്തരിചോറ് വിഭവ സമൃദ്ധമായ കറി കുത്തരി പായസം എന്നിവ വേറിട്ട അനുഭവമായി. എം.എൽ എ കെ.കഞ്ഞിരാമൻ ,ഡി വൈ എസ് .പി .ദാമോദരൻ ,കൃഷി ഓഫീസർ വേണുഗോപാൽ ,കർഷകർ ,എന്നിവർ ചടങ്ങിനെ ധന്യമാക്കി. പി.ടി.എ. ,മദർ പി ടി എ ,അമ്മക്കൂട്ടം ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും സജീവ സാന്നിധ്യമായി
ബൃഹത് ഒപ്പനയിൽ പങ്കാളിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു_06_12_2019
![](/images/thumb/9/99/Brihathoppana_1.jpg/300px-Brihathoppana_1.jpg)
60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്ക്കാരിക പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായ കലാവിരുന്നായിരുന്നു സംസ്കൃതത്തിലുള്ള ഗാനത്തിന് അനുസരിച്ച് ചുവടു വെച്ച ബൃഹത് ഒപ്പന. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 301 കുട്ടികൾ പങ്കെടുത്ത ബൃഹത് ഒപ്പന അനിർവ്വചനീയമായ കലാനുഭൂതിയായിരുന്നു. ഈ കലാരൂപത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും കലോത്സവം സാംസ്ക്കാരിക കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പ്രസ്തുത സർട്ടിഫിക്കറ്റ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് 06_12_2019ന് ഉദുമ എം.എൽ എ കെ.കുഞ്ഞിരാമൻ വിതരണം ചെയ്തു . പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസർ പി.ലക്ഷ്മി ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് അനിത എസ്.എം.സി.ചെയർമാർ ടി.വി.നാരായണൻ, വികസന സമിതി ചെയർമാൻ സുകുമാരൻ.വി.വി, പ്രധാനാധ്യാപിക ഭാരതിഷേണായ്, അധ്യാപകരായവിജയകുമാർ, ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ് കുമാർ, മനോജ് പിലിക്കോട്, പ്രഭാവതി, സജിത പി, അഭിലാഷ് രാമൻ എന്നിവർ സന്നിഹിതരായിരുന്നു.
പാലാ മരത്തിന്റെ അടിയിൽ നിർമിച്ച സീറ്റിന്റെ ഉദ്ഘാടനം നടന്നു._12-12-2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2001-2002 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ കൂടിച്ചേരലിന്റെയും പഠന കാലത്തെ ഒാർമ്മപുതുക്കാനായും സ്കൂളിനായി സമർപ്പിച്ചത് പഠനത്തിനും വായനയ്ക്കും വിശ്രമത്തിനുമായി പാലാ മരത്തിന്റെ ചുവട്ടിൽ ഇരിപ്പിടം നിർമ്മിച്ചു കൊണ്ടായിരുന്നു. പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ ഗ്രാനൈറ്റിലാണ് മനോഹരമായ സീറ്റ് നിർമ്മിച്ചത്. നിർമിച്ച സീറ്റിന്റെ ഉദ്ഘാടനം മുൻ അദ്ധ്യാപകർ കുഞ്ഞി കണ്ണൻ മാഷും ഹമീദ് മാഷും കൂടി നിർവഹിച്ചു. 2001-2002 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, എസ്.എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ ആശംസയർപ്പിച്ചു. ദാവൂദ് ബേക്കൽ നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി സ്കൂളിന് മൊമോന്റോയും നൽകി.
പഠനയാത്ര_2019_ഡിസംബർ 19 to 23
പ്രകൃതി പഠനം അനുഭവത്തിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ത്രിദിന പഠനയാത്ര നടത്തി. 2019 ഡിസംബർ 19 മുതൽ 23 വരെ നടത്തിയ യാത്രയിൽ 66 കുട്ടികളും 7 അധ്യാപകരും 2 പി.ടി.എ അംഗങ്ങളും പങ്കാളികളായി. കൊടൈക്കനാൽ, മൂന്നാർ, ഇരവികുളം നാഷണൽ പാർക്ക്, എറണാകുളം ബോൾഗാട്ടി പാലസ്, മറൈൻ ഡ്രൈവ്, ജൂതപ്പള്ളി, സമുദ്രയാത്ര , മെട്രോ റെയിൽവെ തുടങ്ങി നിരവധി പ്രകൃതി - ചരിത്രപഠനപ്രസക്തിയുള്ള സ്ഥലങ്ങളാണ് യാത്രയ്ക്കു വേണ്ടി തിരത്തെടുത്തത്.
ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. _23-12-2019
![](/images/thumb/a/aa/Little_kites_orientation_class_23_12_19_2.jpg/300px-Little_kites_orientation_class_23_12_19_2.jpg)
ജി.എച്ച്.എസ്.തച്ചങ്ങാട് ഈ വർഷത്തെ എട്ടാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാംപ് 23.12.19 തിങ്കളാഴ്ച നടന്നു. ക്യാംപിൽ 25 അംഗങ്ങൾ പങ്കെടുത്തു. Mobile app , Scratch എന്നീ മേഖലകളിലുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തത് Kite മാസ്റ്റർ ട്രെയിനറായ ശ്രീ.ബാബു , GHS ബാരെ അദ്ധ്യാപകൻ ശ്രീ.രാജീവൻ എന്നിവരാണ്.
തച്ചങ്ങാട്ടെ മികവുകൾക്കംഗീകാരം_01_01_2020
![](/images/thumb/e/e5/Mikavu_2020_5.jpg/300px-Mikavu_2020_5.jpg)
ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തു വിജയിച്ചവർക്ക് സ്കൂൾ അസംബ്ലിയിൽ വെച്ചു നടന്ന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം എന്നിവയിൽ മികവു നേടിയ വിദ്യാർത്ഥികളെയാണ് സ്കൂൾ അസംബ്ലിയിൽ വെച്ച് അനുമോദിച്ചത്.
റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്_03_01_2020
![](/images/thumb/6/63/Road_safety_class_20_4.jpg/300px-Road_safety_class_20_4.jpg)
റോഡ് നിയമങ്ങളളിലുള്ള അജ്ഞതയും റോഡ് നിയമങ്ങൾ പാലിക്കാത്തതിന്റെ ദൂഷ്യവും പ്രതിദിനം വരുത്തുന്ന നിരവധി അപകടങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 03_01_2020 ന് റോഡ് സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചത്. വിദ്യാർത്ഥി കാലഘട്ടത്തിൽത്തന്നെ റോഡ് നിയമങ്ങളെയും നിയമ ലംഘനദൂഷ്യങ്ങളയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ക്ലാസ്സിലൂടെ ലക്ഷ്യമിട്ടത്. സ്കൂളിലെ റെഡ്ക്രോസ് . സ്കൗട്ട്, ആൻഡ് ഗൈഡ്സ്, റോഡ് സുരക്ഷാ ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘങ്ങളിലെ കുട്ടികൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസ്സ് , സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉദ്ദേശിച്ചുകൊണ്ടാണ് സംഘടിപിക്കപ്പെട്ടത്. MVI വൈകുണ്ഠൻ, ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഡെമോൺസ്ട്രേഷൻ, മോക്ക് ഡ്രിൽ, വീഡിയോ പ്രദർശനം തുടങ്ങി വ്യത്യസ്തമായ ഘടങ്ങളിലൂടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ഡോ.കെ സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി_06_01_2020
![](/images/thumb/3/36/Seed_award_20201.jpg/300px-Seed_award_20201.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിൽ നിന്നും സീഡ് കൺവീനർ മനോജ് പീലിക്കോട്, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.
ആദരം 07_01_2020
![](/images/thumb/b/bf/Seed-aadharam_2020.jpg/300px-Seed-aadharam_2020.jpg)
മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്ക് സ്കളിന്റെ അംഗീകാരം സ്കൾ അസംബ്ലിയിൽവെച്ച് നടന്നു. 20000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും വിദ്യാർത്ഥികൾ സ്കൂൾ പ്രധാനാധ്യാപികയെ ഏൽപ്പിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി അനുമോദന പ്രസംഗം നടത്തി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മനോജ് കുമാർ പീലിക്കോടാണ്.
ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ_07_01_2020
![](/images/thumb/c/c8/Green_protocol_5.jpg/300px-Green_protocol_5.jpg)
സംസ്ഥാന സർക്കാരിന്റെ പൊതുസംരക്ഷണ വിദ്യാഭ്യാസയന്ജത്തിന്റെ ഭാഗമായി 07_01_2020 രാവിലെ 10 മണിക്ക് വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ, പി ടി എ പ്രതിനിധികൾ,രക്ഷകർത്താക്കൾ,തുടങ്ങിയവർ സ്കൂൾ അങ്കണത്തിൽ 10 മണിക്ക് ഒത്തുചേർന്നു.പ്രാധാനാധ്യാപിക പരിപാടിയെ കുറിച്ച് ഒരു ലഘുവിവരണം നടത്തി.തുടർന്ന് ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം നടത്തുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് അനിത എസ്.എം.സി.ചെയർമാർ ടി.വി.നാരായണൻ തടങ്ങിയവർ പങ്കെടുത്തു.
ബേക്കൽ ഉപജില്ലാ സംസ്കൃതം ക്യാമ്പ്_ 10_01_2020
![](/images/thumb/2/20/Sanksrit_camp_2020_6.jpg/300px-Sanksrit_camp_2020_6.jpg)
പൊതു വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നൽകിയ മൊഡ്യൂളുകളനുസരിച്ച് യു.പി വിഭാഗം സംസ്കൃത വിദ്യാർത്ഥികൾക്കായി നടത്തിയ ബേക്കൽ ഉപജില്ലാതല ദ്വിദിന സംസ്കൃതം സഹവാസ ക്യാമ്പ് - - തീയതികളിലായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടന്നു. ബേക്ക ൽ ഉപജില്ലയിൽപ്പെട്ട ഏഴ് സ്കൂളുകളിൽ നിന്നുള്ള 12 2 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികളെ ഏഴ് സംഘങ്ങളായി തിരിച്ച് അടിസ്ഥാനവ്യാകരണം, സംഖ്യാപഠനം, വാക്യനിർമ്മാണം, സംശോധനകക്ഷ്യാ, രചനാശില്പശാല, സംഭാഷണ പരിചയം, പഠനോപകരണ നിർമ്മാണം ഏഴ് വിഭാഗങ്ങളിലായി ക്ലാസ്സുകൾ കൈകാര്യം ചെയ്തു. പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ലയിലെ സംസ്കൃതാധ്യാപകർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. പ്രവൃത്തികളിലൂടെയും കളികളിലൂടെയും ചർച്ചയിലൂടെയും അഭിനയത്തിലൂടെയും ആണ് ക്ലാസ്സുകളുടെ ക്രമികരണം നടത്തിയത്. സ്്കൂൾ പ്രധാനാധ്യാപിക ഭാരതി ഷേണായി ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കാസറഗോഡ് വിജിലൻസ് ഡി.വൈ എസ്.പി ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്തു. സംസ്കൃതം കൗൺസിൽ സംസ്ഥാനസെക്രട്ടറി ഡോ.സുനിൽകുമാർ കോറോത്ത് , കൗൺസിൽ ഉപജില്ല സെക്രട്ടറി ബിന്ദു കെ വി ,അനീഷ്, കേശവൻ എന്നിവർ ക്ലാസ്സുകൾ നിയന്ത്രിച്ചു.
ലഹരി വിരുദ്ധപ്രതിജ്ഞ.(14_01_2020)
![](/images/thumb/9/98/%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E._14_01_2020_6.jpg/300px-%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E._14_01_2020_6.jpg)
വിമുക്തി ലഹരി വർജ്ജന മിഷന്റെ 90 ദിന തീവ്രയത്നപരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധപ്രതിജ്ഞ 14_01_2020ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി ലഹരി വിരുദ്ധ സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുചൊല്ലുകയും ചെയ്തു.
സുരീലി ഹിന്ദി ഏകദിന പരിശീലനം (16_01_2020)
![](/images/thumb/9/98/Surli_hindi_20203.jpg/300px-Surli_hindi_20203.jpg)
ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ 2020 ജനുവരി 16ന് നടന്നു. മാതൃഭാഷയായ മലയാളത്തിന് നൽകുന്ന പ്രാധാന്യത്തോടെ രാഷ്ട്രഭാഷ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും, ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമുള്ള പദ്ധതിയാണിത്. .6 ാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നിവയിലൂടെയാണ് പരിശീലന പരിപാടി. സുരീലി ഹിന്ദി ഏകദിന പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതിഷേണായ് നിർവ്വഹിച്ചു. രാജു, പൂർണിമ, ഉഷ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
റോഡ് സുരക്ഷയ്ക്കൊരു കൈത്താങ്ങ്.(16-01-2020)
![](/images/thumb/4/40/Raod_suraksha2020.jpg/300px-Raod_suraksha2020.jpg)
108 ആംബുലൻസ് റീജിണൽ മാനേജരായ കെ.പി.രമേശൻ ( തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ റെഡ്ക്രോസ്സ് കൗൺസിലറും ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപികയുമായ സരിത കുടജാദ്രിയുടെ ഭർത്താവ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബ് അംഗങ്ങൾക്ക് നൽകിയ റിഫ്ലക്റ്റഡ് സേഫ്റ്റി ജാക്കറ്റ് പ്രധാനാധ്യാപിക ഭാരതി ഷേണായി ഏറ്റുവാങ്ങുന്നു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് ഗണിതോത്സവം (2020 ജനുവരി 17,18,19)
![](/images/thumb/7/75/Ganitholsavam_2020_4.jpg/300px-Ganitholsavam_2020_4.jpg)
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിന്റെ ഭാഗമായി പള്ളിക്കര ഗ്രാമപഞ്ചായത്ത് ഗണി തോത്സവം തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിൽ ആരംഭിച്ചു.നിത്യ ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന സംഭവങ്ങളെ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് മനസ്സിലാകും വിധം രസകരമായി അവതരിപ്പിക്കുകയാണ് ഗണിതോത്സവത്തിലൂടെ.കുട്ടികളിൽ ആത്മ വിശ്വാസം വളർത്താൻ ഗണിതോത്സവം സഹായകമാവും.നാട്ടു ഗണിതത്തിന്റെ സാധ്യതകൾ , വ്യത്യസ്ത തൊഴിലും തൊഴിലാളികളുമായി ബസപ്പെട്ട ഗണിത സാധ്യതകൾ , മനഗണിതത്തിന്റെ രീതികൾ, പ്രകൃതിയിലെ ഗണിതം , ജ്യോതി ശാസ്ത്ര ഗണിതം എന്നിവ ഗണിതോത്സവത്തിലൂടെ പരിചയപ്പെടുന്നു ഗണിതോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.ഗൗരി നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി.പി , വാർഡ് മെമ്പർമാരായ ഷാഫി.എം.പി.എൻ, വിനോദ് കുമാർ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ശ്രീമതി. സരളാദേവി , മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ , സി.ആർ.സി കോ-ഓർഡിനേറ്റർ പ്രത്യുഷ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതീഷേണായി സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ നൂറോളം കുട്ടികളാണ് 3 ദിവസങ്ങളിലായി നടക്കുന്ന ഗണിതോത്സവത്തിൽ പങ്കെടുക്കുന്നത്. വർണ്ണക്കടലാസുകൾ കൊണ്ട് നിർമ്മിച്ച പട്ടം ആകാശത്തേക്ക് പറത്തിക്കൊണ്ടാണ് മൂന്ന് ദിവസങ്ങളിൽ വ്യത്യസ്ത സെഷനുകളായി നടക്കുന്ന ഗണിതോൽത്സവം ആരംഭിച്ചത്.
എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് (22_01_2020)
![](/images/thumb/f/ff/Sslc_motivation_2020_4.jpg/300px-Sslc_motivation_2020_4.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് 22_01_2020 ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് സ്കൂൾ ഹാളിൽ നടന്നു. ട്രെയിനർ ശ്രീകുമാർപള്ളിയത്ത് മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി.
അനുമോദന സദസ്സ്(24_01_2020)
![](/images/thumb/f/fc/Sub_dist_anumodhanam_2020_6.jpg/300px-Sub_dist_anumodhanam_2020_6.jpg)
ഉപജില്ലാ കായിക മേള, ഉപജില്ലാ കലോത്സവം എന്നിവയിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ചു അനുമോദിച്ചു. അനുമോദനയോഗം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു.
സ്കൂൾ ഭരണഘടന പ്രകാശനം (24_01_2020)
![](/images/thumb/e/e2/Bharanagadana_2020_5.jpg/300px-Bharanagadana_2020_5.jpg)
സ്കൂൾ ഭരണഘടന പ്രകാശനവും ഭരണ ഘടന സംരക്ഷണ പ്രതിഞ്ജയും നടന്നു.സ്കൂൾ ഭരണഘടന പ്രകാശനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു. സാമൂഹ്യശാസ്ത്രാധ്യാപിക കെ നിർമ്മല അധ്യക്ഷത വഹിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഭരണ ഘടന സംരക്ഷണ പ്രതിഞ്ജയും എടുത്തു.
റിപ്പബ്ലിക് ദിനാഘോഷം_2020
![](/images/thumb/4/40/Republic_day_2020_2.jpg/300px-Republic_day_2020_2.jpg)
ഇന്ത്യയുടെ എഴുപത്തിയൊന്നാമത് റിപ്പബ്ളിക് ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആഘോഷിച്ചു. വിഭജനങ്ങളുടേതല്ല ഒരുമയുടെ സന്ദേശമാണ് ഓരോ റിപ്പബ്ളിക് ദിനങ്ങളുമെന്ന ഓർമപ്പെടുത്തലായിരുന്നു ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം.പ്രധാനാധ്യാപിക ഭാരതി ഷേണായി ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വിജയകുമാർ, പ്രണാപ് കുമാർ, ജിഷ, സൗമ്യ, സരിത എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൗട്ടസ്, ഗൈഡ്സ്, റെഡ്ക്രോസ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷം സങ്കടിപ്പിച്ചത്.
കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സ് സംഘടിപ്പിച്ചു. (27_01_2020)
![](/images/thumb/8/87/Adolescence_class_2.jpg/300px-Adolescence_class_2.jpg)
ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണികൾ ആർജിക്കുന്നതിനായി SCERT യുടെ സഹകരണത്തോടെ തയ്യാറാക്കിയ 'കൗമാരാരോഗ്യ വിദ്യാഭ്യാസം ' പദ്ധതിയുടെ ഭാഗമായുള്ള സ്ക്കൂൾതല ക്ലാസ്സുകൾ നടന്നു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീ.വിജയകുമാർ സ്വാഗതവും സജീത പി നന്ദിയും പറഞ്ഞു. ജീവിതവിജയത്തിനായി വൈകാരിക സുസ്ഥിരതയും മാനസീകാരോഗ്യവും അനിവാര്യമാണെന്ന് തിരിച്ചറിയുക, വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കുന്നതിനുള്ള ശേഷി കൈവരിക്കുക, കൗമാര കാലഘട്ടത്തിലെ ശാരീരിക മാനസീക വളർച്ചാ സവിശേഷതകൾ തിരിച്ചറിയുക , വൈകാരിക സന്തുലനം കൈവരിക്കുക, ലിംഗനീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക , വിവരവിനിമയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയവയായിരുന്നു ഈ പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ. ശാരീരിക വളർച്ച, ആഹാരവും പോഷണവും, വ്യക്താന്തര ബന്ധം , മാനസീക സുസ്ഥിതിയും മാനസീകാരോഗ്യവും, ലിംഗനീതി, സൈബർ സുരക്ഷ എന്നീ വ്യത്യസ്ത ആശയ മേഖലകളിലായിട്ടാണ് ക്ലാസ്സുകൾ നടന്നത്. അദ്ധ്യാപകരായ സജിത പി, ബീന കെ , അഭിലാഷ് എം, കൗൺസിലിംഗ് അദ്ധ്യാപിക ബിന്ദു ശേഖർ എന്നിവരാണ് വിവിധ മേഖലകളിലായുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒമ്പതാം തരത്തിലെ എ,ബി,സി,ഡി,ഇ ഡിവിഷനുകളിലെ വിദ്യാർത്ഥികളാണ് ക്ലാസ്സുകളിൽ പങ്കാളികളായത്. കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സിന്റ റിപ്പോർട്ട് പി.ഡി.എഫ് രൂപത്തിൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://drive.google.com/file/d/1p-BfpBGTINSM3_mRqoK1v2NuWki4hkJ7/view?usp=sharing
ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം(29_01_2020)
![](/images/thumb/7/76/English_2020_4.jpg/300px-English_2020_4.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി നടന്നു. ഇംഗ്ലീഷ് അസംബ്ലിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപി ഭാരതി ഷേണായി നിർവ്വഹിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, ഇന്നത്തെ ചിന്താവിഷയം, വാർത്താവതരണം തുടങ്ങിയവയെല്ലാം ഇംഗ്ലീഷിലായിരുന്നു. ഇംഗ്ലീഷ് അധ്യാപികമാരായ പ്രഭാവതി, സരിത എന്നിവർ നേതൃത്വം നൽകി.
മികവു നേടിയ വീദ്യാർത്ഥികൾക്കുള്ള അനുമോദനം(29_01_2020)
![](/images/thumb/0/07/Anumodhanam_2020_6.jpg/300px-Anumodhanam_2020_6.jpg)
അർദ്ധവാർഷിക പരീക്ഷയിലും കലാ കായിക മത്സരങ്ങളിലം മികവു നേടിയ വീദ്യാർത്ഥികൾക്കുള്ള അനുമോദനം, ഉപഹാരസമർപ്പണവും നടന്നു. 5 മുതൽ 10 വരെ ക്ലാസ്സുകളിലെ മുഴുവൻ വിഷയങ്ങളിലും എ മുതൽ മുകളിലോട്ട് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും കലാ കായിക മത്സരങ്ങളിൽ ജില്ലാ സംസ്ഥാമ മത്സരങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികൾക്കുമാണ് അനുമോദനവും ഉപഹാരവും നൽകിയത്. ഉപഹാരസമർപ്പണം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു.
കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം(12-02-2020)
ലോകം മുഴുവൻ ഭീതി വിതച്ച കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വീഡിയോ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രദർശിപ്പിച്ചതിന്റെ ഭാഗമായി പ്രസ്തുത വീഡിയോ തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലും 03-02-2020 ന് പ്രദർശിപ്പിച്ചു. എൽ.പി, യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 33 ക്ലാസ്സ് മുറികളിലായി 1080 ഓളം കുട്ടികളും 45 ഓളം അധ്യാപക അനധ്യാപതരും പ്രസ്തുത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്.കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളും പ്രൈമറി ക്ലാസ്സുകളിലേക്കനുവദിച്ച പ്രൊജക്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ഐ.ടി.സി അഭിലാഷ് രാമൻ, ജോ.എസ്.ഐ.ടി സജിത പി, പ്രണാപ് കുമാർ, മനോജ് പീലിക്കോട്, രഞ്ജിനി കാനായി, രാജേഷ് എം എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.
ഭക്ഷ്യമേള സംഘടിപ്പിച്ചു (12-02-2020)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അഞ്ചാതരം ഡി ക്ലാസ്സിന്റെ നേതൃത്വത്തിൽ വീട്ടിലുണ്ടാക്കിയതും മായമില്ലാത്തതുമായ ഭക്ഷണങ്ങളുടെ മേള സംഘടിപ്പിച്ചു. എല്ലാവിദ്യാർത്ഥികളും അവവരുടെ വീട്ടിൽ നിന്നും മൂന്ന് വീതം വിഭവങ്ങൾ മേളയിലേക്ക് കൊണ്ടുവന്നിരുന്നു. ഭക്ഷ്യമേളയുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു. അഞ്ചാതരം ഡി ക്ലാസ്സ് അധ്യാപകൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. തുടർന്ന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഭക്ഷണ വിതരണവും നടന്നു.
ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു(12-02-2020)
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പച്ചതൊട്ട് മഞ്ഞായവർ സംസ്ഥാന സ്കൂൾ കലോത്സവത്തിൾ കഥാരചനയിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് നേടിയ തച്ചങ്ങാട്ടെ കഥാകാരി പി.വർഷ നിർവ്വഹിച്ചു. പ്രധാനധ്യാപിക ഭാരതിഷേണായി മുഖ്യാതിഥി ആയിരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ മനോജ്പിലിക്കോട് സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം സംഘടിപ്പിച്ചു.(13-02-2020)
തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലെ കുട്ടി റേഡിയോയിലൂടെ അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ റേഡിയോ ശബ്ദത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിപാടികൾ ആരംഭിച്ചത്.പ്രാർത്ഥന, പ്രതിജ്ഞ, ശുഭദിന ചിന്തകൾ, പ്രസംഗം, വാർത്താ വായന എന്നിവ പ്രഭാത പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തി.ഉച്ചയ്ക്ക് റേഡിയോ ക്വിസും സംഘടിപ്പിച്ചു.2018 ജനുവരിയിലാണ് തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിൽ 'കുട്ടി റേഡിയോ 'എന്ന പേരിൽ റേഡിയോ ആരംഭിച്ചത്.സ്റ്റാഫ് കൗൺസിലാണ് പ്രസ്തുത പദ്ധതിക്ക് വേണ്ടി സാമ്പത്തിക സഹായം നൽകിയത്.സർഗാത്മതയ്ക്ക് റേഡിയോ ആവിഷ്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം.അന്നത്തെ ജില്ലാ കലക്ടറും ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ. ജീവൻ ബാബുവാണ് റേഡിയോ പ്രക്ഷേപണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.എല്ലാ ദിവസവും വ്യത്യസ്ത ക്ലാസ്സിലെ കുട്ടികൾ ചേർന്നാണ് പരിപാടി ആസുത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. റേഡിയോ പ്രക്ഷേപണത്തിനു വേണ്ടി സാങ്കേതികമായ സഹായം ചെയ്യുന്നത് സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളാണ്. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://www.youtube.com/watch?v=vvYI85Wt1GI&feature=share&fbclid=IwAR2gSH_oFrr8oDwO793z0P47ZaRpDQEeUtJ6kyyuHFQPPHu-GsMNi9ZnD5M
പഠനോത്സവം സംഘടിപ്പിച്ചു.25_02_2020
വിദ്യാർഥികളുടെ പഠന നിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഓരോ കുട്ടിക്കും തൻറെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നതിനും ലക്ഷ്യം വെച്ചിട്ടുള്ള ക്ലാസ്സ് തലപഠനോത്സവത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം അധ്യക്ഷത വഹിച്ചു 1 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്ത ക്ലാസ് തല പഠനോത്സവത്തിൽ രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.എൽ പി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ കുട്ടികൾ കൈവരിച്ച പഠനനേട്ടം പാട്ടിലൂടെയും കളികളിലൂടെയും അവതരിപ്പിച്ചു. പരിസര പഠനവുമായി ബന്ധപ്പെട്ട ഭൂപട വായന വളരെ ഏറെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായി. സ്വന്തം ഗ്രാമപഞ്ചായത്തിലെ ഭൂപടം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. കവിതയിലെ ആശയം കഥയുടെ രൂപത്തിൽ മാറ്റി എഴുതിയും കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ അവതരിപ്പിച്ചും ഭാഷാ പ്രവർത്തനങ്ങൾ മികച്ചതായി. സംഖ്യകളുടെ സങ്കലനം വ്യവകലനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു .യുപി വിഭാഗം കുട്ടികൾ അവരവരുടെ വിഷയത്തിൽ വൈവിധ്യങ്ങളായ രീതികൾ അവലംബിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്രത്തിൽ കേരളത്തിന്റെ ജില്ലകളിലൂടെ, പ്രാദേശിക ചരിത്രം, കർഷകനുമായുള്ള അഭിമുഖം,നദികളെ കുറിച്ചുള്ള പഠനം എന്നിവ അവതരിപ്പിച്ചു. ശാസ്ത്രവിഷയങ്ങളിൽ സെമിനാറുകൾ, പരീക്ഷണങ്ങൾ, സയൻസ് മാജിക്കുകൾ എന്നിവ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ ഉയരവും തൂക്കവും അളന്നു ബോഡി മാസ്സ് ഇൻഡക്സ് കണ്ടു പിടിച്ചു.ഗണിത പഠനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഡിസ്കൗണ്ട് എന്ന ആശയം പുസ്തകശാല എന്ന രൂപത്തിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി. കൂടാതെ പസിലുകൾ മാന്ത്രിക ചതുരം എന്നിവ അവതരിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട കുട്ടികൾ അവതരിപ്പിച്ച ആസ്വാദനക്കുറിപ്പുകൾ, സ്കിറ്റ് എന്നിവ മികച്ച നിലവാരം പുലർത്തി. സ്വാഗത പ്രസംഗം നന്ദിപ്രകടനം പ്രവർത്തനങ്ങൾ പരിചയപ്പെടുത്തൽ എന്നിവ കുട്ടികൾ തന്നെ ഇംഗ്ലീഷിൽ തയ്യാറാക്കി അവതരിപ്പിച്ചു. ഹിന്ദി കവിതയ്ക്ക് രംഗ ഭാഷ്യം ഒരുക്കിയത് രക്ഷിതാക്കൾക്ക് അതീവ ഹൃദ്യമായി അനുഭവപ്പെട്ടു. കൂടാതെ അറബി,സംസ്കൃതം, മലയാളം തുടങ്ങിയ ഭാഷാ വിഷയങ്ങളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ചവച്ചു. ഹൈസ്കൂൾ വിഭാഗം ഐ.ടി വിഷയങ്ങളിൽ സ്ക്രാച്ച് ഗെയിം നിർമ്മാണം, ഒഡാസിറ്റി ഉപയോഗിച്ച് പാട്ടു പാടി റെക്കോർഡ് ചെയ്തു എഡിറ്റിംഗ് നടത്തി, പരിപാടികൾ തൽസമയ വീഡിയോ എടുത്ത് എഡിറ്റ് ചെയ്തു തൽസമയ പ്രദർശനം നടത്തി, ഭൗതികശാസ്ത്രത്തിൽ വർത്തുള ചലനം തരംഗചലനം ശബ്ദം വൈദ്യുതകാന്തികത എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, അടുക്കളയിലെ രസതന്ത്രം ആസിഡുകളും ആൽക്കലികളും ഭാഗിക ജ്വലനം പൂർണ്ണ ജ്വലനം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ബയോളജിയിൽ രക്തകോശങ്ങൾ രക്ഷിതാക്കളുടെ രക്തസമ്മർദ്ദ അളക്കൽ, ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് ,അവയവദാന ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തുകയുണ്ടായി. കൂടാതെ മലയാള ഭാഷയുമായി ബന്ധപ്പെട്ട കവിതയുടെ രംഗഭാഷ്യം ഒരുക്കി. ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട അവതരിപ്പിച്ച ഡിബേറ്റ്, സ്കിറ്റ് എന്നിവ മികച്ച നിലവാരം പുലർത്തി. ഗണിതശാസ്ത്രത്തിൽ ജിയോജിബ്ര പരപ്പളവ് കോണളവ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി. ഹിന്ദി പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു സ്കിറ്റും സംസ്കൃതം തിരുവാതിരയും ഏറെ ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ്.
കരുതൽ സ്പർശം_മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.27-02-2020
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് , ഐ സി ഡി എസ് - കാഞ്ഞങ്ങാട് അഡീഷണൽ, തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കൗൺസിലിംഗ് വിഭാഗം എന്നിവ സംയുക്തമായി ഉത്തരവാദിത്വ പൂർണ്ണമായ രക്ഷാകർതൃത്വം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സായ കരുതൽ സ്പർശം സംഘടിപ്പിച്ചു.2020 ഫിബ്രവരി 27ന് സ്കൂൾ ഹാളിൽ നടന്ന പരിപാടി സീനിയർ അസിസ്റ്റൻ്റ് വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക ഭാരതിഷേണായി ഉദ്ഘാടനം ചെയ്തു.പെരിയ യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം.ജോസ് ക്ലാസ്സ് നയിച്ചു. പ്രണാപ് കുമാർ സ്വാഗതം കൗൺസിലർ ബിന്ദു ശേഖർ നന്ദിയും പറഞ്ഞു.
പ്രീ പ്രൈമറി കലോത്സവം സംഘടിപ്പിച്ചു.(28-02-2020)
തച്ചങ്ങാട് ഗവ. ഹൈസ്ക്കൂളിന്റെ പ്രീ പ്രൈമറി കലോൽസവം _2020 പള്ളിക്കര പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം.പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ ,സ്റ്റാഫ് സെക്രട്ടറി അജിത ടി, എസ്.എം.സി ചെയർമാൻ ടി.വി നാരായണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.1994-95 പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ 'ഓർമ്മ '95 ന്റ വകയായുള്ള സമ്മാനങ്ങളുടെ വിതരണവും സ്കോളർഷിപ്പ് വിതരണവും പ്രധാനാധ്യാപിക ശ്രീമതി. ഭാരതിഷേണായ് നിർവഹിച്ചു.ചടങ്ങിന് പ്രീ പ്രൈമറി അധ്യാപിക ശ്രീമതി സിന്ധു നന്ദി പ്രകാശിപ്പിച്ചു.
തച്ചങ്ങാടിന്റെ മികവിന് എസ്.സി.ഇ.ആർ.ടി യുടെ അംഗീകാരം05-03-2020
![](/images/thumb/a/af/%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_15_03_2020q.jpg/300px-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_15_03_2020q.jpg)
കേരള എസ്.സി.ഇ.ആർ.ടി.യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല അക്കാദമിക മികവുകൾക്ക് നൽകിയ അംഗീകാരങ്ങളിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ ശ്രദ്ധേയമായ പരാമർശം നേടി. വായനയേയും വായനയിലൂടെ ലഭിക്കുന്ന ജ്ഞാന നിർമിതിയും അവയുടെ പങ്കുവയ്ക്കലുമാണ് റീഡിങ്ങ് അംബാസഡറുടെ വേറിട്ട വഴി. പുസ്തക വായനയിലൂടെ ലഭിക്കുന്ന ആഴത്തിലും പരപ്പിലുമുള്ള അറിവുകളെ സാങ്കേതിക സഹായത്തോടെ വിദ്യാർത്ഥിസമൂഹത്തിനും പൊതുജനങ്ങൾക്കും വേണ്ടി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. തിരുവനന്തപുരം എസ്.ആർ.ടി.യിൽ നടന്ന അക്കാദമിക മികവുകളുടെ പ്രദർശനത്തിനു ശേഷം ഡയരക്ടർ ഡോ. പ്രസാദ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാന തലത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മികവുകളിൽ ഒന്നാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ. സ്കൂളിൽ സജ്ജമായിട്ടുള്ള കോഹ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനത്തിലെ സാങ്കേതികവും അക്കാദമികവുമായ മികവുകൾ ഏറ്റെടുത്തു നടത്താൻ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സജ്ജമാണെന്നുള്ള പ്രഖ്യാപനം സംസ്ഥാന തല മികവു പ്രദർശനശില്പശാലയുടെ സവിശേഷപ്രശംസ ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ അക്കാദമികവർഷത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ നിരവധി മികവുകൾക്ക് അർഹമാക്കി. ഐ.ടി മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രഥമ ശബരീഷ് വിക്കി പുരസ്കാരം, ലിറ്റിൽ കൈറ്റ്സിന് ജില്ലാതല അവാർഡ്, പരിസ്ഥിതിപ്രവർത്തനങ്ങൾക്കുള്ള ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾക്കുള്ള മികവെന്ന നിലയിൽ നാനൂറിലധികം കുട്ടികളുടെ വർദ്ധനവും എട്ട് പുതിയ അധ്യാപക തസ്തികകളും സ്കൂളിൽ ലഭിച്ചിട്ടുണ്ട്. അടുത്ത അക്കാദമികവർഷം മുതൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും , സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന യൂണിറ്റും സ്കൂളിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം മികവുകൾ കുട്ടികളുടെ അക്കാദമിക വിജയത്തിനായി പ്രയോജനപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് പി.ടി.എ , എസ്.എം.സി,, മദർ പി ടി എ, അമ്മക്കൂട്ടം തുടങ്ങിയ വിദ്യാലയാനുബന്ധസമിതികൾ. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള മികവുകൾ ഒന്നൊന്നായുള്ള പാതയിലാണ് ഈ ഗ്രാമീണ സർക്കാർ വിദ്യാലയം. മുഴുവൻ വിദ്യാർത്ഥികളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന തച്ചങ്ങാട് ഗവ.ഹൈസ്കളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഫോട്ടോ അടിക്കുറിപ്പ്. മികച്ച അക്കാദമിക പ്രവർത്തനമായ റീഡിംഗ് അംബാസിഡറിനുള്ള പുരസ്കാരം എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ.ജെ.പ്രസാദിൽ നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർ ഏറ്റുവാങ്ങുന്നു.
എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ്06-03-2020
2019-20 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന്റെ യാത്രയയപ്പ് യോഗം 2020 മാർച്ച് 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അസംബ്ലി ഹാളിൽ വച്ചു ചേർന്നു.ലളിതവും മാതൃകാപരവുമായി നടന്ന ചടങ്ങിന് സീനിയർ അസിസ്റ്റന്റ് ശ്രീ.വിജയകുമാർ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി വിദ്യാർത്ഥികൾക്ക് ഉന്നത വിജയം ആശംസിച്ചു കൊണ്ട് ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. അദ്ധ്യാപകരായ ശ്രീ.രാജൻ പാലാട്ട്, ഉമേശൻ ,അഭിലാഷ് രാമൻ എന്നിവരുടെ ആശംസാ ഗാനങ്ങൾ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ അനുഭവമായി മാറി. തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിനിധികളായി സംസാരിച്ച ഹിബ, ഫാത്തിമ, അക്ഷയ, ശ്രേയ, അബ്ദുൾ ഹിനായത്ത്, ശോഭിത്ത്, സിയാദ് എന്നിവർ തങ്ങളുടെ സ്കൂൾ അനുഭവങ്ങളും ഓർമ്മകളും പങ്കുവയ്ക്കുന്നതോടൊപ്പം പ്രിയ അധ്യാപകർക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിനും തദവസരത്തെ ഉപയോഗപ്പെടുത്തി. ചായ സൽക്കാരത്തിനു ശേഷം ഗ്രൂപ്പ് ഫോട്ടോ എടുത്തതോടു കൂടി യാത്രയയപ്പ് ചടങ്ങുകൾ അവസാനിച്ചു.
സാർവ്വദേശീയ മഹിളാ ദിനാഘോഷം07-03-2020
ഈ ദിനം നമ്മുടേതാണ്..എല്ലാ സ്ത്രീ ജനതയുടേതുമാണ്...അതാണ് നമ്മൾ ക്ലാസ്സുമുറിയിൽ നിന്നും സ്റ്റാഫ് മുറിയിൽ നിന്നും പുറത്തിറങ്ങി ഇതുവരെ സംസാരിക്കാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്..കേട്ടത്...കേൾക്കാനാഗ്രഹിച്ചത്...പാടിയത്.....വായിച്ച പുസ്തകത്തെക്കുറിച്ച് വാതോകാതെ സംസാരിച്ചു ഗീത...ഇനിയും വായിക്കേണ്ടതിനെ ഓർമ്മിപ്പിച്ചു...വായിക്കേണ്ടുന്ന ആവശ്യകതയെ ആണയിട്ടു...സ്ത്രീയുടെ രാഷ്ട്രീയ നിലപാടുകളെ അവതരിപ്പിച്ചത് പ്രഭാവതിയായിരുന്നു....അത് ഉപരിപ്ലവ രാഷ്ട്രീയമാവരുതെന്നും കൂട്ടിച്ചേർത്തു...അജിതയും ധന്യയും അവരോടൊപ്പം ചേർന്നു...രഞ്ജിനിയും ജ്യോതിർമ്മയിയും കവിതകളവതരിപ്പിച്ച് വനിതാ ദിനത്തിന് അനുഭാവം പ്രകടിപ്പിച്ചു...ഈ ദിനത്തിന് തച്ചങ്ങാട്ടെ 32 വനിതകൾ ചേർന്നു നിന്നു....അവിടെയുള്ള എല്ലാവരും അതിനോട് അനുഭാവപ്പെട്ടു...സമത്വത്തിനായ് ഓരോരുത്തരും എന്ന സാർവ്വദേശീയ വനിതാ ദിനത്തിന്റെ മുദ്രാവാക്യം വിജയിക്കട്ടെയെന്ന് ആർത്തു പറഞ്ഞു....
തയ്യൽ മെഷീൻ സംഭാവന നൽകി (09-03-2020)
ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സാമൂഹ്യ ശാസ്ത്രം അധ്യാപിക കെ.നിർമ്മല ടീച്ചർ സ്കൂളിലേക്കു തയ്യൽ മെഷീൻ സംഭാവന നൽകി.സാമൂഹ്യ ശാസ്ത്രം അധ്യാപിക എന്നതിലുപരി പ്രവൃത്തി പരിചയ മേളകളിലെ വ്യത്യസ്ത മേഖലകളിലെ കഴിവുറ്റ അധ്യാപിക കൂടിയാണിവർ. അതാണ് ഇവിടെയുള്ളകുട്ടികൾക്ക് പ്രവൃത്തി പരിചയമേളകളിൽ മാറ്റുരയ്ക്കാൻ സ്വയം തയ്യാറാകുന്നതിനുവേണ്ടി തയ്യൽ മെഷീൻ സ്കൂളിലേക്ക് സംഭാവന ചെയ്തത്. പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരും ചേർന്ന് തയ്യൽ മെഷീൻ ഏറ്റുവാങ്ങി.
തച്ചങ്ങാട് ഗവ.സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡ്വൈസറി ബോർഡ് രൂപീകരണം നടന്നു.(13-03-2020)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കും. ഇതിനു മുന്നോടിയായുള്ള അഡ്വൈസറി ബോർഡ് രൂപീകരണം തച്ചങ്ങാട് ഹൈസ്കൂളിൽ നടന്നു.എക്സൈസ്, വനം വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, ഗ്രാമപഞ്ചായത്ത്, വിദ്യാഭ്യാസവകുപ്പ്, ഫയർ ആന്റ് റസ്ക്യൂ തുടങ്ങിയ വിവിധവകുപ്പുകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ബേക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ വേണുഗോപാൽ പദ്ധതി വിശദീകരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ പി ലക്ഷ്മി, ഷാഫി,എക്സൈസ് ഓഫീസർ എം.വി. സുധിന്ദ്രൻ , ഷെയ്ക്ക് അബ്ദുൾ ബഷീർ, ഫോറസ്റ്റ്ബീറ്റ് ഓഫിസർ രാഹുൽ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ , പ്രണാബ് കുമാർ , മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപിക ഭാരതീ ഷേണായി സ്വാഗതവും സ്കൂൾ സി.പി ഒ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
ക്ലാസ്സ് ലൈബ്രറിക്കുവേണ്ടി അലമാര നൽകി.(15-03-2020)
![](/images/thumb/f/fc/12060_bday5_2020.jpg/300px-12060_bday5_2020.jpg)
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറികൾ വിപുലപ്പെടുത്താൻ 9 C ക്ലാസ്സിലെ വിദ്യാർത്ഥി സ്വസ്തിക്കിന്റെ രക്ഷിതാവ് ക്ലാസ്സ് ലൈബ്രറിക്കു വേണ്ടി അലമാര സംഭാവന നൽകി. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം എന്നിവർ ചേർന്ന് അലമാര ഏറ്റുവാങ്ങി. സ്വസ്തിക്കിന്റെ രക്ഷിതാവും സന്നിഹിതരായിരുന്നു.
97 SSLC ബാച്ച് വിദ്യാർത്ഥികൾ സ്കൂൾലൈബ്രറിയിലേക്ക്അലമാര നൽകി.(19-03-2020)
![](/images/thumb/2/2e/12060_bday8_2020.jpg/300px-12060_bday8_2020.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 1997 SSLC ബാച്ചിലെ വിദ്യാർത്ഥികൾ 97 SSLC ബാച്ചിലെ വിദ്യാർത്ഥികൾ അവരുടെ സഹപാഠിയായ സുകുമാരന്റെ സ്മരണയ്ക്ക് സ്കൂൾ ലൈബ്രറിയിലേക്ക്അലമാര നൽകി. സ്കൂൾ ലൈബ്രറിയിൽവച്ചു നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ പൂർവ്വ വദ്യാർത്ഥികളിൽ നിന്നും അലമാര ഏറ്റുവാങ്ങി.
"ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ"തച്ചങ്ങാട്ടെ അവധിക്കാല വിശേഷങ്ങൾ
![](/images/thumb/4/4d/%E0%B4%B8%E0%B5%81%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%A4%E0%B4%82_01_04_2020.png/300px-%E0%B4%B8%E0%B5%81%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%A4%E0%B4%82_01_04_2020.png)
കോറോണ കാലം സ്കൂളുൾ അടച്ചു.പരീക്ഷയും കഴിഞ്ഞതു പോലെയുമായി.. എന്നാൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളെല്ലാം തിരക്കിലാണ്.വീടിനു പുറത്തു പോകാൻ പറ്റാത്തതിന്റെയോ പരീക്ഷയും പഠനവും താൽക്കാലികമായി നിർത്തി വച്ചതിന്റെയോ ആ കുലതകളോ നിരാശയോ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ഇല്ല.. കോറോണക്കാലത്തെ ലോക്ക് ഡൗൺ സമയത്തെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ പ്രായോഗികമായ വഴിയുമായി അവിടത്തെ അക്കാദമിക് എഞ്ചിയനർമാരായ അധ്യാപകർ രംഗത്തുണ്ട്."ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ" എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ക്ലാസ്സ് ടീച്ചേർസിനെയെല്ലാം അഡ്മിനമാക്കി. തുടർന്ന് എൽ.പി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം പ്രവർത്തനങ്ങളും നിശ്ചയിച്ചു. വിദ്യാർത്ഥികൾ അവരുടെ പ്രവർത്തനങ്ങൾ അവരുടെ ക്ലാസ്സിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കയക്കണം.അതിൽ നിന്നും തെരഞ്ഞെടുത്ത പ്രവർത്തനം ക്ലാസ്സ് ടീച്ചർമാർ ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ് കൊറോണ എന്ന ഗ്രൂപ്പിലേക്കും പോസ്റ്റ് ചെയ്യും. കഥാ-കവിതാ രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന , കത്തെഴുത്ത്,പ്രോജക്ടുകൾ മറ്റു ക്രിയാത്മക നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ക്ലാസ്സ് മുറിയിലെ പ്രവർത്തനങ്ങളാണ് അവർ വീട്ടിലിരുന്ന് ചെയ്യുന്നത്.ഓരോ ദിവസവും ഒാരോ പ്രവർത്തനമാണ്. അതെല്ലാം കോ വിഡ് 19 എന്ന രോഗത്തിനെതിരെയുള്ള വിഷയമായാണ് നൽകുന്നത്.ഒന്നു മുതൽ ഒമ്പതാം തരം വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരമാണ് വേറിട്ട ഒരു അക്കാദമിക ക്യാമ്പയിൻ്റെ ഭാഗമായി മാറുന്നത്.കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന് വിധേയമാകുന്നത് കുറക്കുന്നതിനും, അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ് പരിപാടി നടത്തപ്പെടുന്നത്. ക്യാമ്പയനിന്റെ ഭാഗമായി ഉണ്ടാക്കുന്ന സർഗ്ഗാത്മക ഉല്പന്നങ്ങൾ കോർത്തിണക്കി പിന്നീട് ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
കുട്ടികൾക്കുള്ള കൊറോണ വൈറസ് ഗൈഡ് പ്രകാശനം ചെയ്തു.
കുട്ടികൾക്കുള്ള കൊറോണ വൈറസ് ഗൈഡ് (“എന്തുകൊണ്ടാണ് സ്കൂൾ അടച്ചിരിക്കുന്നത്?” “ഞാനും രോഗിയാകുമോ?”)പ്രകാശനം ചെയ്തു. ബാൽ വിജ്യാൻഗോഷ് ഹിന്ദിയിൽ കുട്ടികൾക്കായി ഉണ്ടാക്കിയ ഗൈഡ് വിവർത്തനവും എഡിറ്റിംഗും നിർവ്വഹിച്ചത് അരുന്ധതി (PhD student, IIT Bombay), നിത്യ (PhD student, TISS Mumbai),സ്നിഷ (PhD, Environmental Science),ശ്രീജിത്ത് ((PhD student, IITBombay)എന്നിവരാണ്.,ഇതിന്റെ പകർത്തെഴുത്തും പുന:പ്രസിദ്ധീകരണവും നിർവ്വഹിച്ചത് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബാണ്. ഈ ലേഖനം ഈ വെബ്സൈറ്റിൽ നിന്നുള്ളതാണ്:https://www.livescience.com/coronavirus-kids-guide.html.പുന:പ്രകാശനം ചെയ്ത കുട്ടികൾക്കുള്ള കൊറോണ വൈറസ് ഗൈഡ് ലഭിക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://drive.google.com/file/d/11xrLvF-EkqLCaQHic6mXCtuUREqr2q0s/view?usp=sharing
സ്കൂൾ പത്രം (2018-2019)
പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)
![](/images/thumb/7/76/12060_2018_03.jpg/300px-12060_2018_03.jpg)
തച്ചങ്ങാട്:തച്ചങ്ങാട് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് സി.പി .വി വിനോദ്കുമാർ മാസ്റ്റർ കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന് പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു . പഞ്ചായത്ത് വക ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വാട്ടർ ബോട്ടിൽ വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഇനി ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് പഠിക്കും.(02-06-2018)
![](/images/thumb/e/e9/12060_2018_04.jpg/300px-12060_2018_04.jpg)
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്)ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു മുറി പദ്ധതി നൂറു ശതമാനവും പൂർത്തീകരിച്ച് തച്ചങ്ങാട് ഗവ. ഹൈസ്കൂൾ. അനുവദിക്കപ്പെട്ട 12 ഹൈസ്കൂൾ ക്ലാസ്സുമുറി പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് മുറിയിലൂടെ ആയിരിക്കും. ക്ലാസ്സ്മുറിയുടെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ,സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർഎന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും എെ.ടി കോർഡിനേറ്റർ എം.അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു.
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം പൂർവ്വ വിദ്യാർത്ഥികൾ സൗജന്യമായി നൽകി.(04_06_2018)
![](/images/thumb/6/61/12060_2018_05.jpg/300px-12060_2018_05.jpg)
തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം ഹൈസ്കൂൾനിന്നും 1997-98 വർഷം പഠനം പൂർത്തീകരിച്ച വിദ്ദ്യർത്ഥികളുടെ കൂട്ടായ്മ സൗജന്യമായി നൽകി. യൂനിഫോം വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ്ഭർത്താവ് നിർവ്വഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ട സഹപാഠിക്ക് പെട്ടിക്കട നൽകിയും മറ്റും മാതൃകയായിതീർന്ന പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയാണിത്.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം(04_06_2018)
തച്ചങ്ങാട്: പാട്ടുപാടിയും മധുരം വിളമ്പിയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രീ പ്രൈമറി പ്രവേശനോത്സവ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ടി.പി.നാരായണന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.1997-98 എസ്.എസ്.എൽ സി ബാച്ചിന്റെ വകയായി പ്രീ പ്രൈമറി കുട്ടികൾക്ക് യൂനിഫോം വിതരണവും ഹെഡ് മിസ്ട്രസ് ഭാരതി ഷേണായിയുടെ വക പുസ്തകവും പേനയും നൽകി. എസ്.എം.സി വൈസ് ചെയർമാൻ വി.കെ ഗോപാലൻ, പൂർവ്വ വിദ്യാർത്ഥി മുത്തലിബ്, സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, രാജു. എ, അശോക കുമാർ, എം.അഭിലാഷ് രാമൻഎന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും പ്രീപ്രെമറി അദ്ധ്യാപിക സിന്ധു നന്ദിയും പറഞ്ഞു.
തച്ചങ്ങാടിന് ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ(05-06-2018)
![](/images/thumb/7/71/12060_2018_06.jpg/300px-12060_2018_06.jpg)
തച്ചങ്ങാട് :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കാമ്പസിൽ "മണ്ണിനു തണലായൊരായിരം സ്നേഹമരങ്ങൾ" എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.മുഴുവൻ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും പൂർവ്വവിദ്യാർഥികളും പ്ലാവ്, മാവ്,പേര,ചാമ്പ,ഞാവൽ,സപോട്ട,ഉറുമാമ്പഴം,നെല്ലി,മുരിങ്ങ,സീതപ്പഴം,രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ കോരൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ 1991-92 എസ്.എസ്.എൽ.സി ബാച്ച് നിർമ്മിച്ച ജൈവ വൈവിദ്ധ്യ പാർക്ക് സ്കൂളിന് കൈമാറി. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ മനോജ് പീലിക്കോട് പരിസ്ഥിതി ദിനസന്ദേസം നൽകി. സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ മാതൃ വിദ്യാലയത്തിന് ഫലവൃക്ഷത്തൈകൾ നൽകി മാതൃകയായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും ലസിത നന്ദിയും പറഞ്ഞു.
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കസേര പ്രിയദർശിനി തച്ചങ്ങാടിന്റെ വക(06_06_2018)
തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള 46ഓളം കസേര പ്രിയദർശിനി തച്ചങ്ങാടിന്റെ സാരഥികൾ അസംബ്ലിയിൽ വെച്ച് സ്കൂളിലേക്കായി സമർപ്പിക്കുന്നു.
![](/images/thumb/b/b8/12060_2018_07.jpg/300px-12060_2018_07.jpg)
ലോകകപ്പിനെ വരവേറ്റ് തച്ചങ്ങാട്ടെ അധ്യാപകരും വിദ്യാർത്ഥികളും(14-06-2018
![](/images/thumb/e/ea/12060_2018_08.jpg/300px-12060_2018_08.jpg)
തച്ചങ്ങാട്: ലോകകപ്പ് ഫുട്ബോളിനെ ആഘോഷത്തോടെ വരവേറ്റുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ, മദർ പി.ടി.എ പ്രസിഡണ്ട് കെ.സുജാത ബാലൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് റെഡ് സ്റ്റാർ മവ്വലിന്റെ വകയായുള്ള ഉപഹാരം നൽകി. ലോകകപ്പ് ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി കൂട്ടയോട്ടം, പ്രശ്നോത്തരി, പ്രവചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു.
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സിന്റെ ഐ.ടികൂട്ടായ്മ(15-06-2018)
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ആദിത്യനെയും ഡെപ്യൂട്ടി ലീഡറായി നന്ദന കെ.വിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ അഭിലാഷ് രാമൻ, സുരേഷ് ചിത്രപ്പുര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത കെ.പിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
തച്ചങ്ങാട് ഗവ.സ്കൂളിൽ വായനാ വാരാഘോഷത്തിന് തുടക്കമായി (19-06-2018)
ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന-സാഹിറ റഹ്മാൻ-
![](/images/thumb/6/6e/12060_2018_10.jpg/300px-12060_2018_10.jpg)
ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായനയെന്നും വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹമാൻ പറഞ്ഞു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും തുർക്കിയിലേക്കുള്ള അവരുടെ ഏകാന്ത യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.തച്ചങ്ങാട് ഗവ.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായാണ് ഈ വർഷത്തെ വായനാ വാരാഘോഷം വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നത്.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബാബു.കെ അദ്ധ്യക്ഷതവഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി .പി ,പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു,,പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിനോദ് കുമാർ പനയാൽ എം.പി.എ.ഷാഫി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.രാജൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൺവീനർ ഡോ.കെ.സുനിൽ കുമാർ വായന പക്ഷാചരണ പരിപാടി വിശദീകരിച്ചു.യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.വി.ശിവപ്രസാദ്..ശ്രീ. ടി.പി.നാരായണൻ, (എസ്.എം.സി ചെയർമാൻ) ശ്രീമതി. സുജാത ബാലൻ (പ്രസിഡണ്ട്, മദർ പി.ടി.എ)ശ്രീ.വി.വി.സുകുമാരൻ (വികസന സമിതി വർക്കിംഗ് ചെയർമാൻ) ശ്രീ..വിജയകമാർ (സീനിയർ അസിസ്റ്റന്റ്)ശ്രീ.. മുരളി വി.വി ( സ്റ്റാഫ് സെക്രട്ടറി)ശ്രീ.. വി.കെ ബാലകൃഷ്ണൻ (പ്രസിഡന്റ്. പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല)ശ്രീ.. യു. സുധാകരൻ (എക്സിക്യുട്ടീവ് മെമ്പർ. വായനശാല) കുമാരി.നീതു.ടി (ആക്ടിംഗ് സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി .ഭാരതി ഷേണായി സ്വാഗതവും : കൺവീനർ, വിദ്യാരംഗം കലാസാഹിത്യ വേദി മനോജ് കെ നന്ദിയും പറഞ്ഞു. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണം, എഴുത്തുപെട്ടി,വായന-എഴുത്തു-ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
എഴുത്തുപെട്ടി സ്ഥാപിച്ചു(20_06_2018)
![](/images/thumb/c/c9/12060_2018_09.jpg/300px-12060_2018_09.jpg)
വായനാവാരോഘോഷത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും വിദ്യാരംഗം കലാസാഹിത്യ വേദിയും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ സഹകരണത്തോടെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികളും വായനക്കുറിപ്പുകളും സ്വരൂപിക്കുന്നതിനായ് സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. തെരെഞ്ഞെടുക്കുന്ന മികച്ച സർഗ്ഗാത്മക സൃഷ്ടികൾക്കും വായനാ കുറിപ്പുകൾക്കും പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ വകയായി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുപെട്ടി സ്ഥാപിക്കൽ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല ഭാരവാഹി മിഥുൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി നന്ദന സ്വാഗതവും കുമാരി നിമിത നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.(21_06_2018)
![](/images/thumb/f/f2/12060_2018_11.jpg/300px-12060_2018_11.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അന്താരാഷ്ട്രാ യോഗാദിനം ആചരിച്ചു.സ്കൂളിലെ തൈക്കോണ്ടോ പരിശീലകനും യോഗാപരിശീലകനുമായ പ്രകാശൻ മാസ്റ്റരുടെ നേതൃത്വത്തിലാണ് കുട്ടികൾ യോഗ അഭ്യസിച്ചത്.പ്രഥമാധ്യാപിക ഭാരതീ ഷേണായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ,,സ്കളിലെ മറ്റധ്യാപകർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു.
ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഔഷധസസ്യോദ്യാനം ഒരുങ്ങുന്നു.(25-06-2018)
![](/images/thumb/9/9a/12060_2018_16.jpg/300px-12060_2018_16.jpg)
തച്ചങ്ങാട് : ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ ജൈവോദ്യാനമൊരുങ്ങുന്നു തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ട് ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി നടക്കുന്നത്.കാഞ്ഞങ്ങാട്ടെ പ്രസിദ്ധ പാരമ്പര്യ വൈദ്യനും കേരള സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവുമായരവീന്ദ്രൻ മൈക്കീൽ ചരകൻ ആണ് സൗജന്യമായി ഔഷധ സസ്യങ്ങൾ നൽകിയത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാണാനും പഠിക്കാനും ഉപയോഗിക്കാനും തരത്തിലാണ് ജൈവോദ്യാനത്തിന്റെദ ഘടന.ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രവീന്ദ്രൻ മൈക്കീൽ ചരകൻ ഔഷധസസ്യങ്ങൾ ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ അഞ്ച് വീതം ഗ്രൂപ്പുകളാക്കി വ്യത്യസ്ത ഔഷധസസ്യങ്ങൾ നൽകി അവർത്തന്നെ അതിനെ പരിപാലിക്കുകയാണ്ചെയ്യുക. ഓരോ ഔഷധസസ്യങ്ങളുടെയുംപ്രാധാന്യത്തെക്കുറിച്ച് രവീന്ദ്രൻ മൈക്കീൽ ചരകൻ ക്ലാസ്സെടുത്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായിഅദ്ധ്യക്ഷത വഹിച്ചു. സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ,രജിഷ, രാജു, സജിത.കെ.പി, ശ്രീജ.കെ, ശശിധരൻ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26-06-2018)
![](/images/thumb/0/0e/12060_2018_12.jpg/300px-12060_2018_12.jpg)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത് ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ടീച്ചർ സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു.
വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന(26-06-2018)
![](/images/thumb/5/5e/12060_2018_13.jpg/300px-12060_2018_13.jpg)
തച്ചങ്ങാട് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത വായനശാലയും സംയുക്തമായാണ് അമ്മ വായന സംഘടിപ്പിച്ചത്.കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഭാരതിഷേണായി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ, വിദ്യാരംഗം കൺവീനർ മനോജ്, സീനിയർ അസിസ്റ്റന്റ് വിജയകുമാരൻ , അഭിലാഷ് രാമൻ, അജിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി സ്വാഗതവും എസ് ആർ.ജി കൺവീനർ പ്രണബ് കുമാർ നന്ദിയും പറഞ്ഞു.
തച്ചങ്ങാട് ഹൈസ്കൂളിൽ പുസ്തകോത്സവം ആരംഭിച്ചു.(27-06-2018)
![](/images/thumb/4/44/12060_2018_17.jpg/300px-12060_2018_17.jpg)
തച്ചങ്ങാട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മാതൃഭൂമി പുസ്തകോത്സവം ആരംഭിച്ചു.കേരളത്തിലെ പ്രശസ്ത എഴുത്തുകാരുടെയും വ്യത്യസ്ത പുസ്തക ങ്ങൾ പുസ്തകപ്രദർശനത്തൽ ഒരുക്കിയിട്ടുണ്ട്.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം വായനശാല, സ്കൂൾ ലൈബ്രറി കൗൺസിൽ ,വിദ്യരംഗം കലാ - സാഹിത്യ വേദി എന്നിവരുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന പുസ്തകമേളയും വിൽപ്പനയും ലൈബ്രറി കൗൺസിൽ അംഗംഅംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തക വിൽപ്പന കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ പി.വി.രജിഷ ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. സീരിയൽ ദൃശ്യങ്ങൾ വെടിഞ്ഞ് അമ്മമാരും കുട്ടികളും വായനയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചുവെന്ന് ഡി.വൈ എസ്.പി അഭിപ്രായപ്പെട്ടു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാരൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, വിദ്യാരംഗം കലാ - സാഹിത്യ വേദികൺവീനർ മനോജ് കെ.പി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി,അഭിലാഷ് രാമൻ, പ്രണാബ് കുമാർ, പ്രമോദ് ദാസ് ഗുപ്ത വായനശാലയുടെ പ്രതിനിധി മിഥുൻ എന്നിവർ സംസാരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് സ്കൂളിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നടന്നുവരുന്നു. പുസ്തക ചർച്ച 'കവിതയരങ്ങ്, അമ്മവായന, ഓൺ ലൈൻ പ്രശ്നോത്തരി, ഡിജിറ്റൽ ക്വിസ് എന്നിവ നടന്നു വരുന്നു. കുട്ടികളുടെ സർഗശേഷി കണ്ടെത്താനായി എഴുത്തുപെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.പുസ്തകോത്സവം വെള്ളിയാഴ്ചസമാപിക്കും
വേറിട്ട അനുഭവമായി ഡിജിറ്റൽ സാഹിത്യ ക്വിസ്(27-06-2018)
വായന പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി,ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലും ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബിന്റെ സഹകരണത്തേടെ യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.ഓരോ ക്ലാസ്സിലും പ്രാഥമിക മത്സരത്തിനു ശേഷം ഒരു ക്ലാസ്സിൽ നിന്നും രണ്ടുവീതമുള്ള ഗ്രൂപ്പുകളായാണ് മത്സരം. സാഹിത്യത്തിന്റെ ആറ് വ്യത്യസ്ത മേഖലകളെ ഓഡിയോ,വീഡിയോ,ചിത്ര സഹായത്തോടെയാണ് ക്വിസ്സ് തയ്യാറാക്കിയത്.ഓഡിയൻസിനുള്ള പ്രത്യേകമത്സരവും സമ്മാനവും ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ നീണ്ട ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഒമ്പതാം തരം എ ക്ലാസ്സിലെ നീരജ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗത്തിൽ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. അധ്യാപകരായ ഡോ.കെ.സുനിൽ കുമാറും, അഭിലാഷ് രാമനുമാണ് ക്വിസ്സ് മാസ്റ്റേർസ്.
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2017-18 വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ
![](/images/thumb/e/ea/12060_2018_14.jpg/300px-12060_2018_14.jpg)
പുലരി അരവത്തിന്റെ നാട്ടി ഉത്സവത്തിൽ തച്ചങ്ങാട് ഗവ. ഹൈസ്കൂളും.(01-07-2018)
![](/images/thumb/0/03/12060_2018_26.jpg/300px-12060_2018_26.jpg)
യുവതലമുറയെ കൃഷിയോടടുപ്പിക്കാൻ പുലരി അരവത്ത് കൂട്ടായ്മ മൂന്നാമത്തെ നാട്ടിമഴ ഉത്സവത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. ജൂലായ് ഒന്നിന് അരവത്ത് വയലിലാണ് നാട്ടി ഉത്സവം നടന്നത്.രണ്ട് വർഷമായി അരവത്ത് വയലിൽ കൃഷി ഉത്സവമാക്കിയ ഈ യുവകൂട്ടായ്മ ഇത്തവണ വിവിധ സ്കൂളുകളുടെ സഹകരണത്തോടെയാണ് കാർഷിക പാഠശാല ഒരുക്കയത്.ഇതിന്റെ ഭാഗമായി അരവത്ത് വയലിൽ കൃഷി ചെയ്യാതെ ഒഴിച്ചിട്ട പാടങ്ങളിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ ചേർന്ന് നേരിട്ട് കൃഷിയിറക്കി. വിദ്യാർത്ഥികൾക്ക് വിവിധയിനം നാടൻ നെൽവിത്തിനങ്ങളെകുറിച് പഠിക്കാനും അവസരം നൽകുന്നുണ്ട്. വ്യത്യസ്ത വിത്തിനങ്ങളുടെ മൂപ്പ , നെൽച്ചെടിയുടെ ഉയരം , നിറം , രുചി , ഗന്ധം ,വിളവ് തുടങ്ങിയ സവിശേഷതകൾ പഠനവിധേയമാകും. ഓരോ ഘട്ടമായി വിദ്യാർത്ഥികൾക് ഇതിന് സൗകര്യം ഉണ്ടാകും .മണ്ണിനും പ്രകൃതിക്കും അനുയോജ്യമായ പഴയകാല കൃഷി രീതി തിരിച്ച്പിടിക്കാനും നാട്ടുനന്മകളെ ഓർമപ്പെടുത്താനുംആണ് ഉത്സവം ലക്ഷ്യമിടുന്നത് . തച്ചങ്ങാട് ഗവ. ഹൈസ്കൂൾ, ബേക്കൽ ഫിഷറിസ് ഹയർ സെക്കൻഡറി സ്കൂൾ , ചെമ്മനാട് ജമ അത്ത് ഹൈയർസെക്കന്ഡറി സ്കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹൈയർസെക്കന്ഡറി സ്കൂൾ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലെ വിദ്ധ്യാർത്ഥികൾ സ്വന്തമായി കണ്ടംനട്ട് ഉത്സവത്തിൽ പങ്കാളിയായി. കൂടാതെ ജില്ലയിലെ സ്കൂളുകളിലെ എൻ.എസ്.എസ് , ഇക്കോ ക്ലബ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും കർഷകരും ഉത്സവത്തിൽ ഒത്തുചേർന്നു. നാട്ടുകാർക്കും കുട്ടികൾക്കുമായി ഉഴുതുതയ്യാറാക്കിയ ചളി കണ്ടത്തിൽ വടംവലി , മുക്കാലിലോട്ടം , ചാക്കിലോട്ടം , പന്തുകളി , തണ്ടിലോട്ടം , തുടങ്ങിയ വിവിധയിനം മത്സരങ്ങൾ നടന്നു. .കാണികൾക്ക് ഉച്ചയ്ക്ക് നാടൻകഞ്ഞിയും നാടൻ കറികളും ചമ്മന്തിയും അടങ്ങുന്ന ഉച്ചക്കഞ്ഞി നൽകി. പാടത്ത് ഞാർ നട്ടതിന് ശേഷം വൈകിട്ട് മാത്രമേ ആളുകൾ പിരിഞ്ഞുപോയുള്ളു.പുലരിക്കൊപ്പം പള്ളിക്കര കൃഷി ഭവനും ,എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ വയനാടും ,പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീയുമുണ്ട് നാട്ടിയുടെ തലേദിവസം ജൂൺ 30ന്പൂബാണം സാരഥി ഓഡിറ്റോറിയത്തിൽ നെല്കൃഷിയുമായി ബന്ധപ്പെട്ട കാർഷിക സെമിനാറും പ്രദർശനവും നടന്നു. പുലരിയുടെ പുതിയ ഉദ്യമമായ പുലരി ജലവിജ്ഞാന കേന്ദ്രത്തിന്റെ ഉൽഘാടനവും നടന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായി, സീനിയർ അസിസ്ററന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജികൺവീനർ പ്രണാബ് കുമാർ, പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി മനോജ് കുമാർ, അജിത , ജസിത, രജിഷ, അനിൽകുമാർ, ശ്രീജിത്ത്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
അകാലത്തിൽ പൊലിഞ്ഞ രാധാകൃഷ്ണൻ മാസ്റ്റർക്ക് ആദരാഞ്ജലി (05-07-2018)
![](/images/thumb/4/46/12060_2018_20.jpg/300px-12060_2018_20.jpg)
10 വർഷ ക്കാലം തച്ചങ്ങാട് സ്കൂളിൽ കണക്ക് അധ്യാപകനായും സ്കൂൾ കലോത്സവ -കായിക വേദികളിലെ സബ്ജില്ലാ ജില്ലാ സ്റ്റേറ്റ് തലങ്ങളിൽ അന്നൗൺസറായി തിളങ്ങി നിന്ന, ബി.ആർ.സി ട്രെയിനറുമായ രാധാകൃഷ്ണൻ മാസ്റ്റർക്ക് തച്ചങ്ങാട് ഗ്രാമം ഒന്നടങ്കം നിറ കണ്ണുകളോടെ വിട നൽകി. രാധാകൃഷ്ണൻ മാസ്റ്ററുടെ ഭൗതികശരീരം തച്ചങ്ങാട് സ്കൂളിൽ പൊതുദർശനത്തിന് വച്ചു.സ്കൂളിനുവേണ്ടി ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായി,വിജയകുമാർ, പി.ടി.എയ്കുവേണ്ടി പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ, മദർപി.ടി.എയ്ക്കുവേണ്ടി സുജാതബാലൻ, എസ്.എം.സിക്കുവേണ്ടി നാരായണൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
ബഷീർ അനുസ്മരണ ദിനം ആചരിച്ചു(05-07-2018)
![](/images/thumb/c/ca/12060_2018_18.jpg/300px-12060_2018_18.jpg)
മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ചൊവ്വാഴ്ച 24 വർഷം തികയുന്ന ജൂലൈ 5 ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. രാവിലെ കുട്ടി റേഡിയോയിലൂടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം ശ്രീജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. ലൈബ്രറി ഹാളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവുംനടന്നു.ഉച്ചയ്ക്ക് ബഷീർ കഥാപാത്രങ്ങളുടെ വരയും തുടർന്ന് എം.എ.റഹ്മാൻ മാഷിന്റെ ബഷീർ ദ മാർ എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. അഭിരാം വിജയൻ, ഗിതിൻ.ബി,ആകാശ്, അതുൽ എന്നിവർ ബഷീർ കഥാപാത്രങ്ങളെ വരച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡോ.കെ.സുനിൽ കുമാർ,കെ.മനോജ്, പ്രണാബ്കുമാർ, മുരളി.വി.വി,ജസിത,അഭിലാഷ് രാമൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഗണിത വിസ്മയം സംഘടിപ്പിച്ചു.(07-07-2018)
![](/images/thumb/5/5f/12060_2018_19.jpg/300px-12060_2018_19.jpg)
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. നാലാംക്ലാസ്സുകാരനായ കാർത്തിക് , അധ്യാപകനായ അപ്യാൽ രാജൻ എന്നിവരാണ് ക്ലാസ്സ് നയിച്ചത്. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് ആദ്യംഅവതരിപ്പിച്ചത്. 150 വർഷങ്ങൾക്കിടയിലെ ഏതു വർഷത്തെ കലണ്ടറിലെ തീയ്യതി പറഞ്ഞാലും ഏതു ദിവസമാണെന്ന് പറയാനുള്ള വഴിയും അവതരിപ്പിച്ചു. ഗണിത വിസ്മയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായി നിർവ്വഹിച്ചു. പത്താം തരം വിദ്യാർത്ഥിനിയും കുട്ടി റേഡിയോ അവതാരികയുമായ മീനാക്ഷി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദിയും പറഞ്ഞു. കാർത്തിക്കിനുള്ള ഉപഹാരം ഹെഡ്മിസ്ട്രസ്സ് നൽകി. ഗണിത വിസ്മയത്തിൽ ഇരുന്നോറോളം കുട്ടികൾ പങ്കെടുത്തു.
ഒ.എൻ.വിയുടെ അമ്മ കവിത ദൃശ്യാവിഷ്കാരത്തോടെ വായനാ പക്ഷാചാരണം സമാപിച്ചു.(09-07-2018)
![](/images/thumb/7/7e/12060_2018_15.jpg/300px-12060_2018_15.jpg)
തച്ചങ്ങാട്: സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെ ജൂൺ 19 മുതൽ ആരംഭിച്ചതച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം ജൂലൈ 9ന് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ കവിതയരങ്ങ് വേലാശ്വരം യു.പി സ്കൂൾ പ്രഥമാധ്യാപകൻ സി.പി.വി വിനോദ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ എൽ.പി, യു.പി, ഹൈസ്കൂൾ ക്വിസ് മത്സരം, യു.പി, എച്ച് എസ് ഡിജിറ്റൽ ക്വിസ് മത്സരം അമ്മ വായന ,കുട്ടികളുടെ സർഗസൃഷ്ടികൾ എന്നിവയ്ക്കുള്ള സമ്മാനദാനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത്. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് ഒ എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിത വിദ്യാർത്ഥികൾ സംഗീതശില്പമായി അവതരിപ്പിച്ചു. തിങ്ങിനിറഞ്ഞ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികൾ കവിതയ്ക്കൊത്ത് ചുവടുവെച്ചത്.[1]
‘ഹലോ ഇംഗ്ലീഷ്’ വിജയപ്രഖ്യാപനം നടത്തി(09-07-2018)
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കാനായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ‘ഹലോ ഇംഗ്ലീഷ്’ വിജയപ്രഖ്യാപനം നടത്തി. സർവ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പരിപാടിയാണിത്. ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. .തുടർന്ന് ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി വ്യത്യസ്ത പരിപാടികളും അരങ്ങേറി.
അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം നടന്നു.(12-07-2018)
![](/images/thumb/a/ab/12060_2018_23.jpg/300px-12060_2018_23.jpg)
ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 12-07-2018 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങൾക്ക് വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി എം.സി ചെയർമാൻ നാരായണൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് വിജയകുമാർ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികൾക്ക് കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ ഉപഹാരം വിതരണം ചെയ്തു.പുതിയപി.ടി.എപ്രസിഡണ്ടായി ഉണ്ണികൃഷ്ണനെ തെരെഞ്ഞെടുത്തു.
2018-19 വർഷത്തെ പി.ടി.എ ഭാരവാഹികൾ
- ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്)
- കുഞ്ഞബ്ദുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്)
- ഭാരതി ഷേണായി(കൺവീനർ)
- വിജയകുമാർ(ട്രഷറർ)
- ടി.വി നാരായണൻ
- വി.കെ ഗോപലൻ
- സുരേഷ്. സി.വി
- സുരേഷ് തച്ചങ്ങാട്
- രാജേഷ് തച്ചങ്ങാട്
- സുജാത ബാലൻ
- നളിനി.കെ
- കുഞ്ഞബ്ദുള്ള .പി.കെ
- എൻ.ജി. വിജയൻ
അധ്യാപക പ്രതിനിധികൾ
- മുരളി.വി.വി
- പ്രണവ് കുമാർ
- സുനിൽ കുമാർ നായർ .കെ
- അഭിലാഷ്.എം
- രാജു.എ
- മനോജ്കുമാർ പീലിക്കോട്
- അജിത.ടി
- ജസിത.കെ.ആർ
2018-19 വർഷത്തെ മദർ പി.ടി.എ ഭാരവാഹികൾ
ആകാശവിസ്മയം സിനിമ കണ്ട് തച്ചങ്ങാട്ടെ കുട്ടികൾ (11-07-2018)
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആകാശവിസ്മയം എന്ന ശാസ്ത്രസിനിമ കാണാൻ പാലക്കുന്ന് രജ്ഞീസ് തീയേറ്ററിൽ പോയി.104 കുട്ടികൾപങ്കെടുത്തു.സിനിമ തീയേറ്ററിൽ പോയികാണാത്തനിരവധികുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.ശാസ്ത്രബോധവും യുക്തിബോധവും വളർത്താൻ ഉകരിക്കുന്ന സിനിമയാണത്. സിനിമയ്ക്കുശേഷം കുട്ടികളോട് സിനിമയെ എങ്ങനെ മനസ്സിലാക്കി എന്ന ശീർഷകത്തിൽചർച്ചസംഘടിപ്പിച്ചു.
ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം (15-07-2018)
തച്ചങ്ങാട്: കാഞ്ഞങ്ങാട് നെഹ്റുകോളേജിൽ വെച്ചുനടന്ന ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ 6 മെഡലും 5 പേർക്ക് സെലക്ഷനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം. കാഡറ്റ് വിഭാഗത്തിൽ ഗോൾഡ് മെഡലുമായി രഹ്ന പിയും, സിൽവർ മെഡലുമായി അഭിന, ശ്രുതിന,രസ്ന , അനാമിക എന്നിവരും,ജൂനിയർ വിഭാഗത്തിൽ അശ്വിനും വിജയം നേടി. വിജയികൾക്ക് സ്കൂൾ അസംബ്ളിയിൽ വെച്ച് അനുമോദനം നൽകി.
കുട്ടി റേഡിയോ പുന:പ്രക്ഷേപണം ആരംഭിച്ചു.(16-07-2018)
![](/images/thumb/1/17/12060_2017_01.jpg/300px-12060_2017_01.jpg)
കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേഡിയോ ആയ കുട്ടി റേഡിയോയുടെ ഈ വർഷത്തെ പ്രക്ഷേപണം ആരംഭിച്ചു. സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്.
- കുട്ടി റേഡിയോ ഉദ്ഘാടന വീഡിയോ കാണാംകുട്ടി റേഡിയോ
ചാന്ദ്ര പക്ഷാചരണം-(21-07-2018)
ചാന്ദ്ര പക്ഷാചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ട പ്രവർത്തനങ്ങൾ നടന്നു. ആകാശ നിരീക്ഷണം,'ഞാൻ ചന്ദ്രനിൽ' ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഡിജിറ്റൽ ക്വിസ്സ് മത്സരം, വീഡിയോ പ്രദർശനം എന്നിവ നടന്നു.സയൻസ് ക്ലബ്ബ് കൺവീനർ നിമിത.പി.വി.പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം വിജയികൾ
- അഭിരാം വിജയൻ
- ഗിതിൻ
- ബദറുൽ മുനീർ
സമ്മാനർഹമായ ഡിജിറ്റൽപോസ്റ്റർ
-
അഭിരാം വിജയന്റെ ഒന്നാം സമ്മാനർഹമായഡിജിറ്റൽ പോസ്റ്റർ
-
ഗിതിൻ.ബിയുടെ രണ്ടാം സമ്മാനർഹമായഡിജിറ്റൽ പോസ്റ്റർ
സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.(28-07-2018)
![](/images/thumb/d/d6/12060_lK_18.jpg/300px-12060_lK_18.jpg)
തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.കെയുമാണ് പരിശീലനം നൽകിയത്.
തച്ചങ്ങാട്ടെ വിദ്യാർത്ഥികൾക്ക് അഗ്നി സുരക്ഷയുടെ പാഠങ്ങൾ പകർന്ന് ഫയർ & റസ്ക്യു വകുപ്പിന്റെ ലൈവ് ഡെമോ.(31-07-2018)
തച്ചങ്ങാട് : നിത്യ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന വ്യത്യസ്ത അപകടസാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക പരിശീലവുമായി കാഞ്ഞങ്ങാട് ഫയർ & റസ്ക്യു സ്റ്റേഷൻ. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് സ്കൂൾ സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം നൽകിയത്. പാചക വാതകം ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളും സ്കൂളിലും മറ്റ് കെട്ടിടങ്ങളിലും ഉണ്ടായേക്കാവുന്ന തീപ്പിടുത്തം, ഭൂകമ്പം, പ്രകൃതി ദുരന്തങ്ങൾ എന്നിവയെയും സമയോചിതമായും ശാസ്ത്രീയമായും നേരിടാനുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്. കുട്ടികൾക്ക് പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. പരിശീലനത്തിന് സ്റ്റേഷൻ ഓഫീസർ രാജേഷ് സി.പി, ലീഡിംഗ് ഫയർമാൻ ഗോപാലകൃഷ്ണൻ, ഫയർമാന്മാരായ പ്രജീഷ്, അനു, ഫയർ ഡ്രൈവർ ജയരാജ് എന്നിവർ നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും സ്കൂൾ സുരക്ഷാ ക്ലബ്ബ് കൺവീനർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.(01-08-2018)
![](/images/thumb/6/63/12060_2018_121.jpg/300px-12060_2018_121.jpg)
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക. 'ആ വലിയ കുതിപ്പിന്റെ 50 വർഷങ്ങൾ' എന്ന വിഷയത്തിലൂന്നിയായിരിക്കും വിജ്ഞാനോത്സവത്തിന്റെ സ്കൂൾതലം. തുടർന്ന് മേഖലാതലവും ജില്ലാതലവും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവധിക്കാലത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ശാസ്ത്രപര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന് പ്രണാബ് കുമാർ,നിമിത പി.വി, രജിഷ പി.വി, റിൻഷ എം, ഡോ.സുനിൽകുമാർ,അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു (01-08-2018)
![](/images/thumb/4/4d/12060_2018_132.jpg/300px-12060_2018_132.jpg)
തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്വെയർ രൂപത്തിലേക്ക് മാറുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് എെ.ടി ക്ലബ്ബ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്ത് തച്ചങ്ങാട്ടെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ(01-08-2018)
![](/images/thumb/0/06/12060_35.jpg/300px-12060_35.jpg)
ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവർത്തകർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വർഷവും മനുഷ്യൻ ഉപയോഗിക്കുന്ന ഭൂമിയുടെ വിഹിതം അവസാനിപ്പിക്കുന്നത് ഓർമ്മിപ്പിക്കുന്ന ദിനമാണ് ഭൗമപരിധി ദിനം.സ്കൂളിലെ പാലമരത്തിനു ചുറ്റും നിന്ന് മണ്ണിനെയും വിണ്ണിനെയും മരത്തിനെയും സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ലൈബ്രറി കൺവീനർ ഡോ.സുനിൽ കുമാർ, പരിസ്ഥിതി കൺവീനർ മനോജ് പീലിക്കോട് , അഭിലാഷ് രാമൻ, ശ്രീജിത്ത.കെ, രാജു, സജിത.കെ എന്നിവർ പ്രതിജ്ഞ യിൽ പങ്കാളിയായി. സീഡ് ക്ലബ്ബ് ലീഡർ ആര്യ, ഷോബിത്ത് എന്നിവർ പ്രതിജ്ഞ ചൊല്ലി്ക്കൊടുത്തു.
പച്ചക്കറി വിളവെടുപ്പു തുടങ്ങി (01-08-2018)
![](/images/thumb/4/47/12060_2018_138.jpg/300px-12060_2018_138.jpg)
തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. വഴുതന, മരച്ചീനി, പയർ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. വിളവെടുപ്പ് നടത്തിയ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ്.പിലിക്കോടാണ് പച്ചക്കറിക്കൃഷിക്ക് മേൻനോട്ടം വഹിക്കുന്നത്.
ഉമ്പായി അനുസ്മരിച്ച് ഇന്നത്തെ കുട്ടി റേഡിയോ പരിപാടികൾ(02-08-2018)
![](/images/thumb/2/2b/12060_2018_133.jpg/300px-12060_2018_133.jpg)
തച്ചങ്ങാട് പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ അകാല നിര്യാണം ത്തിൽ അനുശോചനം രേഖപ്പെടുത്തിയും അദ്ദേഹത്തിന്റെ ഗസൽ സംഭാവനകളെ സ്മരിച്ചും തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ കുട്ടി റേഡിയോ. എല്ലാദിവസവും രാവിലെ നടക്കുന്ന പരിപാടികളിൽ ഇന്നത്തെ പരിപാടികളെല്ലാം ഉമ്പായിക്ക് സമർപ്പിച്ചതായിരുന്നു.രാവിലത്തെ വാർത്താ വായനയിൽ നിറഞ്ഞുനിന്നതും ഉമ്പായിയും അദ്ദേഹത്തിന്റെ ഗസലുമായിരുന്നു.പരിപാടികളെല്ലാം അവതരിപ്പിച്ചത്കുട്ടികളായിരുന്നു. ഉച്ചയ്ക്ക് ഉമ്പായിയുടെ വ്യത്യസ്തമായ ഗസലുകൾ പ്രക്ഷേപണം ചെയ്തു.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മുലയൂട്ടൽ വാരം ആഘോഷിച്ചു. (02-08-2018)
![](/images/thumb/7/7e/12060_2018_141.jpg/300px-12060_2018_141.jpg)
തച്ചങ്ങാട് : കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ് 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു .അതിന്റെ ഭാഗമായി കേരള സർക്കാർ, വനിതാ ശിശു വികസന വകുപ്പ്എെ.സി.ഡി.എസ്. കാഞ്ഞങ്ങാട് അഡീഷണൽ എന്നിവ സംയുക്തമായിതച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി പോസ്റ്റർ രചന, ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. ഉപന്യാസ രചനാമത്സരത്തിൽ പത്താം തരം എ ക്ലാസ്സിലെ ആര്യ.കെ, പത്താം തരം എ ക്ലാസ്സിലെ അപർണ്ണ, ഒമ്പതാം തരം ഡി ക്ലാസ്സിലെ അക്ഷയ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ക്ലാസ്സിലെ അഭിരാം വിജയൻ, എട്ടാം തരം എ ക്ലാസ്സിലെ അശ്വൻ.കെ, എട്ടാം തരം എഡി ക്ലാസ്സിലെ സ്വാസ്തിക്ക് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും, യു.പി വിഭാഗം പോസ്റ്റർ രചനാ മത്സരത്തിൽ 8 എ യിലെ ആകാശ്.പി, 5 എ യിലെ ഫാത്തിമത്ത് റാഫ എം.കെ ഒന്നും രണ്ടും സ്ഥാനവും 6 ബിയിലെ ഖിബിത്തിയ, 7 ബിയിലെ അക്ഷയ വി മൂന്നാം സ്ഥാനവും നേടി. പരിപാടിക്ക് കൗൺസിലർ അദ്ധ്യാപിക ബിന്ദു നേതൃത്വം നൽകി.
