പി ആർ ഡി എസ് യു പി എസ് അമരപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി ആർ ഡി എസ് യു പി സ്കൂൾ അമരപുരം.
പി ആർ ഡി എസ് യു പി എസ് അമരപുരം | |
---|---|
വിലാസം | |
അമര അമര പി.ഒ. , 686546 , കോട്ടയം ജില്ല | |
സ്ഥാപിതം | 16 - 2 - 1912 |
വിവരങ്ങൾ | |
ഫോൺ | 0481 2440544, 9446363911 |
ഇമെയിൽ | prdsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33324 (സമേതം) |
യുഡൈസ് കോഡ് | 32100800607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രീ പ്രൈമറി & 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ശാന്തകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു കൃഷ്ണകുമാർ |
അവസാനം തിരുത്തിയത് | |
09-02-2022 | 33324 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ അമര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ആർ ഡി എസ് യു.പി.സ്കൂൾ അമരപുരം.
ചരിത്രം
പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ 1912 ൽ സ്ഥാപിച്ച വിദ്യാലയമാണിത്.1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നെടുംതൂണായി നിൽക്കുന്ന ഈ വിദ്യാലയം അധ:സ്ഥിത പിന്നോക്ക ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഒത്തിരിയേറെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് നിലനിന്നത്. തുടർന്നു
പട്ടികജാതിമാനേജ്മെന്റിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഏതാനും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. ആരംഭകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്.1947 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചുകിട്ടി .2002-2003 അദ്ധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ 2 ഡി വിഷനുകളായി മാറി തുടർന്നു 2014ൽ ഈ സ്കൂളിന് 6, 7 ക്ലാസുകൾക്കുള്ള അംഗികാരം ലഭിക്കുകയും ഇതൊരു യൂ. പി.സ്കൂളായി മാറുകയും ഉണ്ടായി. ചങ്ങനാശ്ശേരി ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം 3 തവണ ഈ സ്കൂളിനു ലഭിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും മികച്ച കബ് ബുൾബുൾ യൂണിറ്റിനുള്ള ജില്ലാതല സമ്മാനം, മാടപ്പള്ളി ബ്ലോക്കിന്റെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം, ഏറ്റവും മികച്ച പി.റ്റി.എ.യ്ക്കുള്ള പുരസ്കാരം, ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ.യുടെ മികച്ച സ്കൂളിനുള്ള ജില്ലാതല പുരസ്കാരം ഉൾപ്പെടെ ധാരാളം നേട്ടങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സാമൂഹ്യ ശാസ്ത്ര ക്ലബ്
അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി. SALIM
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പ്രത്യക്ഷ രക്ഷ ദൈവസഭ ( PRDS)
കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ പൊയ്കയിൽ ശ്രീകുമാരഗുരുദേവനാണ് ഈ മതത്തിന്റെ സ്ഥാപകൻ. മതപ്രസ്ഥാനത്തിലെ അനുയായികളും വിശ്വാസികളും ഗുരുദേവനെ ദൈവമായി വിശ്വസിക്കുന്നു. ചരിത്രത്തിൽ പിന്തള്ളപ്പെട്ടു പോകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യപ്പെട്ട മുഴുവൻ കറുത്ത സമൂഹത്തെയും പി ആർ ഡി എസ് ഉൾക്കൊള്ളുന്നു എന്നാണ് അവരുടെ വിശ്വാസം. പ്രത്യക്ഷ രക്ഷ ദൈവസഭയുടെ മുഖപത്രമായിരുന്നു ആദിയാർ ദീപം
നാൾവഴി
സ്കൂൾ സ്ഥാപിച്ച വർഷം 1912
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.