ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AREHNA (സംവാദം | സംഭാവനകൾ)
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.
വിലാസം
ഫാറൂഖ് കോളേജ്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016AREHNA




		കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍.  ഫാറൂഖ് കോളേജ്  സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

11942-ല്‍ സ്ഥാപിതമായ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളെജിന്റെ പിന്‍മുറയില്‍ സ്ഥാപിതമായ സ്കൂള്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കി 1954 ല്‍ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റല്‍ സ്കൂള്‍ ആണ് 1957 ല്‍ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷല്‍ ഓ‍ഡര്‍ പ്രകാരം ഫാറൂഖ് ഹൈസ്കൂള്‍ ആയും, 1998ല്‍ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും അംഗീകാരം നേടിയത്. ദാര്‍ശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. സാധാരണ വിദ്യാലയങ്ങള്‍ക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ട് പഠനം നടത്താന്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം പ്രാരംഭകാലം മുതല്‍തന്നെ നല്‍കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലില്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ലഭ്യമാണ്. സ്കൂളിന് യു. പി. ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ് . പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പൂര്‍ത്തിയായ ഒന്നേമുക്കാല്‍ കോടി രൂപയുടെ മൂന്നു നില കെട്ടിടത്തോടൊപ്പം പുരാതനവും പ്രൗ‍വുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ 300ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ സെമിനാര്‍ ഹാള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, റീഡിംഗ് റൂ മോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി, language room, sports room, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, അതിവിശാലമായ ഒരു stage, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ക്കൂള്‍ കാന്റീന്‍, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്. സ്കൂളിന്റെ ആരംഭകാലം മുതല്‍ തന്നെ ചിട്ടയായ ജിവിതവും പഠനവും പരിശീലിപ്പിക്കുന്ന ബോരഡിംങ്ങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും 1965 ല്‍ Raja hostel സ്ഥാപിതസായതോടെയാ​ണ് hostel സംവിധാനത്തിന് പൂര്‍ണ്ണമായ രൂപം കൈവന്നത്. കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള ഈ സ്കൂളിന് 6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി യോടുകൂടിയ അതിവിശാലമായ കളിസ്ഥലമാണുള്ളത്. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എജുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശക്തമായ മാനേജിങ് കമ്മറ്റിയാണ് സ്കൂളിന് നിലവിലുള്ളത്.പ്രഗല്‍ഭരായ സമൂഹ്യ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് ഈ കമ്മറ്റിയിലെ മെംബര്‍മാര്‍.1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജര്‍.1972 മുതല്‍ 1998 വരെ കെ.സി ഹസ്സന്‍ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സന്‍ കുട്ടി സാഹിബും മാനേജര്‍ പദവി അലങ്കരിച്ചു വരുന്നു.

മുന്‍ സാരഥികള്‍

1957 മുതല്‍ 1986 വരെ നീണ 29 വര്‍ഷം ഹെഡമാസ്റ്റര്‍ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളില്‍ പ്രമുഖന്‍.1972 പി.എം അബ്ദുല്‍ അസീസ് ,കെ.എം സുഹറ,പി.ആലിക്കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുന്‍ സാരഥികള്‍ ആണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ അടക്കം നിരവധി രാഷ്ട്റീയ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സ്ഥാപനത്തിലെ പൂര്‍ വ്വ വിദ്യാര്‍ത്ഥികളാണ്.സി.പി കുഞ്ഞുമുഹമ്മദ് ,കള്ളിയത്ത് അബ്ദുല്‍ ഗഫൂര്‍,എന്‍.കെ മുഹമ്മദലി,വി.പി ശ്രീമതി തുടങ്ങിയ പ്രമുഖ വ്യവസായികളും ഈ സ്കൂളില്‍ നിന്നും വിദ്യഭ്യാസം പൂര്‍ത്തിയക്കിയവരാണ്.

വഴികാട്ടി

<googlemap version="0.9" lat="11.197973" lon="75.854276" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.198126, 75.854212 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.