രാമായണം പ്രശ്നോത്തരി മത്സരം, രാമായണ പാരായണ മത്സരം എന്നിവ നടത്തി.(03-08-2018)
![](/images/thumb/3/32/12060_2018_99.jpg/300px-12060_2018_99.jpg)
തച്ചങ്ങാട്: ഗവ.ഹൈസ്കൂൾ തച്ചങ്ങാട് സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രാമായണം പ്രശ്നോത്തരി മത്സരം, രാമായണ പാരായണ മത്സരം എന്നിവ നടത്തി. വിജയികൾക്ക് പ്രഥമാധ്യാപിക ഭാരതിഷേണായി സമ്മാനങ്ങൾ വിതരണം ചെയ്തു. LP വിഭാഗം ക്വിസ് മത്സരത്തിൽ കാർത്തിക്, പൃഥ്വിരാജ്, യു.പി വിഭാഗത്തിൽ നിന്നും ശ്രീനന്ദ എ, മാളവിക PT, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആര്യനന്ദ, അഭിനവ് എന്നിവർ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. രാമായണം പാരായണ മത്സരത്തിൽ കീർത്തന കെ.എസ്, ആതിര എന്നിവരും ഹൈസ്കൂൾ തലത്തിൽ മൻമിത, സ്വാതി കൃഷ്ണ എന്നിവരും ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.(06-08-2018)
![](/images/thumb/e/ef/12060_2018_172.jpg/300px-12060_2018_172.jpg)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ ജൂനിയർ റെഡ്ക്രോസ്സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ പ്രത്യേക അസംബ്ലി നടന്നു. രാവിലെ .യുദ്ധവിരുദ്ധ പ്രമേയമുള്ള പ്രാർത്ഥനയും വാർത്താവതരണവും നടന്നു. അശ്വിൻഗീത് വാർത്ത വായിച്ചു. രസിക യുദ്ധ വിരുദ്ധ പ്രസംഗം നടത്തി. സോഷ്യൽ സയൻസ് അദ്ധ്യാപിക സവിത ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.ഉച്ചയ്ക്ക് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം തരം എ യിലെ നീരജ് രാജഗോപാൽ, യു.പി വിഭാഗത്തിൽ ആകാശ്, എൽ.പി.വിഭാഗത്തിൽ കാർത്തിക് എന്നിവർ വിജയികളായി. യുദ്ധവിരുദ്ധ ആശയം പ്രചരിപ്പിക്കാനുള്ള ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ഒന്നാം സ്ഥാനവും പത്താം തരം സി രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ ആറാം തരം ബി ഒന്നാം സ്ഥാനവും ഏഴാംതരം ബി രണ്ടാം സ്ഥാനവും നേടി.
സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ.(06-08-2018)
![](/images/thumb/e/e9/12060_2018_174.jpg/300px-12060_2018_174.jpg)
തച്ചങ്ങാട് : ഹിരോഷിമ ദിനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട് അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. സഡാക്കോ കൊക്കു നിർമ്മിച്ച് കുട്ടികൾ സ്കൂൾ മരത്തിൽ തൂക്കി സഡാക്കോ സസാക്കിയുടെ ഓർമ്മ പുതുക്കി.സഡാക്കോ കൊക്കു നിർമ്മാണത്തിന് അധ്യാപികമാരായ ഷീജ, ധന്യ, സുനന്ദ എന്നിവർ നേതൃത്വം നൽകി.
ഇലക്കറിമേളസംഘടിപ്പിച്ചു.(07-08-2018)
![](/images/thumb/8/85/12060_2018_175.jpg/300px-12060_2018_175.jpg)
ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി തച്ചങ്ങാട് ഗവ.ഹെെസ്കൂളിൽ ഇലക്കറിമേളസംഘടിപ്പിച്ചു. 1 മുതൽ 4 വരെക്ലാസുകളിലെ കുട്ടികളുടെയുംരക്ഷിതക്കളുടെയും അധ്യാപകരുടെ യും സഹകരണത്തോടെ 40 ലേറെ ഭക്ഷ്യവിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.ഹെഡ് മിസ്ട്രസ്സ് എം. ഭാരതി ഷേണായി പ്രസ്തുത പരിപാടിയുടെഉദ്ഘാടനം നിർവഹിച്ചു.പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്ഇലക്കറികളുടെ പ്രധാന്യത്തെ ക്കുറിച്ച് ക്ലാസെടുത്തു. മദർ പി. ടി.എ പ്രസിഡന്റ് ശ്രീമതി സുജാത ബാലൻസീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.രാജേഷ് എം സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.
സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ലാ മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ച വിജയം(07-08-2018).
![](/images/thumb/7/7e/12060_2018_142.jpg/300px-12060_2018_142.jpg)
തച്ചങ്ങാട് : സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ല സംസ്കൃതം വിദ്യാർത്ഥികൾക്കായി നടത്തിയ ബേക്കൽ ഉപജില്ല മത്സരങ്ങളിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ശ്രദ്ധേയമായ വിജയം നേടി. രാമായണ പാരായണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്വാതി കൃഷ്ണ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ ആര്യനന്ദ രണ്ടാം സ്ഥാനം നേടി .യു.പി വിഭാഗം പ്രശ്നോത്തരിത്തിൽ ശ്രീനന്ദ എ മൂന്നാം സ്ഥാനവും നേടി.എൽ.പി പ്രശ്നോത്തരത്തിൽ പൃഥ്വിരാജ് രണ്ടാംസ്ഥാനവും നിവേദ്യ കെ എസ് മൂന്നാം സ്ഥാനവും നേടി.
കാനത്തിന്റെ ജൈവവൈവിധ്യത്തെ നേരിട്ടറിഞ്ഞ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ(07-08-2018)
തച്ചങ്ങാട് കോട്ടപ്പാറയിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കാനത്തെ നേരിട്ടറിയാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ എത്തി. പലതരം ചെടികളും പൂക്കളും മരങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളുമുള്ള പ്രത്യേകത കുട്ടികൾക്ക് വേറിട്ട അനുഭവമായി. വെള്ളച്ചാട്ടങ്ങളും നിറഞ്ഞുകവിഞ്ഞ വെള്ളക്കുഴികളിലും കുട്ടികൾ നിറഞ്ഞാടി. നീരുറവകളുടെ തുടക്കം കാനമാണെന്നും പ്രദേശത്തിന്റെ മുഴുവൻ ജലത്തിന്റെയും സ്രോതസ്സ് കാനമാണെന്നും ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മൾക്കാണെന്നും കുട്ടികൾ തിരിച്ചറിഞ്ഞു. കാനത്തിന്റെ വഴിതുറക്കുന്നയിടത്ത് പേരാൽ നട്ട് കാനത്തെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ബേക്കൽ ഗവ.ഹയർസെക്കന്ററി അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജയപ്രകാശ് കുട്ടികൾക്ക് പരിസ്ഥിതി ക്ലാസ്സ് എടുത്തു. എഴുപതോളം കുട്ടികൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ കാനം യാത്രയിൽ പങ്കുകൊണ്ടു. പരിസ്ഥിിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, മലയാളം അധ്യാപകനായ അഭിലാഷ് രാമൻ എന്നിവർ കാനം യാത്രയ്ക്ക് നേതൃത്വം നൽകി.
തച്ചങ്ങാട് സ്കൂളിൽ വിത്തുപാകൽ ഉത്സവം (08-08-2018)
![](/images/thumb/4/4e/12060_2018_176.jpg/300px-12060_2018_176.jpg)
തച്ചങ്ങാട്: വിഷരഹിത പച്ചക്കറിക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്, പി.ടി.എ, മദർ പി.ടി.എ എന്നിവ സംയുക്തമായി സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിവിത്തുപാകൽ ഉത്സവം സംഘടിപ്പിച്ചു.വെണ്ട, പയർ, വെള്ളരി, വഴുതിന, കുമ്പളം, മത്തൻ തുടങ്ങിയ വിത്തുകളാണ് പാകിയത്.പി.ടി.എപ്രസിഡണ്ട് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ, പ്രഭാവതി, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.പ്രധാനാധ്യാപിക എം.ഭാരതി ഷേണായി സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. (11-08-2018)
തച്ചങ്ങാട് : ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.(15-08-2018)
തച്ചങ്ങാട് :ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വിപുലമായപരിപാടികളോടെ ആഘോഷിച്ചു.രാവിലെ ഹെഡ്മിസ്ട്രസ്സ് പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, പി.ടി.എ വൈ.പ്രസിഡണ്ട്.മുഹമ്മദ് കുഞ്ഞി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധപരിപാടികളും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കള്ല സമ്മാനം വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു.
കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു.(15-08-2018)
ഉദുമ നിയോജക മണ്ഡലം എം എൽ.എ. കെ.കുഞ്ഞിരാമന്റെ പ്രത്യേക ആസ്തിവികസന ഫണ്ടിൽ നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് അനുവദിച്ച നാല് കമ്പ്യൂട്ടറിന്റെയും യുപിഎസിന്റെയും (108120 രൂപ)സ്വിച്ച് ഓൺ കർമ്മം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ എന്നിവർ സംബന്ധിച്ച ചടങ്ങിൽ സ്കൂൾ ഐ.ടി കോർഡിനേറ്റർ അഭിലാഷ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.കെ നന്ദിയും പറഞ്ഞു.
കളിയിലൂടെ മൂല്യബോധം പകർന്ന് കളിയരങ്ങ് ശ്രദ്ധേയമായി.(01-09-2018)
![](/images/thumb/9/92/12060_moral_calss_09.jpg/300px-12060_moral_calss_09.jpg)
വിദ്യാർത്ഥികളിൽ ബഹുമാനം, വിനയം, അച്ചടക്കം, സ്നേഹം, സൗഹാർദ്ദം എന്നിവ കളിയിലൂടെ പകർന്നുള്ള കളിയരങ്ങ് ക്യാംപ് ശ്രദ്ധേയമായി.എൽ.പി, യു.പിവിഭാഗം കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാംപിന് ജെ.സി.ഐ. സോൺ ട്രെയ് നർ ശ്രീ.അജിത്ത് കുമാർ നേതൃത്വം നൽകി. വ്യത്യസ്ത സെഷനുകളിലൂടെയുള്ള കളികളിലൂടെയാണ് ബഹുമാനം, വിനയം, അച്ചടക്കം, സ്നേഹം, സൗഹാർദ്ദം എന്നിവ രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് കുട്ടികൾ അറിയുന്നത്. ക്യാംപിന്റെ ഔചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് എ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.രാജേഷ് സ്വാഗതവും ധന്യ.വി നന്ദിയും പറഞ്ഞു.
ലോക നാളികേരദിനം ആചരിച്ചു.(03-09-2018)
![](/images/thumb/4/45/12060_2018_sep_3.jpg/300px-12060_2018_sep_3.jpg)
തച്ചങ്ങാട് : ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വർഷം തോറും സെസെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാളികേരദിനം നാളികേരവാരാചരണമായി ആചരിക്കുന്നു. സപ്തംബർ 2 മുതൽ ഒരാഴ്ചക്കാലം തെങ്ങിൻതൈകൾ നട്ടുകൊണ്ടാണ് നാളികേരവാരാചരണമായി ആചരിക്കുന്നത്.ഒരാഴ്ച ഓരോ അധ്യാപകർ കൊണ്ടുവരുന്ന തെങ്ങിൻതൈ അവരുടെ പേരിൽനട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന്തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക നിർവ്വഹിച്ചു.സീനിയർഅസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി കൺവീനർ മനോജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ തുടങ്ങിയവർസംബന്ധിച്ചു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെനിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.
അധ്യാപകദിനത്തിൽ അധ്യാപകരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ(05-09-2018)
തച്ചങ്ങാട്: ഈ വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്തമായ ക്ലാസ്സ് റൂം അനുഭവം.ഉച്ചവരെയുള്ള നാല് പിരീഡുകളിൽ പൂർണ്ണമായും ക്ലാസ്സുകൾ കൈകാര്യം ചെയ്തത് 100 ഓളം കുട്ടി അധ്യാപകരാണ്.ഓരോ പിരിഡുകളും അതത് വിഷയങ്ങൾക്കനുസരിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയത് കുട്ടികൾ അധ്യാപക വൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കു മുമ്പു തന്നെ ഓരോ കുട്ടികളും മുൻകൂട്ടി നടത്തിയ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകൾ ഒറ്റയ്ക്കും കൂട്ടായും ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും എടുത്തപ്പോൾ വേറിട്ട അനുഭവം ഉണ്ടാക്കി. ഉച്ചയ്ക്കുശേഷം ഓരോ കുട്ടിയും തങ്ങളുടെ അധ്യാപന അനുഭവങ്ങൾ പങ്കുവെച്ചു. തങ്ങളുടെ വിഷയങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾക്ക് അധ്യാപകർ സമ്മാനങ്ങൾ നൽകി.ഒപ്പം കുട്ടികളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി പി.ടി.എ പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ, പ്രധാനാധ്യാപിക എം ഭാരതിഷേണായി, സീനിയർഅസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ , മനോജ് പിലിക്കോട്,അഭിലാഷ് രാമൻ, രാജു, പ്രഭ, തുടങ്ങിയവർസംബന്ധിച്ചു
രക്ഷിതാക്കളെ കമ്പ്യൂട്ടർ പഠിപ്പിക്കും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് കുട്ടികൾ (05-09-2018)
![](/images/thumb/5/58/12060_mathrubhumi_10-09-2018.png/300px-12060_mathrubhumi_10-09-2018.png)
തച്ചങ്ങാട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനത്തിൽ രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-കന്നട തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർഅസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക എം ഭാരതിഷേണായി നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട്,പ്രഭാവതി പെരുമൺതട്ട, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു.
ഓസോൺ ദിനത്തിൽ സൈക്കിൾ റാലിയുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ.(15-09-2018)
തച്ചങ്ങാട് : ഭൂമിയിലെ ജീവജാലങ്ങളും സസ്യങ്ങളും നിലനിൽക്കാനായി ഭൂമിയുടെ കുടയായ ഓസോൺപാളിയെ സംരക്ഷിക്കണമെന്നും ഓസോൺ പാളികളുടെ വിള്ളൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ ജീവതാളത്തിന്ഭംഗം വരുത്തുമെന്നും കാലംതെറ്റിയുള്ള മഴ, വേനൽ, വരൾച്ച, ഭൂമികുലുക്കം തുടങ്ങിയവക്ക് ഇത് ഇടയാക്കുമെന്നും ഓർമ്മിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലിസംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്നും ആരംഭിച്ച് ബേക്കൽ ജക്ഷൻ വരെയും തിരിച്ച് തച്ചങ്ങാട് സ്കൂൾവരെയുമാണ് കുട്ടികൾ പ്ലക്കാർഡേന്തി സൈക്കിൾ ചവിട്ടിയത്. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായി,സീനിയർഅസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട് എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് ഓസോൺ പാളികളുടെ ശോഷണം മൂലം ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പ്രകൃതിയെയും ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുമെന്നതിന്നെ സംബന്ധിച്ച് സയൻക്ലബ്ബ് കൺവീനർ നിമിത.പി.വി കുട്ടികൾക്കുവേണ്ടി ക്ലാസ്സെടുത്തു. സൈക്കിൾ റാലിയിൽ അമ്പതോളം കുട്ടികൾപങ്കെടുത്തു.
പാമ്പുകളെ അടുത്തറിഞ്ഞ് തച്ചങ്ങാട്ടെ കുട്ടികൾ(22_09_2018)
തച്ചങ്ങാട്: ഭൂമി മനുഷ്യനു മാത്രമല്ല മറ്റു ജീവികൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ പാമ്പുകൾക്കൊപ്പം കൂട്ട് കൂടാം എന്ന ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളിലെ പരിസ്ഥിതി -സയൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സിൽ മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മവീഷ് കുമാർ .എം.വി, റെസ്ക്യു കോഡിനേറ്റർ സന്തോഷ് .കെ.ടി എന്നിവർ പാമ്പുകളെക്കുറിച്ചുള്ള തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും മാറ്റുന്നതിനും,പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി രക്ഷപ്പടുത്താം എന്നിവയുമായിരുന്നു ക്ലാസ്സിലൂടെ പ്രധാനമായും പകർന്നു നൽകിയത്. വിവിധ ഇനം പാമ്പുകളുടെ സ്വഭാവ സവിശേഷതകളും അവയുടെ ആവാസ വ്യവസ്ഥ,പ്രജനന രീതി എന്നിവയെക്കുറിച്ചും വീഡിയോ പ്രദർശനം,ചിത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ലളിതമായി കുട്ടികൾക്ക് പകർന്നു. നമ്മുടെ നാട്ടിൽ നാലിനം വിഷപ്പാമ്പുകൾ മാത്രമേ ഉള്ളൂവെന്നും അവയെ നിറം ആകൃതി എന്നിവ വെച്ച്, എങ്ങനെ തിരിച്ചറിയാമെന്നും ,ഇനി പാമ്പുകളെകണ്ടാൽ അടിച്ചു കൊല്ലുന്നതിനു പകരം അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചുവിടണമെന്നും കാസ്സ് ഉദ്ഘോഷിച്ചു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് വിജയകുമാറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം നിർവ്വഹിച്ചു. എസ്. ആർ.ജി കൺവീനർ വി. പ്രണാബ് കുമാർ, സയൻസ് ക്ലബ്ബ് കൺവീൻ നിമിത. പി.വി,സ്റ്റാഫ് സെക്രട്ടറി മുരളി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് പ്രസിഡണ്ട് ആര്യ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.
ഗ്രീൻ പോലീസ് പദ്ധതിക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി (27-09-2018)
തച്ചങ്ങാട്. പാരിസ്ഥിതികമായ അവബാേധത്തിന് പുതിയമാനം നല്കി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഗ്രീൻ പോലീസ് പദ്ധതിക്ക് തുടക്കമായി. സ്കൂൾ കാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കാൻ, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയവും വീടും ഒരുക്കൽ, സ്കൂളിന് പുറത്തേക്കും തണലും തരുവും ഒരുക്കുക, തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ പുഴയോരത്ത് കണ്ടൽ ചെടികൾ വെച്ചുപിടിപ്പിക്കുക, പരിസ്ഥിതിക്ക് നേരെയുള്ള കടന്നു കയറ്റങ്ങൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കുക, പൊതുജനങ്ങൾക്കിടയിൽ പാരിസ്ഥികാവബോധം വളർത്തൽ തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് ഗ്രീൻ പോലീസ് പദ്ധതി ആരംഭിക്കുന്നത്. സ്കൂളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഗ്രീൻ പോലീസിൽ അംഗങ്ങളാവുക. അംഗങ്ങൾക്ക് പ്രത്യേക യൂനിഫോമും നൽകും. ഗ്രീൻ പോലീസിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അദ്ധ്യക്ഷതയിൽ സോഷ്യൽ ഫോറസ്ട്രി കാസറഗോഡ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബിജു.പി നിർവ്വഹിച്ചു. പനയാൽ സർവ്വീസ് സഹകരണ ബേങ്കിന്റെ സഹകരണത്തോടെയാണ് ഗ്രീൻ പോലീസ് പദ്ധതിക്കാവശ്യമായ യൂനിഫോം നൽകുന്നത്. യൂനിഫോം വിതരണം പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എം. കരുണാകരൻ നിർവ്വഹിച്ചു. യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി , പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കരുണാകരൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.എം.സി ചെയർമാൻ പി.വി.നാരായണൻ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,ഡോ.സുനിൽകുമാർ, അഭിലാഷ് രാമൻ, പ്രഭാവതി പെരുമൺതട്ട തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും സജിത.പി നന്ദിയും പറഞ്ഞു.
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും, തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഒന്നാം സ്ഥാനം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും രണ്ടാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നത്. അവാർഡുകൾ ഒക്ടോബർ നാലിന് മലപ്പുറത്തുവെച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥ് വിതരണം ചെയ്യും. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം നേടിയ കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ എ എം. കൃഷ്ണനും ,തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ മലയാളം അധ്യാപകനും കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ അഭിലാഷ് രാമനുമാണ്. സ്കൂൾ വിക്കി അഡ്രസ്സ് https://schoolwiki.in/GHSS_KOTTODI https://schoolwiki.in/G.H.S._THACHANGAD,
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഏറ്റുവാങ്ങി (04-10-2018)
![](/images/6/62/12060_school_wiki_award_papernews.jpg)
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥിൽ ഏറ്റുവാങ്ങി.നിന്നും 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ തച്ചങ്ങാട് ഗവ.ഹൈസകൂളിനെ പ്രതിനിധീകരിച്ച് ഡോ.കെ.സുനിൽകുമാർ, അഭിലാഷ് രാമൻ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.
- തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ വിക്കി പേജ് സന്ദർശിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%8E%E0%B4%9…
പരിസ്ഥിതി നാശത്തിന്റെ നേർക്കാഴ്ചയുമായി അഭിരാം വിജയന്റെ ചിത്ര പ്രദർശനം
വന്യജീവി വാരാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ്സ് വിദ്യാർത്ഥി അഭിരാം വിജയന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതിക്കുനേരെ നടക്കുന്ന മനുഷ്യരുടെ കടന്നാക്രമണങ്ങളെ ആക്രിലിക്ക്, വാട്ടർ കളറിലൂടെ വരച്ച അമ്പതോളം ചിത്രങ്ങളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രദർശിപ്പിച്ചത്. ചിത്ര പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പ്രിൻസിപ്പാൾ കൃഷി ഓഫീസർ നമ്പീശൻ വിജയേശ്വരി അഭിരാം വിജയന്റെ ചിത്രം ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.എം.സി ചെയർമാൻ ടി.വി നാരായണൻ, കെ.പി മനോജ്, ഡോ.സുനിൽ കുമാർ, പ്രണാപ് കുമാർ, രാജു.കെ, രജിത, സജിത, അഭിലാഷ് രാമൻ എന്നിവർ സംബന്ധിച്ചു. ജില്ലാ സംസ്ഥാന ചിത്ര രചനാ മത്സരങ്ങളിൽ വിജയിച്ച അഭിരാം വിജയന്റെ ആദ്യത്തെ ചിത്ര പ്രദർശനമാണിത്.
ഊരറിയാത്തോർക്കൊരു പിടി(16-10-2018)
തച്ചങ്ങാട് : ലോക ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ പരവനടുക്കം അഗധി മന്ദിരത്തിൽ സ്വന്തമായി ശേഖരിച്ച നാലു ക്വിന്റലോളം അരി നൽകി. തച്ചങ്ങാട്ടെ ഒന്നുമുതൽ പത്ത് വരെ ക്ലാസ്സിലെ നൂറോളം കുട്ടികളാണ് അവരുടെ വീട്ടിൽ നിന്നും അരി ശേഖരിച്ചത്.രാജു, അശോക കുമാർ എന്നിവർ നേതൃത്വം നൽകി.
![](/images/thumb/4/4c/12060_2018_oct_13.jpg/300px-12060_2018_oct_13.jpg)
ബേക്കൽ ഉപജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനം
![](/images/thumb/8/81/12060_thaikondo.jpg/300px-12060_thaikondo.jpg)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചുനടന്ന ബേക്കൽ ഉപജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് രാവണേശ്വരമാണ് ഒന്നാം സ്ഥാനം നേടിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്ത് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി. ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടിയവർ.... സബ്ജൂനിയർ ഗേൾസ് ...................................
- അമൃതഅശോക് 6-B
- രസ്ന.ടി 7-B
- രഹന 7-B
- അരുണിമ 7-C
- അനാമിക 8-A
ജൂനിയർ ഗേൾസ് ..............................
- നിമിത പി.വി 9-A
- നീതു.ടി 10-D
- സബ്ജൂനിയർ ബോയ്സ്
- ആദർശ്.കെ.വി 8-E
- ഉണ്ണിക്കണ്ണൻ.ജി.എസ് 8-E
ജൂനിയർ ബോയ്സ് .............................
- അശ്വിൻകുമാർ ജി.എസ്. 10-A
മഷിപ്പേനക്കൊണ്ട് ഞങ്ങൾ മണ്ണിന്റെ ഉണർത്തുപാട്ടെഴുതും.
പരിസ്ഥിതിയുടെ ബാലപാഠമല്ല കുട്ടികൾ പഠിച്ചിട്ടുണ്ടാവുക.പരിസ്ഥിതിയെ ആകെ അറിഞ്ഞനിലപാടുകളാണ് ചില ഉറച്ച തീരുമാനങ്ങളെടുക്കാൻ അവരെ പ്രേരിപ്പിക്കന്നത്. ഒരു അധ്യയനവർഷം കാമ്പസിൽ കുനിഞ്ഞുകൂടുന്ന ഉപയോഗമല്ലാത്ത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളെക്കുറിച്ച് അവർ ബോധവാന്മാരാണ്.അതാണ് പിറന്നാളുകൾക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മിഠായി വിതരണം ചെയ്യില്ലെന്നും മിഠായിക്കു പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾനൽകി പിറന്നാളുകളെ ഏറ്റവും മധുരമുള്ളതാക്കി മാറ്റാമെന്നും അവർ തെളിയിച്ചു കഴിഞ്ഞിരിക്കുന്നത്. ഇന്നിതാ അവർ വിപ്ലവകരമായ മറ്റൊരു തീരുമാനത്തിലെത്തിയിരിക്കുന്നു. ഒരാഴ്ചകൊണ്ട് എഴുതി മഷിതീർന്ന് ഉപേക്ഷിച്ചു കളയുന്ന പ്ലാസ്റ്റിക്ക് പേനകൾ കണ്ട് അവർ അത്ഭുതം കൂറിയിരിക്കും.അതിലുമപ്പുറം ഉപേക്ഷിക്കപ്പെട്ട പേനകൾ മണ്ണിനെ പൊള്ളിപ്പിക്കുന്നതിന്റെ വേദന തങ്ങളുടേതുകൂടിയാണെന്ന തിരിച്ചറിവായിരിക്കാം...ഇനി ഞങ്ങൾ മഷിപ്പേനകൊണ്ട് മാത്രം മണ്ണിന്റെയും ജീവിതത്തിന്റെയും ഉണർത്തുപാട്ടെഴുതുമെന്ന് ഒമ്പതാം തരം ഡി ക്ലാസ്സിലെ കുട്ടികൾ തീരുമാനിച്ചുറഞ്ഞുകഴിഞ്ഞു. നാളെ ആ തീരുമാനം സ്കൂൾ മുഴുവൻ പടരും..തച്ചങ്ങാട്ടെയും കാസറഗോട്ടെയും കേരളത്തിലെ എല്ലായിടത്തും..... ഫോട്ടോ അടിക്കുറിപ്പ്: മഷിപ്പേനയുമായ് ഒമ്പതാം
കന്നിക്കൊയ്ത്തിൽ നൂറ് മേനിയുമായി തച്ചങ്ങാട്(24_10_2018)
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതിക്ലബ്ബ് ,അരവത്ത് പുലരിയുടെ സഹകരണത്താൽ നടത്തിയ നെൽക്കൃഷി വിളവെടുപ്പ് ആഘോഷപൂർവ്വം നടത്തുി."ചേറിലാണ് ചോറ് "എന്ന വാക്യം മുൻ നിർത്തി കുട്ടികളും അധ്യാപകരും നാട്ടുകാരും കൈകോർത്തു. ഉണ്ടക്കയമ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. അരയേക്കറിൽ നടത്തിയ നെൽക്കൃഷിയിൽ പ്രതീക്ഷയ്ക്കപ്പുറത്തുള്ള വിളവാണ് ലഭിച്ചത്. കൊയ്ത്ത് പള്ളിക്കര പഞ്ചായത്ത് കൃഷി ഓഫീസർ വേണുഗോപാൽ നെല്ല് കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം, പ്രണാബ്കുമാർ,അഭിലാഷ് രാമൻ, ,ശ്രീജ.കെ,പൂർണിമ,ഭാസ്കരൻ,കെ.വി.ബാലകൃഷ്ണൻ,മനോജ് പിലിക്കോട്,രത്നാകരൻ,എ.ടി.നാരായണൻ എന്നിവരും പങ്കെടുത്തു.നെല്ല് മെതിച്ച് അരിയാക്കി കുട്ടികൾക്ക് പുത്തരി നൽകുകയാണ് അടുത്ത ലക്ഷ്യം. നെൽകൃഷിയിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്ന പുതുതലമുറയെ മണ്ണിനോടടുപ്പിക്കുവാൻ ഇത്തരം പ്രവൃത്തികൾ സഹായിക്കുന്നു.ഞാറ് നടൽ, കള പറിക്കൽ, കൊയ്ത്ത്, മെതി എന്നീ പ്രവർത്തനങ്ങളിലും കുട്ടികളുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
ബേക്കൽ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്.
തച്ചങ്ങാട് : ചിത്താരി ഹിമായത്തുൽ ഇസ്ലാം എ.യു.പി സ്കൂളിൽ നടന്ന ബേക്കൽ ഉപജില്ലാ ശാസ്ത്ര മേളയിലും ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും കൂടുതൽ പോയിന്റ് നേടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ശാസ്ത്ര മേളയിൽ 27പോയിന്റുും ഗണിതശാസത്രമേളയിൽ 96 പോയിന്റും ഐ.ടി മേളയിൽ 23 പോയിന്റുുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ചത്. അതുകൂടാതെ സയൻസ് മാഗസിൻ, ടീച്ചിംഗ് എയ്ഡ് നിർമ്മാണം എന്നിവയിലും തച്ചങ്ങാട് സ്കൂൾ ഒന്നാം സ്ഥാനത്തോടെ വിജയിച്ചിരുന്നു. ബേക്കൽ ഉപജില്ലയിൽ ചരിത്രത്തിലാദ്യമാണ് ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഒരു സ്കൂൾ തന്നെ ചാമ്പ്യനാകുന്നത്.
മലയാള ദിനത്തിൽ ഒപ്പുമരം തീർത്തു വിദ്യാർഥികൾ01_11_2019)
തച്ചങ്ങാട്. മലയാള ദിനത്തോടാനുബന്ധിച്ചു "മലയാളത്തിനു വേണ്ടി ഹൃദയം തൊട്ടു ഒരു കൈ ഒപ്പ് "എന്ന സന്ദേശം നൽകി വിദ്യാർഥികൾ ഒപ്പുമരം തീർത്തു. തച്ചങ്ങാട് ഗവ ഹൈ സ്കൂളിലെ വിദ്യാർത്ഥികളാണ് മലയാള ദിനം ഒപ്പുമരം തീർത്ത് ആചരിച്ചത് . രാവിലെ സ്കൂൾ സ് അസം ബ്ലിയിൽ മനോജ് പീലിക്കോട് മലയാള ദിനത്തിന്റെ പ്രത്യേകതയും ആവശ്യകതയും ഊന്നി മലയാള ദിനാഘോഷ സന്ദേശം നൽകി. തുടർന്ന് ഒമ്പതാം തരാം വിദ്യാർത്ഥിനി എ. അക്ഷയ മലയാള ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ലീഡർ അശ്വിൻ ഗീത് സ്വാഗതം പറഞ്ഞു. തുടർന്ന് പ്രധാനാധ്യാപിക ഭാരതി ഷേണായിയും മദർ പി ടി എ പ്രസിഡണ്ട് സുജാത ബാലനും ചേർന്ന് ഒപ്പുമരത്തിൽ ഒപ്പിട്ട് ഒപ്പു മരം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി വി , ഡോ സുനിൽ കുമാർ , രാജൻ , പ്രണാബ് കുമാർ , പ്രഭാവതി , ശ്രീജിത്ത് കക്കോട്ടമ്മ, അഭിലാഷ് രാമൻ , രാജു എന്നിവർ സംബന്ധിച്ചു .
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഔഷധ സസ്യോദ്യാനത്തിന്റ രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കമായി.
തച്ചങ്ങാട് : ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ ഔഷധ സസ്യോദ്യാനമൊരുക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവർത്തനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. സ്കൂളിലെ സയൻസ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് ഔഷധ സസ്യോദ്യാനം നിർമ്മിക്കുന്നത്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തമാണ് ഔഷധ സസ്യോദ്യാന നിർമ്മാണം. ഔഷധ സസ്യോദ്യാനമൊരുക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം കടിഞ്ഞിമൂലയിലെ കാർഷിക ശാസ്ത്രജ്ഞൻ വി.പി.ദിവാകരൻ സ്കൂളിലേക്ക് നൂറോളം ഔഷധ സസ്യങ്ങൾ നൽകുകയും ഔഷധസസ്യങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് ക്ലാസ്സ് നൽകുകയും ചെയ്തു. ഒന്നാം ഘട്ട പ്രവർത്തനത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് രണ്ടാം ഘട്ട പ്രവർത്തനം ആരംഭിച്ചത്. തുടർപ്രവർത്തനത്തിൽ ഔഷധസസ്യങ്ങളുടെ ആൽബം നിർമ്മാണം, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പുസ്തകശേഖരണവും റഫറൻസ് ലൈബ്രറി നിർമ്മാണം തുടങ്ങിയവയാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളെ പ്രത്യേക ചെടിച്ചട്ടികളിലാക്കി മാറ്റുകയും ഓരോ ചെടിയുടെയുടെയും പേരും ശ്സത്രീയ നാമവും എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായി മുഖ്യാതിഥി ആയിരുന്നുപരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ പീലിക്കോട് കാർഷിക ശാസ്ത്രജ്ഞൻ വി.പി.രവീന്ദ്രനെ പരിചയപ്പെടുത്തി. സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ സജിത സുനിൽ, അബൂബക്കർ,രാജു, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ രജിഷ പി.വി സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.
പുത്തരി ഉത്സവം ആഘോഷിച്ചു.(24_11_2018)
തച്ചങ്ങാട്: അരവത്ത് പുലരിപ്പാടത്ത് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി വിളവെടുത്ത് കുത്തി അരിയുണ്ടാക്കി പുത്തരി സദ്യയൊരുക്കി. വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടിഎ, മദർ പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്ന് തച്ചങ്ങാടിനൊരു ആഘോഷമായിരുന്നു പുത്തരി ഉത്സവം. എട്ട് കൂട്ടം കറിയും പപ്പടവും പായസവും ഉൾപ്പെട്ട വിഭവസമൃദ്ധമായ സദ്യ പുത്തരി ഉത്സവത്തിന് മാറ്റുകൂട്ടി. 2018 ജൂണ്ഡ മാസം അരവത്ത് പാടത്ത് പുലരി അരവത്തിന്റെ സഹകരണത്തോടെ ചേറിലാണ് ചോറ് എന്ന ആശയത്തിലൂന്നി നാട്ടി നടുകയും കളപറി, കൊയ്ത്ത്, മെതി എന്നിവ കുട്ടികളും അധ്യാപകരും ചേർന്നാണ് നടത്തിയത്. വരും വർഷങ്ങളിൽ കൂടുതൽ വയലുകളിൽ കൃഷി വ്യാപിപ്പിക്കാനാണ് സ്കൂൾ പി.ടി.എ യുടെ തീരുമാനം. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഉച്ചഭക്ഷണ ഹാളിൽ നടത്തിയ പുത്തരി സദ്യയ്ക്ക് പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ പീലിക്കോട് , സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ഡോ.കെ.സുനിൽകുമാർ, അജിത, സജിത സുനിൽ, അബൂബക്കർ,രാജു എന്നിവർ നേതൃത്വം നൽകി.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബഡ്സ് സ്കൂൾ സന്ദർശിച്ച് തച്ചങ്ങാട്ടെ ജെ.ആർ.സി കേഡറ്റുകൾ
തച്ചങ്ങാട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പെരിയയിലെ മഹാത്മ മോഡൽ ബഡ്സ് സ്കൂൾ, ചേർക്കാപ്പാറയിലെ മരിയ ഭവൻ വൃദ്ധസദനം എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ച് തച്ചങ്ങാട്ടെ ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ. ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ദീപ ബഡ്സ് സ്കൂളിന്റെ ചരിത്രവും പ്രവർത്തന രീതിയുമൊക്കെ കാഡറ്റുകളുമായി പങ്കുവെച്ചു. ഭിന്നശേഷിക്കാരായകുട്ടികൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ പഠനലാബുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. ജെ.ആർ.സി കേഡറ്റുകൾ ഭിന്നശേഷിക്കാരായ കുട്ടികളുമായി സംവദിക്കുകയും, അവർക്കുവേണ്ടി വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കുവേണ്ടി ചിത്രം വരയ്ക്കാനുള്ള പേപ്പറും ക്രയോൺസ് കളറുകളും കൂടാതെ പഴവർഗ്ഗങ്ങളും നൽകി. ചേർക്കാപ്പാറയിലെ മരിയ ഭവൻ വൃദ്ധസദനത്തിൽഒരാഴ്ചത്തേക്കുള്ള അനാദിസാധനങ്ങളും പഴവർഗ്ഗങ്ങളും നൽകിയതോടൊപ്പം വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.സന്ദർശത്തിന് ജൂനിയർ റെഡ് ക്രോസ്സ് കൺവീനർ അശോക കുമാർ, റിസോർസ് അധ്യാപിക ചാന്ദിനി എന്നിവർ നേതൃത്വം നൽകി.
തണൽക്കൂട്ടം സഹവാസക്യാമ്പ് ആരംഭിച്ചു.(27_12_2018)
ബേക്കൽ : സമഗ്ര ശിക്ഷാ അഭിയാൻ കേരള ബേക്കൽ ബി.ആർ.സി പരിധിയിലുള്ള ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് "തണൽക്കൂട്ടം" തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. ബേക്കൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരെഞ്ഞെടുത്ത അമ്പതോളം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ക്യാമ്പ്. കളിമുറ്റം, രുചിമേളം, കൊട്ടും പാട്ടും, നിർമ്മാണ പ്രവർത്തനങ്ങൾ, തീയേറ്റർ ശില്പശാല, എന്നിങ്ങനെയുള്ള വിവിധ സെഷനുകളിലൂടെയാണ് ക്യാമ്പ് നടക്കുന്നത്.കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി, പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ബിന്ദു, വാർഡ് മെമ്പർ എം.പി.എൻ ഷാഫി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ , പ്രോഗ്രാം കമ്മറ്റി ചെയർമാർ വി.കെ ഗോപാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി.വി സുകുമാരൻ സ്വാഗതവും ഉമേശൻ നന്ദിയും പറഞ്ഞു.
മത്സരം സംഘടിപ്പിച്ചു.
തച്ചങ്ങാട് : കേരള പാർലമെന്ററി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉദുമ നിയമസഭാമണ്ഡലത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചു ഉപന്യാസം, പ്രസംഗം,ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾ ക്വിസ് മത്സരംഃ ഒന്നാം സ്ഥാനം -അഞ്ചൽ ബാബു.ഇ (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -ശ്രേയ സുരേഷ്( ജി.എച്ച്.എസ്.എസ്.ഉദുമ) മൂന്നാം സ്ഥാനം -അനഘ.എ (ജി.എച്ച്.എസ്.എസ് പെരിയ) പ്രസംഗ മത്സരം: ഒന്നാം സ്ഥാനം -സംഗീത.എം(ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -സ്വാതി കൃഷ്ണ (ജി.എച്ച്.എസ്.തച്ചങ്ങാട് മൂന്നാം സ്ഥാനം -അഥീന എ (ജി.എച്ച്.എസ്.ബാര) ഉപന്യാസരചന : ഒന്നാം സ്ഥാനം-സംഗീത.എം(ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -അപർണ്ണ.കെ.വി(ജി.എച്ച്.എസ്.എസ് പെരിയ) മൂന്നാം സ്ഥാനം -ഫാത്തിമ മനാസ് (ജി.എച്ച്.എസ്.ബാര) മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 31 ന് തച്ചങ്ങാട് BRDC കൾച്ചറൽ സെന്ററിൽ വെച്ച് കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിക്കുന്ന സെമിനാറില് വെച്ച് ബഹു.കേരള റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിക്കും. ===കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം30_12_2018) തച്ചങ്ങാട്: കേരള പാർലമെന്ററി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം ഉദുമ നിയോജക മണ്ഡലത്തിൽ ഏകദിന സെമിനാർ ഉൾപ്പെടെ നിരവധി മത്സര ഇനങ്ങളോടെ സംഘടിപ്പിച്ചു. തച്ചങ്ങാട് ബി.ആർ.ഡി.സി കൾച്ചറൽ സെന്ററിൽവെച്ചു നടന്ന സെമിനാർ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ പ്രസക്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യവും യുവതലമുറ ശരിയായ ദിശാബോധത്തോടെ മനസ്സിലാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗ മത്സരം, ഉപന്യാസ രചനാ മത്സരം,ക്വിസ് എന്നിവകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ലക്ഷ്മി, വാർഡ് മെമ്പർ വിനോദ് കുമാർ, ബേക്കൽ ഉപജില്ലാ ഓഫീസർ കെ.ശ്രീധരൻ, വി വി സുകുമാരൻ, വിജയകുമാർ എ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ കില ഉദ്യോഗസ്ഥൻ ഡോ.രാമന്തളി രവി 'സുസ്ഥിര ഭരണവും തദ്ദേശ സ്വയംഭരണവും എന്ന വിഷയത്തെ ആധാരമാക്കി പ്രബന്ധമവതരിപ്പിച്ചു.ഡോ.കെ.പി ഷീജ മോഡറേറ്ററായിരുന്നു.അജയൻ പനയാൽ, മധു മുതിയക്കാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കുട്ടികൾ തയ്യാറാക്കിയ തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ വിദ്യാർത്ഥിനികളായ അപർണ .കെ (ജിഎച്ച്എസ് തച്ചങ്ങാട്,) സംഗീത എം (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) എന്നിവർ വിദഗ്ധരോടൊപ്പം അവതരിപ്പിച്ചു.ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഭാരതിഷേണായി നന്ദിയും പറഞ്ഞു.
വരച്ച ചിത്രം വിദ്യാർത്ഥി മന്ത്രിക്ക് സമ്മാനമായി നൽകി.30_12_2019)
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉദുമ നിയമ സഭാമണ്ഡലം സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽവെച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അഭിരാം വിജയൻ വരച്ച ചിത്രം മന്ത്രി ഇ ചന്ദ്രശേഖരന് നൽകുന്നു.
മലയാളം വിക്കി പീഡിയ പഠന ശിബിരം സംഘടിപ്പിച്ചു.(31_12_2018)
![](/images/b/b3/12060_wiki_workshop.jpg)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി സൗജന്യ വിക്കിപീഡിയ പഠനശിബിരം സംഘടിപ്പിച്ചു.സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പുതുതായി ലേഖനം എഴുതുവാനും നിലവിലുള്ള ലേഖനങ്ങൾ തിരുത്തുവാനും കൂട്ടിച്ചേർക്കുവാനുമുള്ള പരിശീലനത്തോടൊപ്പം മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി കോമൺസ് തുടങ്ങിയവയും വിക്കിതാളുകളുടെ രൂപരേഖയും ഈ പരിശീലനത്തിലൂടെ പരിചയപ്പെടുത്തി. പ്രശസ്ത വിക്കിപീഡിയനും കൈറ്റ് മാസ്റ്റർ ട്രെയിനറുമായ വി.കെ.വിജയൻ രാജപുരം ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.
