എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ്

ഫിലിം ക്ലബ്ബ്

കുട്ടികളിൽ അവരുടെ ബാല്യകാലത്തിൽ തന്നെ സർഗ്ഗവാസനകളും നാനാവിധ പ്രതിഭാശേഷികളും അലിഞ്ഞുചേർന്നിരിക്കും.ഒരു ഷോർട്ട് ഫിലിമിൽ സമസ്തകലകളുടെയും സഞ്ചിതരൂപത്തെ ലളിതമായി സന്നിവേശിപ്പിക്കാൻ ഒരു കലാകാരനു കഴിയും.അെഭിനയത്തിലൂടെ വിവിധ വികാര വാചാരങ്ങൾ പ്രകടിപ്പിക്കാൻ താല്പര്യമുള്ള കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ഞങ്ങളുടെ സ്കൂളിൽ ഒരു ഫിലിംക്ലബ്ബ് രൂപീരിച്ചത്.

ലക്ഷ്യം

  • നല്ല സാഹിത്യ ക്യതികൾ കണ്ടെത്തി അവയിലെ നല്ല ആശയങ്ങൾ സംഗ്രഹിപ്പിച്ച് ഷോർട്ട് ഫിലിമുകളാക്കുക.
  • സ്ക്രിപ്റ്റ് രചന പരിചയപ്പെടുത്തൽ.നിതമായ സ്ക്രപ്റ്റില്ലാതെയും നല്ല ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാമെങ്കിലും ഒരു ഷോർട്ട് ഫിലിമിന്റ വിജയത്തിന്റെ വിജയത്തിന്റെ മുഖ്യഘടകം സ്ക്രിപ്റ്റ് തന്നെ.
  • ഒരു ഷോർട്ട് ഫിലിമിന്റെ അവതരണത്തിന് ,അതിലെ ഇതിവ്യത്തത്തിന് പൂർണ്ണതയെത്തുന്നത് നടിനടന്മാരിലൂടെയാണ്. അതിനാൽ നല്ല നടീനടന്മാരെ കണ്ടത്തി വേണ്ട പ്രോത്സാഹനം നൽകുക.
  • ഒരു ഷോർട്ട് ഫിലിം ഒരു കൂട്ടായ പ്രവർത്തനമാണെങ്കിലും അതിന് നേത്യത്വം നൽകാൻ ഒരാളുണ്ടാകും.നമുക്കയാളെ സൂത്രധാരനെന്നോ സംവിധായകനെന്നോ വിളിക്കാം.അതായത് നല്ല സംവിധായകന്മാരെ സ്യഷിക്കുക.