ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സർ റോബർട്ട് ബ്രിസ്റ്റോ നിർമിച്ച വി /ഐലന്റിൽ എ. വി. റ്റി ജംഗ്ഷന് അടുത്തായി ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ഗവ. എൽ. പി. സ്കൂളും സ്ഥിതി ചെയ്യുന്നത്. എല്ലാവരെയും ആകർഷിക്കും വിധം പ്രകൃതിരമണീയമാണ് ഈ പ്രദേശം. സ്കൂളിന് പോസിറ്റീവ് എനർജി നൽകിക്കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന മുത്തശ്ശി ആൽ ഇവിടെ എത്തിച്ചേരുന്ന എല്ലാവരുടെയും മനസ്സിന് കുളിർമ നൽകുന്നു.

HM ഉൾപ്പെടെ 4 അധ്യാപകരും ഒരു PTCM ഉം ഒരു പാചകത്തൊഴിലാളിയും  പരസ്പര വിശ്വാസത്തോടെയും അർപ്പണ മനോഭാവത്തോടെയും ഇവിടെ പ്രവർത്തിക്കുന്നു. അതിനാൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി നടക്കുന്നു. ശാന്തസുന്ദരമായ ഒരു പഠനാന്തരീക്ഷമാണ്  ഇവിടെ ഉള്ളത്.

ക്ളാസ് മുറികൾ എല്ലാം ടൈലിട്ടവയാണ്. ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. . പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.