വേറിട്ട വഴിയിലൂടെ പുതുവർഷത്തെ വരവേറ്റ് തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ(01_01_2019)
തച്ചങ്ങാട്: നാടും നഗരവും പടക്കം പൊട്ടിച്ചും കേക്കുമുറിച്ചും ആഡംബരത്തോടെയും ചിലപ്പോൾ ആഭാസത്തോടെയും പുതുവർഷം ആഘോഷിച്ചപ്പോൾ തച്ചങ്ങാട്ടെ സ്കൂൾ പുതുവർഷം കൊണ്ടാടിയത് വേറിട്ടതും മാതൃകയാക്കാവുന്നതുമായ പ്രവർത്തനം. വീടുകളിൽ നിന്നും തയ്യാറാക്കിയ നാടൻ സദ്യ വിഭവങ്ങൾ സ്കൂളിൽ എത്തിച്ച് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയാണ് പുതുവർഷത്തെ വരവേറ്റത്. പതിനൊന്നോളം കറികൾ, പപ്പടം, പായസം,പഴം, മുന്തിരി,ശർക്കര, വത്തക്ക എന്നിങ്ങനെയുള്ള വിഭവങ്ങളുമായി വിദ്യാർത്ഥികലുംം അധ്യാപകരും ചേർന്നിരുന്ന് സദ്യയുണ്ടാണ് പുതുവർഷത്തെവരവേറ്റത്. എട്ടാംതരം ഡി ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്. മനോജ് പീലിക്കോട്,ഡോ.സുനിൽകുമാർ , പ്രണാബ് കുമാർ,അഭിലാഷ് രാമൻ എന്നിവർ പുതുവർഷാഘോഷത്തിന് നേതൃത്വം നൽകി.
സൃഷ്ടികൾ ക്ഷണിക്കുന്നു.
തച്ചങ്ങാട്: ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ മാഗസിനിലേക്ക് വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.ടി.എ-മദർ പി.ടി.എ മെമ്പർമാർ എന്നിവരിൽ നിന്ന് കഥ,കവിത, ലേഖനം, നാടകം,തിരക്കഥ ചിത്രം,കാർട്ടൂൺ തുടങ്ങിയ സർഗ്ഗാത്മസൃഷ്ടികൾ ക്ഷണിക്കുന്നു. മികച്ച കലാസൃഷ്ടിക്ക് സമ്മാനം നൽകുന്നതായിരിക്കും.സൃഷ്ടികൾ 2019 ജനുവരി 10 നുള്ളിൽ 12060thachangad@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേക്കോ, കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ്സ്, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ്, ഗവ.ഹൈസ്കൂൾ തച്ചങ്ങാട്, പനയാൽ പി.ഒ എന്ന വിലാസത്തിലോ, 9846158426 എന്ന വാട്സ് നമ്പറിലോ അയക്കുക.കൂടുതൽ വിവരങ്ങൾക്ക് 9744327319 എന്ന ഫോൺനമ്പറിൽ വിളിക്കുക.
ദേശീയ പണിമുടക്കിലും സജീവമായി ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനം.(09_01_2019)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറി ഡിജിറ്റൽ ലൈബ്രറിയലേക്ക് മാറുന്നതിന്റെ പ്രവർത്തനങ്ങളുടെ അവസാന ഒരുക്കത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും. അതിന്റെ ഭാഗമായി ദേശീയ പണിമുടക്കിൽ പങ്കുചേർന്നുകൊണ്ടുതന്നെ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. സ്കൂൾ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളുടെ കണക്കെടുക്കുകയും അതിനെ തരം തിരിച്ച് കാറ്റലോഗ് തയ്യാറാക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. കാറ്റലോഗ് പ്രവർത്തനത്തിനുശേഷം കോഹ ലൈബ്രറി സോഫ്റ്റ് വെയറിലേക്ക് മുഴുവൻ പുസ്തകങ്ങളും കൂട്ടിച്ചേർക്കും. ബാർകോഡ് നൽകുന്നതോടെ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനം പൂർണ്ണമാകും. ലൈബ്രറിയുടെ നേതൃത്വത്തിലുള്ള റീഡിംഗ് അംബാസഡർ പ്രവർത്തകരും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഡോ.കെ.സുനിൽ കുമാറാണ് സ്കൂൾ ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്. ലൈബ്രറി ഡിജിറ്റലൈസേഷന് പ്രവർത്തിക്കുന്ന വിദ്യർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കലും അധ്യാപകർതന്നെയായിരുന്നു. പ്രധാനാധ്യാപിക ഭാരതി ഷേണായി, രാജു, ഹസീന,രജിത, ബിന്ദു ശേഖർ എന്നിവർ നേതൃത്വം നൽകി.
വിത്ത് പേന,പേപ്പർ ഫയൽ നിർമ്മാണ യൂണിറ്റുമായി തച്ചങ്ങാട് ഹൈസ്കൂൾ.(10_01_2019)
തച്ചങ്ങാട്: "ഞാനും എന്റെ സുന്ദര പ്രകൃതിയും" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും പരിസ്ഥിതി ക്ലബ്ബും ചേർന്ന് പേപ്പർ പേന, പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുന്ന യൂണിറ്റ് രൂപീകരിച്ചു. ഒഴിവ് ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമായാണ് ഈ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുക. ഔദ്യോഗികമായ ഉദ്ഘാടനം ചിത്രകാരനും ശില്പിയുമായ സുരേഷ് ചിത്രപ്പുര നിർവ്വഹിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റർ മനോജ് പീലിക്കോട്, ഐ.ടി കോ-ഓഡിനേറ്റർ അഭിലാഷ് രാമൻ എന്നിവർ നേതൃത്വം വഹിച്ചു. അധ്യാപകരായ അനിൽ കുമാർ, മുരളി.വി വി, ശ്രീജിത്ത് കക്കോട്ടമ്മ, എന്നിവരും കുട്ടികളോടൊപ്പം പേന നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ റീഡിങ്ങ് അംബാസിഡർ അംഗങ്ങളും ഗ്രീൻ പോലീസ് അംഗങ്ങളും സീഡ് ക്ലബ്ബ് അംഗങ്ങളുമാണ് ആദ്യത്തെ ശില്പശാലയിൽ പങ്കെടുത്തത്. തുടർന്ന് മുഴുവൻകുട്ടികളെയും ഇതിന്റെ ഭാഗമാക്കി മാറ്റും. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും എസ്. ആർ.ജി കൺവീനർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.
ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.(21-01-2019)
![](/images/thumb/c/c7/12060_digitalmagazine_published_news.jpg/300px-12060_digitalmagazine_published_news.jpg)
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും പ്രകാശനം ചെയ്തു. കൈയെഴുത്ത് മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ ത്യ്യാറാക്കിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ "പട്ടം പറത്തുമ്പോൾ”ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായി പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ കുമാർ കോറോത്ത്, മനോജ് പീലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പ്രഭാവതി പെരുമൺതട്ട, രജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി.സുനിൽ നന്ദിയും പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയഐ.ടി. കൂട്ടായ്മയിൽ 58,247 കുട്ടികൾ അംഗങ്ങളാണ്. അടുത്തവർഷമിത് 1.2 ലക്ഷമായി ഉയരും. ലിറ്റിൽ കൈറ്റ്സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാകംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവ വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. ഓരോ സ്കൂളും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ പൊതുജനങ്ങൾക്ക് കാണുന്നവിധം വെബിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൈറ്റ്സ് അധികൃതർ. ===ആയുഷ് ഗ്രാമം കലണ്ടർ പ്രകാശനം ചെയ്തു(22_01_2019) ആയുർവേദ ജീവിതശൈലി ജനങ്ങളിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ ആയുഷ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു.അതിന്റെ ഭാഗമായി ആയുഷ് ഗ്രാമം കലണ്ടർ പ്രകാശനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ ലക്ഷ്മി നിർവ്വഹിക്കുന്നു. ചിത്രത്തിൽ ഇനിപ്പറയുന്നത് അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ, ആളുകൾ നിൽക്കുന്നു, ജനക്കൂട്ടം, മരം, ഔട്ട്ഡോർ എന്നിവ
ശാസ്ത്ര കൗതുകം ശില്പശാല സംഘടിപ്പിച്ചു.(25_01_2019)
തച്ചങ്ങാട് ഞങ്ങൾ ശാസ്ത്രത്തോടൊപ്പം എന്ന ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി ശാസ്ത്ര കൗതുകം ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രനൈപുണികളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാല പ്രധാനാധ്യാപിക ശ്രീമതി.ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ അധ്യക്ഷത വഹിച്ചു. ബോളിനെ ഉയർത്താമോ, കാറ്റാടി പമ്പരം, കുളിക്കുന്ന ബലൂൺ, മാന്ത്രിക ജലധാര, മാജിക് ജാർ, അനുസരിക്കുന്ന ജലകന്യക തുടങ്ങി നിരവധി ലഘുപരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായി. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികൾക്കുവേണ്ടിയുള്ള പരിപാടി കുട്ടികളിൽ ഏറെ കൗതുകമുമർത്തി. ലഘു പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രത്തിന്റെ രീതി തിരിച്ചറിയാൻ കുട്ടികൾക്ക് അവസരം ലഭിക്കുകയും ഓരാ കുട്ടിയും ഒരു പ്രതിഭ എന്ന കാഴ്ചപ്പാടിലൂന്നി എല്ലാ കുട്ടികളിലും ശാസ്ത്ര പഠന നേട്ടങ്ങൾ ഉറപ്പിക്കാനും ശില്പശാല ലക്ഷ്യമിടുന്നു. അധ്യാപകരായ എം.രാജേഷ്, രാധിക,ധന്യ, സുനന്ദ, വിജയശ്രീ, രേഖ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എക്സൈസ്- വിമുക്തി റിപ്പബ്ലിക്ക് ദിന ക്വിസ്സിൽ തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം.(26_01_2019)
സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി ലഹരി ഉപയോഗത്തിനെതിരെ റിപ്പബ്ബിക് ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഹൈകൂൾ തലത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ടീം അംഗങ്ങളായ നീരജ് രാജഗോപാലും വർഷ .പിയും
രക്തസാക്ഷി ദിനംആചരിച്ചു.(30_01_2019)
ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലി അർപ്പിച്ചവരുടെ സ്മരണാർത്ഥം രാവിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ വിദ്യാർഥികളും ജീവനക്കാരും 11 മണിമുതൽ 2മിനുട്ട് മൗനം ആചരിച്ചു.രാവിലെ സ്കൂൾ അസംബ്ളിയിൽ സാമൂഹ്യശാസ്ത്രഠ അധ്യാപകൻ അബൂബക്കർ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഉച്ചക്ക് 'ഗാന്ധി ഇന്നലെ ഇന്ന്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പ്രബന്ധരചനാ മത്സരവും സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച് വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കകയും ചെയ്തു.
ഔഷധ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി.(31_01_2019)
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജീവനം എന്ന പേരിൽ തയ്യാറാക്കിയ ഔഷധത്തോട്ടത്തിനുശേഷം ഓരോ വീടുകളിലും ഔഷധത്തോട്ടം ഒരുക്കുന്ന ഔഷധഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തനമായ ഇത് ആദ്യഘട്ടത്തിൽ 50 രക്ഷിതാക്കൾക്ക് മൂന്നുവീതം ഔഷധസസ്യങ്ങൾ നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധഗ്രാമം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി. കെ.ദാമോദരൻ നിർവ്വഹിച്ചു. നീലേശ്വരം കടിഞ്ഞിമൂലയിലെ കർഷക ശാസ്ത്രജ്ഞൻ വി.പി ദിവാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രധാനാധ്യാപിക ഭാരതി ഷേണായി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ, ഡോ.കെ.സുനിൽ കുമാർ, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, സജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലീക്കോട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി.വി നന്ദിയും പറഞ്ഞു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക[2]
അനുമോദന സദസ്സ്
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരനെയും നീലേശ്വരം കടിഞ്ഞിമൂലയിലെ കർഷക ശാസ്ത്രജ്ഞൻ വി.പി ദിവാകരനെയും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിക്കുന്നു..
ഉണർവ്വ് പരിപാടി(31_01_2019)
എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുവേണ്ടി ജെ.സി.എെ കാസറഗോഡിന്റെ ഉണർവ്വ് പരിപാടിയിൽ നിന്ന്.
റീഡിംഗ് അംബാസിഡർ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു(06_02_2019)
തച്ചങ്ങാട് ; അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തത് ട്രാൻസ്ജെന്ററും ആക്ടിവിസ്റ്റുമായ ഇഷാ കിഷോർ . ട്രാൻസ് ജെൻഡറിന് നൽകുന്ന ഈ പൊതു സ്വീകാര്യ ഏറെഅംഗീകരിക്കപ്പെടേണ്ടതാണെന്ന് ഇഷ കിഷോർ പറഞ്ഞു. കേവലമായ വായനയ്ക്കപ്പുറം. അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അറിവിന്റെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്, സ്കൂളിലെ മികച്ച അക്കാദമിക പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ പ്രസ്തുത പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. രചനയിലും വായനയിലും പ്രസംഗത്തിലും അഭിരുചിയുള്ള തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് റീഡിങ്ങ് അംബാസഡർ അംഗങ്ങൾ, സാഹിത്യസംവാദം. കഥാ-കവിതാ-നാടക ശില്പശാലകൾ. വിദഗ്ധരുമായുള്ള അറിവ് വിനിമയം. നാടൻ കലാ - സിനിമ തുടങ്ങിയ വ്യത്യസ്ത മേഖലകൾ റീഡിങ്ങ് അംബാസഡറിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു, തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.എം.അബ്ദുൾ ലത്തീഫ് , സ്ഗ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, മുഹമ്മദ് കുഞ്ഞി പി.ലക്ഷ്മി. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത് പദ്ധതി വിശദീകരിച്ചു. സീനി അസിസ്റ്റന്റ് വിജയകുമാർ. അഭിലാഷ് രാമൻ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,മനോജ് പിലിക്കോട്,ശ്രീജ.എ.കെ, പ്രഭാവതി പെരുമൺതട്ട, ശ്രീജിത്ത് കക്കോട്ടമ്മ, അനിൽകുമാർ, തുങ്ങിയവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി.വി നന്ദിയും പറഞ്ഞു.ചിര്തകാരനും ശില്പിയുമായ സുരേഷ് ചിത്രപ്പുരയാണ് റീഡിംഗ് അംബാസഡറിന്റെ ലോഗോ തയ്യാറാക്കിയത്.
ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(06_02_2019)
തച്ചങ്ങാട് : ഭിന്നലിംഗക്കാരെ പൊതുസമൂഹത്തിൽ ഇഴച്ചേർക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടി സാമൂഹ്യനീതി വകുപ്പ് കാസറഗോഡ് ജില്ലയും തച്ചങ്ങാട് ഗവ.ഹൈസ്കൂളും സംയുക്തമായി ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു, ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്യത്തിൽ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന ഈ പരിപാടിക്ക് നേതൃത്വം വഹിച്ചത് സ്കൂൾ ഗൈഡൻസ് ആൻ ഡ് കൗൺസിലിംഗ് വിങ്ങ് ആണ്, ജില്ലാസാമൂഹ്യനീതി ഓഫീസർ ബി. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ച ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി.എം ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡറും ആക്ടിവിസ്റ്റുമായ ഇഷാ കിഷോർ കുട്ടികളുമായി ഭിന്നലിംഗക്കാർ നേരിടുന്ന ആശങ്കകളും അവസര നിഷേധങ്ങളും പങ്കുവെച്ചു, സമീപകാലത്തായി ഈ വിഭാഗത്തിനു വേണ്ടി ഗവൺമെന്റ് ചെയ്തു വരുന്ന പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് കുഞ്ഞി, പി.ലക്ഷ്മി. ബിന്ദു.കെ.എ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ സംസാരിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപിക എം.ഭാരതി സ്വാഗതവും ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസർ ഷാനവാസ് കെ.പി.നന്ദിയും പറഞ്ഞു. ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവും പ്രസ്തുത പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.(11_02_2019)
തച്ചങ്ങാട് : പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിമുക്തി പദ്ധതിയുടെ ഭാഗമായി തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ പി.ബിന്ദു ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി പി,സീനിയർ അസിസ്റ്റൻറ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക എം.ഭാരതി ഷേണായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യക്ഷേണ ഓഫീസർ ജിജോ സ്വാഗതവും പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ്, എക്സൈസ് എൻഫോഴ്സ്മെന്റ് & ഇന്റലിജെന്റ് ഓഫീസർ ടോണി എസ്.ഐസക് എന്നിവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.
സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാലേഷൻ ക്യാംപ്( 14-02-2019)
![](/images/0/0f/12060_deshabhimani_14-02-2019.jpg)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയറായ ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാംപ് സംഘടിപ്പിച്ചു. 14-02-2019 വ്യാഴാഴ്ച രാവിലെ 10 മുതൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചാണ് ക്യാംപ് നടന്നത്. സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത ക്യാംപ്.ഉബുണ്ടുവിന്റെ 14.04ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറാണ് ക്യാംപിൽ വെച്ച് ഇൻസ്റ്റാൾ ചെയ്തത്.ഇൻസ്റ്റാലേഷൻ ക്യാംപിൽ 12 പേർ പങ്കെടുത്തു.
ആയുഷ് ക്ലബ്ബ് ഉദ്ഘാടനവും Mission30_Days_Career_Orientation_Programme._16_02_2019
അമ്പങ്ങാട് ആയുഷ് പി.എച്ച്.സി സിദ്ധയുടെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ആയുഷ് ക്ലബ്ബ് ഉദ്ഘാടനം നടന്നു. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം നൽകുക എന്നതാണ് ആയുഷ് ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യം. ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് ആയുഷ് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജിഷ വിശദീകരിച്ചു. തുടർന്ന് പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന് വിദ്യാർത്ഥികൾക്കായി ഡോ.റിനിൽ രാജ് മിഷൻ 30 ഡെയ്സ് എന്ന പേരിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം നടന്നു.
പഠനോത്സവം-2019
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോൽസവത്തിന് തച്ചങ്ങാട് ഗവഃ ഹൈസ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം 15-02-2019 വെള്ളിയാഴ്ച്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. പി.ടി.എ പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗൗരി എം ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി സ്വാഗതമരുളി. സീനിയർ അസിസ്റ്റന്റ് വിജയൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൻ ശ്രീമതി പി.ലക്ഷ്മി, വാർഡ് മെമ്പർ എ.പി.എ ഷാഫി,എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി സുജാത ബാലൻ,ബി.ആർ.സി. ട്രെയിനർ പ്രത്യുഷ ,എസ്.എം.സി.ചെയർമാൻ ശ്രീ. നാരായണൻ,സ്റ്റാഫ് സെക്രട്ടറി വി.വി മുരളി,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി പി.വി. സജിത നന്ദി അറിയിച്ചു. തുടർന്ന് എൽ.പി. വിഭാഗം കുട്ടികളുടെ സ്വാഗതനൃത്തം അറങ്ങേറി. യു.പി. കുട്ടികൾ വെൽക്കം സ്പീച്ച് പറഞ്ഞു. 7 A യിലെ നെസ്മിയ,അലിഷ്ബ എന്നിവർ പരിപാടിക്ക് അവതാരകരായി.
കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് -2019
![](/images/thumb/f/f2/12060_deshabimani_daily_17_02_2019.png/300px-12060_deshabimani_daily_17_02_2019.png)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഐ.ടി ക്ലബ്ബും കുട്ടി തീയേറ്റർ ഫിലിം ക്ലബ്ബും സംയുക്തമായി 2019 ഫിബ്രവരി 16 ശനിയാഴ്ച കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര സിനിമകൾ മലയാളം സബ് ടൈറ്റിലുകളിലൂടെ പ്രദർശിപ്പിച്ച സിനിമാ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബാബു കാമ്പ്രത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. പി.ടി.എ വൈസ്.പ്രസിഡണ്ട് മവ്വൽകുഞ്ഞബ്ദുളള , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, ഡോ.കെ.സുനിൽ കുമാർ , ശ്രീജിത്ത് കക്കോട്ടമ്മ, അനിൽ കുമാർ പെർളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന കെ.നന്ദിയും പറഞ്ഞു. വിവിധഭാഷകളിലെ 150 സിനിമകൾ 15 തീയേറ്ററുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചത്.
പുതിയ കെട്ടിടങ്ങളുടെയും പദ്ധതികളുടേയും ഉദ്ഘാടനം27_02_2019
കാരുണ്യത്തിന്റെ പുതുവഴിയിൽ തച്ചങ്ങാട്ടെ പൂർവ്വ വിദ്യാത്ഥികൾ
![](/images/thumb/5/5f/12060_kaithangu_deshabhimani.jpg/300px-12060_kaithangu_deshabhimani.jpg)
തച്ചങ്ങാട് : ശാരീരികമോ മാനസികമാ ഉള്ള അവശതകൾ കാരണം സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെ പഠനവഴിയിലേക്കും ജീവിതഭദ്രതയിലേക്കും നയിക്കാൻ ആവശ്യമായ അറിവും അനുഭവങ്ങളും പ്രദാനം ചെയ്യുകയെന്ന മഹത്തായ ലക്ഷ്യത്തിലൂന്നി തച്ചങ്ങാട്ടെ പൂർവ്വ വിദ്യാർത്ഥികൾ കാരുണ്യ സ്പർശവുമായി പുതുവഴി സൃഷ്ടിക്കുകയാണ്. ക്ലാസ്സ് മുറിയ്ക്കകത്ത് വിനിമയം ചെയ്യപ്പെടുന്ന പാഠഭാഗങ്ങളെ തങ്ങളുടെ തായ സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിശീലിക്കാനും സ്വായത്തമാക്കാനും അതിനനുഗുണമായ കരുത്ത് പകരുവാനുമാണ് കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അരുൺകുമാർ വൈ ആണ് ഈ ഉദ്യമത്തോട് സർവ്വാത്മനാ സഹായമേകിയത്. 1989-90 വർഷം മികച്ച മാർക്കോടെ പത്താംതരം പാസ്സായി സ്കൂൾ വിട്ടിറങ്ങിയ അരുണിന്റെ ഈ സഹായഹസ്തം ഒരു കുടുംബത്തിനേകുന്ന പ്രതീക്ഷ അളവറ്റതാണ്.പൊതു വിദ്യാഭ്യാസ ശക്തീകരണത്തിന്റെ ഭാഗമായുള്ള ഹൈടെക് വിദ്യാഭ്യാസരീതിയെ സാധൂകരിക്കുന്നതാണ് ഈ പ്രവൃത്തി.അടുത്ത അധ്യയന വർഷം പത്താം ക്ലാസ്സിലേക്ക് കടക്കുന്ന കാഴ്ച പരിമിതിയുള്ള നിഹാല എന്ന കുട്ടിക്കാണ് അരുൺകുമാർ നൽകിയ ലാപ്ടോപ്പ് കൈമാറിയത്.പത്താം ക്ലാസ്സിലെ പാഠഭാഗങ്ങൾ നിരവധി തവണ കണ്ടും കേട്ടും പഠിക്കാനാൻ ലഭിക്കുന്ന അവസരം കുട്ടിയുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്നള്ളത് തീർച്ചയാണ്.ഇതിനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഭാഗങ്ങളുടെ ഓഡിയോ വീഡിയോ വിഭവങ്ങൾ യഥാസമയം കുട്ടിയുടെ ലാപ് ടോപ്പിൽ തയ്യാറാക്കി നൽകും. ഒപ്പം തന്നെ ആഴ്ചയിൽ 2 തവണ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ കുട്ടിയുടെ വീട്ടിലെത്തി പാഠഭാഗങ്ങൾ വിശദീകരിച്ചു നൽകും.ഇതിനായി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ലിറ്റിൽ കൈറ്റ്സ്മിസ്ട്രസ് സജിത സുനിൽ, ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന റിസോർസ് ടീച്ചറായ ചാന്ദ്നി എന്നിവരുടെ സഹായങ്ങളും ലഭ്യമാക്കും.പ്രധാനാധ്യാപിക ഭാരതീഷേണായി പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി ലാപ്ടോപ്പ് കൈമാറി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ,ഡോ.കെ.സുനിൽ കുമാർ , മദർ പി ടി എ പ്രസിഡണ്ട് സുജാത ബാലൻ എസ്.ആർജി കൺവീനർ പ്രണാബ് കുമാർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടൽ തച്ചങ്ങാട് സ്കൂളിൽ സജീവമാണ്.സ്കൂൾ ഗെയ്റ്റ്, ജൈവവൈവിധ്യോദ്യാനം, ഗാന്ധി പ്രതിമ തുടങ്ങി ഒട്ടേറെ വികസന പ്രവർത്തികളിൽ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2018-19ൽ നടത്തിയ യു.എസ്.എസ് പരീക്ഷയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്നും രണ്ട് കുട്ടികളാണ് വിജയിച്ചത്. ദിൽന സുരേഷും . കീർത്ത.കെഎസുമാണ് തച്ചങ്ങാട് സ്കൂളിന്റെ അക്കാദമിക മികവിന് മാറ്റുകൂട്ടിയ മിടുക്കികൾ.
![](/images/thumb/f/fe/12060_uss_2019.jpg/300px-12060_uss_2019.jpg)
എൽഎസ്.എസ് സ്കോളർഷിപ്പ് നേടിയവർ
![](/images/thumb/d/da/12060_lss_2019.jpg/300px-12060_lss_2019.jpg)
എസ്.എസ്.എൽ.സി പരീക്ഷയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ചരിത്ര വിജയം
![](/images/thumb/c/c4/12060_sslc_full_aplus.jpg/300px-12060_sslc_full_aplus.jpg)
![](/images/thumb/a/ae/12060_sslc_result.jpg/300px-12060_sslc_result.jpg)
സ്കൂൾ പ്രവർത്തനങ്ങൾ (2017-2018)
സ്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1
![](/images/thumb/3/38/12060_6.jpg/300px-12060_6.jpg)
തച്ചങ്ങാട് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്ളാസ്സിലെയും പ്രീ-പ്രൈമറി ക്ലാസ്സിലെയും വിദ്യാർത്ഥികളെ പ്രവേശ നോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് സി.പി .വി വിനോദ്കുമാർ മാസ്റ്റർ കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.വി സുകുമാരൻ അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർ മാൻ വി.കെ ഗോപാലൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു . തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ പ്രീ പ്രൈമറി കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു . അധ്യാപകരുടെയും പി ടി എ പഞ്ചായത്ത് വക ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ബാഗ്,കുട വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരം തീർത്തു.(05-07-2017)
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമ വാർഷിക ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന അനുസ്മരണ സമ്മേളനം ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായി യുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് വി.വി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.വി ഗംഗാധരൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും വായനോദ്യാനത്തിൽ ഒത്തുചേർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരം തീർത്തു.ഹെഡ് മാസ്റ്റർ ഇൻചാർജ് ഷെറൂൾ എ.എസ്. എ , സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, വിനോദ് കുമാർ സി.പി.വി, ലൈബ്രറി കൗൺസിൽ കൺവീനർ കെ.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പത്താം തരം ബി യിലെ കിഷോർ .പി.വി വരച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ കാരിക്കേച്ചർ വായനോദ്യാനത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരവും നടത്തി.
വായനോദ്യാനത്തിൽ നവ്യാനുഭവങ്ങൾ പങ്കുവെച്ച് വായന പക്ഷാചരണത്തിന് സമാപനം (07-07-2017)
![](/images/thumb/0/0e/12060_vayana.jpg/300px-12060_vayana.jpg)
കാഞ്ഞങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നടന്ന വായന പക്ഷാചരണ സമാപന പരിപാടി പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാസെക്രട്ടറി കെ.വി.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ഇൻചാർജ് ഷെറൂൾ എ.എസ്.എ അദ്ധ്യക്ഷം വഹിച്ചു. കാൻഫെഡ് ജില്ലാ കമ്മറ്റി മെമ്പർ വിനോദ് കുമാർ സി.പി.വി , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ പി, സ്റ്റാഫ് സെക്രട്ടറി വിജയ കുമാർ , എസ്.ആർ.ജി കൺവീനർമാരായ അജിത , സുധ പ്രശാന്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന മെഗാ ഡിജിറ്റൽ സാഹിത്യ ക്വിസ് ഭാഷാധ്യാപകനായ എം.അഭിലാഷ് അവതരിപ്പിച്ചു.സ്കൂൾ ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ സ്വാഗതവും ഗംഗാധരൻ കെ.വി നന്ദിയും പറഞ്ഞു. വായന പക്ഷാചരണത്തിൻെറ ഭാഗമായി സ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണം,പുസ്തകചർച്ച,കവിതയരങ്ങ്,സാഹിത്യമത്സരങ്ങൾ,ബഷീർ അനുസ്മരണം,ഒപ്പുമരം,ഉച്ചക്കൂട്ടം സാഹിത്യചർച്ച തുടങ്ങിയ വൈവിധ്യപ്രവർത്തനങ്ങൾ എന്നിവ സ്കൂളിലെ വായനോദ്യാനത്തിൽ വെച്ച് നടത്തി.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം (17-07-2017)
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സീഡ് ക്ലബ്ബ്, പി.ടി.എ, മദർ പി.ടി.എ, ഗ്രീൻ ഇന്ത്യൻ ഫെർട്ടിലൈസേർസ് അമ്പങ്ങാട് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പ്രവൃത്തി പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർമാരായ ഭാസ്കരൻ, മണിമോഹൻ എന്നിവർ ക്ലാസ്സെടുത്തു.
![](/images/thumb/d/d1/12060_seed.jpg/300px-12060_seed.jpg)
സ്വാതന്ത്ര്യദിന മെഗാഡിജിറ്റൽ ക്വിസ്സ് ശ്രദ്ധേയമായി ( 15-08-2017)
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബിന്റേയും തച്ചങ്ങാട് ഗവ: ഹൈസ്ക്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്രദിനത്തിൽ നടന്ന ബേക്കൽ സബ്ജില്ലാതല മെഗാഡിജിറ്റൽ ക്വിസ്സ് ശ്രദ്ധേയമായി. സബ്ജില്ലയിലെ 8ഒാളം ടീമുകളിൽ ജി.എച്ച്.എസ് രാവണേശ്വരത്തെ ഹരിത.എ, അഭിനന്ദ്.കെ ഒന്നാംസ്ഥാനവും, ജി.എച്ച്.എസ്.ബാരയിലെ ആര്യനന്ദ.കെ,അർജുൻ.കെ.വി.രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനം കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് ഡോ-ശശിരേഖ വിതരണം ചെയ്തു.സമാപന യോഗം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തൂ.പി.ടി.എ പ്രസിഡൻറ് കെ.ബാബു അധ്യക്ഷൻ വഹിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ എൻ.ആർ പ്രശാന്ത്,രഞ്ജു,കെ.ചന്ദ്രൻ,പ്രജീഷ് കൃഷ്ണൻ,വികസനസമിതി വി.വി സുകുമാരൻ,മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ സീനിയർ അസിസ്റൻറ് എ.എസ്.എ.ഷെറൂൾ, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ ,വി.കെ ഗോപാലൻ,അശോക കുമാർ ആശംസകൾ നേർന്ന് സംസാരിച്ചു. അധ്യാപകരായ ഡോ.സുനിൽ കുമാർ,അഭിലാഷ് എം ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.ഭാരതിഷേണായി സ്വാഗതവും ലയൺസ് ക്ലബ്ബ് ട്രഷറൽ സി.പി.വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.
സംസ്കൃത സഹവാസ ക്യാമ്പിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി(01-09-2017)
![](/images/thumb/2/2e/12060_01.jpg/300px-12060_01.jpg)
തച്ചങ്ങാട് : ബേക്കൽ ഉപജില്ലാതല സംസ്കൃത സഹവാസ ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. രണ്ട് ദിവസമായി നടക്കുന്ന സംസ്കൃത പഠന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ.കെ.എസ്.ദാമോദരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സുനിൽ കുമാർ, ഷിജു.എം.ടി, കെ.കൃഷ്ണപ്രസാദ്, കെ.മധു എന്നിവർ സംസാരിച്ചു. യോഗത്തിന് പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി സ്വാഗതവും എസ്.പി കേശവൻ നന്ദിയും പറഞ്ഞു. നൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ശനിയാഴ്ച വൈകീട്ട് സമാപിക്കും.
ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ച് സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം നടത്തി.(25-10-2017)
ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ച് ലയൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബുമായി ചേർന്ന് സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് റീജിണൽ ചെയർമാൻ എൻ.ആർ പ്രശാന്ത് സമാധാന സന്ദേശം നൽകി. ടൗൺ ലയൺ ക്ലബ്ബ് പ്രസിഡണ്ട് ഡോ.ശശിരേഖ പോസ്റ്റർ രചനാ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ ബാബു അദ്ധ്യക്ഷം വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷെറൂൾ എ.എസ്.എ, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലയൺ ക്ലബ് ട്രഷറർ സി.പി.വി വിനോദ് കുമാർ സ്വാഗതവും സെക്രട്ടറി എം.പി സതീശൻ നന്ദിയും പറഞ്ഞു.
![](/images/thumb/6/6b/12060_uno_day.jpg/300px-12060_uno_day.jpg)
കുട്ടി റേഡിയോ ലോഗോ പ്രകാശനം ചെയ്തു.(05_12_2017)
![](/images/thumb/6/63/12060_kuttiradio_logo.jpg/300px-12060_kuttiradio_logo.jpg)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിക്കുന്ന കുട്ടി റേഡിയോയുടെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു.കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്ന സന്ദേശത്തിലൂന്നിയാണ് റേഡിയോ പരിപാടികൾ ആസൂത്രണം ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്യുക.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ സാമ്പത്തിക സഹായത്താലാണ് കുട്ടി റേഡിയോ പദ്ധതി നടപ്പിലാക്കുന്നത്. പി.ടി.എ പ്രസിഡണ്ട് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. സീനിയർഅസിസ്റ്റന്റ് ഷെറൂൾ എ.എസ്.എ സ്വാഗതവും കെ.സുനിൽ കുമാർ നന്ദിയും പറഞ്ഞു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായ ടി.സുരേഷ് ആണ് ശ്രദ്ധേയമായ കുട്ടി റേഡിയോ ലോഗോ നിർമ്മിച്ചത്.കമ്മ്യൂണിറ്റി റേഡിയോ എന്ന ആശയത്തിലേക്കും റേഡിയോ പ്രവർത്തന രൂപരേഖ തയ്യാറാക്കിയതും ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപകനും എെ.ടി.കോർഡിനേറ്ററുമായ എം.അഭിലാഷാണ്.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ‘ഹായ് സ്കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നൽകി.(30-12-2017)
![](/images/thumb/3/33/12060hikuttikoottam.jpg/300px-12060hikuttikoottam.jpg)
കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ സംസ്ഥാനത്തെ 30,000 ‘ഹായ് സ്കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്തുമസ് അവധിക്കാലത്ത് പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നൽകുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇ@ഉത്സവ് 2017 ക്യാമ്പിന്റെ തുടർച്ചയായി ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും തുടർപരിശീലനം നൽകി. 2017 ഡിസംബർ 30 ന് നടന്ന ഏകദിന പരിശീലനം ഡ്രാഗ് & ഡ്രോപ് മാതൃകയിൽ ആൻഡ്രോയ്ഡ് ആപ്പുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്സ് സോഫ്റ്റ്വെയറായ ‘ആപ്പ് ഇൻവെന്റർ’ (app inventor) ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറായ സ്ക്രാച്ച് നിലവിൽ എട്ടാം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകത്തിൽ എല്ലാ വിദ്യാർത്ഥികളും പരിചയപ്പെട്ടിട്ടുണ്ട്. പ്രോഗ്രാം കോഡിംഗിന്റെ നൂലാമാലകളില്ലാതെ, സോഫ്റ്റ്വെയറിൽ ദൃശ്യമാകുന്ന കോഡ് ബ്ലോക്കുകൾ ക്രമീകരിച്ച് അനായാസേന ഇതുപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കാം.അമേരിക്കയിലെ പ്രശസ്തമായ മസാച്ച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) ആണ് നിലവിൽ ആപ് ഇൻവെന്ററിനുള്ള പിന്തുണ നൽകുന്നത്. ബട്ടൺ അമർത്തുമ്പോൾ ക്രിസ്തുമസ് ഗാനം കേൾപ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേൾപ്പിക്കുന്ന ആപ്, മൊബൈലിൽ മീഡിയ ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആപ്, കൈറ്റിന്റെ വിവിധ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്സ് ആപ് തുടങ്ങിയവയാണ് ആപ് ഇൻവെന്റർ വഴി കുട്ടികൾ തയ്യാറാക്കിയത്. സംസ്ഥാനത്തെ എട്ട്, ഒൻപത് ക്ലാസുകളിലെ ഒരു ലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കൈറ്റ് ആവിഷ്കരിച്ച ‘ഹായ് സ്കൂൾ കുട്ടിക്കൂട്ടം’ പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി ശൃംഖലയായി മാറിക്കഴിഞ്ഞു. അനിമേഷൻ, ഹാർഡ്വെയർ, സൈബർ സുരക്ഷ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചു മേഖലകളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നത്. അതിന്റെ ഭാഗമായാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷെറൂൾ എ.സ്.എ, ഐ.ടി @ സ്കൂൾ മാസ്റ്റർ ട്രെയിനി അനിൽ കുമാർ, റിസോഴ്സ് പേർസൺ സുരേഷ്, കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. എെ.ടി കോർഡിനേറ്റർ എം.അഭിലാഷ് സ്വാഗതവും ഹായ് സ്കൂൾ കുട്ടിക്കൂട്ടം അംഗം സ്വാതി കൃഷ്ണ നന്ദിയും പറഞ്ഞു.
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ കുട്ടി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു (17-01-2018)
![](/images/thumb/a/a0/Kutti_radio.jpg/300px-Kutti_radio.jpg)
തച്ചങ്ങാട്: തച്ചങ്ങാട് ഗവ ഹൈസ്കൂൾ ആരംഭിച്ച കുട്ടി റേഡിയോ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം നൽകി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാതൃകയാവുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ സർഗാത്മകവും സാങ്കേതികവുമായ കാര്യങ്ങൾ വിദ്യാർത്ഥികൾ തന്നെ നിർവഹിക്കുന്ന കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് ജില്ലാ കളക്ടർ കെ.ജീവൻബാബു IAS നിർവ്വഹിച്ചു. കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ ആദ്യ വാർത്താ അവതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉപഹാര വിതരണവും നടത്തി. കുട്ടിറേഡിയോ രൂപരേഖ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരിക്കുട്ടിയും സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.പി പ്രകാശ് കുമാറും പ്രകാശനം ചെയ്തു . കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് നൽകിയ വാട്ടർ പ്യൂരിഫൈർ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരനും സ്മാർട്ട് എനർജി പ്രോഗ്രാം വൈദ്യുതി ഉപകരണ സമർപ്പണം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ലക്ഷ്മിയും ഒമ്പതാം ക്ലാസ്സിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്ക് പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ അജയൻ പനയാൽ ഏർപ്പെടുത്തിയ അവാർഡ് ജന്നത്തു ജാസ്മിന് ജില്ലാ കളക്ടർ നൽകി. ചടങ്ങിൽ വാർഡ് മെമ്പർ എം.പി.എൻ ഷാഫി, ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ ,കാസറഗോഡ് ഐ.ടി @ സ്കൂൾ കോർഡിനേറ്റർ പി. ശ്രീധരൻ , വികസന കാര്യ വർക്കിംഗ് ചെയർമാൻ വി.വി സുകുമാരൻ , എസ്.എം.സി ചെയർമാൻ നാരായണൻ, എം.പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ,വാരമ്പറ്റ ഗവ.സ്കൂൾ പ്രധാനാധ്യാപകൻ ഷെറൂൾ എ എസ് എ , സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി വിജയകുമാർ. കെ , കുട്ടി റേഡിയോ കൺവീനർ സുനിൽ കുമാർ.കെ , സ്കൂൾ ലീഡർ കൈലാസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സി.പി.വി വിനോദ് കുമാർ കുട്ടി റേഡിയോ പദ്ധതി വിശദീകരിച്ചു . പി.ടി.എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രസ് എം.ഭാരതി ഷേണായ് സ്വാഗതവും എം.അഭിലാഷ് നന്ദിയും പറഞ്ഞു .
കുട്ടി റേഡിയോ ഉദ്ഘാടന പരിപാടിയുടെ വീഡിയോ കാണാം <https://www.youtube.com/watch?v=YBXL1JyXRZs>
മികവുൽസവം സംഘടിപ്പിച്ചു (31-03-2018)
തച്ചങ്ങാട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ആർ.എം.എസ്.എ, എസ്.എസ്.എ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടത്തുന്ന മികവുൽസവം വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കുളിൽ നടന്നു. മികവുൽസവ പരിപാടികൾ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സ്കൂൾ ലീഡർ മാസ്റ്റർ കൈലാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായ് റിപ്പോർട്ട് അവതരണം നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർമാൻ പി.ലക്ഷ്മി, വാർഡ് മെമ്പർ എം പി ഷാഫി, പിടിഎ പ്രസിഡണ്ട് കെ.ബാബു, എസ്.എം.സി. ചെയർമാൻ നാരായണൻ.എസ്, മാതൃസമിതി പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ പി, സ്റ്റാഫ് സെക്രട്ടറി വിജയകുമാരൻ നായർ, എസ്.ആർ.ജി കൺവീനർ സി.പി.വി.വിനോദ് കുമാർ, എസ്.ഐ.ടി.സി. അഭിലാഷ്, സുധാ പ്രശാന്ത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി അപർണ്ണ സ്വാഗതവും, ദേശീയ ടെന്നിക്കൊയ്ത്ത് താരം പൃഥ്യാ ലക്ഷ്മി നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ നടന്ന മികവതരണത്തിൽ കവിത, സ്കിറ്റുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, കുട്ടികളുടെ നിർമ്മാണപരത, അഭിനയക്കളരി, നൃത്ത-നൃത്ത്യങ്ങൾ, വായനാമൃതം, പ്രസംഗം, ആംഗ്യപ്പാട്ട്, കഥാമൃതം,തായ്കോണ്ടോ താരങ്ങളുടെ ഡിസ്പ്ലേ തുടങ്ങി വൈവിധ്യയമാർന്ന പരിപാടികളിലൂടെ പൊതുജനത്തിനുമുൻപാകെ തങ്ങളുടെ സർഗ്ഗപരമായ കഴിവുകളുടെ ദൃശ്യ വിരുന്നൊരുക്കി.[3]
![](/images/thumb/4/42/12060_deshabhimani_10_4_18.png/300px-12060_deshabhimani_10_4_18.png)
ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു.(22-04-2018)
![](/images/thumb/d/d4/12060_18_04.jpg/300px-12060_18_04.jpg)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എം.ഭാരതി ഷേണായ് സ്വാഗതം പറഞ്ഞു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ വൈസ്.പ്രസിഡണ്ട് വി.വി സുകുമാരൻ, അരവിന്ദാക്ഷൻ,സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സുജാത ബാലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ സെക്രട്ടറി കെ.വി.ബിജു നന്ദി പറഞ്ഞു. എറണാകുളത്തുള്ള ആർ.ഹരികൃഷ്ണനാണ് പരിശീലകൻ. ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിൽ മുപ്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.