ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

എൻെറനാട്


കിളിമാനൂർ സ്ഥലനാമം

കിളികളു‍ടേയുംമാനുകളുടേയും ഊര് എന്ന അർത്ഥത്തിലാണ് കിളിമാനൂർ എന്നപേരുവന്നത് എന്ന് എെതീഹ്യം' '


തിരുവാതിര

നമ്മുടെ നാട്ടിലെ പ്രധാന ആചാരവിശേഷമാണ് തിരുവാതിര ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും ബ്രഹ്മ മുഹൂർത്തത്തിൽ അടുത്തുള്ള പുഴയിൽ പോയി ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ടേ കുറിതൊട്ടേ മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു 

വാക്കില തിരുവാതിരക്ക് പത്തു നാൾ മുൻപേ വീടുകളിൽ നിന്നും സന്ധ്യ സമയത് വാക്കിലെ അഥവാ കുരവ കേൾക്കാം സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ഈ ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു എട്ടങ്ങാടി മകയിരം നോയമ്പ് എടുത്ത് മകയിരം നാൾ ഉള്ള സന്ധ്യക്ക് എട്ടങ്ങാടി നേദിക്കൽ എന്ന ചടങ്ങും ഇതിൽ ഉൾപ്പെടുന്നു ചേന കായ് ചേമ്പ് ചെറുകിഴങ് പയർ ചെറുകിഴങ് നനകിഴങ്ങ് മധുരക്കിഴങ്ങ് കാച്ചിൽ കൂർക്ക എന്നിങ്ങനെ എട്ടു സാധനങ്ങൾ തീയിലിട്ട് ചുട്ട് ചെറിയ കഷണങ്ങളാക്കി നുറുക്കി എള്ള് പയർ മുതിര എന്നിവ നെയ്യിൽ വറുത്തെടുത്ത നാളികേരം തിരുവി ശർക്കര പാവിൽ ഇട്ട് നടു മുറ്റത്ത് ഗണപതി ശിവൻ എന്നിവരെ മനസ്സിൽ ധ്യാനിച്ച്നിവേദിക്കണം സന്ധ്യക്കാണ് നിവേദ്യം .

അയ്യപ്പൻ പാട്ട്.

അയ്യപ്പഭക്തന്മാർ പാടുന്ന അനുഷ്ഠാനഗാനങ്ങളാണ് അയ്യപ്പൻ പാട്ടുകൾ. അയ്യപ്പൻ കാവുകളിലോ ക്ഷേത്രങ്ങളിലോ ഗൃഹങ്ങളിലോ വച്ച് പാട്ട് നടത്താം. ഗുരുസ്വാമിയായിരിക്കും പാട്ടിന്റെ നേതൃത്വം വഹിക്കുന്നത്. അലങ്കരിച്ച പന്തലിൽ അയ്യപ്പപൂജ നടത്തിയശേഷമാണ് പാട്ടുപാടുക. ഉടുക്കും കൈമണിയും വാദ്യോപകരണമായി ഉപയോഗിക്കും. അയ്യപ്പൻ പാട്ടിനെ ചിലേടങ്ങളിൽ ഉടുക്കുപാട്ട് എന്നും പറയാറുണ്ട്.

കാക്കാരശ്ശി നാടകം

ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ഈ പ്രദേശങ്ങളിൽ കാക്കാരിശ്ശി നാടകം നടത്താറുണ്ട്. താളം ചവിട്ടിയെത്തുന്ന കാക്കാലൻ തമ്പുരാന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിലൂടെയാണ് കഥ ആവിഷ്ക്കരിക്കുന്നത്. നർമ്മ പ്രധാനമാണ് ഇതിന്റെ രീതി.

ചെണ്ടമേളം

എല്ലാ വിശേഷ ദിവസങ്ങളിലും ചെണ്ടമേളം നടത്തുന്നതാണ്. പാരമ്പര്യമായിട്ടും അല്ലാതെയും നിരവധി കുട്ടികൾ ചെണ്ട പഠിച്ചു വരുന്നു.

സർപ്പപ്പാട്ടുകൾ

നിരവധി നാഗക്ഷേത്രങ്ങളും കാവുകളും കൊണ്ട് സമ്പന്നമാണ് ഈ നാട്ടിൻ പുറം. സർപ്പപ്രീതിക്കു വേണ്ടി നാഗപൂജയും പുള്ളുവൻ പാട്ടും ഇപ്പോഴും ഇവിടങ്ങളിൽ നടത്തുന്നുണ്ട്.

ഭഗവതിപ്പാട്ടുകൾ.

ദേവീക്ഷേത്രങ്ങളിലും കാവുകളിലും നടത്തുന്ന പാട്ടുകളെ പൊതുവേ 'ഭഗവതിപ്പാട്ടുകൾ' എന്ന് പറയാറുണ്ട്. ദക്ഷിണകേരളത്തിലെ വേലൻസമുദായക്കാർ നടത്തുന്ന കളമെഴുത്തുപാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അല്പം ഉയർന്ന തറയിൽ ഭദ്രകാളിയുടെ രൂപം പഞ്ചവർണപ്പൊടികൾ കൊണ്ട് ചിത്രീകരിക്കും. 'ഭഗവതിപ്പാട്ട്' മൂന്നുദിവസത്തോളം നീണ്ടുനില്ക്കും. കളം പൂജിച്ചുകഴിഞ്ഞ ശേഷമാണ് പാട്ട് പാടുന്നത്. ഭഗവതിയെ കളത്തിൽ കുടിയിരുത്തുന്ന പാട്ടാണ് ആദ്യം പാടുക. തുടർന്ന് സ്തുതികളും കീർത്തനങ്ങളും തോറ്റങ്ങളും പാടുന്നു. കണ്ണകീചരിതം, ദാരികവധം എന്നിവ ഭഗവതിപ്പാട്ടുകളിൽ മുഖ്യങ്ങളാണ്. നന്തുണി, കുഴിത്താളം എന്നിവ പാട്ടിന് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നു. മണ്ണാന്മാരുടെ പാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്ന് പറയാറുണ്ട്.കൃഷിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