അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

2005 ൽ സ്കൈൗട്സ് & ഗൈ‍‌ഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.

സ്കൗട്ട് ഗൈഡ് പരിശീലം

മഹാനായ ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത സ്കൗട്ട്ഗൈഡ് പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ്സ്കൂളിൽ പ്രവർത്തിക്കുന്നു.അന്നത്തെഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ  സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെയൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.

സ്കൗട്ട് ഗൈഡ് ക്യാമ്പ്...

ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടികളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ് സാർ നയിക്കുന്നു  ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ

ടീച്ചറും നയിക്കുന്നു.കോവിടു  മഹാമാരിയുടെ പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല,സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു.

രാജ്യപുരസ്കാർ: ഈ വർഷം മികച്ച വിജയം( ഫെബ്രുവരി 2022)

RP റിസൾട്ട് -2022 feb

ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും 37 കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു.  മികച്ച വിജയത്തിന് നേതൃത്വം നൽകിയ  സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ  പി.ടി.എ. പ്രത്യേകം അനുമോദിച്ചു.

പ്രധാന ലക്ഷ്യം; വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക

കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട് കളെയും  ഗൈഡുകളെ യും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.  സർട്ടിഫിക്കറ്റ് നേടുക

എന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ  പ്രധാന ലക്ഷ്യം."

ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക"

ബി പ്രീപെയ്ഡ് "അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം..

ദിനാചരണങ്ങൾ

സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,

ഇന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ്

ക്യാമ്പ് ഉദ്ഘാടനം

വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി

പെട്രോൾ മീറ്റിങ്ങുകൾ,

പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. .പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു .കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു..

ട്രൂപ്പ് മീറ്റിങ്ങുകൾ

സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട് കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ് കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് മീറ്റിംഗ് .പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു ഫ്രൂട്ട് മീറ്റിങ്ങിന് പ്രത്യേക രൂപരേഖ യുണ്ട് സ്കൗട്ട് പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിക്കുന്നത്. മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു.

സ്കൂൾ ക്യാമ്പുകൾ

സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .മൂന്നു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തന

ങ്ങൾ നടത്തി വരുന്നു. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീല

നങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂ

ടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.കോവിഡ് വ്യാപനം സ്കൂൾ ക്യാമ്പുകളെ വലിയ

പ്രതിസന്ധിയിലാക്കിയിരുന്നു..

sco-gui

"ക്യാമ്പ് ഫയർ"

സ്കൗട്ടിംഗ്  ഒരു കളിയാണ്.  പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ  വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു, ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്.

ബോധവൽക്കരണ പരിപാടികൾ

അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു

തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവും നടന്നു.

ട്രാഫിക് ചുമതല

സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറി

വരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്..വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാ

ധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.സ്കൗട്ട് ഗൈഡ് കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.

ഗൈഡ്സ്

പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ

1- പ്രഥമ സോപാൻ

2-ദ്വിതീയ സോപാൻ

ക്യാമ്പ്

3-ത്രിതീയ സോപാൻ

4-രാജ്യ പുരസ്കാർ

പ്രധാന മീറ്റിംഗുകൾ
1-പെട്രോൾ മീറ്റിംഗുകൾ ,
മികച്ച സ്കൗട്ട്
2- ട്രൂപ് മീറ്റിംഗ്
ക്യാമ്പ്
ക്യാമ്പ് ആക്ടിവിറ്റീസ്
ഗൈഡ്സ്