സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്. പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രധാന ആകർഷണം മികവാർന്ന വിദ്യാർത്ഥിനികളെ വാർത്തെടുക്കാനാവശ്യമായ ഭൗതിക സൗകര്യങ്ങൾ തന്നെ. വിശാലമായ ക്ലാസ് മുറികളും ഓഡിറ്റോറിയവും അനന്ത വിഹായുസ്സിലേയ്ക്ക് പറന്നുയരാൻ അവരെ പ്രാപ്തരാക്കുന്നു. കമ്പ്യൂട്ടർ ലാബുകളും ഭാഷാ ശാസ്ത്രലാബുകളും അത്യാധുനിക സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന ശീതികരിച്ച ATL ലാബും ഞങ്ങൾക്ക് അഭിമാനത്തിന് കാരണമാകുന്നു. ഇരുന്ന് വായിക്കാനുള്ള വിശാലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട്.സൗകര്യപ്രദമായ വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഉച്ചഭക്ഷണ മുറി ,കുട്ടികൾക്ക് വിദ്യാലയത്തിൽ സൗകര്യമായി എത്തിച്ചേരുന്നതിന് സ്വന്തമായി 2 ബസ്സ് ,പഠനസാമഗികൾ ലഭിക്കുന്നതിന് സ്റ്റോർ എന്നിവയും വിദ്യാലയത്തിൻ്റെ ചില സൗകര്യങ്ങളാണ്.വിദ്യാർത്ഥിനികളുടെ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന രീതിയിൽ സ്കൂളും പരിസരവും എപ്പോഴും എന്നും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുഖമുദ്ര. ഓരോ ക്ലാസ് മുറിയിലേയും കുട്ടികൾക്ക് മാത്രമായി ടോയ്ലറ്റ്, കൈ കഴുകാനുള്ള സ്ഥലം ഒരുക്കിയിട്ടുണ്ട്.
ഓഡിറ്റോറിയം
വിശാലമായ ലൈബ്രറി
വിശാലമായ കളിസ്ഥലം
കമ്പ്യൂട്ടർ ലാബ്
ATAL TINKERING LAB
2018 ഒക്ടോബർ 31 ATAL Tinkering lab ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഐ.എസ്.ആർ.ഒ സയൻ റിസ്റ്റ് ശ്രീ വി.പി ബാലഗംഗാധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഐ .എസ്ആർ.ഒ സീനിയർ സയൻറിസ്റ്റ് ശ്രീ.പി എം സിദ്ധാർത്ഥൻ മുഖ്യപ്രഭാഷണം നടത്തി.
SEMINAR HALL
SCIENCE LAB
സ്ക്കൂൾ ബസ്സ്
-
കൈ കഴുകാനുള്ള സ്ഥലം
-
കുുടിവെള്ളം
-
ടോയ്ലറ്റ്
-
ടോയ്ലറ്റ്
-
-
STORE ROOM
-
SPORTS ROOM
-
ഉച്ചഭക്ഷണ ശാല
2018 ജുലൈ 14ന് പുതുതായി നിർമ്മിച്ച ഉച്ചഭക്ഷണ ശാലയുടെ ഉദ്ഘാടന കർമ്മം നടന്നു. കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി ദിവ്യ ഉദ്ഘാടനം നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.
-
KITCHEN
-