ജി. എച്ച്. എസ്. എസ്. പള്ളിക്കര/അക്ഷരവൃക്ഷം/ പിഞ്ചോമനയുടെ അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി. എച്ച്. എസ്. പള്ളിക്കര/അക്ഷരവൃക്ഷം/ പിഞ്ചോമനയുടെ അറിവ് എന്ന താൾ ജി. എച്ച്. എസ്. എസ്. പള്ളിക്കര/അക്ഷരവൃക്ഷം/ പിഞ്ചോമനയുടെ അറിവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പിഞ്ചോമനയുടെ അറിവ്

അപ്പു രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അമ്മയും അമ്മൂമ്മയും അടങ്ങിയ ഒരു ചെറിയ കുടുംബമാണ് .അപ്പുവിന്റേത്

ഒരു ദിവസം അപ സ്കൂൾ വിട്ട് വീട്ടിലെത്തി. ഉടനെ കുളിച്ച് വസ്ത്ര o മാറി. ഈ ശീലം അവന്റെ അമ്മുമ്മയാണ് അവനെ പഠിപ്പിച്ചത്. അങ്ങനെ അപ്പു പഠിക്കാനിരുന്നു. ഇടക്കിടെ അമ്മയോട് സംശയങ്ങൾ ചോദിച്ചറിഞ്ഞു. അങ്ങനെ പഠിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അമ്മ അവനെ പ്രാർത്ഥിക്കാൻ വിളിച്ചു. അതിനു ശേഷം അവൻ ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.

പിറ്റേന്ന് ഞായറാഴച ആയിരുന്നു. സ്കൂളിന് അവധി കാരണം അപ്പുവിന യുoകൂട്ടി അമ്മ അങ്ങാടിയിൽ സാധനങ്ങൾ വാങ്ങാൻ പോയി. സാധനങ്ങൾ വാങ്ങി തിരിച്ച് വരുമ്പോൾ അപ്പുവിന് ഇഷ്ടപ്പെട്ട കോലു മിഠായി അവന്റെ ശ്രദ്ധയിൽപ്പെട്ടു. അവൻ കോലു മിഠായി വേണമെന്ന് ശാഠ്യം പിടിച്ചു. അമ്മ അവന് കോലു മിഠായി വാങ്ങി അതിന്റെ കവർ പൊട്ടിച്ചു കൊടുത്തു.എന്നിട്ട് കവർ അവിടെ വലിച്ചെറിഞ്ഞു. ഉടനെ അപ്പു ആ കവർ എടുത്തു കൊണ്ട് . അമ്മയോട് പറഞ്ഞു.'പാ തുസ്ഥ ലങ്ങളിൽ പ്ലാസ്റ്റിക്ക് ഇടരുത്. ശുചിത്വം പാലിക്കണമന്ന് ടീച്ചർ പറഞ്ഞിരുന്നു. ഇത് കേട്ട് അപ്പുവിന്റെ അന്ന് അമ്പരന്നു പോയി.ഈ പിഞ്ചോമനയുടെ അറിവുപോലും എനി ക്കു ഇല്ലാതെപോയല്ലോ എന്ന് വിഷമത്തോടെ അമ്മ അപ്പുവിനെ നോക്കി.ശേഷം അപ്പുവിനെ ചേർത്ത് പിടിച്ച് വീട്ടിലേക്ക് നടന്നു.

ആയിശ
9 സി ജി. എച്ച്. എസ്. പള്ളിക്കരെ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കഥ