ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/എല്ലാവരും അവധിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/എല്ലാവരും അവധിയിൽ എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/എല്ലാവരും അവധിയിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എല്ലാവരും അവധിയിൽ

ലോകം പുതിയ വിജ്ഞാനങ്ങൾ തേടി പടികൾ കയറി കൊണ്ടിരിക്കുന്നു ലോകത്തിനു അപരിചിതമായ ഒരു വിജ്ഞാനവുംകൂടി ഇതാ ഈ കാലത്ത് നടന്നു കൊണ്ടിരിക്കുന്നു WHo "മഹാമാരി "എന്ന് ഓമന പേരിട്ടു വിളിക്കുന്ന കോവിഡ് -19 യഥാർത്ഥ പേര് കൊറോണ ഞാൻ ഇന്ന് അവധിയിലാണ് ഞാൻ മാത്രമല്ല ഈ ലോകം തന്നെ അവധിയിലാണ് അവധി എന്നതിനേക്കാൾ ഈ ലോകം നിശ്ചലമാണ് എന്ന് പറയുന്നതാവും നല്ലത് പരസ്പരം കൊന്നും കൊലവിളിച്ചും വലിയവനാണെന്ന് വാദിക്കുന്ന മനുഷ്യന് എതിരാളിയായി ഇന്ന് അവന്റെ കണ്ണ് കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു വൈറസ്‌ ആണ് "കൊറോണ വൈറസ്‌ "ഈ അവധി കാലവും എന്റെ അനുഭവങ്ങളെ വ്യത്യസ്തമാക്കുന്നു ഇന്നേ വരെ കണ്ടും കാണാത്ത വാർത്തകളും വാഹനങ്ങളില്ലാത്ത റോഡുകളും അടഞ്ഞു കിടക്കുന്ന കടകളും തീ കത്താത്ത അടുപ്പുകളും അനാഥമായ ആരാധനാലയങ്ങളും അടഞ്ഞു കിടക്കുന്ന സ്കൂൾ ക്ലാസ് മുറികളും ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത സുവർണ ദിനങ്ങളും എന്റെ ഈ അനുഭവത്തെ പുതുമയാക്കുന്നു. പരസ്പരം തോളിൽ കയ്യിട്ട് നടക്കുന്ന നമ്മളെല്ലാവരും ഇന്ന് അകന്നിരിക്കാനാണ് ആഗ്രഹിക്കുന്നത്

പുതിയ ഒരു അനുഭവം രേഖപ്പെടുത്താൻ പറഞ്ഞപ്പോൾ എനിക്ക് ഏറ്റവും പുതിയ അനുഭവമായി ഈ കൗതുകം നിറഞ്ഞ കാലത്തിന്റെ കാഴ്ചകളാണ് ആദ്യം ഓടിയെത്തിയത് ഇന്ന് പരസ്പരം പുഞ്ചിരിക്കാൻ മറന്ന മനുഷ്യൻ ഇനി എന്ന് പുഞ്ചിരിക്കും എന്നാണ് ഞാൻ ഉറ്റു നോക്കുന്നത്  ശാസ്ത്രത്തിനു മാത്രമേ ഇതിനു ഒരു  പരിഹാരം കാണാൻ കഴിയു എന്ന് ഞാൻ കരുതുന്നു 

ഒരു ശുഭ പ്രതീക്ഷയായി....

മുഹമ്മദ് മുഫീഖ് എം
5A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം