വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്
*JRC(Junior Red Cross )*
1828 മെയ് 8 ന് സ്വിറ്റ്സർലാന്റിലെ ജനീവ പട്ടണത്തിൽ ജനിച്ച ജീൻ ഹെന്ററി ഡ്യുനാന്റ് രൂപം കൊടുത്ത അന്തർ ദേശീയ ജീവ കാരുണ്യ സംഘടന ആണ് റെഡ് ക്രോസ്സ് സൊസൈറ്റി.193 രാജ്യങ്ങളിൽ ശാഖകളോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മേൽ നോട്ടത്തിൽ JRC സ്‌കൂളുകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചു
2021-22 പ്രവർത്തനങ്ങൾ
JRC യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8,9,10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ JRC യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു.
പ്രവർത്തന മികവുകൾ
ഓരോ വർഷവും എസ് എസ് എൽ സി പരീക്ഷയ്ക്ക് റെഡ് ക്രോസിലെ കുട്ടികൾ ഗ്രേസ് മാർക്കിനർഹരാകുന്നു. സ്വാതന്ത്ര്യ ദിന പരേഡും റിപ്പബ്ളിക് ദിന പരേഡും ഓരോ വർഷവും കുട്ടികൾ അവരുടെ നേതൃത്ത്വപാടവം തെളിയിക്കുന്നു. ഓരോ വർഷവും , അറുപതോളം കുട്ടികൾ അംഗങ്ങളാകുന്നു. സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു.