ജി.യു.പി.എസ്.കക്കാട്ടിരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20544-pkd (സംവാദം | സംഭാവനകൾ) (Included short notes)

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ഉപജില്ലയിൽ പെടുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ്‌ .കക്കാട്ടിരി . നഗരത്തിന്റെ ബഹളങ്ങളേതുമില്ലാതെ ശാന്തവും സ്വഛവും സുന്ദരവുമായ ഒരിടത്ത് ഈ മനോഹരമായ വിദ്യാലയം നാടിനു ഐശ്വര്യമായി നിലകൊള്ളുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മമേകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

1. മരക്കാർ കക്കാട്ടിരി

മരക്കാർ കക്കാട്ടിരി

ജീവിതരേഖ:

1942 സെപ്തംബർ 15ന് തടത്തിപറമ്പിൽ സെയ്താലിയുടേയും തോട്ടുങ്ങൽ പുളിയക്കോട്ട് തൊടിയിൽ കദിയകുട്ടി ഉമ്മയുടേയും മകനായി പാലക്കാട് ജില്ലയിലെ തൃത്താല താലൂക്കിലെ കക്കാട്ടിരി എന്ന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ചു.

1964ൽ മലപ്പുറം എം. എസ് പി (മലബാർ സ്പെഷ്യൽ പോലീസ്)യിൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. മലപ്പുറം കണ്ണൂർ മാങ്ങാട്ടുപറമ്പ് എന്നിവിടങ്ങളിലെ ഒരു വർഷത്തെ പരിശീലനത്തിനൊടുവിൽ നാഗാലാൻ്റിൽ സേവനം തുടർന്നു. ഇന്ത്യാ - ചൈന യുദ്ധത്തെ തുടർന്ന് 1962 ൽ കേരളത്തിൽ നിന്ന് അയച്ച എം. എസ് പിയുടെ ബെറ്റാലിയൻ്റെ ഭാഗമായി നാഗാലാൻ്റിലും ആസാമിലും പ്രവർത്തിച്ചു. സി. ആർ. പി. എഫ്. ബെറ്റാലിയനോടും ചേർന്ന് സഹകരിച്ച കാലയളവിനൊടുവിൽ 1969 ൽ പാലക്കാട് ജില്ലാ സായുധ പോലീസ് സേനയിലേക്ക് നിയോഗിക്കപ്പെട്ടു.

കുട്ടികാലത്തെ വായനശീലവും പകരം വെക്കാനാകാത്ത ജീവിതാനുഭവവും ചേർന്ന് സാഹിത്യപ്പൊലിമയിൽ പലപ്പോഴായി കഥയും കവിതയും ലേഖനങ്ങളുമായി അവതരിപ്പിക്കപ്പെട്ടു. മുൻ എം.പി. അഡ്വ. സുന്നാ സാഹിബിൻ്റെ അധ്യക്ഷതയിൽ പാലക്കാട് നിന്ന് പ്രദ്ധീകരിച്ചിരുന്ന 'കാവ്യ ശലഭം' എന്ന കവിതാ സമാഹരത്തിൽ 'മായാത്ത മുദ്രകൾ' എന്ന കവിത പ്രസിദ്ധീകരിച്ചു. തുടർന്ന് മഷി പുരണ്ട ഒരോ എഴുത്തുകളിൽ നിന്നും ലഭിച്ച പ്രോത്സാഹനങ്ങളിലൂടെ 2010ൽ 'പൊട്ടിച്ചൂട്ടിൻ്റെ തീ നാളം' എന്ന കവിതാസമാഹരം പ്രസിദ്ധീകരിച്ചു. മൂന്ന് പതിറ്റാണ്ട് പകിട്ടുള്ള സേവനത്തിൽ നിരവധി സാമൂഹ്യ സേവനാധ്യായങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ സാധിച്ചു. പോലീസ് അസോസിയേഷൻ്റെ ജില്ലാ കമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും പ്രവർത്തിച്ചു.

ഹെഡ് കോൺസ്റ്റബിളായുള്ള സ്ഥാനകയറ്റത്തിലൂടെ വാളയാറിലെ ഫോറസ്റ്റ് സ്കൂളിലെ ഫിസിക്കൽ ഇൻസ്ട്ക്ടറായി സേവനമനുഷ്ടിച്ചു. മുപ്പത്തിമൂന്നര കൊല്ലത്തോളം നീണ്ട ഔദ്യോഗിക സേവനത്തിൽ നിന്ന് 1997 ജനുവരി 30ന് സബ് ഇൻസ്പെക്ടർ പദവിയിൽ നിന്ന് വിരമിച്ചു.

2017 ൽ രണ്ടാമത്തെ പുസ്തകമായ യന്ത്രശാല പ്രസിദ്ധീകരിച്ചു.

വിശ്രമ ജീവിതത്തിൽ കാർഷികവൃത്തിയിൽ സജീവമാകുകയും കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റായും സേവനം അനുഷ്ടിക്കുന്നു.

കുടുംബം:

പിതാവ്: ടി. പി. സെയ്താലി

മാതാവ്: കദിയകുട്ടി ഉമ്മ

പത്നി: ആയിഷ മരക്കാർ

മക്കൾ: സജിത്ത് , റംഷീദ് , Dr. ഷെഫീദ്

മരുമക്കൾ: ഫെംഷിദ സജിത്ത് , ഷാനി റംഷീദ് , Dr റൈഹാന ഷെഫീദ്

പേരക്കുട്ടികൾ: അഥീന , ആതിഷ് , ഫിദൽ , ഇഷാൻ, ഫൈസി

കൃതികൾ:

പൊട്ടിച്ചൂട്ടിൻ്റെ തീ നാളം

യന്ത്രശാല



2.സുബ്രഹ്മണ്യൻ കക്കാട്ടിരി