എൽ.എഫ്.എം.എൽ.പി.എസ് .മനക്കോടംപാട്ടം

12:44, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) (→‎4= ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എഫ്.എം.എൽ.പി.എസ് .മനക്കോടംപാട്ടം
വിലാസം
എൽ എഫ് എം എൽ പി എസ്, മനക്കോടം പാട്ടം

അന്ധകാരനഴി
,
അന്ധകാരനഴി പി.ഒ.
,
688531
,
ആലപ്പുഴ ജില്ല
സ്ഥാപിതം24 - 06 - 1931
വിവരങ്ങൾ
ഫോൺ0478 2562347
ഇമെയിൽ34322thuravoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34322 (സമേതം)
യുഡൈസ് കോഡ്32111000502
വിക്കിഡാറ്റQ87477836
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ കെ ജെ
പി.ടി.എ. പ്രസിഡണ്ട്രമ്യ സുമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുജിത രാജേഷ്
അവസാനം തിരുത്തിയത്
08-02-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1931 ൽ സ്ഥാപിതമായ പാട്ടം സ്കൂൾ എന്നു വിളിക്കുന്ന ഈ സ്കൂളിന്റെ മുഴുവൻ പേര് ലിറ്റിൽ ഫ്ലവർ മെമ്മോറിയൽ എന്നാണ്. ലൈറ്റ് ഹൗസ് ഉൾപ്പടെയുള്ള ബീച്ചും, വിദേശികളെ ധാരാളമായി ആകർഷിക്കുകയും ചെയ്യുന്ന അന്ധകാരനഴി പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ നിലനിൽക്കുന്ന സ്ഥലം അറിയപ്പെടുന്നത് ബ്രിട്ടീഷ് പാട്ടം എന്നാണ്.ശ്രീ: വർഗ്ഗീസ് ജോൺ പുളിയം പള്ളിയിൽ ആണ് ഇതിന്റെ സ്ഥാപകൻ.

ഈ കടലോര മേഖലയ്ക്ക് എന്നും ഒരു അഭിമാനമായി പുതിയ പുതിയ പ്രവർത്തനങ്ങളും ആശയങ്ങളും കൂട്ടിച്ചേർത്ത് ഈ വിദ്യാലയം നന്നായി പ്രവർത്തിച്ചു വരുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ: PRജോസഫ് അവർകൾ ആണ്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒന്നര ഏക്കറോളം ചുറ്റളവിൽ അടച്ചുകെട്ടിയ ഭിത്തിയോടെ കടലിന് 50 മീറ്റർ അകലത്തിലായി ഈ school സ്ഥിതി ചെയ്യുന്നു.12 മുറികളിലായി സജ്ജീകരിച്ച ക്ലാസ്സുകളും വിശാലമായ ഓഫീസ് റൂം,കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം മുറിയും ഒരുക്കിയിരിക്കുന്നു.സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പൂന്തോട്ടം, വിഷമില്ലാത്ത പച്ചക്കറി കൃഷി, ഔഷധസസ്യ ഉദ്യാനം, നക്ഷത്ര വനം, വിശാലമായ കളിസ്ഥലം, കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണെങ്കിലും ജലസംഭരണത്തിനായി ധാരാളം മാർഗ്ഗങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.കിണർ, മഴവെള്ള സംഭരണി, ബോർവെൽ, മഴക്കുഴികൾ, ഭൂമിയിയിൽ മഴവെള്ളം സംഭരിക്കുന്നതിനായി നിർമ്മിച്ച പാത്തികൾ എന്നിവയാണ് അവ. കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന രീതിയിലുള്ള kids & fun എന്ന പേരു നൽകിയ കുട്ടികളുടെ Indor Park ഉം സ്ഥിതി ചെയ്യുന്നു.ആധുനിക രീതിയിൽ വൃത്തിയോടെ കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് നല്ലൊരു അടുക്കളയുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ തോതിൽ ആൺ കട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം,പ്രത്യേകം ശുചി മുറികൾ നിർമ്മിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി Ramp & Rail സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളിന് കിഴക്കുഭാഗത്ത് തീരദേശ ഹൈവേ കടന്നു പോകുന്നതിനാൽ യാത്രാ സൗകര്യം ഫലപ്രദമാകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

1. കുട്ടികൾ തന്നെ ചിട്ടയായി കൈകാര്യം ചെയ്യുന്ന സ്കൂൾ അസംബ്ലി. 2. വൈവിധ്യമാർന്ന Class room പ്രവർത്തനങ്ങൾ 3. പിന്നോക്ക വിഭാഗക്കാർക്ക് പ്രത്യേകം തയ്യാറാക്കിയ പഠന പ്രവർത്തനങ്ങൾ 4. പ്രത്യേകം ക്ലാസ്സുകൾ 5. മണ്ണെഴുത്ത്. 6. Viswal Interaction System ( English ൽ പോരായ്മയുള്ളവർക്ക്) 7. Internet, Audio System,LCD Projctor, Wireles mike,Tab, എന്നിവ ഉപയോഗിച്ചുള്ള ക്ലാസ്സുകൾ. 8.പത്രവായനയ്ക്ക് പ്രത്യേക സമയം കണ്ടെത്തൽ. 9. അക്ഷരക്കാർഡുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ 10. ക്വിസ് മൽസരങ്ങൾ. 11. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സ്കൂൾ Projectകൾ. # ഞാൻ എന്റെ കുട്ടിയെ തിരിച്ചറിയുന്നു. # കുട്ടികളും വ്യക്തിത്വ വികാസവും # പരിസ്ഥിതി സംരക്ഷണം 12. ദിനാചരണങ്ങൾ 13. Work Sheet നിർമ്മാണവും, കുട്ടികൾക്കുള്ള പ്രവർത്തനങ്ങളും 14. രക്ഷിതാക്കർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകൾ 15. വിവിധ തരം ക്ലബുകൾ. 16. ഹരിതസേന 17. യോഗാ ക്ലാസ്സ്, 18. അധിക വായനയ്ക്ക് പ്രത്യേക സമയം 19. സ്കൂൾ ലൈബ്രറി, അമ്മ വായന 20. വർണ്ണാഭമായ, കുട്ടികളുടെ ചെണ്ടമേളവും Bandsetഉം 21. വർഷാവസാനത്തിൽ മികവ് പരിപാടി പ്രദർശനം.etc..... 22. നക്ഷത്ര വനം.

മുൻ സാരഥികൾ

സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർമാർ

  1. ശ്രീ. ഐസക്ക് കോയിൽ പറമ്പിൽ
  2. ശ്രീ.അഗസ്റ്റിൻ
  3. ശ്രീ. MV ദാമോദരൻ
  4. ശ്രീമതി.PK അച്ചാമ്മ
  5. ശ്രീ. PR ജോസഫ്
  6. ശ്രീ.J ഗോപാലകൃഷ്ണപൈ
  7. ശ്രീമതി. പുഷ്പലത
  8. ശ്രീ. PC വർക്കി
  9. ശ്രീമതി.AL സെലിൻ

. .10. ശ്രീമതി L പ്രതിഭ

മുൻ മാനേജർമാർ

PJ പീറ്റർ

ജോൺ റോബർട്ട്

നേട്ടങ്ങൾ

  1. പ്രഥമാധ്യാപികയ്ക്കുക്കുള്ള സംസ്ഥാനതല അവാർഡ് (2006) - L പ്രതിഭ
  2. വിദ്യാലയത്തിൽ നടപ്പാക്കിയ കടലോര നന്മ Project ന് വിദ്യാഭ്യാസ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
  3. സ്കൂൾ തല മികവിന് പഞ്ചായത്ത്തല പുരസ്കാരം
  4. കാലാകാലങ്ങളായി കലാകായിക മൽസരങ്ങളിൽ വിജയം ഉറപ്പാക്കുന്ന കുട്ടികൾ
  5. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും, അവരുടെ രക്ഷിതാക്കൾക്കും സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ.
  6. തുറവുർ സബ്ജില്ലയിൽ ആദ്യമായി സ്വന്തം BandSet Team ഉള്ള വിദ്യാലയം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr: PG പ്രകാശൻ (Rtd-RCC )
  2. Smt: രജനി KN (കേരള ഹൈക്കോർട്ട് അഡ്വ.)
  3. മാർഷൽ പാല്യത്ത് മോൺസിഞ്ഞോർ
  4. ശ്രീ: തോമസ് കൊച്ചപ്പൻ പാല്യത്ത് (Rtdകേണൽ )
  5. റവ:ഫാ.Dr: ജോയി പുത്തൻവീട്ടിൽ


        ==പൊന്നാംവെളി  ജംഗ്ഷന് പടിഞ്ഞാറ്  വശം  അന്ധകാരനഴി ബീച്ചിന്  വടക്കുവശം   പള്ളിത്തോട്  റൂട്ടിൽ  റോഡിന്  പടിഞ്ഞാറുവശം  ആയി     
 സ്ഥിതിചെയ്യുന്ന  സ്കൂള്==

{{#multimaps:9.75330,76.28345|zoom=20}}

 
പത്രവായന

photo galary

 
LFMLPSCHOOL
 
ഒരു വർഷക്കാലം നീണ്ടു നിന്ന പ്രോജക്ട്
 
new project
 
സ്കൂൾ അസംബ്ലി.
 
സ്വാതന്ത്ര്യ ദിനം

76.31573438644409

 
 
പ്രമാണം:June5.JPG.jpg