ജി. എൽ. പി. എസ് കണ്ണമംഗലം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്.

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പരിഞ്ജാനവും നൈപുണികളും വർദ്ധിപ്പിക്കുന്നതിനാണ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ പ്രവർത്തനഭാഗണായി ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുന്നു.അന്നേ ദിവസം അസംബ്ലിയുടെ പൂർണമായ നടത്തിപ്പ് ക്ലബിലെ അംഗങ്ങൾക്കായിരിക്കും.

ഓരോ ദിവസവും ഓരോ പുതിയ വാക്കുകൾ പരിചയപ്പെടുത്തുകയും ആ വാകിന്റെ പ്രയോഗം സാധ്യമാവുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണ്" WITH A WORD TO ENGLISH WORLD"

ഇതിലൂടെ ഓരോ കുട്ടിക്കും ഓരോ ദിവസവും പുതിയ ഓരോ വാക്കുകൾ പഠിക്കാൻ സാധിക്കുകയും പഠിച്ച വാക്കുകളെ കോർത്തിണക്കി വാരാന്ത്യത്തിൽ ഒരു പ്രശ്നോത്തരി സംഘിടിപ്പിക്കുകയും ചെയ്യുന്നു.

" MY ENGLISH ROOM "മാസത്തിലൊരിക്കൽ കുട്ടികളുടെ സർഗവാസനകളെ കോർത്തിണക്കി ഇംഗ്ലീഷ് സമാജം സംഘടിപ്പിക്കുന്നു.അന്നേ ദിവസം കുട്ടികൾ ഇംഗ്ലീഷിൽ പറഞ്ഞും ചൊല്ലിയും പാടിയും മുന്നോട്ട് പോവുന്നു.

പരിസ്ഥിതി ക്ലബ്

കുട്ടികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണവും ഒരു ശീലമാക്കി കൊണ്ടുവരുന്നതിനാണ് വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ കീഴിൽ വിദ്യാലത്തെ പരിസ്ഥിതി സൗഹൃദമായി നിലനിർത്തുന്ന ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.പച്ചക്കറി കൃഷി ,ക്ലീൻ സ്കൂൾ,പ്ലാസ്റ്റിക് മുക്ത വിദ്യാലയം തുടങ്ങിയവ പരിസ്ഥി ക്ലബ് നേടിട്ട് നടത്തുന്നു.

വേരും തേടിയൊരു നടത്തം

പടപ്പറമ്പിന്റെ പേരിലുണ്ട് നാടിന്റെ വേര്.ചരിത്രം തേടിയുള്ള യാത്ര ചെന്നെത്തിയത് തോന്നിയിൽ ക്ഷേത്രമുറ്റത്ത്.കാലം മായ്ക്കാത്ത കുറെ അടയാളങ്ങൾ ഇപ്പോഴും അവിടെ ബാക്കിയുണ്ട്.

തോന്നിയിൽ അധികാരിയുടെ ആപീസും,നാട്ടു കോടതിയും ,,,,അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായ പലതും.തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ സ്വതന്ത്ര്യസമരത്തിലെ കറുത്ത ഏടുകളിൽ ചിലതൊക്കെ ഇപ്പോഴും ബാക്കിയുണ്ട്.മാപ്പിളമാരും സൈന്യവും ഏറ്റുമുട്ടി എഴുപത്തിയൊന്നാളുകൾ വീരമൃത്യുവരിച്ചതിന്റെ ഉജ്വല ഏടുകൾ.......

നികുതിപിരിച്ചിരുന്ന അധികാരിയുടെ കാര്യാലയം

ഹെൽത് ക്ലബ്

ആരോഗ്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഹെൽത് ക്ലബിന്റെ കീഴിൽ കലാകായിക മത്സരങ്ങൾ സ്കൂൾ അസംബ്ലി ഡ്രിൽ തുടങ്ങിയവയും നീന്തൽ പരിശീലനവും

നടന്നുവരുന്നു.പടപ്പറമ്പിൽ പഞ്ചായത്ത് കുളത്തിൽ ആഴ്ചയിലൊരിക്കൽ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലിപ്പിക്കുയാണിവിടെ.ഇതിനായി ആവശ്യമായ ലൈഫ് ജാക്കറ്റുകളും സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി ഏത് പ്രതിസന്ധികളെയും നീന്തിക്കയറാൻ അവരെ പ്രാപ്തരാക്കുകയാണതിലൂടെ....

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം