ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം
വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019ന് ആതിഥേയത്വം വഹിച്ചു കൊണ്ടായിരുന്നു ഒളകര ജി.എൽ.പി സ്കൂളിലെ പഠനോത്സവങ്ങളുടെ തുടക്കം. ആദ്യ പഠനോത്സവം ഗംഭീരമായി നടത്താൻ ഒളകര ജി.എൽ.പി സ്കൂളിനായി. പോസ്റ്റോഫീസിലെത്തി വിദ്യാർത്ഥികൾ അമ്മമാർക്ക് കത്തയച്ചതും മികവിലേക്ക് ഒരു ചുവട് എന്ന പേരിൽ വിദ്യാർത്ഥികൾ തെരുവ് നാടകം സംഘടിപ്പിച്ചതും
ഭൂരിഭാഗം രക്ഷിതാക്കളെയും സ്കൂളിലേക്ക് എത്തിച്ചു.
വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങളിൽ സംഘടിപ്പിച്ച സല്ലാപവും വിദ്യാർത്ഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും എരും പുളിം എന്ന പേരിൽ ഭക്ഷ്യമേളയും വഴിത്താര ഡോക്യുമെൻററി പ്രദർശനവും ഒളകര ജി.എൽ.പി സ്കൂളിലെ പഠനോത്സവത്തിന്റെ പ്രത്യേകതകളായിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണുഗോപാൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, വേങ്ങര എ.ഇ.ഒ വിശാല, ബി.പി.ഒ ഭാവന എന്നിവർ മുഖ്യാതിഥികളായി.
പിന്നീട് നടന്ന നിറവ് പഠനോത്സവവും വിവിധ ഭാഷകളുടെ മധുരം വിളമ്പി ഭാഷാ കോർണർ, വിചിത്രമായ ശാസ്ത്രീയകലകൾ വെളിപ്പെടുത്തിയ ശാസ്ത്ര കോർണർ, നിത്യ ജീവിതത്തിൽ ഗണിതാശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി ഗണിത കോർണർ എന്നിവ ഉൾകൊള്ളുന്നതായിരുന്നു. കഴിഞ്ഞ 2 പഠനോത്സവങ്ങളുടെ ഭാഗമായും വിളംബരജാഥകൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളിലെ പഠന മികവ് നേരിൽ കാണിക്കാൻ രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
2019-20
നിറവ് സ്കൂൾ തല പഠനോത്സവം
ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ വിദ്യാർഥികളുടെ പഠനോത്സവം. മലയാള ഭാഷയുടെ മധുരം വിളമ്പി ഭാഷാ കോർണറും, വിചിത്രമായ ശാസ്ത്രീയതകൾ വെളിപ്പെടുത്തിയ ശാസ്ത്ര കോർണറും , നിത്യ ജീവിതത്തിൽ ഗണിതാശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി ഒരുക്കിയ ഗണിത കോർണറും പ്രത്യേക ശ്രദ്ധ നേടി. എം.പി.ടി.എ പ്രസിഡന്റ് ഹബീബയുടെ നേതൃത്വത്തിൽ വിവിധ ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന കുക്കറിഷോയും നടന്നു. പരിപാടി പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ് ആധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ എൻ.വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലസൻ കുട്ടി, കുട്ടൻ മാസ്റ്റർ, സോമരാജ്, പ്രമോദ്, സുലഭ സംസാരിച്ചു.