സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ഒന്നിച്ച് പോരാടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ഒന്നിച്ച് പോരാടാം കൊറോണയെ എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ഒന്നിച്ച് പോരാടാം കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ച് പോരാടാം കൊറോണയെ


ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം പ്രകൃതിയെ ഉപദ്രവിച്ചു കുറെ നാളുകളായി സന്തോഷത്തോടെ ജീവി ചു കൊണ്ടിരിക്കയായിരുന്ന്. എന്നും നമ്മെ അനുഗ്രഹിച്ച പ്രകൃതി ഇത്രയും കാലം നമുക്ക് അവസരങ്ങൾ നൽകുകയായിരുന്നു. ഇന്നു എല്ലാറ്റിനും നാം, മനുഷ്യർ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നു. മിക്ക ആളുകളും ഇന്നു പുറംലോകം കണ്ടിട്ട് നാളുകൾ ആകുന്നു. അത്രയ്ക്ക് വലിയ ശിക്ഷ തന്നിരിക്കുന്നു. കൊറോണ എന്ന ഒറ്റ വൈറസിനെ കൊണ്ട് ആളുകളെ നശിപ്പിച്ചു. നാം മലയാളികൾക്ക് ഇതൊരു പാഠം കൂടിയാണ് നൽകിയത്. കേരളത്തിന് മാത്രമല്ല 150 ഓളം രാജ്യങ്ങൾക്ക് കൂടി. ഇന്നു ഇതുകാരണം മരിക്കുന്നവരുടെ എണ്ണം എത്രയെന്ന് വിരലുകളിൽ പോലും എടുക്കാൻ കഴിയില്ല. വൃത്തിയായി നടന്നവർ സുരക്ഷിതരായി കഴിയുന്നു. കൊറോണ ബാധിക്കാതിരിക്കാൻ എപ്പോഴും കൈ കഴുകുന്നു ,കുളിക്കുന്നു, ആദ്യമായി ഗവൺമെന്റ് നിയമങ്ങൾ പാലിക്കുന്നു. പാലിക്കാത്ത ചിലർക്ക് അതിന്റേതായ ശിക്ഷ കൊടുക്കുന്നുണ്ട്. കൊറോണ കാരണം പല കാര്യങ്ങളും നിർത്തിവയ് ക്കേണ്ടിവന്നു. മദ്യ നിരോധനം നടത്തി, കല്യാണം ആർഭാടം ഇല്ലാതെ നടത്തി. ഇഞ്ഞനെയോക്കെ ജീവിക്കാം എന്ന് മനസ്സിലാക്കി തന്നു. കുട്ടികൾ വിശപ്പു കൊണ്ട് ഇത്രയും നാൾ വേണ്ട എന്ന് പറഞ്ഞത് ആർത്തിയോടെ കഴിക്കുന്നു. വിശപ്പിന്റെ വില മനസ്സിലാക്കി കൊടുത്തു . പ്രളയത്തെയും, നിപ്പയെയും, ഓകിയെയും, അതിജീവിച്ച മലയാളിക്ക് ഇതും അതിജീവിക്കാൻ കഴിയും എന്നതിന് ഒരു സംശയവുമില്ല. പക്ഷേ നാം ഇതിൽ നിന്നെല്ലാം ഒരു ഗുണപാഠം പഠിച്ചാൽ മാത്രമേ ഇതിനെ അതിജീവിക്കാൻ നമുക്ക് കഴിയൂ. ഇത്രയും കാര്യം നമ്മെ പഠിപ്പിക്കാൻ ഒരു ഭീകരമായ വൈറസ് വേണ്ടി വന്നു എങ്കിൽ നാം അത്രയ്ക്ക് തെറ്റു ചെയ്തു എന്ന് മനസ്സിലാക്കാം. നാം എല്ലാവരും ഒരുമിച്ചു നിന്ന് പോരാടി നിയമങ്ങൾ പാലിച്ച് മുന്നോട്ട് കുതിചാൽ ഈ മഹാമാരി നമ്മെ വിട്ടു പോകും. അതിനായ് നമുക്ക് ഒരുമിക്കാം.....


അനുപമ . ജെ. എസ്
8C സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം