ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019
- BVHSS nayarambalam- സ്കൂൾ വികസന രേഖാ പ്രകാശനവും വിവിധ മേഖലകളിൽ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും -ശ്രീ.എസ്.ശർമ്മ MLA
തുടർന്ന് 'വെയിൽ' നാടകം അവതരിപ്പിച്ചു.
കോവിഡ് കാല സേവന പ്രവർത്തനങ്ങൾ
സേവനം പ്രവർത്തനങ്ങൾ
ബി വി എച്ച് എസ് എസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ കാലത്ത് വറുതിയിൽ ആയ നമ്മുടെ കിച്ചൺ, വാഹന ജീവനക്കാർ ഉൾപ്പെടെയുള്ള 30 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകി.
നായരമ്പലം കടപ്പുറത്ത് ചോർച്ച മൂലം കിടന്നുറങ്ങാൻ കഴിയാതിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ വീടിന്റെ ചോർച്ച മെറ്റീരിയലുകൾ വാങ്ങി ശരിയാക്കി കൊടുത്തു.
ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് താമസിക്കുന്ന പത്താംക്ലാസുകാരിയും സ്പോർട്സ് താരം കൂടിയായ കുട്ടിയുടെ വീടിന്റെ മേൽക്കൂര മാനേജ്മെന്റിന്റെകൂടി സഹകരണത്തോടെ പൂർണമായും പൊളിച്ചുമാറ്റി പുതുതായി നിർമിച്ചു നൽകി.
ഞാറക്കൽ കടപ്പുറത്ത് മരംവീണ് മേൽക്കൂര തകർന്നു പോയ നമ്മുടെ ഒരു കുട്ടിയുടെ വീടിന്റെ മേൽക്കൂര പൂർണ്ണമായും ശരിയാക്കി നൽകി.
ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന് വീട്ടിൽ ടോയ്ലറ്റ് ഇല്ല എന്ന വസ്തുത മനസ്സിലാക്കി ആധുനിക രീതിയിലുള്ള ഒരു ടോയ്‌ലറ്റ് നിർമ്മിച്ചു നൽകി .ഈ കുട്ടിക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടത്തിൽ അക്കാദമിയുടെ നേതൃത്വത്തിൽ ടിവിയും കേബിൾ കണക്ഷനും എടുത്തു നൽകിയിരുന്നു.
നായരമ്പലം ഒന്നാം വാർഡ് സ്ഥിതിചെയ്യുന്ന സുനാമി ഫ്ലാറ്റിൽ ഒന്നടങ്കം കോവിഡ് പിടിപെട്ട സാഹചര്യത്തിൽ ഫ്ലാറ്റിലെ മുഴുവൻ കുടുംബങ്ങൾക്കും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.നായരമ്പലം പതിനാറാം വാർഡിൽ താമസിക്കുന്ന നിർധനയായ ഒരു രോഗിക്ക് നമ്മുടെ ഒരു ടീച്ചറുടെ സഹായത്തോടെ പുതിയ ഒരു കട്ടിലും അക്കാദമിയുടെ വകയായി പുതിയ ഒരു ബെഡും വാങ്ങി നൽകി.