ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പ്രതിഭാ കേന്ദ്രം

Schoolwiki സംരംഭത്തിൽ നിന്ന്

പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സമൂഹത്തിൽ വളർച്ചയുടെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയ പദ്ധതിയാണ് പ്രതിഭാ കേന്ദ്രം. വേങ്ങര ഉപജില്ലയുടെ കീഴിൽ സംഘടിപ്പിച്ച നാല് പ്രതിഭാ കേന്ദ്രങ്ങൾ ആരംഭിച്ചതിൽ രണ്ടെണ്ണം നമ്മുടെ ഒളകര ഗവൺമെൻറ് എൽ.പി.സ്കൂളിന് പരിസരത്തെ രണ്ട് കോളനികളിൽ (ചെമ്പായി മാട്, ഉള്ളാട്ട് മാട്) നടപ്പിലാക്കുന്നതിന് പി.ടി.എ മുന്നിട്ടിറങ്ങുകയും ധാരാളം വിദ്യാർത്ഥികളെ അറിവിൻറെ പുത്തൻപടവുകൾ കയറാൻ സാധിപ്പിക്കുകയും ചെയ്തത് ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ്.

ഈ അദ്ധ്യയന വർഷം ആരംഭത്തിൽ പദ്ധതിയുടെ രണ്ടാംഘട്ടവും ആരംഭിച്ചു. ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സ്കൂളിന് സാധിക്കട്ടെ .

2020-21

രണ്ടാം ഘട്ട ആരംഭം

2019-2020

ഒന്നാം ഘട്ട ആരംഭം